മനോഹരങ്ങളായ നാളെകളെ കണ്ടിരുന്നു
ഞാനും -ഇന്നിന്റെ രാമയക്കങ്ങളില്‍ !
നാണം മുഖം കുനിച്ചൊരു പ്രണയ-
സമ്മത പതിനെട്ടുകാരിയെ,
അറിവെന്നതറിയാമെനിക്കെന്നു
അഹങ്കരിക്കുമൊരു കറുത്ത തൊപ്പിയെ,
വിയര്‍പ്പ് ചാലിച്ച് സുഗന്ധമേറ്റിയ
മാസാദ്യശമ്പള പൊതികളെ,
ചിരികളും കണ്ണീരും ആശംസയോതുമ്പോള്‍
അരികിലെത്തും മണിമാരനെ !
ഇന്ന് -ഉറക്കമെന്നത് ഉണര്‍വ്എന്നത്
ഒരു കിനാവിന്റെ പകുതിയാണെനിക്ക്
എഴുതി വെക്കുന്നതെന്‍ സ്വപ്നങ്ങളല്ല -
ഇന്നന്തി വരേക്കെന്നെ കാത്തു വെച്ചതിനു ,
നാളെ പുലരുമെന്നൊരു പ്രതീക്ഷ തന്നതിന്,
പാതി വഴിയില്‍ പറയാതെ അറിയാതെ
പിരിഞ്ഞു പോകുന്നവരുടെ കണ്ണീരിനോപ്പം
നന്ദി മാത്രം കുറിച്ച് വെക്കുന്നു.
എനിക്ക് തന്നെ എഴുതുന്നു ഞാന്‍
'നിനക്ക് സുഖമല്ലേ ' എന്നൊരു ലിഖിതം!
എന്നോട് തന്നെ ചോദിക്കുന്നു ഞാന്‍
'നീ ഉണ്ടോ ജീവനോടിപ്പോഴും '
ഇന്നലെ കളി പറഞ്ഞൊരു കുഞ്ഞനുജത്തി
ഇവിടെയുണ്ടെന്നരികില്‍ ചില്ല് കഷ്ണങ്ങളായി....
അടുത്ത ജനലിനോരം കണ്ടൊരു മുത്തശ്ശി
ഇനി വരില്ലെന്നോതി പറന്നൊരു യന്ത്രപ്പക്ഷി...
നാളെ പുലര്‍ച്ചയില്‍ ഞാനുണ്ടാകാം
വീണ്ടുമൊരു കത്തെഴുതാന്‍ ,
ഇന്നലെ രാത്രി ഞാനുറങ്ങിയെന്നു
എന്നോട് തന്നെ പറയുവാന്‍.
ഒരു പുലരി കൂടി എനിക്ക് വേണ്ടി
ചുമന്നു തുടുത്തുദിച്ചെന്നു കാണാന്‍
കാതോരം പൊട്ടിത്തെറിക്കുന്നത് എന്റെ
തന്നെ ചുവപ്പ് ചോരയല്ലെന്നറിയാന്‍
മോഹമെന്നത് തിരുത്തി എഴുതി
ജീവിതമെന്ന് പറഞ്ഞു പഠിക്കാന്‍
ഞാനിവിടെ ജീവിച്ചിരുന്നു എന്ന്
ദൂരെ ദൂരെ ആരോ അറിയാന്‍ ,
ഓരോ പകലിലും ഓരോ ഇരവിലും
എഴുതുകയാണ് ഞാന്‍ "സുഖമാണിവിടെ " !
ഞാനും -ഇന്നിന്റെ രാമയക്കങ്ങളില്‍ !
നാണം മുഖം കുനിച്ചൊരു പ്രണയ-
സമ്മത പതിനെട്ടുകാരിയെ,
അറിവെന്നതറിയാമെനിക്കെന്നു
അഹങ്കരിക്കുമൊരു കറുത്ത തൊപ്പിയെ,
വിയര്‍പ്പ് ചാലിച്ച് സുഗന്ധമേറ്റിയ
മാസാദ്യശമ്പള പൊതികളെ,
ചിരികളും കണ്ണീരും ആശംസയോതുമ്പോള്‍
അരികിലെത്തും മണിമാരനെ !
