നീ പറഞ്ഞ പുതു ലോകം,
നീ വരച്ച പുതു ചിത്രം
നീ കാട്ടിയ പുത്തൻ,
ഞാനത് കണ്ടൂറ്റം കൊണ്ടേ. .
ആ ലോകം എനിക്കല്ല
ആ ചിത്രം ഞാനല്ല
ആ പുത്തൻ നോട്ടുകൾ
അവ മാത്രമെൻ വില.
ലഹരിയായിരുന്നോ പ്രണയ
മധുരമായിരുന്നോ
അടിവയറിൽ തുടിച്ചത്
ആര്യ വംശമായിരുന്നോ.
അയലത്തെ കുടിയിലെ
അരുമയ്ക്കൊ അന്തി-
തിരി കൊളുത്തുന്നേരം
"വായ്ക്കരി ഇടാനച്ച
വരില്ലേ" എന്നൊരു ചോദ്യം .
ഉള്ളിലെ പൂങ്കരൾ വാടട്ടെ
ഇത്തിരി മാനവും ,
ഒത്തിരി മോഹവും
നിന്നെയെൻ ഓർമ്മയാക്കും
ബോധവും ചാകട്ടെ,
ഞാനിനി കുടിക്കട്ടെ
നീ വരച്ച പുതു ചിത്രം
നീ കാട്ടിയ പുത്തൻ,
ഞാനത് കണ്ടൂറ്റം കൊണ്ടേ. .
ആ ലോകം എനിക്കല്ല
ആ ചിത്രം ഞാനല്ല
ആ പുത്തൻ നോട്ടുകൾ
അവ മാത്രമെൻ വില.
ലഹരിയായിരുന്നോ പ്രണയ
മധുരമായിരുന്നോ
അടിവയറിൽ തുടിച്ചത്
ആര്യ വംശമായിരുന്നോ.
അയലത്തെ കുടിയിലെ
അരുമയ്ക്കൊ അന്തി-
തിരി കൊളുത്തുന്നേരം
"വായ്ക്കരി ഇടാനച്ച
വരില്ലേ" എന്നൊരു ചോദ്യം .
ഉള്ളിലെ പൂങ്കരൾ വാടട്ടെ
ഇത്തിരി മാനവും ,
ഒത്തിരി മോഹവും
നിന്നെയെൻ ഓർമ്മയാക്കും
ബോധവും ചാകട്ടെ,
ഞാനിനി കുടിക്കട്ടെ
ഉള്ളിലെ പൂങ്കരള്‍ വാടും കുടിച്ചാല്‍......
ReplyDeleteആശംസകള്‍
അതെ സര്‍, പൂങ്കരളുകള്‍ വാടട്ടെ - അപ്പോഴല്ലേ ബോധമില്ലാതെ പിറക്കൂ...നന്ദി
Deleteമനോരമയില്‍ വായിച്ചതാണ്.
ReplyDeleteസ്ട്രോങ്ങ് വരികള്‍.. ഇതൊരു മാസ്റ്റര്‍പീസ് ആകും.. തീര്‍ച്ച.
ഈ ലോകം എനിക്കാണ്.
പക്ഷെ
ആ ചിത്രം ഞാനല്ല ..
(കുടിച്ചാലും ബോധം പോകില്ല !! )
കവിതകള്‍ ഉയരങ്ങള്‍ കീഴടക്കട്ടെ !
സസ്നേഹം,
നന്ദി മുകേഷ്, വീണ്ടുമൊരു വായനയ്ക്ക് വന്നതിനു.... ഈ ലോകം എല്ലാവര്ക്കും കൂടിയുള്ളത് ആകട്ടെ... ആശംസകള്‍ക്ക് നന്ദി, സന്തോഷം :)
Deleteഈ ലോകം എനിയ്ക്കല്ല
ReplyDeleteഅതെ അജിത്തെട്ടാ .... എന്നാണിനി ഈ ലോകം നമുക്ക് കൂടിയാകുന്നത് !!
Deleteലഹരി യിറങ്ങുമ്പോൾ
ReplyDeleteബോധം തെളിയുമ്പോൾ ........
:( അങ്ങനെയും ഉണ്ടാകുമോ!! നന്ദി
Deleteഇങ്ങനെ ഒരു ലോകം ആര്‍ക്കും വേണ്ട.ബോധോദയം.അടിവയറിൽ തുടിച്ചത് ആര്യ വംശമായിരുന്നോ? നല്ല വരി
ReplyDelete:( ഹാ കാത്തീ.... ലോകം വേണ്ടാതെ ആകുന്നത് ലോകം വേണമെന്നുള്ളവര്‍ക്ക് മാത്രം !!! നന്ദി
Deleteലഹരിയായിരുന്നോ പ്രണയ
ReplyDeleteമധുരമായിരുന്നോ
അടിവയറിൽ തുടിച്ചത്
ആര്യ വംശമായിരുന്നോ.
ലഹരിയും പ്രണയമധുരവും പ്രതിപ്രവര്‍ത്തിച്ചു ഉണ്ടായ പ്രസിപിറ്റെറ്റ് ആയിരുന്നു അത്. തീര്‍ത്തും അനാവശ്യമായിരുന്ന ഒരു കെമിക്കല്‍ റിയാക്ഷന്‍ ഉപ-ഉല്പന്നം.
ആഹാ... നല്ല ചിന്ത അത് ശ്രീജിത്ത് !!! നന്ദി വായനയ്ക്കും, വാക്കുകള്‍ക്കും :)
Deleteബോധം മറയാത്ത
ReplyDeleteഇത്തിരി സ്നേഹത്തിൻ
തുള്ളികൾ,
മറഞ്ഞിരിപ്പുണ്ട്,
ഒരു കൈ അകലത്തിൽ
:) നന്ദി ആരിഫ് ബായ്...... ബോധം മറയാത്ത ലോകതിനായ് പ്രാര്‍ത്ഥനകള്‍, ആശംസകള്‍
Deletekollatto shyamakuttiye
ReplyDeleteപ്രാര്‍ത്ഥനകള്‍, ആശംസകള്‍
നന്ദി ഷംസുദീന്‍.... :)
Delete:)
ReplyDelete:)നന്ദി
Deleteലഹരിയായിരുന്നോ പ്രണയ
ReplyDeleteമധുരമായിരുന്നോ
അടിവയറിൽ തുടിച്ചത്
ആര്യ വംശമായിരുന്നോ.
! ആ വരികള്‍ പലര്‍ക്കും സംശയം!. നന്ദി വായനയ്ക്ക്
Delete