പ്രിയപ്പെട്ട തീവണ്ടീ ,
ആദ്യമായിട്ടാകും നിനക്ക് ഒരു ലെറ്റര്‍ ആരെങ്കിലും എഴുതുന്നത് അല്ലെ?അതും എന്നില്‍ നിന്ന് നീ ഒട്ടും പ്രതീക്ഷിക്കുന്നുണ്ടാകില്ല എന്നെനിക്കറിയാം. ആദ്യമായി ഒരു sorry, നിന്നോട് കുറച്ചു നാള് പിണങ്ങി ഇരുന്നതിന്.നീ എന്നും എന്റെ nostalgic ഓര്‍മ്മയായിരുന്നു.. കുട്ടിക്കാലത്ത് ഏറ്റവും ഇഷ്ടമുള്ള വണ്ടികള്‍ ഓട്ടോയും ട്രെയിനും ആണെന്ന് ഞാന്‍ എല്ലാരോടും പറയാറുള്ളത് നീ ഓര്‍ക്കുന്നില്ലേ?? അച്ഛന്റെ തറവാട്ടിലേക്കുള്ള യാത്രകള്‍ , ഓരോ വെക്കേഷനും ഞാന്‍ കാത്തിരിക്കുമായിരുന്നു. എക്സ്പ്രസ്സ് ട്രെയിനില്‍ പോയാല്‍ 3 മണിക്കൂറു കൊണ്ട് എത്തുന്ന ദൂരമേ ഉള്ളെങ്കിലും അച്ഛന് എന്നും ഷട്ടില്‍ ട്രെയിന്റെ ആളായിരുന്നു..മനപ്പൂര്‍വം തിരക്ക് ഒഴിവാക്കാന്‍. എന്റെയും ആഗ്രഹം അത് തന്നെയായിരുന്നു, നിന്നോടൊപ്പം കുറച്ചേറെ നേരം യാത്ര ചെയ്യാമല്ലോ...
പഴം പൊരിയും ചായയും പ്രലോഭനങ്ങളായിരുന്ന ആ കാലം ... ആളൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ ഞങ്ങളുടേത് മാത്രമായ ലോകമുണ്ടാക്കി , തിമിര്‍ത്തു കളിച്ചു യാത്ര ആസ്വദിച്ചിരുന്ന കാലം .. ശ്രീദേവി എന്ന പേരിനെ "ശ്രീക്കുട്ടനേ" എന്ന് ചെല്ലപ്പേരിട്ടു വിളിച്ച അപ്പൂപ്പന്റെയും , ചുളുങ്ങി ചടച്ച കയ്യുകളാല്‍ ചപ്രച്ച തലമുടിയില്‍ എണ്ണ തടകി തരുന്ന അമ്മൂമ്മയുടെയും ഓര്‍മ്മയായി നിന്റെ രൂപം !!! കൌമാരത്തില്‍ നിന്നോടോത്തുള്ള ഓരോ യാത്രയിലും എനിക്ക് പുതിയ പുതിയ കൂട്ടുകാരെ കിട്ടി .വെക്കേഷന് വേണ്ടിയുള്ള കാത്തിരിപ്പില്‍ നിന്നോടൊപ്പം എത്തുന്ന ഈ സൌഹൃദങ്ങളെയും ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി .
