Friday, May 30, 2014

നക്ഷത്രക്കുഞ്ഞ്

എന്നില്‍ നിന്നൊരു കണം നുള്ളിയെടുത്ത്
ആകാശത്തിന്‍റെ അങ്ങേ ചെരിവില്‍
ആര്‍ക്കും കയ്യെത്താത്തിടത്ത് ആരും
കാണാത്തിടത്ത് നക്ഷത്ര വെളിച്ചം തീര്ത്തവനേ,


നിനക്ക് നോവാതെ, നിന്നെ മുറിക്കാതെ
നിന്നില്‍ നിന്നൊരു നുള്ളെടുത്ത്
എന്നില്‍ നിറച്ചു നിന്‍റെത്‌ മാത്രമായ
ഒരു നക്ഷത്രക്കുഞ്ഞിനെ  തീര്‍ക്കാം ഞാന്‍


പിണങ്ങി പോകുന്ന നിന്നില്‍
പിന്‍വിളികള്‍ തീര്‍ക്കുന്ന മന്ത്രജാലം
തിരിഞ്ഞു നോക്കുന്ന കണ്ണില്‍
സ്നേഹം നിറയ്ക്കുന്ന പൊടിക്കൈകള്‍


ചുംബനമെന്ന പ്രലോഭന മത്തില്‍ നിന്നു
മധുരമാമുമ്മകളിലേക്ക് നമുക്കൊരുമിക്കാം 

32 comments:

  1. പിടിച്ചു നിര്‍ത്താനുള്ള വഴികള്‍.
    വരികള്‍ ഇഷ്ടായി.

    ReplyDelete
    Replies
    1. നന്ദി റാംജിയെട്ടാ .. സന്തോഷം :)

      Delete
  2. നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിടയിലെ കിന്നാരത്തിനിടയില്‍.........
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍ .. സന്തോഷം :)

      Delete
  3. നന്നായിരിക്കുന്നു.......ആരഭീ.....(ചുംബനമെന്ന 'പ്രലോഭന മത്തില്‍' ആണോ അതോ 'പ്രലോഭനത്തില്‍' ആണോ..? ...ഒരു സംശയം)

    ReplyDelete
    Replies
    1. പ്രലോഭനം നല്‍കുന്ന മത്ത് എന്ന് തന്നെയാണ് അന്നൂസ് :)
      നന്ദി ട്ടോ

      Delete
  4. ഒന്ന് പരീക്ഷിക്കാന്‍ പറ്റിയ പൊടിക്കൈകള്‍ :)

    ReplyDelete
    Replies
    1. ഒന്ന് പരീക്ഷിച്ചു നോക്കൂ ;) നന്ദി :)

      Delete
  5. മൊത്തം പ്രലോഭന കളിപ്പീര് പ്രസ്ഥാന മഹോത്സവം ..

    ReplyDelete
    Replies
    1. അങ്ങനെയാണല്ലോ നിലനില്‍പ്പ്‌ :) പ്രലോഭനം, പറ്റിക്കല്‍ പിന്നെയും പ്രലോഭനം ;) നന്ദി പ്രദീപേട്ടാ .

      Delete
  6. varikal nannaayirikkunnu
    chinthaneeyam
    Pralophana mathu thanne alle!
    Aashamsakal

    ReplyDelete
    Replies
    1. അതെ സര്‍, പ്രലോഭനം നമുക്കേകുന്ന ഒരു മത്തിന്റെ അവസ്ഥ ഉണ്ട് -അറിഞ്ഞു കൊണ്ടാണെങ്കില്‍ നാമാ പ്രലോഭനം വേണ്ടാന്ന് വെക്കും.. :) നന്ദി

      Delete
  7. നിനക്ക് നോവാതെ, നിന്നെ മുറിക്കാതെ
    നിന്നില്‍ നിന്നൊരു നുള്ലെടുത്ത്
    എന്നില്‍ നിറച്ചു നിന്‍റെത്‌ മാത്രമായ
    ഒരു നക്ഷത്രക്കുഞ്ഞിനെ തീര്‍ക്കാം ഞാന്‍.................വവ് നൈസ് ശ്യമേച്ചി

