എഴുത്തിടങ്ങളില്‍ നിന്നൊളിച്ചോടാന്‍
പെട്ടിയുമെടുത്തിറങ്ങുകയാണ് ഒരു വാക്ക് !
പുറപ്പെട്ടു പോകുന്ന ഓരോ വാക്കിലും
പഴകിപ്പറഞ്ഞൊരു പ്രണയവും ,വിരഹവും
തികട്ടിത്തീരാതെ നീയും, ഞാനും, ഗ്രാമവും
ഉത്സവപ്പിറേറന്നുകളും, അമ്മയുമുണ്ടായിരുന്നു.
പുറപ്പെട്ടു പോകുന്ന ഓരോ വാക്കിലും
പറഞ്ഞു പഴകിയ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു -
തിരിഞ്ഞു കടിച്ച നോവുകള്‍ ഉണ്ടായിരുന്നു -
കടലാഴങ്ങളില്‍ മാത്രം കണ്ട സ്വപ്നങ്ങളുണ്ടായിരുന്നു ....
എന്നിട്ടും, അറിഞ്ഞുകൊണ്ട് കൊല്ലപ്പെടാതിരിക്കാന്‍
ഒളിച്ചോടുകയാണ് എന്നില്‍ നിന്നൊരു വാക്ക്
ഒളിച്ചോടുന്ന വാക്കുകൾ ! നല്ല ചിന്ത... ആശംസകൾ.
ReplyDeleteവാക്കുകള്‍ക്കും,വരികള്‍ക്കും ക്ഷാമമുണ്ടാകാതിരിക്കട്ടെ!
ReplyDeleteഹൃദയംനിറഞ്ഞ ഓണാശംസകള്‍
പുറപ്പെട്ടു പോകുന്ന ഓരോ വാക്കിലും
ReplyDeleteപറഞ്ഞു പഴകിയ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു -
തിരിഞ്ഞു കടിച്ച നോവുകള്‍ ഉണ്ടായിരുന്നു -
കടലാഴങ്ങളില്‍ മാത്രം കണ്ട സ്വപ്നങ്ങളുണ്ടായിരുന്നു ....!
ഓര്‍മ്മകളില്‍ നിന്നും ഓരോ വാക്കുകളും
ReplyDeleteഅക്ഷരങ്ങളും പടിയിറങ്ങുമ്പോള്‍,
അവിടെയൊരു കവിത ജനിക്കുന്നു.
ഒളിച്ചോടി ജീവിക്കുക വാക്കേ....
ReplyDeleteഒളിച്ചോടി ജീവിക്കുക വാക്കേ....
ReplyDeleteഒറ്റ വാക്കിൽ പറഞ്ഞാൽ വളരേ നന്നയിരിക്കുന്നു
ReplyDeleteഒരു വാക്ക് എന്ന ഏക വചനവും പിന്നീട് വാക്കുകൾ പോകുന്നു എന്ന് പറയുന്നതും ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു. പ്രണയവും മറ്റും ഉണ്ടായി " എന്നിട്ടും" വാക്കുകൾ പോകുന്നു. "എന്നിട്ടും" എന്നതിന് എന്താണ് അർത്ഥം? വാക്കുകൾ അവ ആസ്വദിക്കുന്നുണ്ടായിരുന്നു എന്നോ?
ReplyDeleteകവിത കൊള്ളാം.
ഏതാണ് ആ വാക്ക് എന്ന് പിടികിട്ടിയില്ല.
ReplyDeleteഅർത്ഥവത്തായ വാക്കുകൾ ഉണ്ടാകുന്നതു അനുഭവങ്ങളിൽ നിന്നാണ്. സാഹചര്യങ്ങൾ അതിനെ ശക്തിപെടുത്തും
ReplyDeleteവാക്ക് പോയാല്‍ ഏതുവരെ പോകും!!
ReplyDeleteചെമ്മീന്‍ തുള്ള്യാല് മുട്ടോളം, പിന്നേം ചാട്യാല്‍ ചട്ട്യോളം