"ആമേന്‍ - ഒരു മ്യുസിക്കല്‍ മെലോഡ്രാമ "- ആ പ്രയോഗം ഇതിനു ചേരുമോ എന്നറിയില്ല..പക്ഷെ മ്യൂസിക് ഉണ്ട് മെലോഡ്രാമയും ഉണ്ട്. "ആമേന്‍ - ഡിവൈന്‍ കോമഡി " - ആ അതും ശരിയാ , ഡിവൈന്‍ ആണ് അത്യാവശ്യം കോമഡി യും ഉണ്ട് .... ഇതിനു എല്ലാത്തിനും ഇടയില്‍ ഉള്ള ഏതോ ഒരു തലത്തിലാണ് ആമേന്‍ . പതിഞ്ഞ താളത്തില്‍ ഒഴുകി പരന്നു ,നമ്മളെയും കൂടെ കൂട്ടി ഹൃദയമിട്പ്പിന്റെ താളം ഒരു ചെണ്ടമേളത്തോളം ഉയര്‍ത്തി ഒരു താളപ്പെരുക്കം പോലെ .... സംഗീതം കഥയില്‍ നിന്ന് വിടര്‍ത്തി കാണാന്‍ പ്രയാസം- (kudos to prashant pillai & kavalam sir for the apt lyrics) ഒരേ താളത്തിലല്ലാതെ കഥാഗതി അനുസരിച്ച് പോകുന്ന പശ്ചാത്തല സംഗീതമാണ് ഇതിലെ നായകന് എങ്കില്‍ ഇടയ്ക്കിടെ വരുന്ന മനോഹരങ്ങളായ ഗാനങ്ങളാണ് ഇതിലെ നായിക. ഇവര്‍ക്ക് രണ്ടിനും ഇടയില്‍ സോളമനും, ശോശന്നയും ഉപകഥാപത്രങ്ങളായി കടന്നു വരുന്നു..
ഫഹദ് ഫാസില്‍ - പിന്നെയും അത്ഭുതപ്പെടുത്തി, ആ മനുഷ്യനെ കഴിഞ്ഞ കുറച്ചു ചിത്രങ്ങളില്‍ നടന് ആയി കാണാന്‍ കഴിയാറില്ല- കഥാപാത്രം മാത്രം. ഇതിലെ സോളമന് നായക പൌരുഷത്തിന്റെ പ്രതീകം അല്ലെ അല്ല , ഒരു സാധാരണ മനുഷ്യന് -കരയാന്‍ അറിയുന്ന, ഭയമുള്ള, പ്രണയമുള്ള, പ്രതികരിക്കണം എന്ന് ആഗ്രഹമുള്ള സാധാരണക്കാരന് .. ഫഹദിന്റെ ശരീര ഭാഷയില്‍ പോലും സോളമന് ആണ് -ഒരിടത്ത് പോലും ആ ന്യൂ gen മെട്രോ പയ്യന്സിനെ കാണാന്‍ കഴിഞ്ഞതെ ഇല്ല. സ്വാതിയുടെ ശോശന്ന ആ കഥാപാത്രത്തില്‍ നിന്ന് ആവശ്യപെട്ടതൊക്കെ തരുന്നുണ്ട് -കാമുകന്റെ ചെപ്പയ്ക്ക് പൊട്ടിക്കണ കാമുകി -ചിലപ്പോള്‍ചിലപ്പോള്‍ ഇനിയിങ്ങനെ ഒരു കഥാപാത്രം സ്വതിക്ക് മലയാളത്തില്‍ കിട്ടുന്നുണ്ടാകില്ല.... പള്ളിപ്പെരുന്നാളും , മത്സരങ്ങളും, ബാന്‍ഡ് മേളവും ഒക്കെ എന്റെ കുട്ടിക്കാലത്ത് ചങ്ങനാശ്ശേരിയില്‍ കണ്ട കാഴ്ചകളുമായി സാദൃശ്യം തോന്നിയത് കൊണ്ട് കണ്ടപ്പോള്‍ ഒരു നൊസ്ടി ഫീലിംഗ്....