പിന്നീടെവിടെയോ വെച്ച് നിന്റെ നിറം മാറി .... കലാലയ കാലത്തെ ചുവന്ന റോസാപ്പൂ എനിക്കവന് തന്നത് നിന്നോടോത്തുള്ള ഒരു വെക്കേഷന് യാത്രയിലായിരുന്നു.പിന്നെ എത്ര എത്ര യാത്രകള്‍ അവനോടൊപ്പം. റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റിന്റെ ഇരുളാര്‍ന്ന മൂലയില്‍ വെച്ച് ആരും കാണുന്നില്ല എന്ന ധൈര്യത്തില്‍ എന്റെ കയ്യുകളില്‍ അവന് മുറുക്കെ പിടിച്ചതും അങ്ങനെ ഒരു യാത്രയില്‍. പ്രണയത്തിന്റെ നിറഞ്ഞ സുഗന്ധമായി പിന്നെ നിനക്ക്. നിന്റെ പേര് കേള്‍ക്കുമ്പോള്‍ ഞാന്‍ അവനെ ഓര്‍ക്കാന്‍ തുടങ്ങി, അവനോടൊത്തു സംസാരിച്ചാലും സംസാരിച്ചാലും തീരാത്ത അത്രയും കാര്യങ്ങള്‍ പറഞ്ഞു നേരം വെളുപ്പിച്ചതും, തണുപ്പോലുന്ന കയ്യുകള്‍ കൊണ്ടവനെന്റെ വിരലുകള്‍ കൂട്ടിപ്പിടിച്ചപ്പോള്‍ അറിയാതെ വിറച്ചതും...........
പിന്നൊരു നാള് " ശ്രീ നിന്നെ എനിക്ക് ഒരുപാടിഷ്ടമാണ് അത് കൊണ്ട് നമുക്ക് ഇവിടെ നിര്‍ത്താം "എന്ന് പറഞ്ഞു പ്രണയത്തിന്റെ പാതി വഴിയില്‍ അവന് ഇറങ്ങി പോയപ്പോള്‍ സാക്ഷിയായതും നീ ..... അതിനു ശേഷമാണ് നിന്നെ ഞാന്‍ വെറുത്തത്,അത് നിനക്കും അറിയാം... പിന്നെ ഞാന്‍ നിന്നോടൊത്തു യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെട്ടില്ല, നിന്റെ ശബ്ദവും മണവും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നത് പോലെ തോന്നി.. ഒരുപാട് യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ എന്നിലേക്കൊതുങ്ങി,എന്നിലേക്ക് മാത്രമായി..വേണമെന്ന് വെച്ചിട്ടായിരുന്നില്ല,പക്ഷെ ഒന്നും മറക്കാന്‍ കഴിഞ്ഞില്ല. ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം എല്ല്ലാം മറന്നു എന്ന് എനിക്ക് തോന്നിയപ്പോള്‍ ഈ യാത്രയ്ക്ക് ഞാന്‍ ഒരുങ്ങി..പക്ഷെ, ഒന്നും മാറിയിട്ടില്ലല്ലോ,ഇപ്പോഴും ഈ റിസര്‍വേഷന്‍ കമ്പര്ട്ടുമെന്റില് എനിക്ക് അവന്റെ മണം കിട്ടുന്നു, അവന്റെ കയ്യിന്റെ തണുപ്പ് അറിയുന്നു....
അതൊക്കെ പോട്ടെ.. നിന്റെ മൂഡു ഞാന്‍ മാറ്റുന്നില്ല. നമുക്കൊരു ഓട്ടമത്സരം വെച്ചാലോ , തീവണ്ടീ?? ഒരേ പാളത്തിലൂടെ ,ഒരേ സമയം ??? ഞാന്‍ ആദ്യം എത്തിയാല്‍ ഞാന്‍ ജയിക്കും, നീ ആദ്യമെത്തിയാലോ??, അപ്പോഴും ഞാന്‍ ജയിക്കും... :) അപ്പൊ ഒക്കെ പറഞ്ഞത് പോലെ, നാളെ രാവിലെ നമ്മുടെ പുഴയുടെ അടുത്തുള്ള പാളത്തില്‍ ഞാന്‍ നിന്നെയും കാത്തിരിക്കും , നീ വരുന്നത് വരെ ,,,,,
ശേഷം നേരില്‍ .... നിന്റെ ആ പഴയ കൂട്ടുകാരി ശ്രീ
ഇതൊരു വല്ലാത്ത എഴുത്തായിപ്പോയല്ലോ... എന്തായാലും വേണ്ട... ഓട്ടമത്സരം വേണ്ട ... ഈ ലോകം മനോഹരമാണ്...
