1) ചിരിക്കണം ചിരിക്കണം
എന്നെപ്പോഴും കരുതും ,
ചുണ്ട് സമ്മതിച്ചാലും
കണ്ണ് ചതിക്കും!
എന്നെപ്പോഴും കരുതും ,
ചുണ്ട് സമ്മതിച്ചാലും
കണ്ണ് ചതിക്കും!
2) കണ്ണിണകളിൽ തുടങ്ങി ,
ചൊടിയൊന്നു നനച്ചുണർത്തി ,
നനുത്ത കവിളിനെ
തിളക്കിയെന്നാലത്
നനുത്ത കവിളിനെ
തിളക്കിയെന്നാലത്
ചിരിയായിടും !
3)ചിരിച്ചു നിന്നൊരെന്നെ നീ
തൊട്ടു നാണിപ്പിച്ചില്ലേ ?
4) ചിരിക്കും ചിരിയില്ലായ്മയ്ക്കും
ഇടയിലൊരു നേർ രേഖ..
വളവു പറയും -
ചിരിയോ കരച്ചിലോ !
ഇടയിലൊരു നേർ രേഖ..
വളവു പറയും -
ചിരിയോ കരച്ചിലോ !
5) ചില ചിരികൾക്ക്
വിലയുണ്ട്
ഒരു ജീവന്റെ ,
അരവയറിന്റെ ,
ചിലപ്പോഴൊക്കെ
തിക്കിയെത്തുന്ന
അമ്മിഞ്ഞപ്പാലിന്റെ !
വിലയുണ്ട്
ഒരു ജീവന്റെ ,
അരവയറിന്റെ ,
ചിലപ്പോഴൊക്കെ
തിക്കിയെത്തുന്ന
അമ്മിഞ്ഞപ്പാലിന്റെ !
6) നീ വന്ന നേരം മാത്രം
നിൻ ചിരിയല്ല കരച്ചിലു
കാതോർത്തു ഞാൻ ! - അമ്മച്ചിരി
നിൻ ചിരിയല്ല കരച്ചിലു
കാതോർത്തു ഞാൻ ! - അമ്മച്ചിരി
7) 'മതിയായി' ല്ലെന്ന് കൊതി-
യോതിയപ്പോൾ ,
അമ്മപ്പങ്കെനിക്കു നൽകി
മറ്റാർക്കുമാകാത്ത വണ്ണം
ചിരിച്ചൊരു സംതൃപ്തിച്ചിരി ..
യോതിയപ്പോൾ ,
അമ്മപ്പങ്കെനിക്കു നൽകി
മറ്റാർക്കുമാകാത്ത വണ്ണം
ചിരിച്ചൊരു സംതൃപ്തിച്ചിരി ..
8) കുറുമ്പു കാട്ടിയോടിനാനവൻ ,
പിടിച്ചു നിർത്തിയടിച്ചിടും മുന്നെ -
കുരുന്നു പല്ലുകൾ കാട്ടിച്ചിരിച്ചെന്റെ
കയ്യ് നീ കെട്ടിയിട്ടതെങ്ങനെ?
പിടിച്ചു നിർത്തിയടിച്ചിടും മുന്നെ -
കുരുന്നു പല്ലുകൾ കാട്ടിച്ചിരിച്ചെന്റെ
കയ്യ് നീ കെട്ടിയിട്ടതെങ്ങനെ?
(എഴുത്തൊച്ച' യില്‍ ചിരിയെക്കുറിച്ച് കുറിച്ച ഹൈക്കുവാണെന്ന് ഒരവകാശവാദവും ഇല്ലാത്ത ചില വരികള്‍! )
കമന്റ് ചെയ്യണം കമന്റ് ചെയ്യണം എന്നെപ്പോഴും കരുതും.ഒന്നുകില്‍ ബ്ലോഗ്ഗര്‍ ചതിക്കും അല്ലെങ്കില്‍ എം.ടി.എസ് ചതിയ്ക്കും.
ReplyDeleteഹഹാ.. എല്ലാവരുടെയും അനുഭവമതന്നെ :) നന്ദി
DeleteToo short ..but its nice lyrics
ReplyDeleteമൂവരിയാണ് പ്രവീ.. ചിലവ ഒപ്പിച്ചു നാല് വരി അഞ്ചു വരി ആയിപോയതാ ;) :)
Deleteനന്ദി
കമന്റ് എഴുതണം എഴുതണം
ReplyDeleteഎന്ന് കരുതും.
മനസ്സു സമ്മതിച്ചാലും
മടി ചതിക്കും
എല്ലാവരുടെയും അനുഭവം അതന്നെ! :) നന്ദി
Deleteഒരിക്കലും ചിരിച്ചുകണ്ടിട്ടില്ലാത്ത ഒരാളുണ്ടായിരുന്നു. നരസിമ്മറാവ്
ReplyDeleteഅതെന്താ നമ്മുടെ മൻമോഹൻജിയെ മറന്നുപോയാ..... :)
Deleteഹഹാ :)
Deleteചിരി അമൃത് .. !!
ReplyDeleteചിരിയൊച്ച :)
Deleteചിരിക്കുമ്പോൾ കൂടെച്ചിരിക്കാൻ ആയിരം പേർ വരും....
ReplyDeleteആറാമതായി ഞാനും വന്നു.
നല്ല ചിരിക്കവിതകൾ
ശുഭാശംസകൾ.....
ചിരിക്കുമ്പോള്‍ എല്ലാരും ഉണ്ട്. ഇനിയടുത്തത് കരഞ്ഞു നോക്കട്ടെ മാഷെ :)
Deleteനന്ദി :)
നന്നായിരിക്കുന്നു.. 4 ഒരുപാട് ഇഷ്ടമായി.. ആശംസകൾ..
ReplyDeleteമോനാലിസ്സാ ചിരി :) നന്ദി
Deleteചിരിയെല്ലാം ഒന്നിനൊന്നു മെച്ചം....സന്തോഷം :)
ReplyDeleteനന്ദി :) ചിരിസന്തോഷം ...
Deleteചിരിയോചിരി..
ReplyDeleteനന്നായിരിക്കുന്നു ചിരി മഹാത്മ്യം!
ആശംസകള്‍
നന്ദി സര് :) എന്നും ചിരിക്കാനാകട്ടെ
Deleteഎഴുത്തോച്ച????
ReplyDeleteഎഴുത്തൊച്ച ഒരു വാട്സപ്പ് ഗ്രൂപ്പാണ് , കവിതകള്‍ക്ക് വേണ്ടി. ചിലപ്പോഴൊക്കെ കുറുംവരികള് ഒരു വിഷയം എടുത്ത് എഴുതാറുണ്ട്. അങ്ങനെ എഴുതിയതാണ് :) നന്ദി
Deleteഒരു ചെറു പുഞ്ചിരി ബാക്കി.. :)
ReplyDelete:അതിവിടെ ഉണ്ട് ... നന്ദി ട്ടാ
Deleteപലതരം ചിരികൾ....
ReplyDeleteപലതരം ചിരിയൊച്ചകള് ..നന്ദി മാഷെ :)
Deleteനന്നായിട്ടുണ്ട്.ആശംസകൾ
ReplyDeleteനന്ദി :)
Deleteഒട്ടും പൊട്ടി ചിതറാത്ത
ReplyDeleteഎട്ടു നറും ചിരി വട്ടങ്ങൾ...
ചിരി മഹിമകൾക്ക് ആശംസകൾ
ReplyDeleteമനസ്സ് തുറന്ന് ചിരിക്കാനും വേണം യോഗം. :p
ReplyDeleteനന്നായി.. :)
ReplyDelete