Monday, July 29, 2013

കാത്തിരിക്കുന്ന മണിക്കിലുക്കങ്ങള്‍

മണികിലുക്കം നിര്‍ത്താതെ
 അടിക്കുന്ന മണികിലുക്കം
അപ്പുറത്തൊരു പരാതിയാകാം ,
എന്തെ വൈകിയെന്നൊരു പരിഭവമാകാം
"അച്ചേ മാമു" എന്നൊരു കൊഞ്ചലാകം,
"രാത്രിമഴ തണുപ്പാ  കുട്ട്യേ-
നീരിറങ്ങി"യെന്നൊരു പഴമ്പുരാണമാകാം
"ഇന്നെന്തെനു നോമ്പ് തുറയ്ക്ക്‌"
എന്നൊരു കിന്നാരമാകാം....

എല്ലാ മണിയും അടിച്ചു നിന്നാല്‍
എന്തേ  എടുത്തില്ല ,എന്തേ,
എന്നൊരു പേടിയുരുകും .
ഇടനേരത്ത് പിന്നെയും ഒന്ന്
പിന്നെയുമൊന്ന്‍ ,ഇല്ല
എല്ലാ മണികളും അടിച്ചു നിന്നീടുന്നു.
പിന്നെയുമുരുകി കാത്തിരിക്കും,
വരുന്നുണ്ടോ ഒരു മിസ്‌ കാള്‍ ,
അറിയാത്ത നമ്പറില്‍ നിന്നൊരു
നീണ്ട  മണിയൊച്ച....!!

19 comments:

  1. എല്ലാ മണികളും അടിച്ചു നിന്നീടുന്നു.
    പിന്നെയുമുരുകി കാത്തിരിക്കും,
    വരുന്നുണ്ടോ ഒരു മിസ്‌ കാള്‍ ,
    അറിയാത്ത നമ്പറില്‍ നിന്നൊരു
    നീണ്ട മണിയൊച്ച....!!നല്ല വരികള്‍

    ReplyDelete
    Replies
    1. നന്ദി .... അറിയാത്ത നമ്പറിലെ നീണ്ട മണിയൊച്ച ഒരു ഞെട്ടല്‍ ആണ് :(

      Delete
  2. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം.പിന്തുടരുന്ന മണികിലുക്കങ്ങള്‍.'

    ReplyDelete
    Replies
    1. അതെ കാത്തീ, പിന്തുടരുന്നവ.., പ്രതീക്ഷികുന്നവ, കാത്തിരിക്കുന്നവ.... നന്ദി :)

      Delete
  3. മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി...?
    എന്തിനുവേണ്ടിയീ കിലുക്കങ്ങള്‍ ....??
    ഉദ്വേഗജനകങ്ങളായ മണികിലുക്കങ്ങള്‍...??!!
    ഇഷ്ടപ്പെട്ടു കവിത.തിളക്കമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍... മണികള്‍ ഇനിയും മുഴങ്ങട്ടെ !!! :)

      Delete
  4. ദൂരെ നിന്ന് ചില പ്രിയസ്വരങ്ങള്‍!!
    അല്ലേ?

    ReplyDelete
    Replies
    1. അതെ അജിത്തെട്ടാ, ദൂരെ നിന്നും പ്രിയ സ്വരങ്ങളുടെ മണി മുഴക്കം :) നന്ദി

      Delete

  5. ഉപ്പ പാടില്ലെങ്കിൽ
    ഞാൻ ഫോണെടുക്കാം
    എന്ന കിളിക്കൊഞ്ചൽ, ഞാനെത്രെയോ കേട്ടിരിക്കുന്നു :)

    ReplyDelete
    Replies
    1. ഉപ്പ പാടിക്കോളൂ.. അതുമിഷ്ടാകും :). നന്ദി അരിഫ്ക്ക ...

      Delete
  6. ഈ വരികള്‍ ഇഷ്ടപ്പെട്ടു... അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. നന്ദി കലെച്ചീ.... (ആളിനെ കണ്ടില്ലല്ലോ എന്നോര്ത്തിരിക്കുക ആയിരുന്നു ) :)

      Delete
  7. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും ആകാത്ത അവസ്ഥ..... ലാളിത്വം ആണ് മുഖ് മുദ്ര അല്ലെ?

    ReplyDelete
    Replies
    1. ആ അവസ്ഥ നല്ലതോ തീയതോ എന്നെനിക്കും അറിയില്ല പൊട്ടനല്ലാത്ത പൊട്ടാ .... :) ലാളിത്യം മുഖമുദ്ര- അതൊരു വലിയ വാക്കായി കൂടെ കൂട്ടുന്നു. നന്ദി

      Delete
  8. കവിതകളെല്ലാം അസ്സലായിട്ടുണ്ട് കേട്ടൊ ശ്യാമ

    ReplyDelete
  9. കവിത കേമം ആയിട്ടുണ്ട്‌ . ആശംസകള്‍

    ReplyDelete
    Replies
    1. ഇപ്പോഴാ മാഷിക്ക കാണുന്നെ ഇത്? :) നന്ദി ട്ടോ...

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)