ReplyDeleteഹോ, പേടിപ്പിച്ചു, വല്ലാതെ
ReplyDeleteപ്രിയ കൂട്ടുകാരി നിന്നെ എനിക്കറിയാം, ഞാന്‍ നിന്നെ ഒരുപാട് തവണ കണ്ടീട്ടുണ്ട്. ഒരുപാടു രൂപങ്ങളില്‍, ഒരുപാട് ഭാവങ്ങളില്‍. പലരോടൊത്തു. അതുകൊണ്ടു തന്നെ നിന്നെ എനിക്കിഷ്ടമാണ്. നീ എന്നോട് മത്സരിക്കുന്നത് എനിക്കിഷ്ടമാണ്. പക്ഷെ, നീ ഓടുന്നത് ട്രാക്കിനുള്ളിലൂടെയോ അതോ ട്രാക്കിനു പുറത്തുകൂടിയോ,
ReplyDeleteട്രാക്കിനകത്തു കൂടിയാനെങ്കില് മത്സരിക്കാന്‍ ഞാനില്ല. എന്തെന്നാല്‍ നീ എത്ര മുന്നേ ഓടിയാലും എന്നെ ഓടിത്തോല്പിക്കാന് നിനക്കാവില്ല. ഞാന്‍ ഓടി മുന്പിലെത്തിയാല് പിന്നെ നീയുണ്ടാവില്ല. അതിനാല്‍ നിന്നോടു മത്സരിക്കാന്‍ ഞാനില്ല.
എന്തെന്നാല്‍ നീ എന്നും എന്നോടൊപ്പം ഉണ്ടാവണമെന്നാണാഗ്രഹം.
സസ്നേഹം
സ്വന്തം തീവണ്ടി.
മനസ്സില്‍ ഒരുപിടി അസ്വസ്ഥതകള്‍ വാരിവിതറിയ കുറിപ്പ്...
ReplyDeleteആ 'മത്സരം' ഒരിക്കലും നടക്കാതിരിക്കട്ടെ എന്ന് ആശിക്കുന്നു...
ഉവ്വ .....അവിടെ കെടന്ന് ഒറങ്ങാൻ നിക്കണ്ട പെണ്ണേ.....അടിച്ച് മേത്ത് കേറി പോകും..അല്ല പിന്നെ
ReplyDeleteപ്രിയ ശ്രീ,
ReplyDeleteഇത്രയും കാലം നീ എന്നോട് എന്തിനാണ് പിണങ്ങിയത് എന്നെനിക്കറിയില്ലായിരുന്നു. നിന്റെ കത്ത് വായിച്ചപ്പോഴാണ് കാര്യങ്ങള്‍ പിടികിട്ടിയത്. ഏതായാലും നീ വീണ്ടും വന്നതില്‍ സന്തോഷം.
അപ്പോള്‍ പറഞ്ഞതുപോലെ നാളെ നമുക്ക് പുഴയുടെ തീരത്തു വെച്ച് കാണാം....
പക്ഷേ, നീയുമായി ഒരു മല്‍സരത്തിനു ഞാനില്ല. ഇനിയൊരു അങ്കത്തിന് എനിക്ക് ബാല്യമില്ല. അതുകൊണ്ട് നമുക്കൊരുമിച്ച് നീങ്ങാം, പഴയതുപോലെ നല്ല സുഹൃത്തുക്കളായി..
നിന്റെ സ്വന്തം
തീവണ്ടി-
ശ്യാമ കുഞ്ഞേ !
