Thursday, March 21, 2013

ഓർമ്മകളിൽ ചിലർ .... കോവാലമ്മാമനും ശശിയണ്ണനും

ഞങ്ങളുടെ  നാട്ടിന്‍പുറത്തെ വർക്ക്ഷോപ്പ് നടത്തുന്ന ചേട്ടച്ചാരാണ്   mr.ഗോപാലൻ . പക്ഷെ എല്ലാരുടേം  സൌകര്യത്തിനു പുള്ളിക്കാരന് പാവം കോവാലൻ ആയി ഒതുങ്ങേണ്ടി വന്നു...., വെറും കോവാലൻ എന്നുമല്ല സൈക്കിൾ കോവാലൻ , ഞങ്ങൾ കുട്ടികൾക്ക് സൈക്കിൾ കോവാലമ്മാമൻ എന്നും ... ഇപ്പോളും ഓർമയിൽ വരുക സൈക്കിൾ കോവാലമ്മാമൻഎന്നാണ്, ഒരു തരിമ്പു പോലും മര്യാദ കുറയാതെ.

             കോവാലൻ മാമന്‍റെ  വർക്ക് ഷോപ്പിൽ നിന്നും സൈക്കിൾ വാടകയ്ക്ക് എടുക്കാം, ഒരു മണിക്കൂറിനു 50 പൈസ. അന്ന് അവിടെ ഉള്ള ഒരു കുട്ടിക്കും സ്വന്തമായി സൈക്കിൾ ഇല്ലായിരുന്നതിനാൽ എപ്പോഴും കോവാലൻ മാമന്റെ സൈക്കിളിനു ഡിമാൻഡാ , ഒടുക്കത്തെ ഡിമാണ്ട് . ശനിയും ഞായറും കുട്ടികൾ അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കും ,അടുത്ത ഊഴത്തിനായി..

      ഞങ്ങൾ മൂന്നാളും(me n my twin bros) അമ്മയുടെ കയ്യിൽ നിന്നും ഒരു രൂപ മുന്‍കൂട്ടി വാങ്ങീട്ടുണ്ടാകും, 2 മണിക്കൂർ ഒപ്പിക്കാൻ... എനിക്ക് അന്ന് 5-6 വയസുണ്ടാകും,ചേട്ടന്മാർക്ക്  10 വയസ്സ്  .അവരുടെ കാലെത്തുന്ന  സൈക്കിൾ എടുത്താൽ, എനിക്ക് ഓടിക്കാൻ പറ്റില്ല.അതിനാണ് ഈ ഒരു രൂപ, ഒരു മണിക്കൂർ എനിക്ക് വേണ്ടി കുഞ്ഞു സൈക്കിൾ എടുക്കും, ചേട്ടായീസ് കഷ്ടപെട്ട് ഓടിക്കും. ഞാൻ വിലസും. അടുത്ത ഒരു മണിക്കൂർ കുറച്ചു കൂടി വലുതെടുക്കും, അപ്പോളും ഞാൻ വിലസും-ആ ഒരു മണിക്കൂറിലെ എന്‍റെ  റൌണ്ട് ഏതേലും ഒരാള് എന്നെ സൈക്കിളിൽ തള്ളിക്കൊണ്ട് പോകണം... രണ്ടാള്‍ക്കും   അന്നേ നല്ല വ്യായാമം ഞാൻ കൊടുതെങ്കിലും ഇപ്പോഴും ഒരു നന്ദീമില്ല...

