നിലച്ചു പോയ ഘടികാരങ്ങള്‍
പോലെ ചില ബന്ധങ്ങള്‍
അടിക്കില്ല അനങ്ങില്ല മിണ്ടില്ല പാടില്ല -
അവിടെ എത്തണം വേഗം വേഗം
ഇവിടെ പോകണമിപ്പോളെന്നു തിരക്കിടില്ല
സമയമില്ല സമയമില്ല എന്ന് പരിഭവിക്കില്ല
കണ്ടില്ലല്ലോ എന്ന് തേങ്ങില്ല -
മിണ്ടീല്ലാലോ എന്ന് ഉള്ളുരുക്കില്ല
എവിടെയെങ്കിലും ഹൃദയം കൊളുത്തുന്ന
ഒരു ചിരി തന്നിരുന്നെങ്കില്‍
മുക്കിമൂളി ഒരു സമ്മതം തന്നിരുന്നെങ്കില്‍
വരൂന്നൊരു കണ്ണ് സ്വാഗതം പറഞ്ഞെങ്കില്‍
ചുണ്ടിലെ ചിരി കൊണ്ടൊന്നു മിണ്ടിയിരുന്നെങ്കില്‍
പറയാതെ പറഞ്ഞു വഴക്കിട്ടിരുന്നെങ്കില്‍
വേണം വേണം എന്നൊന്ന് മിടിച്ചിരുന്നെങ്കില്‍
ഏതെങ്കിലും രണ്ടു നേരമെങ്കിലും
ശരിസമയങ്ങള്‍ കിട്ടുമെങ്കില്‍-
ഒരു പുരാവസ്തു ആയെങ്കിലും
കാത്തു വെച്ചേനെ!
കാണും വഴിയിടങ്ങളില്‍ കാലു തട്ടി
വീഴാന്‍ മാത്രം ചില ബന്ധങ്ങള്‍!
പോലെ ചില ബന്ധങ്ങള്‍
അടിക്കില്ല അനങ്ങില്ല മിണ്ടില്ല പാടില്ല -
അവിടെ എത്തണം വേഗം വേഗം
ഇവിടെ പോകണമിപ്പോളെന്നു തിരക്കിടില്ല
സമയമില്ല സമയമില്ല എന്ന് പരിഭവിക്കില്ല
കണ്ടില്ലല്ലോ എന്ന് തേങ്ങില്ല -
മിണ്ടീല്ലാലോ എന്ന് ഉള്ളുരുക്കില്ല
എവിടെയെങ്കിലും ഹൃദയം കൊളുത്തുന്ന
ഒരു ചിരി തന്നിരുന്നെങ്കില്‍
മുക്കിമൂളി ഒരു സമ്മതം തന്നിരുന്നെങ്കില്‍
വരൂന്നൊരു കണ്ണ് സ്വാഗതം പറഞ്ഞെങ്കില്‍
ചുണ്ടിലെ ചിരി കൊണ്ടൊന്നു മിണ്ടിയിരുന്നെങ്കില്‍
പറയാതെ പറഞ്ഞു വഴക്കിട്ടിരുന്നെങ്കില്‍
വേണം വേണം എന്നൊന്ന് മിടിച്ചിരുന്നെങ്കില്‍
ഏതെങ്കിലും രണ്ടു നേരമെങ്കിലും
ശരിസമയങ്ങള്‍ കിട്ടുമെങ്കില്‍-
ഒരു പുരാവസ്തു ആയെങ്കിലും
കാത്തു വെച്ചേനെ!
കാണും വഴിയിടങ്ങളില്‍ കാലു തട്ടി
വീഴാന്‍ മാത്രം ചില ബന്ധങ്ങള്‍!
നിലച്ചുപോയ ഘടികാരങ്ങളെ ഓര്‍ക്കാനുള്ള ദിവസം ആയിരുന്നു ചിലര്‍ക്കൊക്കെ ഇന്ന്!
ReplyDeleteഈ വട്ട്ചിന്ത കൊള്ളാം എനിക്കിഷ്ടപ്പെട്ടു, പക്ഷെ സംഭവം ജീവിതത്തിൽ ആകരുതേന്നെ ഉള്ളു
ReplyDeleteഘടികാരങ്ങള്‍ നിലയ്ക്കാതെ നോക്കിയാല്‍ പോരെ.. !!!
ReplyDeleteകുറച്ചായി ഈ വഴിയൊക്കെ വന്നിട്ട്..... ഇനി ഉണ്ടാവും... ഇവിടെ തന്നെ !!
This comment has been removed by the author.
