Friday, October 18, 2013

ഓര്‍മ്മകളില്‍ ചില അക്ഷരക്കൂട്ടുകള്‍

മിക്ക  ഓര്‍മ്മകളും ഓരോ നനുത്ത പുഞ്ചിരിയാണ്,  പിന്നീടു അതിനെ കുറിച്ച്ചി ന്തിക്കുമ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുഞ്ഞിപ്പെണ്ണ്‍, വിളക്ക് വെട്ടത്തില്‍ പഠിക്കുന്ന ചേട്ടന്മാരുടെ രണ്ടാം ക്ലാസ് പുസ്തകത്തിലെ  "ക "  നോക്കി കൊഞ്ചി ചിണുങ്ങി  "ഇജെന്റ്റാ? " . അങ്ങനെ അവരെഴുതി കൊടുത്ത "ക" നോക്കി  തൊപ്പിക്കാരനെ ആണ് ആദ്യം അവള്‍ വരയ്ക്കാന്‍ പഠിച്ചത് , എഴുത്ത് എന്നാല്‍ അതാണെന്ന് അന്നറിഞ്ഞിരുന്നില്ല. ചേട്ടന്മാര്‍ എഴുതി തന്ന ഭംഗിയുള്ള വലിയ "ക"യ്ക്ക് മുകളിലൂടെ രണ്ടു മൂന്നാവര്‍ത്തി വരയ്ക്കുമ്പോഴേക്കും മടുക്കും ആ കുഞ്ഞിക്ക്. പിന്നെ ഒക്കെയും കയ്യോണ്ട് അമര്‍ത്തി അമര്‍ത്തി തുടച്ചിട്ട് സ്വന്തമായി ഒരു "ക"അങ്ങട് വരയ്ക്കും -നല്ല ശേലില്‍, ആര്‍ക്ക് കണ്ടാലും മനസിലാകില്ല അത് "ക" ആണെന്ന് :). ഈ സ്മൈലി പോലെ അതിലൊരു രണ്ടു കുത്തും ഒരു വളഞ്ഞ വരയും ഉണ്ടാകും - "ചിയ്ക്കണ തൊപ്പിച്ചന്‍ !"

അക്കൊല്ലത്തെ വിദ്യാരംഭത്തിനു എഴുത്തിനിരുത്തി, അച്ഛന്‍ തന്നെയായിരുന്നു ആദ്യ ഗുരു - നാവില്‍ ഇക്കിളി കൂട്ടി എഴുതിയ  "ഹരിശ്രീ " , ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ ആ വായാടിക്കുഞ്ഞി വേഗം ചോദിച്ചു  "അപ്പൊ മദുശ്രീ എബ്ടെ ച്ചാ ? " (അച്ഛന്‍റെ രണ്ടനിയന്മാരാണ് ഹരിയും, മധുവും !! ). ആ ചോദ്യം കാലങ്ങളോളം ഈ കുഞ്ഞിപ്പെണ്ണിനെ പിന്തുടര്‍ന്നിട്ടുണ്ട് , അപ്പോഴൊക്കെ വീറോടെ വാശിയോടെ എതിര്‍ത്തു -
അങ്ങനെയൊന്നും ഒരു കുഞ്ഞിക്കൊച്ചും ചോദിക്കൂല്ല  , ഇതെന്നെ മനപൂര്‍വം കളിയാക്കാന്‍ ചേട്ടായീസ് ഉണ്ടാക്കിയ ഒരു കഥയാണെന്ന്. പക്ഷെ, അമ്മായിടെ ഇളയ മകളെ എഴുത്തിനിരുത്തിയപ്പോള്‍ നേരിട്ടനുഭവം -

"അപ്പൊ മദുമാമ എബ്ടെ ? ".  അതോടെ ഞാന്‍ ആ കഥ സമ്മതിച്ചു കൊടുത്തു.

