Wednesday, December 18, 2013

തിരുവാതിരയായ് സഖീ


 എന്‍റെ മുടിയിളക്കി വന്നൊരു കുറുമ്പ്
കാറ്റിനു  പരിഭവം  "മറന്നോ  നീ , സഖീ ?"
 
അമ്പല കുളങ്ങളില്‍ മേലാകെ കുളിര്‍പ്പിച്ച
തണുവോലും ധനുമാസ രാവുകളേ ,
ഇരുണ്ട മേഘത്തില്‍ ഒളിച്ചു കളിച്ചെന്നെ
ഇക്കിളി കൂട്ടിയ ശരത്ചന്ദ്ര ബിംബമേ ,

മടി പറഞ്ഞീറന്‍ മാറാതെ മുടിത്തുമ്പു-
രുമ്മിയുലച്ചെന്നെ ചൊടിപ്പിച്ച സഖിയേ ,
കണ്ണില്‍ കാണാതെ നിന്ന മുയല്‍ചെവിയന്മാരെ
കാട്ടിത്തന്നൊരു രാഗാര്‍ദ്രമാം പ്രണയമേ ,

ഇരുള്‍ മൂടിയ വഴികളില്‍ ആകെ അലസമായ്
പതികാലടി താളത്തില്‍ കുറുകിയ മഞ്ഞിലകളേ,
പാതിരാപ്പൂ ചൂടി , നെറ്റിയില്‍ നല്ചന്ദന കുറി
ചാര്‍ത്തി , കണ്ണെരിയിച്ചെഴുതിയ സ്വപ്നങ്ങളേ


നിങ്ങളുണ്ടോ ഇന്നുമെന്നെ കാത്തു കാത്താ നിലാ -
-ക്കാറ്റു മൂളുന്ന  ഇരുള്‍ വഴിയോരത്ത്?
ദശപുഷ്പം ചൂടീല്ല , കുമ്മി അടിച്ചീല ,
മനസിലീ രാവില്‍  ഞാന്‍ തുടിച്ചു കുളിക്കുന്നു !

 
 
 
(ഫോട്ടോ ഗൂഗിളില്‍ നിന്ന്)

22 comments:

  1. ആര്‍ദ്രമീ ധനുമാസരാവിലൊന്നില്‍...

    ReplyDelete
    Replies
    1. ആതിര വരും പോകും അല്ലെ സഖീ! ആ കവിത എന്നെന്നും ഫവൌരിറ്റ് തന്നെ അജിത്തേട്ടാ :) നന്ദി

      Delete
  2. ഓര്‍മ്മകള്‍ക്ക് എന്ത് സുഖം അല്ലെ ...........

    ReplyDelete
    Replies
    1. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം! :) നന്ദി

      Delete
  3. ഒരു തമിഴ് പാട്ടുണ്ട്..
    "മാർകഴിയിൽ കുളിച്ചു പാര്
    കുളിര് പഴകിപ്പോകും..
    മാധവനെ വാഴ്ത്തിപാര്
    വരുമെ പഴകി പോകും.."

    മാർകഴി എന്നാൽ ധനു... :)

    ReplyDelete
    Replies
    1. മാര്‍കഴി തിങ്കളല്ലവാ .. എന്ന പാട്ടോര്‍മ്മ വന്നു ഡോക്ടറെ :) നന്ദി ട്ടോ

      Delete
  4. തിരുവാതിരയില്‍ പങ്കെടുക്കാന്‍ തോന്നുന്നല്ലേ........

    ReplyDelete
    Replies
    1. തീര്‍ച്ചയായും! എങ്ങനെ മറക്കാന്‍ - :) നന്ദി

      Delete
  5. തിരുവാതിര ആയതു കൊണ്ട് ആദ്യം പങ്കെടുത്തത് ആണുങ്ങളാണ് കണ്ടില്ലേ എന്തായാലും ദശപുഷ്പങ്ങളുടെ വിവരണവും തുടിച്ചു കുളിയും എല്ലാം നന്നായി ഇനി എ ആർ റഹ്മാന്റെ ഒരു പാട്ടും കൂടി ആയാൽ തിരുവാതിര തുടങ്ങുകയല്ലേ

    ReplyDelete
    Replies
    1. ഹഹ അതെ അതെ.. ആണുങ്ങള്‍ തന്നെയാണ് ആദ്യം എത്തിയത് .. അതിഷ്ടായി... നന്ദി ട്ടോ

      Delete
  6. നന്നായിട്ടുണ്ടേ,,,,,

    ReplyDelete
  7. കാർത്തികയും തിരുവാതിരയും ഇങ്ങു നാട്ടിൽ സുഖായി ആഘോഷിച്ചു ഈ വട്ടം .ഓർമ്മ നന്നായി

    ReplyDelete
    Replies
    1. ഹ്മ്മം അസൂയ അസൂയ മുഴുത്ത അസൂയ :). നന്ദി കാത്തീ

      Delete
  8. ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും ആതിരയെത്തും കടന്നു പോകും.......
    നല്ല വരികള്‍...

    ReplyDelete
    Replies
    1. കടന്നു പോകും! അത് സത്യം -പക്ഷെ ഓര്‍ക്കതിരുന്നാല്‍ നഷ്ടം നമുക്ക് മാത്രം .. നന്ദി ട്ടോ :)

      Delete
  9. തിരുവാതിരയുടെ കേളികൊട്ട് അങ്ങ് ദൂരെ ഉയര്‍ന്നുകേള്‍ക്കുന്നല്ലേ...

    ReplyDelete
    Replies
    1. തീര്‍ച്ചയായും :) നമുക്ക് എത്ര ദൂരെയായാലും പഴയതൊന്നും മറക്കാന്‍ ആകില്ലലോ! നന്ദി ട്ടോ... :)

      Delete
  10. ആതിര എന്നും ഒരു സുഖമുള്ള ഓര്‍മ്മയാണ്

    ReplyDelete
  11. കൈതപ്പൂ മണമെന്തേ തമ്പുരാട്ടീ
    ഇന്നു നിൻ മാരൻ വന്നോ
    മധുരം തന്നോ?
    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.




    ശുഭാശം സകൾ....

    ReplyDelete
  12. അന്നൊരു ധനുമാസ രാവില്‍ മുയല്‍ ചെവിയന്‍മാര്‍ നോക്കിയിരിക്കവേ ദശപുഷ്പം തിരഞ്ഞ് കോല്‍ വിളക്കും കയ്യിലേന്തി പോയതൊക്കെ ഓര്‍മ്മ വന്നു..എന്തൊരു കുളിര്...

    ReplyDelete
  13. ആ ആതിര നാളിൽ
    നിങ്ങളുണ്ടോ ഇന്നുമെന്നെ കാത്തു കാത്താ നിലാ -
    -ക്കാറ്റു മൂളുന്ന ഇരുള്‍ വഴിയോരത്ത്?
    ദശപുഷ്പം ചൂടീല്ല , കുമ്മി അടിച്ചീല ,
    മനസിലീ രാവില്‍ ഞാന്‍ തുടിച്ചു കുളിക്കുന്നു !

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)