പ്രിയപ്പെട്ടവരേ,
ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔദ്യോഗികമായി ഒരു ബ്ലോഗ് തുടങ്ങിയത് ഇതേ ദിവസമാണ്. ഇന്നില്‍ നിന്ന് അന്നിലേക്ക് നോക്കുമ്പോള്‍ കടന്നു പോയ ആറു വര്‍ഷങ്ങളിലെ എന്നെയും കാണാന്‍ കഴിയുന്നത് സന്തോഷിപ്പിക്കുന്നു.
പേനയിലും പേപ്പറിലും നിന്ന് സൈബര്‍ ലോകത്തേക്ക് എഴുത്തിനെ മാറ്റിയത് പണ്ട് കുത്തിക്കുറിച്ച വരികളെ മറന്നു പോകാതെ, നശിച്ചു പോകാതെ സൂക്ഷിച്ചു വെക്കാന്‍ ഒരിടം എന്ന രീതിയിലാണ്. "ഇ- ഇടം " അല്‍പ്പം കൂടി സൌകര്യപ്രദമായി തോന്നിയെങ്കിലും പഴയവ ഇപ്പോഴും ഒരു നോട്ട്ബുക്ക് താളില്‍ തന്നെ ഉറങ്ങുന്നു. പൂര്‍ണ്ണമായി പേനയും പേപ്പറും ഒഴിവാക്കാന്‍ സമ്മതിക്കാതെ ഇടയ്ക്കിടെ കുനുകുനെ എഴുതിയ പേപ്പര്കുറിപ്പുകള് ഇപ്പോഴും പിന്തുടരുന്നുമുണ്ട് .
ഇടയ്ക്കൊന്നു മാറി നിന്ന ഒന്നര വര്‍ഷക്കാലം ബ്ലോഗിനെ കുറിച്ചോ, സൈബര്‍ ലോകത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ല എങ്കിലും അന്നും ചിലപ്പോഴൊക്കെ പഴയ ചില ബ്ലോഗര്‍ സുഹൃത്തുക്കളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ വന്നിരുന്നു. ഇപ്പോള്‍ ഞാനേറെ കാണാന്‍ ആഗ്രഹിക്കുന്നതും അതില്‍ ഒരാളെയാണ് "പിച്ചും പേയും" എഴുതിയിരുന്ന "വായാടിയെ"!
തിരികെ ബ്ലോഗുലകത്തിലേക്ക് വന്നപ്പോള്‍ അന്പേ മാറിപ്പോയ ഇവിടെ ഞാനെന്റെ പരിചയക്കാരെ ഒന്നും കണ്ടില്ലെന്നു മാത്രമല്ല പഴയ പലരും എഴുത്തിന്റെ പുതിയ മേഖലകളില്‍ "സ്വന്തം" പേരില്‍ എഴുതാനും തുടങ്ങിയിരുന്നു... മുഖപുസ്തക സഹായത്തോടെ ചിലരെയൊക്കെ കണ്ടെത്തി. ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്മകള്‍ തേടിപ്പിടിച്ചതാണ് ഈ രണ്ടാം വരവില്‍ എന്നെ സന്തോഷിപ്പിച്ച - സമാധാനിപ്പിച്ച ഒരു കാര്യം.
എന്നെ വായിക്കാറുള്ള, അഭിപ്രായങ്ങള്‍ നല്ലതും ചീത്തയും തുറന്നു പറയാറുള്ള എല്ലാവരോടും ഒത്തിരി സ്നേഹം.... ഒത്തിരി നന്ദി
ഈ വരവില്‍ ബ്ലോഗ്ഗിനെ ഇങ്ങനെ സുന്ദരമാക്കി തന്നത് വരയന്‍ ബായി റിയാസ്.T.അലി ആണ് - സ്വന്തം പേര് വെക്കണം ബ്ലോഗില്‍ എന്ന് ശഠിച്ചതും ... സൌഹൃദമേ , സ്നേഹസൌഹൃദനമസ്കാരം !
രണ്ടാം വരവില്‍ "ഞാന്‍ വന്നേ ,ഞാന്‍ വന്നേ " എന്ന് പലയിടങ്ങളിലും കൂവിയാര്ക്കുന്നതിനു മുന്‍പും ഇവിടെ ഇടയ്ക്കിടെ വന്നിരുന്ന കുഞ്ഞു തലയനക്കങ്ങള്ക്ക് - ഓരോ പോസ്ടും വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയിരുന്ന തങ്കപ്പന് സര്, അജിത്തേട്ടന്, എച്ചുമുക്കുട്ടി ചേച്ചി - നിങ്ങളോട് തീര്‍ത്താല്‍ തീരാത്ത സ്നേഹം.... നന്ദി ... കടപ്പാടും :)
മറക്കാതിരിക്കാനായി മാത്രം,
സ്നേഹപൂര്‍വം ശ്യാമ (ആര്‍ഷ )

വായാടിയെ ഞാനും മിസ് ചെയ്യുന്നു
ReplyDeleteവല്ലപ്പോഴും മെയില്‍ അയയ്ക്കുമായിരുന്നു
ഇപ്പോള്‍ അതും ഇല്ല
അവസാനം മെയില്‍ വന്നത് 2013 ന്യൂ ഇയര്‍ ആശംസകള്‍ക്ക് മറുപടി ആയിരുന്നു എന്ന് തോന്നുന്നു
ഇപ്പോള്‍ എഴുത്ത് ചുരുങ്ങിയത് യാത്രകള്‍ കാരണമായിരിക്കാം അല്ലേ.