    ReplyDelete
    Replies
    1. നന്ദി അനിയാ :) സന്തോഷം, പേര് വെക്കാമായിരുന്നു എന്നൊരു അഭിപ്രായവും

      Delete
  8. നേരമില്ലാത്തതു കൊണ്ടാണോ ഇമാതിരി കൊച്ചു കിറുക്കുകള്‍..ബല്ല്യ വല്ലതും എഴുത്ട്ടാ നിങ്ങ :)

    ReplyDelete
    Replies
    1. :( ഇമ്മാതിരി കൊച്ചു കിറുക്കിന് തന്നെ വായന ഇല്ലാ... വല്യ കിറുക്ക് വരുന്നുണ്ട് ട്ടാ അനിയാ നന്ദി :)

      Delete
  9. Replies
    1. ഹഹ.. അതെയതെ, നല്ലസല്‍ കിറുക്ക് :) നന്ദി ട്ടോ

      Delete
  10. "സ്നേഹം നിറയ്ക്കുന്ന പൊടിക്കൈകള്‍".... നല്ല വരികള്‍ ആര്‍ഷ

    ReplyDelete
    Replies
    1. നന്ദി മുബീ :) സന്തോഷം ഇങ്ങനെ വായനയില്‍ കൂടെ കൂട്ടുന്നതില്‍...

      Delete
  11. വരികള്‍ കൊള്ളാം

    "നുള്ലെടുത്ത് = നുള്ളെടുത്ത് "

    :)

    ReplyDelete
    Replies
    1. നന്ദി ശ്രീ. തിരുത്തിയിട്ടുണ്ട്.. ആദ്യം എഴുതിയപ്പോള്‍ ളെള കിട്ടിയില്ല (ആ സൂത്രപ്പണി ഓര്‍ത്തില്ല! ) സന്തോഷം ട്ടോ

      Delete
  12. കൊള്ളാട്ടോ ചേച്ച്യേ

    ReplyDelete
    Replies
    1. നന്ദി ട്ടോ അനിയാ :)

      Delete
  13. സ്റ്റാർ കിഡ്‌..

    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഹഹ... അതെയതെ സ്റ്റാര്‍ കിഡ് ! :) അങ്ങനെയും പറയാം/// നന്ദി

      Delete
  14. കലക്കൻ വരികൾ..

    നിനക്ക് നോവാതെ, നിന്നെ മുറിക്കാതെ
    നിന്നില്‍ നിന്നൊരു നുള്ളെടുത്ത്
    എന്നില്‍ നിറച്ചു നിന്‍റെത്‌ മാത്രമായ
    ഒരു നക്ഷത്രക്കുഞ്ഞിനെ തീര്‍ക്കാം ഞാന്‍.. :)

    ReplyDelete
    Replies
    1. നന്ദി ഫിറോസ്‌.. അങ്ങനെ അല്ലെ നക്ഷത്രക്കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്? :)

      Delete
  15. പിണങ്ങി പോകുന്ന നിന്നില്‍
    പിന്‍വിളികള്‍ തീര്‍ക്കുന്ന മന്ത്രജാലം
    തിരിഞ്ഞു നോക്കുന്ന കണ്ണില്‍
    സ്നേഹം നിറയ്ക്കുന്ന പൊടിക്കൈകള്‍


    ചുംബനമെന്ന പ്രലോഭന മത്തില്‍ നിന്നു
    മധുരമാമുമ്മകളിലേക്ക് നമുക്കൊരുമിക്കാം

    ReplyDelete
    Replies
    1. അതെ മുരളിയേട്ടാ... ചുംബനം പ്രലോഭനം ആണ് - മധുരമായ സൌമ്യമായ ഉമ്മകളിലേക്ക് നമ്മള്‍ ഒന്നിക്കുമ്പോള്‍ സ്നേഹമെന്നത് മറ്റൊരു തലം ആകും :) നന്ദി

      Delete
  16. നക്ഷത്രക്കുഞ്ഞേ!!!!

    ReplyDelete
    Replies
    1. അജിത്തേട്ടാ.. തിരികെ എത്തിയതില്‍ സന്തോഷം :)
      നക്ഷത്രക്കുഞ്ഞേ -എന്ന വിളി.... നന്ദി!!

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)