വിദ്യ ആരംഭിച്ചെങ്കിലും വീട്ടിലന്നെ ഇങ്ങനെ തെക്ക് വടക്ക് നടക്കുന്ന എന്നെ വിഷമിപ്പിക്കാനായിട്ട് ചേട്ടായീസ് മൂന്നാം ക്ലാസ്സിലേക്ക്  ആയി -എന്നുച്ചാ അവര്‍ക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെ ഉസ്കൂളില്‍ പോകണം. കഴിഞ്ഞില്ലേ എന്‍റെ കഥ - ഒന്നാമതെ എനിക്ക് അവരില്ലാതെ ബോറടിക്കും -പിന്നെ ഈ രണ്ടാളുടേയും ഒടുക്കത്തെ പൊങ്ങച്ചവും :p . അങ്ങനെ വീട്ടില്‍  അടിയന്തിരാവസ്ഥയ്ക്ക് തുടക്കമിട്ട എന്നെ പിറ്റേന്ന് തന്നെ അമ്മ അങ്കനവാടിയില്‍ കൊണ്ടാക്കി . ചേട്ടായീസ് പഠിച്ചു പോകുന്ന എല്ലായിടത്തും ഞാന്‍ ഹാജര്‍ വെക്കുമ്പോള്‍ സാധാരണ ഗതിയില്‍ തന്നെ ഒരു സ്വാഗതം ഉണ്ടാകും എനിക്ക് - "അറീല്ലെ നമ്മുടെയാ ഇരട്ട കുട്ട്യോളില്ലേ ,അവരുടെ അനിയത്തിക്കുട്ടിയാ " ,പിന്നെ എന്‍റെ തീരെ അടങ്ങിയൊതുങ്ങി ഇരിക്കാത്ത സ്വഭാവം കാരണം മിക്കവരും ആ വര്‍ഷം  കഴിയുമ്പോള്‍ ഈ പറഞ്ഞ വാചകത്തിന്‍റെ കൂടെ ഒരു വാല്‍ക്കഷ്ണം ചേര്‍ക്കും - "അവന്മാരെ പോലെ പാവോന്നും അല്ലാട്ടോ, എന്നാലും ആള് മിടുക്കിയാ" , അതെന്നെ ആശ്വസിപ്പിക്കാന്‍ ,ആദ്യഭാഗം സത്യമായ ഫീട്ബാക്കും !

അങ്കനവാടിയിലെ സുജാത ടീച്ചര്‍ പക്ഷെ അന്നുമിന്നും എന്‍റെ ഫേവറിറ്റ് ആണ്, ടീച്ചര്‍ക്കുമതെ : ) . മൂടി തുറക്കുമ്പോള്‍ തന്നെ മണത്താല്‍ വായില്‍ കപ്പലോട്ടാവുന്ന മഞ്ഞ ഉപ്പുമാവ് എത്രയാ തന്നിരിക്കുന്നേ  ടീച്ചര്‍..  ഞാനെത്രയോ പ്രാവശ്യം പല രീതികളില്‍ പല പൊടികള്‍ വെച്ച്  ആ ഉപ്പ്മാവ് ഉണ്ടാക്കാന്‍ നോക്കി -പക്ഷെ  ഇന്ന് വരെ ആ മണവും രുചിയും കിട്ടിയിട്ടില്ല .(അത് ചോളപ്പൊടിയാണ് എന്നാരോ പറഞ്ഞത് ഓര്‍ക്കുന്നു ). നുറുക്ക് ഗോതമ്പിന്‍റെ ഉപ്പ്മാവും കിട്ടുമായിരുന്നു ,തേങ്ങ ചിരകിയിട്ടിട്ട് (ഇതിനു മാത്രമാണോ അങ്കനവാടിയില്‍ പോയതെന്ന് ചോദിക്കണ്ട -അന്നത്തെ കാര്യങ്ങളില്‍ എനിക്കീ മണങ്ങളും ,രുചികളും ,സുജാത ടീച്ചറിന്‍റെ മടിയില്‍ കിടന്നു ഉറങ്ങിയതും മാത്രേ ഓര്‍മ്മയുള്ളൂ ).