       അങ്ങനെയുള്ള ഒരു ദിവസം, ഞങ്ങള്‍ക്ക് അന്ന് വലിയ സൈക്കിൾ മാത്രേ കിട്ടിയുള്ളൂ . വീടിന്റെ മുന്നിലെ മണ്‍ റോഡിൽ കൂടി ഒരു വലത്തു വെച്ച് അമ്പലത്തിന്റെ പിന്നിലൂടെ വീടിന്റെ ഇടതു വശത്തുള്ള സൈഡ് റോഡിൽ എത്തുക... ഒരു പെർഫെക്റ്റ്‌ റൌണ്ട് ആണത്. കൊച്ചേട്ടന് ഒരു റൌണ്ട്,വല്യേട്ടൻ എന്നേം കൊണ്ടൊരു റൌണ്ട്,കൊച്ചേട്ടൻ പിന്നേം എന്നേം കൊണ്ടൊരു റൌണ്ട്, പിന്നെ വല്ല്യെട്ടനൊരു റൌണ്ട് ഇതാരുന്നു ഞങ്ങടെ  'മാത്തമറ്റിക്സ്' ( മിനുട്ടുകളുടെ വ്യത്യാസമേ അവര് തമ്മിലുള്ളൂ എങ്കിലും ബാക്കിയുള്ളവർക്ക് മനസിലാകാനായി ഞാൻ അവരെ കൊച്ചേട്ടനും വല്യേട്ടനും ആക്കി)

       രണ്ടു മൂന്നു റൌണ്ട് കഴിഞ്ഞു, വീടിന്റെ മുന്നില് നില്കുന്നവർക്ക് സമയ ബോധമുണ്ട്. ഒരു റൌണ്ട് കറങ്ങി വരവുന്നതിൽ നിന്നും ഒരു സെക്കന്റ്‌ ലേറ്റ് ആയാൽ നെക്സ്റ്റ് റൌണ്ട് ആ ആള്‍ക്ക് ഇല്ല..., എക്സ്ട്രാ സ്ഥലം കറങ്ങിയതിന്‍റെ  ശിക്ഷ.. കൊച്ചേട്ടന്റെ ഒറ്റയ്ക്കുള്ള റൌണ്ട് കഴിഞ്ഞ് പതിവിലും വേഗത്തിൽ ആശാൻ തിരികെ എത്തി , അടുത്തത് ഞാൻ സീറ്റിലും വല്യേട്ടൻ ഓടീട്ടും ഉള്ള റൌണ്ട് .

              ഞങ്ങൾ പതുക്കെ യാത്ര തുടങ്ങി.. കുറച്ചു ദൂരം എത്തിയപ്പോളേക്കും   അതാ വരുന്നു എതിരെ ഒരു ചേട്ടച്ചാർ, സിഗ്സാഗ് മോഡലിൽ ...ഇതിപ്പോ എന്താ കഥ.,പിന്നിൽ നിന്ന് വല്യേട്ടൻ തള്ളുന്നുണ്ടെങ്കിലും ഈ സ്ടിയറിംഗ്     എന്റെ കയ്യിലാണല്ലോ... ഞാൻ വലത്തേയ്ക്ക്  വെട്ടിക്കും ആ പുള്ളി വലത്തേയ്ക്ക് വരും, ഇടതു വെട്ടിയ്ക്കും  ഇടത്തേയ്ക്ക് വരും...തലയൊക്കെ കുനിഞ്ഞ് ആണെങ്കിലും ഈ ചങ്ങായി ഞങ്ങളെ മനപൂർവം കണ്ടിട്ടാണോ എന്നുവരെ തോന്നിപ്പോയി.

          അങ്ങനെ ഇടതു വെട്ടി,വലതു വെട്ടി ,ഒഴിഞ്ഞു മാറി ലാസ്റ്റ് വെട്ടിനു ആ ചേട്ടച്ചാർ ചാടി സൈക്കിൾ ഹാന്ടിലിനു ഒരു പിടിത്തം.
      
 "ഫാ....പുല്ലേ @@@ ### **** @@ "     പിന്നുന്നള്ളതൊന്നും മനസിലായില്ല...

       അതിനിടയിൽ ചേട്ടച്ചാർ അങ്ങോരുടെ വലതു കാൽ കാട്ടുന്നുമുണ്ട്, നോക്കുമ്പോൾ ചോര ഒലിക്കുന്നു കാലിന്‍റെ  തള്ള വിരലിൽ നിന്നും.
ഞാനും വല്യേട്ടനും ആവുന്നത്ര പറഞ്ഞു
"ഞങ്ങൾ സൈക്കിൾ മുട്ടിച്ചില്ലല്ലോ ചേട്ടാ,മാമാ ,അണ്ണാ എന്നൊക്കെ "
 പക്ഷെ പുള്ളി പറഞ്ഞതിൽ ഉറച്ചു നില്ക്കുവാ, സൈക്കിൾ ഹാൻഡിൽ വിട്ടു വല്ല്യേട്ടന്റെ ഷർട്ടിലായി ഇപ്പൊ പിടിത്തം.പാട്ടിനും ആട്ടത്തിനും ഇടയിൽ പുള്ളി പറഞ്ഞ ഒരു കാര്യം എനിക്ക് മനസിലായി

