#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വർഷം 1995
അപ്പുറത്തെ വീട്ടിൽ വല്യേച്ചി എന്ന് ഞങ്ങൾ വിളിക്കുന്ന ലക്ഷ്മിയമ്മയുടെ വീട്ടിലാണ് - ചിത്രഗീതം കാണുക എന്നുള്ള നല്ല ഉദ്ദേശം മാത്രം. പുത്തൻപുതിയ പാട്ട് ഒന്നുരണ്ടെണ്ണം എങ്കിലും കാണാതിരിക്കില്ല എന്ന പ്രതീക്ഷയോടെ കാത്തിരുന്ന ഞങ്ങൾക്ക് നിരാശപ്പെടേണ്ടിവന്നില്ല. വെളുവെളുന്നനെയുള്ള പഞ്ഞിക്കട്ട മഞ്ഞിലൂടെ അതാ സുന്ദരനും സുമുഖനും സുശീലനുമായ സുരേഷ്ഗോപി ഓടിയോടി വരുന്നു. നായിക പാൽപ്പത പോലെയുള്ള മഞ്ഞെടുത്തെറിയുന്നു.. സുരേഷ്ഗോപി തിരിച്ചെറിയുന്നു... ശോ! ആകെ പ്രണയാതുര കാല്പനിക നിമിഷങ്ങൾ. അന്നിങ്ങനെയുള്ള സീനുകൾ ഒക്കെ കാണുമ്പോൾ അടുത്തിരിക്കുന്നോരെ ഒളികണ്ണിട്ട് നോക്കും ഞാൻ - എന്താണ് അവരുടെയൊക്കെ ഒരു റിയാക്ഷൻ എന്നറിയണമല്ലോ.
കോളേജിൽ പോകുന്ന ചേച്ചിമാർക്ക് ഒക്കെ ചുണ്ടത്തു ഒരു ചിരി വിരിഞ്ഞിട്ടുണ്ടാകും. എത്ര ശ്രമിച്ചാലും അതാ ചുണ്ടിന്റെ കോണിലൂടെ പുറത്തേക്ക് ചാടാൻ റെഡി ആയി നിൽക്കുന്നുണ്ടാകും. കൗമാരക്കാരി സ്കൂൾകുട്ടികൾ എല്ലാം തന്നെ 'അയ്യേ ഛീ ' എന്നൊരു ഭാവത്തിൽ 'ഞങ്ങൾക്കിതൊന്നും കാണാൻ വയ്യേ' എന്നൊരു ഭാവം വരുത്തി സ്ക്രീനിൽ നോക്കി-നോക്കീല്ല എന്നു കാണിച്ച് ഇരിക്കുന്നുണ്ടാകും. ആ വീട്ടിലെ അമ്മയും എന്റെ അമ്മയുമൊക്കെ " ഇതൊക്കെ എന്ത് പാട്ട് ! പാട്ടൊക്കെ ഞങ്ങളുടെ കാലത്തെ പാട്ടായിരുന്നു പാട്ടെ"ന്ന സ്ഥിരം പുശ്ചഭാവം മുഖത്ത് വരുത്തി വേറെന്തൊക്കെയോ സംസാരിക്കുന്നുണ്ടാകും.
ഒന്നുരണ്ടുപേർ അങ്ങോടുമിങ്ങോടും ഒരു നോട്ടം കൈമാറും !
ഒന്നുരണ്ടുപേർ അങ്ങോടുമിങ്ങോടും ഒരു നോട്ടം കൈമാറും !
