Friday, September 18, 2015

കുമിളകള്‍

ഓരോരോ കുമിളകളാണ് നാം -
ഉണ്ണിക്കുമിളകള്‍
വര്‍ണ്ണക്കുമിളകള്‍
ഒറ്റക്കുമിളകള്‍
കുമിളക്കുള്‍ക്കുമിളകള്‍ ...

കൂട്ടിമുട്ടേണ്ട താമസം പൊട്ടിച്ചിതറുന്നവ
തമ്മിലൊട്ടിച്ചേരുന്നവ -
ഒന്നിനോടോന്നിനെ ഏറ്റിയെടുക്കുന്നവ ...

ഒരേ ആകാശമാണ് പറന്നു പൊങ്ങാന്‍  -
ഒരേയുറവിടമാണ്  ,
ഒരേ വായുവാണുള്ളില്‍
പക്ഷേ , കുമിളകളാണ് !

ഒറ്റക്കുമിളക്കുള്ളില്‍ ചില
കുഞ്ഞിക്കുമിളകള്‍
തട്ടാതെ , മുട്ടാതെ,  പൊട്ടാതെ
തമ്മിലലിയാതെ

മറ്റൊരു കുമിളയോടോന്നിക്കാന്‍
ഒരു നിമിഷമേ വേണ്ടൂ ,
അലിഞ്ഞൊരു വലിയ കുമിളയാകാവുന്നതേയുള്ളൂ -
പക്ഷേ , വയ്യല്ലോ!

സ്വന്തമായി ഒരു മഴവില്ലുണ്ട് ,
കാറ്റിനൊപ്പം പറന്നാടിയുലയാം,
കുമിളകളായി തന്നെ പൊട്ടാം ,
മണ്ണിലലിയാം , ഇവിടെ ജീവിച്ചിരുന്നു
എന്നാരെയും ബോധിപ്പിക്കാതെ കഴിയാം!


ഞാനൊരു കുമിള മാത്രമാകുന്നു -
സ്വന്തം മഴവില്ലിന്‍റെ
കറുത്ത-വെളുത്ത-ചാരനിറങ്ങളെ
മാത്രമിഷ്ടപ്പെടുന്ന ഒരോട്ടക്കുമിള !

14 comments:

  1. വട്ടുചിന്തകളാണെങ്കിലും നല്ല മഴവില്ലുള്ള കുമിള.

    ReplyDelete
  2. ഊതിവീര്‍പ്പിക്കപ്പെട്ട കുമിളകളുടെ ആയുസ്സെത്രയെന്നാര്‍ക്കറിയാം?!!
    നല്ല ചിന്തകള്‍
    ആശംസകള്‍

    ReplyDelete
  3. നീര്‍പ്പോള പോലെയുള്ളൊരു ദേഹത്തില്‍ വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു ...!!!

    ReplyDelete
  4. ഭാവനകൾ പോകുന്ന ഓരോ പോക്കെ

    അഭിനന്ദൻസ്‌ :)

    ReplyDelete
  5. Kshanikangal aaya kumilakal...jeevitham pole

    ReplyDelete
  6. കുമിളകൾക്ക് ആശംസകൾ

    ReplyDelete
  7. ഒറ്റക്കുമിളക്കുള്ളില്‍ ചില
    കുഞ്ഞിക്കുമിളകള്‍
    തട്ടാതെ , മുട്ടാതെ, പൊട്ടാതെ
    തമ്മിലലിയാതെ

    മറ്റൊരു കുമിളയോടോന്നിക്കാന്‍
    ഒരു നിമിഷമേ വേണ്ടൂ ,

    ReplyDelete
  8. നീർക്കുമിലകൾക്ക് ആശംസകൾ.

    ReplyDelete
  9. ഈ കുമിളകൾ ചില്ലറക്കാരല്ല ...
    ആശംസകൾ

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)