എടുത്തു പറയേണ്ടവര്‍ ഒത്തിരിയുണ്ട് - പക്ഷെ സംവിധാനത്തില്‍ നിന്ന് അഭിനയത്തിലേക്ക് കയറിയ ജോയ് മാത്യു തന്നെ മികച്ചു നില്‍ക്കുന്നത് -പറയാനാകാത്ത ഒരു നെഗടിവിടി പുള്ളിയുടെ കണ്ണുകളില്‍ നമുക്ക് കാണാന്‍ പറ്റും. ഇന്ദ്രജിത്തിന്റെ കൊച്ചു ഫാദര്‍ - ഇതിലും മനോഹരമായി ആര്‍കും ചെയ്യാനാകില്ല എന്ന് നമുക്ക് തോന്നിപ്പോകും.. മെയിന്‍ സ്ട്രീമില്‍ അല്ലാതവരില് രചന,മണിയുടെ സുഹൃത്ത്,പാപ്പി, പോത്തച്ച്ചന്, ഫ്രെഞ്ചുകാരി ഇവരൊക്കെ കഥാപാത്രത്തോട് ചേര്‍ന്ന് നില്ക്കുന്നു- എന്തിനു ആ അന്തിക്കള്ള് ചെത്തുന്ന ചേട്ടന് പോലും !!!!. ഒതുക്കമുള്ള അഭിനയം കാണിച്ച മറ്റൊരാള്‍ മണി ആണ്- ഈ കാസ്റ്റിംഗ് ആമെനിനു വേണ്ടി ചെയ്തവര്‍ക്കെല്ലാം hatsoff .
ലിജോ ജോസ് പെല്ലിശ്ശേരി - മടുപ്പിച്ചില്ല, മുഷിപ്പിച്ചില്ല,ഇനിയും എന്ന് കൊതിപ്പിച്ച്ചതെയുള്ളൂ .. നന്ദി... ഈ ചിത്രം എല്ലാരും കാണണം എന്ന് ഞാന്‍ പറയുന്നില്ല -പക്ഷെ കണ്ടാല്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ചിരിക്കാം, കണ്ണ് നിറയ്ക്കാം, സ്നേഹത്തിനെ കുറിച്ച ഓര്‍ക്കാം,പ്രതീക്ഷിക്കാം - ആമേന്‍ (AAMEN)
കൊള്ളാം.. സ്ഥിരമായി റിവ്യൂ എഴുതാന്‍ പോയാലും പച്ച പിടിക്കും.. സിനിമ പോലെ ഇഷ്ടമായി റിവ്യൂ.. :)
ReplyDelete@സംഗീത് : അങ്ങനെ ഒരാലോചന ഇല്ലാതില്ല. നന്ദി...
ReplyDeleteആശംസകള്‍
ReplyDeleteഞാനും കണ്ടിരുന്നു . കഥാപാത്രങ്ങളും എല്ലാം നല്ലതു തന്നെ . എന്നിരുന്നാലും അത്ര മികച്ച സംവിധാനം ചെയ്യപ്പെട്ടു എന്ന് തോന്നിയില്ല . എവിടെയൊക്കെയൊ അവ്യക്തമായതുപോലെ ..
ReplyDeleteസൗദി അറേബ്യയില്‍ തിയറ്ററുകള്‍ 'ഒരുപാട് ഉള്ളത് കൊണ്ട്' കാണാന്‍ കഴിഞ്ഞില്ല. നെറ്റില്‍ ഇനിയും വന്നിട്ടില്ല, വരുമ്പോള്‍ തീര്‍ച്ചയായും കാണണം.
ReplyDeleteനന്ദി വിവരണത്തിനു.
സിനിമ കണ്ടിട്ടില്ല... അവസരമുണ്ടായാല്‍ ഉടന്‍ കാണും. കാരണം കാണാന്‍ പ്രേരിപ്പിക്കുന്ന എഴുത്താണിത്...
ReplyDelete@CV Thankappan : Thank u sir
ReplyDelete@its me sree: സംവിധാനം നന്നായി തോന്നി -പിന്നെ ഇതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ ആകാം :)
@Mukesh.m : ആ പറഞ്ഞത് അത്ര ഉറക്കെ പറയണ്ട :) . നന്ദി വായനയ്ക്കും,അഭിപ്രായത്തിനും .
@എച്ചുമുകുട്ടി : നന്ദി കലചെച്ചീ... ഒരുപാടു നന്ദി ആ നല്ല വാക്കുകള്‍ക്ക് :)
കഴിഞ്ഞ ദിവസമാണ് കണ്ടത്. മറിച്ചൊരഭിപ്രായമില്ല. എനിക്ക് ബ്ലോഗാന്‍ ഞാന്‍ ഒരു റിവ്യൂ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
ReplyDeleteനന്ദി. എഴുതി കഴിഞ്ഞ പറയൂ ആ റിവ്യൂ കൂടി വായിക്കാന്‍ ഉള്ള ഇഷ്ടം ആ ചിത്രതിനോടുണ്ട് :)
Deleteഇന്ന് സിനിമ കണ്ടു. ഈ നിരൂപണം വളരെ നന്നായിരിക്കുന്നു. ഒരു എതിരഭിപ്രായങ്ങളും ഇല്ല. ആശംസകള്‍..,.
ReplyDeletehttp://aswanyachu.blogspot.in/
നന്ദി... നല്ല ചിത്രം -അത് കൊണ്ടാണ് റിവ്യൂ നന്നായത് :)
Delete