ഋതുക്കളും, ദിവസങ്ങളും മാറി വന്നപ്പോള്‍ കാലം ഒരുപാട് ദൂരേക്ക് നീങ്ങിയപ്പോള്‍ പഴയ കുഞ്ഞിപ്പെണ്ണിന്‍റെ മകന്‍ കുഞ്ഞ് കണ്ണുകളില്‍ കൌതുകം കാട്ടി ഓരോന്ന് ചൂണ്ടി "ഇറ്റ്‌ ന്‍റ്റാ " ന്നും "വാട്ട്സ്സാറ്റ് " എന്നും ചോദിയ്ക്കാന്‍ തുടങ്ങി. കഴിഞ്ഞ വിജയദശമി ദിനം എന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കിയ ഒന്നായിരുന്നു - എന്‍റെ മകന്‍റെ വിദ്യാരംഭം. ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളും ഒരിക്കല്‍ മാത്രമേ ഉണ്ടാകൂ - എന്‍റെ മകന്‍റെ ജീവിതത്തിലെ അങ്ങനെയുള്ള ഒരു അനന്യ സാധാരണമായ ( unique )ദിവസം ആയിരുന്നു 14/10/2013. എന്‍റെ അച്ഛന്‍ എന്നെ അക്ഷരം എഴുതിച്ചത് പോലെ , എന്‍റെ ഭര്‍ത്താവിന്‍റെ അച്ഛന്‍ അദ്ദേഹത്തിനു ആദ്യ ഗുരുവായത് പോലെ ഞങ്ങളുടെ മകന്‍  താത്വികിന്  അവന്‍റെ അച്ഛന്‍ ആദ്യ അക്ഷരങ്ങള്‍ നാവില്‍ പകര്‍ന്നു... ഒന്ന് പകച്ചെങ്കിലും ,ഒന്നും മനസിലായില്ലെങ്കിലും ഈ പുതിയ കാര്യങ്ങളൊക്കെ ആസ്വദിച്ച്  ,വലത്തേ കൈ കൊണ്ട് എഴുതുമ്പോള്‍ തന്നെ ഇടത്തേ കൈ കൊണ്ട് അരി വാരി കളിച്ച് അവനും ആകുന്ന രീതിയില്‍ ഉഷാറാക്കി .

ഇത് വായിക്കുന്ന എല്ലാവരുടെയും അനുഗ്രഹം ,ആശീര്‍വാദം , സ്നേഹം ഒക്കെ ആദ്യാക്ഷരം കുറിച്ച എന്‍റെ കുഞ്ഞിനോടൊപ്പം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു .

(തെറ്റിലൂടെയേ  ശരികളിലെക്ക് എത്തൂ  അല്ലെങ്കില്‍ - മായ്ച്ചെഴുതിയാണ് , തിരുത്തലുകളിലൂടെയാണ്  അക്ഷരത്തെറ്റില്ലാതെ എഴുതാനാകുക  എന്ന പാഠവും അന്ന് തന്നെ  അവനെ ഞാന്‍ പഠിപ്പിച്ചു - ഇടയ്ക്കുള്ള "ഉ" വിഴുങ്ങിയിട്ട്! :( )


52 comments:

  1. ഇത് വായിക്കുന്ന എല്ലാവരുടെയും അനുഗ്രഹം ,ആശീര്‍വാദം , സ്നേഹം ഒക്കെ ആദ്യാക്ഷരം കുറിച്ച എന്‍റെ കുഞ്ഞിനോടൊപ്പം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു ..... Undaavum. Best wishes.

