എന്റെ നിയതിയില്‍,നിന്നോട് ചേരലില്ല ,
പിരിയലില്ല,കൂട്ടില്ല,
പരാതിയും പിണക്കവുമില്ല ...
പരാതിയും പിണക്കവുമില്ല ...
എന്റെ നിയതിയില്‍ നീ കാണാതെ
പോകുന്ന നിന്നെ കാട്ടല്‍ മാത്രം !
ആ നിയതി, ഒരു നാള്‍ വന്നു ,
വാതില് മുട്ടി - ഒരു നൂറായിരം
കൊല്ലത്തിനപ്പുറത്തേക്ക്
കൊല്ലത്തിനപ്പുറത്തേക്ക്
കൊണ്ട് പോയെന്നെ.
പല ജന്മത്തില്‍ ഞാന്‍ കണ്ട നിന്നെ,
നീ കണ്ട എന്നെ കാട്ടി
ഇന്നിവിടെ കൊണ്ടിറക്കി.
ഇന്നിവിടെ കൊണ്ടിറക്കി.
ഈ ജന്മത്തില്‍ അന്തിയാകും
മുന്നേ നിന്നെയീ കടല്‍ തീരത്ത്,
തിര വരാതെ പോകുന്ന ഇടവേളയില്‍
ഞാന്‍ കാണുമെന്നു പറഞ്ഞു.
ഇവിടെ ഞാനൊരു ചൂണ്ടു പലക മാത്രം
നിന്നിലെ നിന്നിലെക്കൊരു ചൂണ്ടു പലക !
ചൂണ്ടുപലകയാകാനും ഒരു തലവിധി!
ReplyDeleteനല്ല വരികള്‍
ആശംസകള്‍
നന്ദി സര്... :)
Deleteവഴികാട്ടിയാവാനും വേണം ആരെങ്കിലുമൊക്കെ........
ReplyDeleteവേണം വിനീത്. അത് നമ്മില്‍ ചിലരുടെ നിയതിയാണ് ! നന്ദി :)
Deleteചൂണ്ടുപലകകള്‍ ചെയ്യുന്ന സഹായമെത്രയെന്നോ!!
ReplyDeleteവളരെയധികം അജിത്തെട്ടാ.... :) ജീവിതത്തില്‍ ഒരു ചൂണ്ടു പലക ആകാന്‍ കഴിഞ്ഞെങ്കില്‍ ! നന്ദി
Deleteഎന്റെ നിയതിയില്‍ നീ കാണാതെ പോകുന്ന നിന്നെ കാട്ടല്‍ മാത്രം . ഒന്നും മനസില്ലായില്ലാട്ട.ആ ചിന്ത ,വരികള്‍ .മുഴുവന്‍ വായിച്ചിട്ടും എങ്ങും എത്തുന്നില്ലല്ലോ.
ReplyDeleteമനസിലാകാത്ത കവിത ഒരു പരാജയം തന്നെ കാത്തീ.വരികള്‍ അപൂര്‍ണം ആണോ എന്ന് പുനര്‍ വായനയില്‍ എനിക്കും തോന്നിയിരുന്നു.ഓരോരുത്തര്‍ക്ക് ഓരോരുത്തരോടു ഓരോ വിധി!. അതില് എന്റെ വിധിയില്‍ നിന്നോടുള്ള കടമയായി പറഞ്ഞിരിക്കുന്നത് ചൂണ്ടു പലക ആകാന്‍ മാത്രം ,യഥാര്‍ത്ഥ നിന്നെ കാട്ടാനെന്നോ, നീ എന്താകാം എന്ന് കാണിക്കാനോ ഉള്ള ഒരു ചൂണ്ടു പലക. നന്ദി
Deleteഞാൻ ആദ്യമായിട്ടാണ് ഈ വഴിയിൽ വന്നത്
ReplyDeleteഎന്നാൽ കിടക്കട്ടെ എന്റെ വക ഒരു ചൂണ്ടുപലക
നിലാവ് പൈത വഴികളില്‍
നിഴലായി നീ വന്നുവോ ..
അതായിരിക്കാം ഞാൻ കാണുന്ന
ചൂണ്ടു പലക
കൂടുതൽ വായിക്കുക വീണ്ടും എഴുതുക
ആശംസകൾ
ഇടശ്ശേരിക്കാരനെ നേരത്തെ അറിയാം :). നന്ദി വന്നതില്‍, വായിച്ചതില്‍ !
DeleteAlpam confusion undu ketto.....
ReplyDeleteനീ കണ്ട എന്നെ കാട്ടി ഇന്നിവിടെ കൊണ്ടിറക്കി. ennu paranjittu
----- ഇവിടെ ഞാനൊരു ചൂണ്ടു പലക മാത്രം നിന്നിലെ നിന്നിലെക്കൊരു ചൂണ്ടു പലക! inganokke oru malakkam marichil..... asaram raashtreeya gunangal ulla kavayathriyaanu thaankal alle?
I was jokin.... good one.. congrats.
കൂട്ടി കൊണ്ട് പോയത് "നിയതി" അല്ലെ... :)അപ്പൊ മലക്കം മറിച്ചില്‍ ഇല്ലല്ലോ.. നന്ദി വന്നതിനും വായിച്ചതിനും
Deleteഇവിടെ ഞാനൊരു ചൂണ്ടു പലക മാത്രം
ReplyDeleteനിന്നിലെ നിന്നിലെക്കൊരു ചൂണ്ടു പലക !
:) അതെ ബിലാത്തിപ്പട്ടണത്തില്‍ ചൂണ്ടു പലക ഉണ്ടല്ലോ... :) നന്ദി
Deleteകവിത വായിച്ചു കേട്ടോ..
ReplyDelete