       " എടാ മോനെ നീ ഷർട്ട്‌ മാറ്റി വന്നാൽ എനിക്ക്, ഈ ശശിക്ക് ആളെ പിടി കിട്ടുല്ല എന്ന് കരുത്യോ...." 
     
      മനസ്സിൽ ഒരു ലഡ്ഡു പൊട്ടി, അമ്പട മോനെ കൊച്ചേട്ടാ .... ഇങ്ങേര്‍ക്ക്  പണി കൊടുത്തിട്ട് മിണ്ടാതെ ഞങ്ങളെ വിട്ടിരിക്കുവാ ആ ബ്രൂട്ടസ്.

               "പൊന്നു ശശി അണ്ണാ ഇതേ മെയിഡ് വേറെ ഒരെണ്ണം കൂടി ഉണ്ട്, ആ കക്ഷിയാണ് താങ്കളെ ഇടിച്ചത് " എന്നു ഞാൻ പറഞ്ഞതിന്,
 
       "കൊച്ചെ എന്നെ നീ വെറും ശശി ആക്കാൻ നോക്കല്ലേ " എന്നായി .

"പൈസ എടടാ   ആസ്പത്രീ പോകാൻ..അല്ലെ വേണ്ട ,വാ ഇപ്പ പോലീസ്  സ്റ്റേഷനിൽ പോകാം "

         ഞങ്ങള് രണ്ടാളും നിന്ന നിൽപ്പിൽ എന്തൊക്കെയോ പോയി..., പിന്നെ ഒരു വഴിയെ ഞങ്ങള്ക്ക് ഉണ്ടായിരുന്നുള്ളു ശശിയണ്ണനെ പതുക്കെ അവിടുത്തെ മതിലിൽ ചാരി വെച്ചിട്ട് വല്യേട്ടൻ എന്നേം കൊണ്ട് ഒറ്റ ഓട്ടം... ഓടുന്ന വഴിക്ക് ഓർത്തു മറ്റേ ' ‌ കശ്മലൻ' , കൊച്ചേട്ടന്‍  വീടിനു മുന്നില്‍  നില്പ്പുണ്ട് ഞങ്ങടെ റൌണ്ട് കഴിയുന്നതും കാത്ത്. ശശിയണ്ണൻ നേരെ,സോറി ആടിയാടി ചെല്ലുന്നത് അങ്ങോട്ടേക്കും . അങ്ങോര്‍ക്കും  മുന്‍പ് പുറകു വശത്ത് കൂടി എത്തി കൊച്ചേട്ടനെ രക്ഷിച്ചത് സ്നേഹം കൊണ്ടല്ല ട്ടോ, ഈ കഥ അമ്മ അറിഞ്ഞാൽ ഉണ്ടാകുന്ന മൂന്നാം ലോകയുദ്ധം ഓർത്തിട്ടാ ...

27 comments:

 1. ഇരട്ടകളായതിന്‍റെ പുലിവാല്!
  രണ്ടുപേരും കുറെ അനുഭവിച്ചിട്ടുണ്ടായിരിക്കണം അല്ലേ?!!
  ആശംസകള്‍

  ReplyDelete
  Replies
  1. അതെ മാഷെ, കുറച്ചൊന്നുമല്ല.... :)

   Delete
 2. അതു ശരി സംഭവബഹുലമായിരുന്നു ബാല്യം...

  ReplyDelete
  Replies
  1. സംഭവോ സംഭവ ബഹുലം

   Delete
 3. ആ ശശിയണ്ണനെയോര്‍ത്തു ചിരിക്കണോ , പാവം ആ സൈക്കിള്‍ ഓര്‍ത്തു കരയണോ ..! ആ സൈക്കിളിനു പിന്നെ എന്ത് പറ്റിയോ ആവോ ...!

