ഇന്നലെ രാത്രി , അമ്മക്കളിയും, അച്ഛക്കളിയും , എഴുത്തും, കഥയും ഒക്കെ കഴിഞ്ഞപ്പോള്‍ കിട്ടിയ " own time ( ഓന്‍റെ മാത്രം സമയം ) " ഓരോ വിരലിലും ഓരോ നിറം പൂശി , പ്രത്യേക രൂപമില്ലാത്ത അടയാളപ്പെടുത്തലുകളിലൂടെ ഒരു ഭൂപടം ഉണ്ടാക്കുകയായിരുന്നു താത്വിക് എന്ന താച്ചൂസ്
"അമ്മേ , ഈ നീല എന്താന്നോ അതാണ് വിസ്കോണ്‍സിന്‍ - നമ്മുടെ വീടേ ! , പിന്നെ തൊട്ടടുത്തുള്ള പച്ച ഇന്ത്യ, പിന്നെ മഞ്ഞ ആഫ്രിക്ക, അതിനുമടുത്ത് കറുപ്പ് ലണ്ടന്‍ ബ്രിഡ്ജ് , പിന്നെ ചുവപ്പ്.... "
കുറേയാലോചിച്ചിട്ടും ഒരു സ്ഥലോം കിട്ടാഞ്ഞപ്പോള്‍ സഹായത്തിനായി എന്നെ നോക്കി , ഞങ്ങളുടെ വിസ്കോണ്‍സിന് തൊട്ടടുത്തുള്ള സംസ്ഥാനമാണ് 'മിനസോട്ട' , വായില്‍ പെട്ടെന്ന് വന്നത് ആ പേരാണ് - അവിടെ 'മാനവ്' എന്നൊരു സുഹൃത്തുമുണ്ട് താച്ചുവിന് , ഒരിക്കല്‍ പോയ ഓര്‍മ്മയുണ്ടാകട്ടെ എന്ന് കരുതി ഞാനിങ്ങനെ പറഞ്ഞു
"അത് മിനസോട്ടയാ മോനേ , നമ്മളവിടെ 'മിനിയപൊളിസ് ' എന്ന സ്ഥലത്ത് പോയത് ഓര്‍ക്കുന്നോ? മാനവിനൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍, സ്നോമാന്‍ ഉണ്ടാക്കി കളിച്ചതൊക്കെ ഓര്‍ക്കുന്നില്ലേ ? "
"ങാ, രണ്ട് സ്നോമാന്‍ ഉണ്ടാക്കീത് -താച്ചുനു ഓര്‍മ്മയുണ്ടല്ലോ ! അപ്പൊ ഈ ചുമപ്പ് മിനസോട്ടയാ കേട്ടോ അമ്മാ ... "
ലാപ്ടോപ്പില്‍ ഒരു ഡാന്‍സ് പ്രോഗ്രാം കാണുകയായിരുന്ന ഞാന്‍ മൂളലും , തലകുലുക്കലും .കുറച്ചു നേരം മിണ്ടാട്ടമില്ല ആള്‍ക്ക് , അപ്പോള്‍ ഞാനൊന്നു തല പൊക്കി നോക്കി എന്ത് പറ്റിയാവോ എന്ന്. വരച്ചതിനെ മായ്ച്ച് പുതിയ നിറങ്ങളില്‍ വിസ്കോണ്‍സിനും, ഇന്ത്യയും , ആഫ്രിക്കയും ഒക്കെ അടയാളപ്പെടുത്തുകയാണ് . ഇടയ്ക്കൊരു 'X' വരച്ചു അതിനെ ചിത്രശലഭം ആക്കി ചോദിച്ചു
"അമ്മയ്ക്കിഷ്ടായോ എന്‍റെ എക്സ് പൂമ്പാറ്റ ? "
"ന്ഗ്മ്മ്മ്മം ഇഷ്ടായി , പക്ഷേ അമ്മയ്ക്ക് കൂടുതല്‍ ഇഷ്ടം താച്ചുണ്ണി വരയ്ക്കുന്ന വലിയ ചിറകുള്ള ,കളര്‍ഫുള്‍ ബട്ടര്‍ഫ്ലൈയാ... ഇതിനു ചിറക് കാണാനില്ല -അതോണ്ട് 'ഓക്കേ ' പൂമ്പാറ്റ ട്ടോ "
അമ്മയുടെ മറുപടി കുഞ്ഞിനും അത്ര ഇഷ്ടായില്ല :/
വേഗമതില്‍ തൊട്ടു കുറുമ്പ് നിറച്ചു പറഞ്ഞു - "ദാ ചിറക് , കാണാനില്ലേ? , ഇതേ 'X' പൂമ്പാറ്റയല്ലേ അപ്പോളിത്ര ചിറകേയുണ്ടാകൂ , 'ഓക്കേ' പൂമ്പാറ്റ അല്ലാട്ടോ - സൂപ്പര്‍ പൂമ്പാറ്റയാ ... ഹും "
വീണ്ടും മാപ്പിന്‍റെ ലോകത്തേക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് ചോദ്യം വന്നത് -
"ആരാമ്മേ ഈ നിറത്തിന് റെഡ് എന്നു പേരിട്ടേ ? & who put this name 'blue' , ആരാ പച്ച വിളിച്ചേ ഇതിനെ ? ങേ അമ്മേ, ആരാ? "