ReplyDeleteഎല്ലാവിധ ആശംസകളും നേരുന്നു.
ഒരു ബ്ലോഗ് ആരംഭിക്കണമെന്ന് 2008 ഫെബ്രുവരിമുതൽ ഞാനും വിചാരിച്ചിരുന്നതാണ്. 2008 ഫെബ്രുവരിയിലെ തൊഴിൽവീഥി വിന്നറിൽ ബ്ലോഗ്, ഓർക്കുട്ട്, യൂട്യൂബ് ഇവയെക്കുറിച്ചുള്ള ഒരു ലേഖനമുണ്ടായിരുന്നു. (അതിപ്പോഴും കയ്യിലുണ്ട്.) അങ്ങനെയാണ് ബ്ലോഗ് എന്ന സംഭവം ശ്രദ്ധയിൽ പെടുന്നത്. സൈബർ ലോകത്തുനിന്നും കുറെക്കാലം തുടർച്ചയായി മാറിനിൽക്കേണ്ടിവരുമെന്ന് അറിയാമായിരുന്നതുകൊണ്ട് അപ്പോൾ ബ്ലോഗ് ആരംഭിച്ചില്ല. 2011 ഡിസംബറിലാണ് എന്നിട്ട് ബ്ലോഗെഴുതിത്തുടങ്ങിയത്.
ReplyDeleteമുൻപുണ്ടായിരുന്ന പല നല്ല ബ്ലോഗർമാരെയും ഇപ്പോൾ കാണാനില്ല എന്നൊരു പരാതിയും എനിക്കുണ്ട്.
വിജയകരമായി 6 വർഷങ്ങൾ പൂർത്തിയാക്കുകയും എഴുത്ത് തുടരുകയും കൂട്ടായ്മ നിലനിർത്തുകയും ചെയ്യുന്നു എന്നറിഞ്ഞതിൽ സന്തോഷം.... :)
Arsha,
ReplyDelete"future of the past അഥവാ ഇന്നലെയുടെ ഭാവി" - യിൽ ഞാനൊരു കമന്റെ എഴുതിയിട്ടുണ്ട്. വായിച്ചുനോക്കണേ...
വായാടിയേയും ഒപ്പം തന്നെ ജെ.കെ. എന്ന ഒരു ബ്ലോഗറേയും
ReplyDeleteഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്.
ആശംസകൾ ആർഷാ...
ReplyDeleteകുറെ എഴുതൂ..മറക്കാതിരിക്കാനായ് മാത്രമല്ല..കൂടുതൽ ഉയരങ്ങളിൽ ഓർത്തിരിക്കാൻ കൂടി..!
Aashamsakal.
ReplyDeleteEzhuthuka, veendum vendum....
യാത്ര തുടരൂ..
ReplyDeleteഇനിയും കൂടുതല്‍ ആര്‍ഷയെ വായിക്കാനാകട്ടെ.... ആശംസകള്‍
ReplyDeleteഎവിടെ- മറക്കാതിരിക്കാൻ മാത്രം കുറിച്ചൽ മതിയൊ? നയാഗ്ര ബാക്കി കൂടി പോരട്ടെ മറക്കണ്ടാ :)
ReplyDeleteഎഴുത്തുകൾ തുടരട്ടെ .. ഭാവുകങ്ങൾ.. :)
ReplyDeleteഉഷറാക്കൂ,,,
ReplyDeleteആശംസകൾ ആർഷാ..........എഴുത്ത് തുടരുക
ReplyDeleteCongrats....!!!
ReplyDeleteഞാനും 6 വർഷം തികക്കുകയാണെന്നു തോന്നുന്നു.... വായടീ...വരിക... ബ്ലൊഗെഴ്ത്തിൽ സജീവമാകുക...ആശംസകൾ
ReplyDeleteഎല്ലാ ആശംസകളും..
ReplyDeleteഎഴുതിക്കൊണ്ടേയിരിക്കുക..
കൂടുതൽ കൂടുതൽ "നന്നാക്കിക്കാൻ" ഞങ്ങളിവിടെത്തന്നെ കാണും.. :)
ആര്‍ഷാ ................ആറു വര്‍ഷങ്ങള്‍ക്ക് ദൈവത്തിനു നന്ദി പറയുക .ഇനിയും ഇനിയും ഒരുപാടൊരുപാട് വര്‍ഷങ്ങള്‍ ഇവിടെയുണ്ടാവട്ടെ ............നമ്മളെല്ലാവരും !