ഞാൻ ആ പാട്ട് കണ്ടപ്പോൾ ഓർത്തത് സാന്റാക്ളോസിനെ ആണ്. എന്നാകും എനിക്കിങ്ങനെ പാലുപോലെ വെളുത്ത മഞ്ഞു കാണാനാകുക... അതിലൂടെ ഇങ്ങനെ ഓടാനാകുക. മഞ്ഞെടുത്തെറിഞ്ഞു കളിക്കാനാകുക, സ്കീയിങ് ചെയ്യാനാകുക... അന്നവിടെ ഇരുന്നിരുന്ന ആരെങ്കിലും എന്റെ മനസ്സിലിരിപ്പ് അറിഞ്ഞിരുന്നെങ്കിൽ
' അതിമോഹമാണ് മോളേ ദിനേശി, അതിമോഹം ' എന്നു പറഞ്ഞേനെ! എനിക്കും അതറിയാമായിരുന്നു. അതുകൊണ്ട് പ്രാക്ടിക്കലി ചിന്തിക്കാൻ തുടങ്ങി - എന്തായാലും ഞാൻ കല്യാണം കഴിക്കുമല്ലോ, അപ്പോ അങ്ങോരേം കൊണ്ട് കുളു - മണാലി -ഷിംല ഒക്കെ ഒന്ന് കറങ്ങണം എന്ന് അന്നേ ഞാനുറപ്പിച്ചു... കൊച്ചുങ്ങൾ ഒക്കെയായിട്ട് അവരേം കൊണ്ടുപോകണം, എന്നിട്ട് പറയണം - "അമ്മ സ്ക്രീനിൽ മാത്രം കണ്ടതാ കുഞ്ഞിലേ. നായർസാബ് സിനിമയും ഈ മഞ്ഞിന്റെ പാട്ടുമൊക്കെ കണ്ടപ്പോഴൊക്കെ കൊതിച്ചതാണ് മഞ്ഞിൽ കളിക്കാൻ , ഓടാൻ, ചാടാൻ... നിങ്ങൾ കളിക്ക് മക്കളേ കളിക്ക്" ന്ന്

അന്നത് ചിന്തിച്ച സമയത്ത് എന്റെയടുത്തുകൂടെ പോയ ഏതോ ദൈവം പറഞ്ഞിട്ടുണ്ടാകണം "തഥാസ്തു".. കഴിഞ്ഞ 7കൊല്ലമായിട്ട് മഞ്ഞു തൂക്കി വിൽക്കാൻ പറ്റുന്ന ഒരിടത്താ ജീവിക്കുന്നേ. ഈ ആഴ്ചയാണേൽ ഒടുക്കത്തെ തണുപ്പും മഞ്ഞുവീഴ്ചയും! ഇന്നലേം സ്കൂളൊക്കെ സ്കൂളൊക്കെ അടവാരുന്നു. നാളേം റെക്കോർഡ് തണുപ്പാണ് ന്ന് ആണ് പ്രവചനം.
'-50 ഡിഗ്രി ' ഹ്ശ്ശ്ശ് കേൾക്കാൻ തന്നെ എന്തൊരു രസം അല്ലേ 😰😱😨 അപ്പോ എല്ലാരും നോക്കീം കണ്ടും ഓരോന്ന് ആഗ്രഹിക്കണംന്നേ എനിക്ക് പറയാനുള്ളൂ!
പാട്ട് കാണാൻ മറക്കണ്ട - 'തക്ഷശില' യിലെ തൂമഞ്ഞു കണ്ടാസ്വദിച്ചോളീൻ ട്ടാ

https://www.youtube.com/watch?v=NM877DfDGNk
------------------==----------------===------------------------=------------====-------------------------------------------
------------------==----------------===------------------------=------------====-------------------------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ
ഇതൊക്കെ എന്തൂട്ട് പാട്ട് ! പാട്ടൊക്കെ ഞങ്ങളുടെ കാലത്തെ പാട്ടായിരുന്നു പാട്ട്!!ആത്മവിദ്യാലയമേ അവനിയിൽ....സോറി കാവ്യമധുരമുള്ളതും വേണ്ടത്രയുണ്ട് ട്ട്വോ!!!ആശംസകൾ
ReplyDeleteതങ്കപ്പൻ ചേട്ടാ. കലക്കി.
Deleteതക്ഷശില എന്ന സിനിമാ പേര് തന്നെ പുതുമയായിരുന്നു. ഈ പാട്ട് അന്ന് ചാനലിൽ വരുമ്പോൾ കാണുമായിരുന്നു ❤️
ReplyDeleteമഞ്ഞൊക്കെ കണ്ട് സന്തോഷായില്ലേ? ഞാനൊന്ന് പോയി കേട്ട് നോക്കട്ടെ ഈ പാട്ട്.
ReplyDeleteഈ പോസ്റ്റ് ഞാൻ വായിക്കേണ്ട കാര്യമില്ല ...
ReplyDeleteചേച്ചിയുടെ പാട്ടോർമ തന്നെ ഈ പാട്ടിന്റെ ചുവടു പിടിച്ചാണ്.. അത്രയും മനസ്സിൽ പതിഞ്ഞിട്ടുണ്ട് ചേച്ചി എഴുതിയത് !!!
ചേച്ചീ ഇത് ഞാൻ വായിച്ചതാണ് ലോ.....
ReplyDeleteചേച്ചിമാരുടെ ചുണ്ടിലെ കള്ളച്ചിരി നല്ല ഓർമ്മ ഉണ്ട്.
എന്തായാലും കറങ്ങി ത്തിരിഞ്ഞു
ഫുമിയുടെ അപ്പറത്ത് മഞ്ഞ് വാരിക്കളിച്ചല്ലോ..
'തൂമഞ്ഞി'നേക്കാൾ എനിക്കിഷ്ട്ടം 'തുഷാരബിന്ദു'ക്കളാണ് ..
ReplyDelete