ReplyDeleteകൊള്ളാം കേട്ടോ , ഈ രീതി ഇഷ്ടപ്പെട്ടു ,
മറ്റു യാത്രകളില്‍ നിന്നും എന്നും വ്യതസ്തമാകുന്നു തീവണ്ടി യാത്രകള്‍ ....അതില്‍ നമുക്ക് നമ്മുടെതായൊരു ലോകം സ്രിഷ്ടിയ്കാം ..അല്ലെ ? അതുകൊണ്ടാകാം അത് നമ്മള് ഇഷ്ടപെടുനത് ...
പിന്നെ കൈകളുടെ തണുപ്പ് അകറ്റി ചൂടായിരിന്നു നല്ലത് എന്ന് തോന്നി ....
അതല്ല ഇനി പ്രണയ പേടിയില്‍ മരവിച്ചു തണുപ്പ് ആയതാണോ
ഓട്ടമത്സരത്തില്‍ തോല്കാതിരിക്കാനായി ആശംസകള്‍ ...
ReplyDeletethanks വിനുവേട്ടന്, സലാഹ്,സുരേഷ് മാഷ്,ജിമ്മി,ഏറക്കാടന്‍,വായാടിക്കുട്ടി,readers dias, ഏകാന്തതയുടെ കാമുകി .
ReplyDeleteതീവണ്ടിയുടെ ആഗ്രഹം മാനിച്ചു ശ്രീക്കുട്ടി എന്ത് തീരുമാനിച്ചു എന്നെനിക്കും അറീല കേട്ടോ.... എന്തായാലും, നിങ്ങള്‍ക്ക് എല്ലാര്ക്കും ശ്രീ യെയും, അവളുടെ തീവണ്ടിയും ഇഷ്ടമായതില്‍ ഒത്തിരി സന്തോഷം, വളരെ നാളുകള്‍ക്കു ശേഷമാണ് കഥാരൂപത്തില്‍ എന്തെങ്കിലും എഴുതുന്നത്... വളരെനന്ദി
തീവണ്ടിക്കൊരു കത്ത്...സരസമായി എഴുതി...
ReplyDeleteശ്യാമ, ഒരുപാടു വേദനയും ഓര്‍മ്മകളും എല്ലാം നര്‍മ്മം തുളുമ്പുന്ന വാചകങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നു. നല്ല അവതരണം!
ReplyDeleteനല്ല രസത്തില്‍ വായിച്ചു വരികയായിരുന്നു, അപ്പോഴാ ഓട്ട മത്സരത്തിന്റെ കാര്യം പറഞ്ഞത് പേടിപ്പിച്ചല്ലോ….! ആര് മുന്നില്‍ എത്തിയാലും തീവണ്ടി തന്നെ തോല്‍ക്കും പിന്നെ എന്തിനു ആ മത്സരത്തിനു നില്‍ക്കണം.! പാവം ആ വണ്ടി അതിന്റെ വഴിയില്‍കൂടി മാത്രമല്ലെ ഓടുന്നത് അല്ലാതെ കെ എസ് ആര് ട്ടി സി ബസ്സ് പോലെ നാട്ടുകാരുടെ നെഞ്ചിലേക്ക് ഇങ്ങോട്ട് വരുന്നില്ലല്ലോ അതിനെ ഒഴിവാക്കി വിട്ടുകൂടെ.!
ReplyDeleteകഥ രസകരമായി .. ആദ്യമായിട്ടാ തീവണ്ടിക്കൊരാള് കത്തെഴുതുന്നത് അല്ലെ.. ആ സുരേഷമഷ് കണ്ടോ തീവണ്ടിയില്‍ തൂങ്ങി നില്ക്കാന് തുടങ്ങിട്ടു കാലം എത്രയായി എന്നറിയോ.!!
thanks siddiq,ozhakkan and hamsa
ReplyDeleteSuprrr
ReplyDeleteശ്യാമ ചേച്ചി സൂപ്പർ ആയിട്ടുണ്ട്
ReplyDeleteശ്യാമ ചേച്ചി സൂപ്പർ ആയിട്ടുണ്ട്
ReplyDelete