ReplyDeleteആശംസകള്‍ :) ഞാനിവിടെ വരാന്‍ വൈകി എന്ന് തോന്നുന്നു,
ReplyDeleteഅപ്പൊ ഇങ്ങള് പുലി ആയിരുന്നു അല്ലെ താത്താ ... സമ്മതിച്ചു
ReplyDeleteതള്ളേ കൊള്ളാം...
ReplyDeleteമ്മള് ബ്ലോഗാന്‍ തുടങ്ങിയത് 2009 ലാ... :)
ആറാം വാര്‍ഷികത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനാവട്ടെ എന്നാശംസിക്കുന്നു... :D
ഇനിയും നിരവധി വർഷങ്ങൾ എഴുത്തിന്റെ വഴിയെ സഞ്ചരിക്കൂ... ആശ്ംസകൾ
ReplyDeleteകാലം കഴിയുവോളം ഇക്കോലത്തില് കാണട്ടെ,,, ആശംസകള്‍. !
ReplyDeleteഅസ്രൂസാശംസകള്‍ ആര്‍ഷ :)
ReplyDeleteനിന്നെപോലെ സുന്ദരമായ എഴുത്തുകള്‍ ഇനിയുമിനിയും ആ തൂലികയില്‍ നിന്ന് പിറക്കെട്ടെ ..
2008 ജൂലൈ 20 നു ആണ് ഞാനും ആദ്യമായ് ബ്ലോഗ് തുടങ്ങിയത് ..എന്റെ വക ആശംസകൾ
ReplyDeleteപഴയ ബ്ലോഗ്ഗര്‍മാരെ (ആക്ടീവായി കുറേക്കാലം ഉണ്ടായിട്ട് പെട്ടെന്ന് എഴുത്ത് നിര്‍ത്തിയവര്‍) ഞാനും ഇടയ്ക്ക് ഓര്‍ക്കാറുണ്ട്.
ReplyDeleteആശംസകള്‍... എഴുത്ത് തുടരുക!
ഇനി എങ്ങോട്ടും പോണ്ടാട്ടോ
ReplyDeleteസ്നേഹം... മറ്റെന്തു പറയാന്‍ .. <3
ReplyDeleteബ്ലോഗെഴുത്തിനു ശരാശരി നാലുവർഷമേ ആയൂസ്സുള്ളുവത്രെ. അന്ന് ഒപ്പമുണ്ടായിരുന്ന പലരെയും ഇന്ന് കാണാനില്ല എന്ന ആർഷയുടെ നിരീക്ഷണവും അതിന്റെ സൂചനയാണല്ലോ. ഇടയ്ക്കൊന്ന് അകന്നു നിന്നിട്ടും എഴുതുന്നതിൽ ഇന്നും ആഹ്ലാദം കണ്ടെത്തുന്ന ഒരാളെ കാണുന്നതിൽ സന്തോഷം. അഭിനന്ദനങ്ങൾ.
ReplyDeleteഅന്നുണ്ടായിരുന്നവരെല്ലാം തിരിച്ചെത്താനും ഇന്നുള്ളവരെല്ലാം നാളെയുമുണ്ടാവാനും ഇടവരട്ടെ..
ഞാനും അഞ്ചാറുകൊല്ലമായി ഇവിടൊക്കെയുണ്ടല്ലോ എന്ന് ആര്‍ഷ പറഞ്ഞപ്പോള്‍ ഓര്‍മ്മിച്ചു... വായാടിയെ ഞാനും മിസ് ചെയ്യുന്നു...
ReplyDeleteഇനീം എഴുതുക...
ആശംസകള്‍ ആര്‍ഷാ.
ReplyDelete:)
ReplyDeleteഞാനും കുറച്ചകന്നു നിന്നെത്തിയപ്പോള്‍ പല ബ്ലോഗ്ഗര്മാരെയും കാണാതായിരുന്നു..ചിലരൊക്കെ ഫേസ്ബുക്ക്, പ്ലസ്സിലെയും നോട്ടെഴുത്തില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു... എന്തായാലും തിരിച്ചു വന്നപ്പോഴേക്കും ഫേസ്ബുക്കില്‍ കൂട്ടായ്മ ഉണ്ടായിരുന്നതു കൊണ്ട് അതിലങ്ങു കയറിപ്പറ്റി പുതു മുഖത്തിന്റെ ജാള്യത് ഉണ്ടെങ്കിലും, പുതിയവരും നല്ല സ്നേഹം തന്നെ..തുടരു എഴുത്ത്...
ReplyDeleteഇനി വായാടിക്കും ,വഷളനുമൊക്കെ പകരം ആർഷ
ReplyDeleteഞങ്ങളെയൊക്കെ പടിഞ്ഞാറൻ വിശേഷങ്ങൾ അറിയിച്ചുകൊണ്ടിരുനാൽ മതി