  ReplyDelete
  Replies
  1. ഹിഹി :) സൈക്കിള്‍ പിന്നീട് സൗകര്യം പോലെ പോയി എടുത്തു ...

   Delete
 4. This comment has been removed by the author.

  ReplyDelete
 5. സസി അണ്ണനും സൈക്കിളും കലക്കി.
  കുരുത്തംകെട്ട ബാല്യം ഓര്‍മ്മിപ്പിച്ചു.
  സംസാരം ചേര്‍ക്കുമ്പോള്‍ പാരയായി ഇടാന്‍ ശ്രദ്ധിക്കുമല്ലോ.
  അക്ഷരത്തെറ്റ് വരാതെ പോസ്റ്റുകള്‍ വരട്ടെ!

  ReplyDelete
  Replies
  1. നന്ദി കണ്ണൂരാനേ... സംസാരം ഒരു "പാര " ആയോ?

   Delete
 6. പടച്ചോനേ.....ഇങ്ങള് കാത്തോളീ....ന്നും പറഞ്ഞു.....

  സ്കൂളില്‍ പഠിക്കുന്ന കാലത്ത് ...കുത്തനെ ഉള്ള ഇറക്കത്തില്‍ ബ്രേക്ക് ഇല്ലാത്ത സൈക്കിളില്‍ പോകേണ്ടി വന്നതും റോഡും കടന്നു അപ്പുറത്തെ തോട്ടില്‍ വീണതും എല്ലാം....പെട്ടന്ന് ഓര്‍മ്മ വന്നു!!!


  ഭാഗ്യത്തിന് അന്ന് ശശിയണ്ണന്‍ കുറുകെ വന്നില്ല!!!

  :)

  ReplyDelete
  Replies
  1. ശശിയണ്ണന്റെ ഭാഗ്യം :).

   Delete
 7. കൊതിപ്പിക്കുന്ന ബാല്യകാല സ്മരണകള്‍ എന്തു രസായിട്ടാ ആര്‍ഷക്കുട്ടി എഴുതിയിരിക്കുന്നേ ...!

  ReplyDelete
  Replies
  1. :) നന്ദി കുഞ്ഞെച്ചീ.... വാക്കുകള്‍ സന്തോഷിപ്പിക്കുന്നു, ഒരുപാട്

   Delete


 8. ചെറിയ സൈക്കിള്‍ എടുത്താലും വലിയ സൈക്കിള്‍ എടുത്താലും ഇയാള് വിലസും അല്ലേ...പാവം ഏട്ടന്മാര്‍

  ഈ പോസ്റ്റ്‌ വായിക്കാന്‍ വൈകിപ്പോയി....ഇതുപോലെയുള്ള കുസൃതിക്കഥകള്‍ ഇനിയും പോരട്ടെ...

  ReplyDelete
  Replies
  1. അത് പിന്നെ ചോദ്യമുണ്ടോ ഷൈജു, അത് rule അല്ലെ? :). നന്ദിയുണ്ട് ട്ടോ സന്തോഷവും :)

   Delete
 9. സൈക്കിള്‍ ഒറ്റയ്ക്ക് ഓടിച്ച ആദ്യ ദിവസം തന്നെ അപ്പുറത്തെ അമൂമ്മയുടെ കാലില്‍ കേറ്റിയ ആളെ കണ്ടിട്ടുണ്ടോ.. ദേ ആ സുന്ദര മുഖം.
  നന്നായി എഴുതി. ഇഷ്ടപ്പെട്ടു.

  ReplyDelete
  Replies
  1. കൊള്ളാം സുന്ദരാ :) . കൊച്ചേട്ടന്‍ ചെയ്ത പോലെ സൈക്കിള്‍ ഇട്ടിട്ടു ഓടിയോ ? :) നന്ദി, സന്തോഷം

   Delete
 10. സൈക്കിളായത് ഭാഗ്യം!!

