നിള ശാന്തമായ് ഒഴുകവേ ,തീരത്ത്
പുനര്‍ജ്ജനി തേടി ഒരു പിടി ആത്മാക്കള്‍
ജനിക്കാതെ പോയൊരാ പുത്രനില്‍
മോക്ഷം തേടി അലയുന്ന പിതൃക്കള്‍
ജന്മാന്തരങ്ങള്‍ക്കുമപ്പുറത്ത് ,
നിനക്കായി കുറിച്ഹിട്ടതാണീ നിയതി
മകനേ നീ ജനിക്കണം ,തീര്‍ച്ച
ഇവിടെ നിനക്കായി കാതോര്ത്തിരിക്കയായി
ജനിമൃതികള്‍ക്കും അപ്പുറമൊരു തര്‍പ്പണം ....
ഈ പാപനാശിനി നിനക്കായി ഒഴുകയായ്
നിന്നില്‍ നിന്നുമുതിരുന്ന എള്ളുമണികള്ക്കായ്
ഈ ഗര്‍ഭപാത്രം നീ മറന്നീടുക ,
മറക്കൊല്ലേ മകനേ നിന്നസ്ത്വിത്ത്വം !!!!
നീ ജനിക്കാതെ പോയതെനിക്കായിരിക്കാം
പക്ഷേ ,നിനക്കായ് തപിച്ചത് നിന് പിതൃക്കള്‍
മകനേ , നീ ജനിക്കണം തീര്‍ച്ച ,
(ഈ നിള ഒഴുകുന്നതിന്നു നിനക്കായ് )
ഉള്ളിലെ ചൂട് പുറമേ മറച്ചു ,മോക്ഷ-
പ്രാപ്തി തന് കുളിരിന്റെ കരബലിക്കായി,
നിന് പുനര്‍ജ്ജനി തേടിയീ തീരത്ത്
അലയുന്നു,അശാന്തരാം നിന് പിതൃക്കള്‍ .
മകനേ , നീ ജനിക്കണം തീര്‍ച്ച !!!!!!!!!!!
No comments:
Post a Comment
അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)