ഇന്ന് -ഉറക്കമെന്നത് ഉണര്‍വ്എന്നത്
ഒരു കിനാവിന്റെ പകുതിയാണെനിക്ക്
എഴുതി വെക്കുന്നതെന്‍ സ്വപ്നങ്ങളല്ല -
ഇന്നന്തി വരേക്കെന്നെ കാത്തു വെച്ചതിനു ,
നാളെ പുലരുമെന്നൊരു പ്രതീക്ഷ തന്നതിന്,
പാതി വഴിയില്‍ പറയാതെ അറിയാതെ
പിരിഞ്ഞു പോകുന്നവരുടെ കണ്ണീരിനോപ്പം
നന്ദി മാത്രം കുറിച്ച് വെക്കുന്നു.
എനിക്ക് തന്നെ എഴുതുന്നു ഞാന്‍
'നിനക്ക് സുഖമല്ലേ ' എന്നൊരു ലിഖിതം!
എന്നോട് തന്നെ ചോദിക്കുന്നു ഞാന്‍
'നീ ഉണ്ടോ ജീവനോടിപ്പോഴും '
ഇന്നലെ കളി പറഞ്ഞൊരു കുഞ്ഞനുജത്തി
ഇവിടെയുണ്ടെന്നരികില്‍ ചില്ല് കഷ്ണങ്ങളായി....
അടുത്ത ജനലിനോരം കണ്ടൊരു മുത്തശ്ശി
ഇനി വരില്ലെന്നോതി പറന്നൊരു യന്ത്രപ്പക്ഷി...
നാളെ പുലര്‍ച്ചയില്‍ ഞാനുണ്ടാകാം
വീണ്ടുമൊരു കത്തെഴുതാന്‍ ,
ഇന്നലെ രാത്രി ഞാനുറങ്ങിയെന്നു
എന്നോട് തന്നെ പറയുവാന്‍.
ഒരു പുലരി കൂടി എനിക്ക് വേണ്ടി
ചുമന്നു തുടുത്തുദിച്ചെന്നു കാണാന്‍
കാതോരം പൊട്ടിത്തെറിക്കുന്നത് എന്റെ
തന്നെ ചുവപ്പ് ചോരയല്ലെന്നറിയാന്‍
മോഹമെന്നത് തിരുത്തി എഴുതി
ജീവിതമെന്ന് പറഞ്ഞു പഠിക്കാന്‍
ഞാനിവിടെ ജീവിച്ചിരുന്നു എന്ന്
ദൂരെ ദൂരെ ആരോ അറിയാന്‍ ,
ഓരോ പകലിലും ഓരോ ഇരവിലും
എഴുതുകയാണ് ഞാന്‍ "സുഖമാണിവിടെ " !
'ഗാസ'യില്‍ നിന്ന് ട്വീടുകളിലൂടെ അറിഞ്ഞിരുന്ന പെണ്‍കുട്ടിയ്ക്കായി
ReplyDeleteപിള്ളേർക്ക് വല്ല രസമുള്ള പോസ്റ്റും ഇട്ടുകൂടേ? വെറുതെ മനസ് വിഷമിപ്പിക്കാൻ ഓരോ പോസ്റ്റും കൊണ്ട് വരും
ReplyDeleteതികച്ചും ഒരു കാര്ന്നത്ത്യാരെപ്പോലെ...!
ReplyDeleteഗഹനമായ ജീവിതചിന്തകള്‍..
കഷ്ടപ്പാടിനിടയിലും"സുഖമാണ്" എന്ന....!!!
ആശംസകള്‍
ഇതു കേവലം വട്ടുചിന്തകളല്ല - കവിതകൾ പിറവിയെടുക്കേണ്ട വഴിയിലൂടെയാണ് സഞ്ചരിച്ചത്....
