വിഷു കഴിഞ്ഞ് ഇത്ര നാളായിട്ട് എന്ത് കണിക്കൊന്ന എന്നാണോ??? ഇവിടെ ഡല്‍ഹിയില്‍ ഇപ്പോഴാ സുഹൃത്തുക്കളെ ആ പൊന്‍ നിറം വിരുന്നെത്തിയത് . ഓഫീസിനെ ചുറ്റി നില്ക്കുന്ന കുറെ മരങ്ങളില്‍ ഇപ്പോള്‍ മഞ്ഞ വര്‍ണ്ണം മാത്രം. വിഷുവിന്റെ അന്ന് വല്ലാത്ത സങ്കടം ആയിരുന്നു
ഒരു പൂ പോലും കാണാന്‍ കിട്ടീല്ലല്ലോ എന്ന്. ഇപ്പോളിതാ ഒരായിരം പൂങ്കുലകള്‍ എനിക്ക് ചുറ്റും... വൈകുന്നേരങ്ങളില്‍ വീട്ടിലേക്കുള്ള ഓട്ടത്തിനിടയില്‍ ഞാനിപ്പോള്‍ ഒരഞ്ചു നിമിഷം എന്റെ കണിക്കൊന്നകള്ക്കായി നല്കുന്നു... ഒരു slow walk .... പണ്ട് സ്കൂള്‍ കാലത്തില്‍ മാര്‍ച്ചിന്റെ അവസാനങ്ങളില്‍ കൊന്നപൂത്തു തുടങ്ങും,വരാന്‍ പോകുന്ന വിഷുവിനെ കുറിച്ചു ഓര്‍മിപ്പിക്കാന്‍ , ഇപ്പോള്‍ ആസ്വദിച്ചു നീങ്ങുമ്പോള്‍ എനിക്കു തോന്നും വിഷു ഇതാ എത്തി കഴിഞ്ഞു...................
Wish u!
ReplyDeleteഅതുശരി അപ്പോ വിഷു അവിടെയിപ്പോള്‍ എത്തിയിട്ടേയുള്ളൂ..എന്നാല്‍ ഇതാ എന്റെ വിഷുകൈനീട്ടം :)
ReplyDeletethanks to sona ji,salah,n vaayadi..
ReplyDeletespecial thanks for de kaineettam vaayadi :)