Saturday, April 18, 2020

"ഇന്നെനിക്കു പൊട്ടു കുത്താൻ സന്ധ്യകൾ ചാലിച്ച സിന്ദൂരം.. ..."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2000 -2001

എൻജിനീയറിങ് കോളേജിലെ ആദ്യവർഷം ഹോസ്റ്റൽ വാസത്തിൽ അധികം അലുക്കുലുത്ത് ഒന്നും കാണിക്കാൻ പറ്റാതിരുന്ന കാരണങ്ങളിൽ ഒന്ന് ഞങ്ങൾക്ക് ഫ്ളാറ്റ്മേറ്റ്സ് ആയി 2 ടീച്ചർമാർ ഉണ്ടായിരുന്നത് കൂടിയാണ്. രണ്ടു മുറിയും ഹാളും കിച്ചനും ഉള്ള ഒരു ഫ്ലാറ്റ് share ചെയ്തിരുന്നത് മൂന്നു പേര് വീതം രണ്ടു റൂമിലും 5 പേർ ഹാളിനെ ഡോം ആക്കിയുമായിരുന്നു. ഞങ്ങളുടെ ഫ്ലാറ്റിൽ മാത്രം ഒരു റൂമിൽ രണ്ടു ടീച്ചർമാർ ആയിരുന്നു - സതി മിസ്സും അനിത മിസ്സും. കണക്ക് ടീച്ചറായിരുന്ന സതിമിസ്സ് നന്നായി പാടുകയും ചെയ്തിരുന്നു.

ആരോഗ്യപരമായ ബന്ധത്തിൽ കൂടി പൊയ്ക്കോണ്ടിരുന്ന ഞങ്ങളുടെ ഫ്ലാറ്റ് മേറ്റ് റിലേഷനിൽ മേട്രൺന്റെ കണ്ണിൽ കരടാകുന്ന ഒരു പരിപാടി ഞങ്ങൾ ഒപ്പിച്ചതിനു ശേഷം ആണെന്ന് തോന്നുന്നു രണ്ടു മിസ്സുമാരും കുറച്ചുനാൾ ഞങ്ങളോടും ഞങ്ങൾ അവരോടും മിണ്ടാതെ ഒരു ടോം &ജെറി കളി കളിച്ചിരുന്നു. ( ആ എട്ടിന്റെ പണി വേറൊരു പോസ്റ്റായി ഇടുന്നതാണ് പിന്നാലെ ). ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ടീച്ചർമാരുടെ വക ഒരു പൊതി മുറുക്ക് "ഈ മുറുക്ക് കറുമുറെ കടിച്ചുമുറിച്ച് തിന്നു ഞങ്ങളോടുള്ള ദേഷ്യം തീർക്കാൻ ഉവാച: " എന്നെഴുതിയ ഒരു കുറിപ്പോടെ റൂമിലെത്തി.... കൂട്ടത്തിലെ ഒരാളോട് സതി മിസ്സ്‌ പറഞ്ഞത് " ആ വട്ടം മുഖം ഒന്നൂടി പിണക്കത്തിൽ ഉരുട്ടിയപ്പോൾ ശരിക്കും മൂക്ക് കേന്ദ്രമാക്കി ഒരു പെർഫെക്ട് വൃത്തം വരയ്ക്കാരുന്നു "എന്നാണ്. ഇതിപ്പോഴും ഓർക്കുന്നത്, കണക്കു ടീച്ചറിന്റെ ഒരു ഉപമ പോലും വൃത്തത്തിലാണല്ലോ എന്നന്നു കുറേ ചിരിച്ചിട്ടാണ്.

നല്ലത് പോലെ പാടുമായിരുന്ന സതിമിസ്സ് ഞങ്ങൾക്ക് വേണ്ടി പാടിത്തന്ന കുറച്ചു നല്ല പാട്ടുകളുണ്ട്.. അതിലേറ്റവും ഇഷ്ടമായതൊന്നു ഇന്നത്തെ പാട്ടോർമ്മ 
"ഇന്നെനിക്കു പൊട്ടു കുത്താൻ സന്ധ്യകൾ ചാലിച്ച സിന്ദൂരം.. ..."

=============================================================================
#100daysofsongs  നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100SongstoLove
#day94

3 comments:

  1. "ഇന്നെനിക്കു പൊട്ടു കുത്താൻ സന്ധ്യകൾ ചാലിച്ച സിന്ദൂരം.. ..."
    ആശംസകൾ

    ReplyDelete
  2. സ്കൂളിൽ പഠിക്കുമ്പോൾ ഏഷ്യാനെറ്റിലെ പാട്ട് പരിപാടികളിൽ ഇത് സ്ഥിരമായി കേൾക്കുമായിരുന്നു. ബാക്കിയെല്ലാം ഞാൻ മൂളി ഒപ്പിക്കും.. അവസാനം വരുന്ന സ്വരങ്ങൾ ആകെ തകർത്ത് കളയും. അങ്ങനെയുള്ള ഓർമ്മകൾ ആണ് ഈ പാട്ടിനെക്കുറിച്ച് 😊

    ReplyDelete
  3. കണക്കുടീച്ചറിന്റെ കണക്ക്
    പിഴക്കാത്ത ഉപമയിൽ ഓർക്കുവാൻ ഒരു ഗാനം ..

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)