ReplyDeleteലോകം എന്നും ഇങ്ങിനെയാണ്. അധിനിവേശത്തിന്റെ ലോകം.
ReplyDeleteതല്ക്കാലത്തേയ്ക്ക് വെടി നിര്‍ത്തി
ReplyDeleteആത്മാര്‍ത്ഥമായി സഹതപിക്കുന്നൊരു ഹൃദയം കാണാനാവുന്നുണ്ട് വരികളില്‍.
ReplyDeleteവായിച്ചു..... എന്തുപറയാൻ.
ReplyDelete
ReplyDelete'കറുത്ത തൊപ്പി' എന്ന പ്രയോഗം?
//എനിക്ക് തന്നെ എഴുതുന്നു ഞാന്‍...
ആ ഖന്ണിക വളരെ നന്നായി..
ഒരു പുലരി കൂടി എനിക്ക് വേണ്ടി
ReplyDeleteചുമന്നു തുടുത്തുദിച്ചെന്നു കാണാന്‍
കാതോരം പൊട്ടിത്തെറിക്കുന്നത് എന്റെ
തന്നെ ചുവപ്പ് ചോരയല്ലെന്നറിയാന്‍
മോഹമെന്നത് തിരുത്തി എഴുതി
ജീവിതമെന്ന് പറഞ്ഞു പഠിക്കാന്‍
ഞാനിവിടെ ജീവിച്ചിരുന്നു എന്ന്
ദൂരെ ദൂരെ ആരോ അറിയാന്‍ ,
ഓരോ പകലിലും ഓരോ ഇരവിലും
എഴുതുകയാണ് ഞാന്‍ "സുഖമാണിവിടെ " !
Thanks for sharing this wonderfull information with us...
ReplyDeleteI appreciate it greatly!...
School Uniform Manufacturer India
വേര്‍പാടുകളുടെ അസഹ്യമായ ഹൃദയ വേദനകള്‍ വരികളില്‍ ഉടനീളം വായിക്കുവാന്‍ കഴിയും .വ്യാകുലതകളും വേവലാതികളും, ഇല്ലാതെ ഉറങ്ങുവാന്‍ കഴിയാതെ പോകുന്നവരുടെ ജീവിത യാത്ര ഏതാനും വരികളിലൂടെ അവതരിപ്പിക്കുവാന്‍ കഴിഞ്ഞു ആശംസകള്‍
ReplyDeleteഎനിക്ക് തന്നെ എഴുതുന്നു ഞാന്‍
ReplyDelete'നിനക്ക് സുഖമല്ലേ ' എന്നൊരു ലിഖിതം!
എന്നോട് തന്നെ ചോദിക്കുന്നു ഞാന്‍
'നീ ഉണ്ടോ ജീവനോടിപ്പോഴും '
ഇന്നലെ കളി പറഞ്ഞൊരു കുഞ്ഞനുജത്തി
ഇവിടെയുണ്ടെന്നരികില്‍ ചില്ല് കഷ്ണങ്ങളായി....
അടുത്ത ജനലിനോരം കണ്ടൊരു മുത്തശ്ശി
ഇനി വരില്ലെന്നോതി പറന്നൊരു യന്ത്രപ്പക്ഷി...------ കൂടുതല്‍ ഇഷ്ടമായ ഭാഗം ,, ആശംസകള്‍ അര്‍ഷ
പരസ്പരം ജീവിച്ചിരിപ്പുണ്ട് എന്നുള്ള പ്രതീക്ഷ പങ്കു വെയ്ക്കുകയാണ് ഓരോ ശ്വാസവും ഓരോ പരിചയവും കാണുന്നില്ലെങ്കിലും നല്ല കവിത ഗാസ പലെസ്ടിനിൽ മാത്രമല്ല ലോകത്തെല്ലയിടവും ഉണ്ട്
ReplyDelete