#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
ചേട്ടന്മാർ പത്താം ക്ലാസിൽ പഠിക്കുന്ന സമയം - ഞാൻ ആറിൽ. ജയാകോളേജ് എന്ന ട്യൂട്ടോറിയലിലെ വാർഷികാഘോഷത്തിന് ചേട്ടന്മാരുടെ ഗ്യാങ് ഒരു നാടകം അവതരിപ്പിക്കാൻ തീരുമാനിച്ചു. അക്കൊല്ലം ട്യൂട്ടോറിയലിൽ കണക്ക് പഠിപ്പിക്കാൻ വന്ന വിഷ്ണു സാറിന്റെ സഹായത്തോടെ വേളൂർ കൃഷ്ണകുട്ടി രചിച്ച നർമ്മം മുന്നിട്ട് നിൽക്കുന്ന കഥയെ നാടകരൂപത്തിലാക്കി. വല്യ ബ്രോ - Amithab Mk - ആയിരുന്നു നാടകത്തിലെ ഹീറോ. സെക്കൻഡ് ബ്രോ - Amjith MK- ഹീറോയുടെ അച്ഛനും.
നാടകത്തിന്റെ പേര് ' പ്രസവാനന്തര ശരീര പുഷ്കര രസായനം '
നാടകത്തിന്റെ പേര് ' പ്രസവാനന്തര ശരീര പുഷ്കര രസായനം '
ഹീറോയുടെ പേര് തുളസി... സ്വയം പെണ്ണാണെന്ന് പറയുന്ന തുളസി എന്ന മകനെയും കൊണ്ട് സൈക്കാട്രിസ്റ്റിന്റെ അടുത്തെത്തുന്ന അച്ഛനും അരപ്പിരി ഡോക്ടറും അവസാനം ഹിപ്നോട്ടിസത്തിലൂടെ വെളിയിൽ വരുന്ന മകന്റെ പ്രണയവുമൊക്കെ ചേർന്നൊരു തമാശപ്പൂരം ആയിരുന്നു ഈ നാടകം.. പേരിൽത്തന്നെ ചിരിയോടെയാണ് എല്ലാവരുമിത് കാണാൻ തുടങ്ങിയത്. അന്നാ നാടകത്തിലൊരു പാട്ടുസീൻ ഉണ്ടായിരുന്നേ - തുളസിയും മനസികരോഗാശുപത്രിയിലെ ഒരു രോഗിയും കൂടിയുള്ള പ്രണയസീൻ ആരുന്നു എന്നാണ് ഓർമ്മ.
അയിത്തം സിനിമയിലെ ' തങ്കമണിയണ്ണാ ' എന്ന പാട്ടോടെ നമ്മളുടെ ഇന്നത്തെ പാട്ടോർമ്മ
-------------------------------------------------------------------------------------------------------------------------
#100DaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysToLove
#100DaysOfSongs

നർമ്മത്താൽപ്പൊതിഞ്ഞ കഥകെളെഴുതുന്ന വേളൂർ കൃഷ്ണൻ കുട്ടിയും അദ്ദേഹം രചിച്ച പുസ്തകങ്ങളും ഓർമ്മയിൽ വന്നു!
ReplyDeleteആശംസകൾ
ഒന്നും കിട്ടിയില്ല.
ReplyDelete