  ReplyDelete
  Replies
  1. ഹിഹി.. അജിത്തെട്ടാ!! :) നന്ദി ട്ടോ.. അപ്പൊ തന്നെ വന്നു വായിച്ചൂലോ ! സന്തോഷം

   Delete
 11. ഇങ്ങനെ കൊറേ ഞമ്മളും റൗണ്ടിയതാ...
  ****************************
  വാടകക്കെടുക്കാന്‍ കാശില്ലാത്തതിനാല്‍ ആരെങ്കിലും റൗണ്ടുമ്പോള്‍ 'എട എട, പോട്ടം വരച്ചുതരാ. ഒന്നു റൗണ്ടാന്‍ തര്വോ..' എന്നു ചോദിച്ച ഒരു നീല ട്രൗസറുകാരനെ ഓര്‍മ വരുന്നു. റൗണ്ടിക്കഴിഞ്ഞാല്‍ പേപ്പറും പേനയുമെടുത്ത് അയാളെ വരച്ചുകൊടുത്ത ബാല്യം...! പിന്നപ്പിന്നെ വാടകക്കെടുത്തവന്മാര്‍ ഇങ്ങോട്ടു ചോദിച്ചുതുടങ്ങി. 'എട റിയാ, ന്നേം വരക്ക്വോ. റൗണ്ടാന്‍ തരാംന്ന്. ഹാ..' അതുമൊരു കാലം...! വീണ്ടും ബാല്യം ഓര്‍മിപ്പിച്ചതിനു ആര്‍ഷാമ്മേ നന്ദി. ഒരു വേള, കച്ചേരിപ്പറമ്പിലെത്തി ഞാനും.

  ReplyDelete
  Replies
  1. :) ഹാ അതുമൊരു കാലം ! റിയാ സൈക്കിള്‍ ഓട്ടാന്‍ തരാം-ഒരു പടം ന്റേം !! നന്ദി... എത്ര നല്ല ഓര്‍മ്മകളാണ് അല്ലെ. കമന്ടും സന്തോഷിപ്പിച്ചു ....

   Delete
 12. പിന്നേ ഞങ്ങളും കറങ്ങിയതാ കുറേ.., അതിന്റെ മായാത്ത പാടുകളന്മുണ്ട് ശരീരത്തിൽ..,
  എന്നെ സൈക്കിൾ പഠിപ്പിച്ചത് എന്നേക്കാൾ നാലു വയസ്സു കുറവുള്ള എന്റെ കസിനായിരുന്നു.,

  ഓർമ്മകൾ... വീണ്ടും... :)

  ReplyDelete
  Replies
  1. നാല് വയസ് കുറവുള്ള കസിന്‍ !! :D ഹിഹി... ആരിഫ് ബായി :) നന്ദി വായനയ്ക്ക് ട്ടോ

   Delete
 13. ഓ എന്‍റെ കുട്ടിക്കാലത്ത് ,മണിക്കൂറിനു പത്തു രൂഫ ആയിരുന്നു.
  പിന്നെ എന്‍റെ നാട്ടില്‍ ആദ്യായിട്ട് സൈക്കിള്‍ ഓടിക്കാന്‍ പഠിച്ച പെണ്‍കുട്ടികള്‍ എന്‍റെ രണ്ടു ചെച്ചിമാരായിരുന്നു.. പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം പിന്നാലെ ഞാനും.
  ഈ സൈക്കിള്‍ ഓടിക്കുന്ന കാര്യം കൊണ്ട് മാത്രം നാട്ടുകാര്‍ എനിക്ക് "തന്‍റെടി" എന്ന പേരും തന്നു. ന്താ .. ല്ലേ... ഹി ഹി

  ആര്‍ഷേച്ചി തകര്‍ത്തു ട്ടോ ..

  ReplyDelete
  Replies
  1. :) അപ്പൊ ഇച്ചേച്ചിമാര്‍ക്കോ? പത്തു രൂഫായോ !! അപ്പൊ അടുതെങ്ങാണ്ടാ .. നന്ദി ട്ടോ :)

   Delete
 14. മധുരിക്കും സ്മരണകള്‍... :)

  ReplyDelete
  Replies
  1. അതെ ഡോക്ടര്‍... മധുരിക്കും സ്മരണകള്‍. നന്ദി :)

   Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)