ReplyDeleteചേരാത്തതാണ് സാധാരണ അകന്നു പോകുന്നത്....അതൊക്കെ വിളക്കി ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്... :)
ReplyDeleteനിലയ്ക്കാതിരിക്കട്ടെ ബന്ധിയ്ക്കപ്പെട്ട ഘടികാരങ്ങള്‍..... ആശംസകള്‍.
ReplyDeleteഎല്ലാം കൂടി ചേരുമ്പോഴേ എല്ലാം ശരിയാകു
ReplyDeleteനിലയ്ക്കാൻ വിധിക്കപെട്ട ഘടികാരങ്ങൾ ... ഒന്ന് ഉണർത്തി നോക്കൂ..
ReplyDeleteഓടി തളര്‍ന്നപ്പോള്‍ ഒന്ന് വിശ്രമിക്കാന്‍ നിന്നതാവും... കുറച്ച് കഴിഞ്ഞാല്‍ പിന്നോട്ടോ മുന്നോട്ടോ ഓടിക്കോളും... ഇഷ്ടായിട്ടോ ഈ വട്ട് ചിന്തകള്‍!
ReplyDeleteചില ഘടികാരങ്ങൾ അനങ്ങുന്നില്ല. മറ്റുചിലതിന്റെ സൂചികൾ പാഞ്ഞുകൊണ്ടേയിരിക്കുന്നു.
ReplyDeleteകാലം ഉരുളുമ്പോൾ ഘടികാരങ്ങളിൽ ചിലവ ചലിക്കുന്നു ചിലവ നിലക്കുന്നു..
ReplyDeleteനല്ല വരികൾ..
ആശംസകൾ..!
നിലച്ചു പോയ ഘടികാരങ്ങള്‍!
ReplyDeleteനന്നായിരിയ്ക്കുന്നു.
ഇടയ്ക്കെപ്പോഴോ വിശ്രമം കൊതിക്കുന്നു
ReplyDeleteഇടവേളകള്‍ ഇല്ലാത്ത ക്ലോക്ക്
കാണും വഴിയിടങ്ങളില്‍ കാലു തട്ടി
ReplyDeleteവീഴാന്‍ മാത്രം ചില ബന്ധങ്ങള്‍!
സൂക്ഷിക്കണം!സമയമാം രഥത്തില്‍ യാത്രചെയ്യേണ്ടതല്ലേ!നിശ്ചയിച്ച സമയം സമാഗതമാവുമ്പോള്‍ തനിയെ നിലച്ചോളും!!!
നന്നായിട്ടുണ്ട് ചിന്തകള്‍
ആശംസകള്‍
നിലച്ചു പോയ ഘടികാരങ്ങള്‍
ReplyDeleteപോലെ ചില ബന്ധങ്ങള്‍
അടിക്കില്ല അനങ്ങില്ല മിണ്ടില്ല പാടില്ല -
അവിടെ എത്തണം വേഗം വേഗം
ഇവിടെ പോകണമിപ്പോളെന്നു തിരക്കിടില്ല
സമയമില്ല സമയമില്ല എന്ന് പരിഭവിക്കില്ല
കണ്ടില്ലല്ലോ എന്ന് തേങ്ങില്ല -
മിണ്ടീല്ലാലോ എന്ന് ഉള്ളുരുക്കില്ല “
ഗെഡി + ഗെഡിച്ചി = ഘടികാരം
നന്നായിരിയ്ക്കുന്നു.
ReplyDeleteഇടയ്ക്കിടയ്ക്ക് ഒരി റീചാര്‍ജ്ജിംഗ് നല്ലതാണ്...ഘടികാരത്തിനും... ജീവിതത്തിനും...
ReplyDeleteഘടികാരം പുതിയതൊന്നു വാങ്ങാം
ReplyDeleteപല നിറത്തിലും ഗുണത്തിലും ആകൃതിയിലും
ഉള്ളത് കടയിൽ കിട്ടും.
പക്ഷേ ബന്ധങ്ങൾ അങ്ങിനെയാണോ
ചലനം നിലച്ചാലും ഹൃദയത്തിൻറെ
ചലനം നിലയ്ക്കുന്നതു വരെ
അത് കാണും
കാണും വഴിയിടങ്ങളില്‍ കാലു തട്ടി
ReplyDeleteവീഴാന്‍ മാത്രമല്ലാതിരിക്കട്ടെ, ബന്ധങ്ങള്‍!
പുതിയ ബാറ്ററി വാങ്ങി ഇട്ടു നോക്കൂ... :P
ReplyDelete