#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
കുഞ്ഞിലേമുതല്‍ കേട്ടുവന്ന ഒരു പാട്ടിന്‍റെ ഭാവം മാറിയത് ഈ വര്ഷം മുതലാണ്. 2010 പകുതിയായപ്പോഴാണ് ഗര്‍ഭിണി ആണെന്ന് അറിഞ്ഞത് - ഡല്‍ഹിയിലെ നോയ്ഡ മോഡ് എന്ന സ്ഥലത്ത് മയുര്‍വിഹാര്‍ ഫേസ്1 തുടങ്ങുന്നതിനു തൊട്ടുമുന്‍പ് ഒരു പോലിസ് ക്വാര്‍ട്ടര്‍സ് കെട്ടിടമുണ്ട്. അവിടെയൊരു ഫ്ലാറ്റിലായിരുന്നു ആ സമയത്ത് ഞങ്ങള്‍ താമസിച്ചിരുന്നത്. അല്‍പ്പം നടപ്പ് പിന്നെ അരമണിക്കൂര്‍ ചാര്‍ട്ടര്‍ ബസിലെ യാത്ര -ലോധിറോഡിലെ ഓഫീസിലേക്കും തിരിച്ചും, ഞാനേറ്റവും കൂടുതല്‍ ആസ്വദിച്ചിരുന്ന ഒന്നായിരുന്നു. പക്ഷേ, ഗര്‍ഭിണിയാണെന്ന് അറിഞ്ഞുകഴിഞ്ഞപ്പോള്‍ മുതല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ ഞാന്‍ പേടിച്ചു. ആദ്യത്തേത് അറിഞ്ഞ് 4 ആഴ്ച കഴിഞ്ഞപ്പോള്‍ കുറച്ചു ചോരത്തുള്ളികള്‍ക്കൊപ്പം ഒഴുകിപ്പോയിരുന്നു, അതുകൊണ്ടാണ് രണ്ടാമത്തെ വിശേഷം അറിഞ്ഞപ്പോള്‍ സന്തോഷവും പേടിയും സമാസമം ഉള്ളിലേക്ക് എത്തിയത്!
https://www.youtube.com/watch?v=jLsgU0z7kWE
------------------------------------------------------------------------
വര്ഷം 2010

2010 എന്ന വര്‍ഷമാണ് ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ്ന്‍റെ വെന്യു ആയതും. എല്ലാ റോഡും പൊളിച്ചുപണിയുന്ന പൊടിമണ്കൂമ്പാരമായി ഡല്‍ഹി മാറി. അരമണിക്കൂര്‍ കൊണ്ടെത്തിച്ചേരേണ്ടയിടമൊക്കെ ഒന്നും ഒന്നരയും മണിക്കൂറുകൊണ്ട് കറങ്ങിച്ചുറ്റി മാത്രം എത്താന്‍തുടങ്ങിയപ്പോള്‍ ഓഫിസിലേക്ക് പോകാന്‍ ഒരു കാര്‍ ഏര്‍പ്പാടാക്കി. നോയ്ഡ മോഡിലെ തന്നെ ഒരു പഞ്ചാബി അപ്പൂപ്പന്‍റെ ടാക്സിസെന്റര്‍. പുള്ളിക്കാരന്‍ ഓരോരോ ദിവസം ഓരോരുത്തരെ വിടും. രാവിലെ വീട്ടില്‍ നിന്ന് ഓഫിസിനു മുന്നില്‍ ഇറക്കിവിടും വൈകിട്ട് ഫ്ലാറ്റിനു താഴെയും. പൊടിയില്‍ നിന്നും ഉന്തിത്തള്ളലുകളില്‍ നിന്നും രക്ഷപെടാന്‍ ഒരു മാര്‍ഗം. അങ്ങനെ ഒറ്റയ്ക്ക് കാറില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയപ്പോള്‍ യാത്രയുടെ വിരസത മാറ്റാന്‍, പിന്നെ കുഞ്ഞ് പാട്ടൊക്കെ കേട്ടു പരിചയമായി വരണമല്ലോ -അതൊക്കെ ഓര്‍ത്ത് പാട്ടുകള്‍ കേട്ടുകൊണ്ടായി യാത്ര. ഹെഡ്‌ഫോണിന്റെ ഒരറ്റം വയറിൽ ചേർത്തുവെച്ചുകൊണ്ട് ഞാനെന്നും വിവരിക്കാനാകാത്ത ഒരു സന്തോഷത്തിൽ മുങ്ങിയിരുന്നു. അന്ന് ഒന്നൊഴിയാതെ എല്ലാ ദിവസവും എന്‍റെ യാത്രകള്‍ തുടങ്ങുന്നത് ഈ പാട്ടിലായിരുന്നു..., അവസാനിച്ചിരുന്നതും - ഒരു ഗര്‍ഭകാല വ്യാക്കൂണ്‍ പോലെ...
"ഹരിവരാസനം വിശ്വമോഹനം
ഹരിദധിശ്വരം ആരാദ്ധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ"
ഹരിദധിശ്വരം ആരാദ്ധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ"
2011 മാര്‍ച്ച് 30 ന് അവന്‍ ജനിച്ചു - ജീവിതത്തിലെ മറ്റെല്ലാ സന്തോഷങ്ങളേയും പിന്തള്ളിക്കൊണ്ട് അതായി മോസ്റ്റ് പ്രെഷ്യസ് മൊമന്റ്!
ഇന്നുമെനിക്കീ പാട്ട് ഭക്തിയല്ല - എന്റെ താച്ചപ്പന് വേണ്ടി ഞാൻ കേട്ട പാട്ടാണ്, ഞങ്ങളുടെ രണ്ടുപേരുടേയും "soothing effect " പാട്ടാണ്.. ഓർമയിൽ പേടിച്ചുപേടിച്ച് പത്തുമാസക്കാലം തള്ളിവിട്ട എന്നെത്തന്നെ കാട്ടിത്തരുന്ന പാട്ടാണ്!
ഇന്നുമെനിക്കീ പാട്ട് ഭക്തിയല്ല - എന്റെ താച്ചപ്പന് വേണ്ടി ഞാൻ കേട്ട പാട്ടാണ്, ഞങ്ങളുടെ രണ്ടുപേരുടേയും "soothing effect " പാട്ടാണ്.. ഓർമയിൽ പേടിച്ചുപേടിച്ച് പത്തുമാസക്കാലം തള്ളിവിട്ട എന്നെത്തന്നെ കാട്ടിത്തരുന്ന പാട്ടാണ്!
https://www.youtube.com/watch?v=jLsgU0z7kWE
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
കൊച്ചിന് കൊടുത്ത മികച്ച സെലക്ഷൻ.
ReplyDeleteനിത്യഭക്തിസാന്ദ്രമീ നാദവും, വരികളും ...
ReplyDeleteആശംസകൾ
വ്യാക്കൂൺ എന്താണ് എന്ന് മാത്രം മനസ്സിലായില്ല.
ReplyDeleteഗര്‍ഭകാല വ്യാക്കൂണ്‍ ആയി ..
ReplyDelete"ഹരിവരാസനം വിശ്വമോഹനം