അമ്മ അഥവാ ഞാന്‍ " അത് പിന്നെ... അത് അങ്ങനല്ലേ, അതായത് ....അതങ്ങനെയാ, നമുക്ക് ചോറുണ്ടാലോ മോനേ അമ്മയ്ക്ക് വിശക്കുന്നുണ്ടേ ! "
(കണ്ണ് മിഴിച്ചിരുക്കുന്ന കുറെ സ്മൈലി, നാക്ക് പുറത്തിട്ട കുറെ സ്മൈലി ഇതൊക്കെ എന്‍റെ തലയ്ക്ക് ചുറ്റും പാറിപ്പറക്കുന്നത് ഞാനറിഞ്ഞുട്ടാ !! )
അല്ലെങ്കിലും ആരാാ ഈ നിറങ്ങള്‍ക്ക് പേരിട്ടത്
ReplyDeleteപഴങ്ങള്‍ക്ക് പേരിട്ടത്
മരങ്ങള്‍ക്ക് പേരിട്ടത്
മലകള്‍ക്ക് പേരിട്ടത്
മിനെസോട്ടയ്ക്ക് ആ പേരിട്ടത്
പറയൂ പറയൂ
രണ്ടു പേരും കൂടി മനുഷ്യനെ ഇടങ്ങേറിലാക്കും.... ആശംസകള്‍....ട്ടോ
ReplyDeleteഹഹഹ പണി പാളി , മോനെ ചോറ് ചൂടാറും മുന്നേ കഴിക്കാം വാ :)
ReplyDeleteമക്കള്‍ ഇമ്മാതിരി ചോദ്യം ഒക്കെ ചോദിച്ചാല്‍ നമ്മള്‍ കുടുങ്ങിയത് തന്നെ ഹോ
ഇതിന്റെ ഉത്തരം simple അല്ലെ ,, മനുഷ്യൻ
ReplyDeleteഅല്ല്ല്ലല്ല.......
ReplyDeleteകുഴക്കുന്ന ചോദ്യങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ ................
ആശംസകള്‍
ഓരോരോ ചോദ്യങ്ങളെ ....
ReplyDeleteഉത്തരം മുട്ടുന്ന ചോദ്യങ്ങൾ...
ReplyDeleteഹല്ല പിന്നെ ആരാണീ കളറുകൾക്ക് നിറ നൽകിയത് :) എനിക്കുറക്കം വരുന്നു.. !
ReplyDeleteഈ അമ്മയ്ക്ക് ഒന്നും അറിയില്ല എന്നും കൂടി പറഞ്ഞു കാണും താച്ചു...
ReplyDeleteചില വഴക്കാളി അമ്മമാർ കുനുഷ്ടു ചോദ്യങ്ങൾ അർഹി ക്കുന്നു.
ReplyDeleteകഷ്ടം ഇത്രേം പോലുമറിയില്ല അല്ലെ? ഉത്തരം കിട്ടുമ്പോൾ പറഞ്ഞു തരിക. ഞാൻ പരിശോധിക്കാം. :P
താച്ചൂ .. കുട്ടൻ മിടുക്കനാ.. അങ്ങനെതന്നെ പോട്ടെ.
കുറെ മുൻപ് നമ്മുടെ ചോദ്യത്തിനു ഉത്തരം കിട്ടിയില്ല, ഇന്ന് ഉത്തരം കൊടുക്കാനും കഴിഞ്ഞില്ല, കളി തുടരുന്നു.
ReplyDeleteഇനി ഇതുപോലെ നൂറു ചോദ്യങ്ങൾ പ്രതീക്ഷിച്ചിരുന്നോ ആ കുഞ്ഞു നാവിൽ നിന്ന് ആർഷാ.
ReplyDeleteഅവൻ മിടുക്കനാണ്. ചോദ്യങ്ങൾ ചോദിക്കാനും ുഉത്തരങ്ങൾ തേടാനും പഠിക്കട്ടെ.
ReplyDeleteHe started thinking --- MOM be careful :)
ReplyDeleteകുട്ടികള്‍ ചോദിച്ചു ചോദിച്ചു ഓരോന്ന് മനസ്സിലാക്കട്ടെ. ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടെന്നും മനസ്സിലാക്കട്ടെ
ReplyDeleteഎന്നും എല്ലാക്കാലത്തും അമ്മമാരെ കുഴയ്ക്കുന്ന ചോദ്യങ്ങൾ കുഞ്ഞുങ്ങൾക്കുണ്ടാവും ല്ലേ... താച്ചൂസും ചോദ്യങ്ങൾ ചോദിച്ച് ഈ അമ്മയെ കുഴക്കട്ടെ, പിന്നെ സ്വയം ചിന്തിക്കട്ടെ, ഉത്തരം കണ്ടെത്തട്ടെ.... അമ്മയ്ക്കും മകനും എല്ലാ ആശംസകളും .... (ഇനിയൊരു ചോദ്യ പ്രവാഹം ഉടനെ പ്രതീക്ഷിക്കാം ട്ടോ... :) )
ReplyDeleteആശംസകൾ
ReplyDeleteഉരുളക്കിഴങ്ങ് വെന്തോ ആവോ............????????
ReplyDelete