    ReplyDelete
    Replies
    1. നന്ദി ഡോക്ടര്‍.. :) മുതിര്‍ന്നവരുടെ ആശീര്‍വാദം എല്ലാ കാര്യത്തിനും അവനോടൊപ്പം ഉണ്ടാകട്ടെ

      Delete
  2. ക്ഷരമില്ലാത്തത് ഒന്നേ ഉള്ളു - അതാണ് അക്ഷരം....
    തലമുറകളുടെ പുണ്യം ഏറ്റുവാങ്ങി അക്ഷരയാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അക്ഷരം കുറിക്കുക എന്നത് ആഘോഷമാക്കി മാറ്റിയ ഒരു മഹാസംസകൃതിയുടെ അനുഗ്രഹാശിസ്സുകള്‍ എന്നെന്നും ഉണ്ടാവട്ടെ....

    ReplyDelete
    Replies
    1. നന്ദി സന്തോഷം സ്നേഹം :). അക്ഷരമെന്നും ക്ഷരമില്ലാതെ ഇരിക്കട്ടെ സര്‍.

      Delete
  3. സരസ്വതിദേവിയുടെ കൃപാകടാക്ഷം എന്നുമെന്നും ഉണ്ടായിരിക്കട്ടെ!
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ സന്തോഷം സര്‍ ‍.. നന്ദി, സ്നേഹം :)

      Delete
  4. സര്‍വവിധ ആശംസകളും!

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ :) സ്നേഹം, സന്തോഷം

      Delete
  5. ഉയരങ്ങളിലെത്തുവാന്‍ എല്ലാ ആശംസകളും പ്രാര്‍ഥനകളും.

    ReplyDelete
    Replies
    1. നന്ദി ബായി :) സന്തോഷം, സ്നേഹം

      Delete
  6. തിരുത്തലുകളിലൂടെയാണ് അക്ഷരത്തെറ്റില്ലാതെ എഴുതാനാകുക. അവനാശംസകള്‍ .

    ReplyDelete
    Replies
    1. അതെ കാത്തീ :). ഞാനാണ്‌ അവനു തെറ്റിച്ച് പറഞ്ഞു കൊടുത്തത് -തിരുത്തുകയും ചെയ്തു . ചെറിയൊരു വിഷമം അപ്പോള്‍ തോന്നി -പിന്നെയോര്‍ത്തു, തിരുത്താനും അവന്‍ പഠിക്കണ്ടേ എന്ന് :). നന്ദി ട്ടോ, സന്തോഷം

      Delete
  7. "എന്നുച്ചാ അവര്‍ക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെ ഉസ്കൂളില്‍ പോകണം. കഴിഞ്ഞില്ലേ "

    ha ha ഇത് വായിച്ചപ്പോള്‍ ആണ് ഓര്‍ത്തത്... ഉസ്ക്കൂള്‍ .... ഇസ്കെയില്‍ ... സില്‍മ... അങ്ങനെ എത്ര വാക്കുകളാണ് ഉണ്ടായിരുന്നത്... കുട്ടിക്കാലത്തിന്റെ ഓര്മ നല്‍ക്കുന്നത് ....

    ReplyDelete
    Replies
    1. hmmmm ഉസ്കൂള്‍ :) നന്ദി ട്ടോ അനിയാ

      Delete
  8. മോനുവിന് ഈ ഏട്ടന്റെ എല്ലാവിധ ആശംസകളും..,

    ReplyDelete
    Replies
    1. നന്ദി അനിയാ :) സ്നേഹം

      Delete
  9. ed njaan paranja pole ....njaan tanne paranju videndi varum....chumma paranjadaa....keep writing...ellam vaayikkanam...eppo echiri tirakkund....ella aashamsakalum

    ReplyDelete
    Replies
    1. :) പറഞ്ഞു വിടും മുന്പ് പറയണേ.... നന്ദി ട്ടോ. തിരക്കൊഴിഞ്ഞു വരണം ട്ടാ. സന്തോഷം

      Delete
  10. ed njaan paranja pole ....njaan tanne paranju videndi varum....chumma paranjadaa....keep writing...ellam vaayikkanam...eppo echiri tirakkund....ella aashamsakalum

    ReplyDelete
    Replies
    1. :) പറഞ്ഞു വിടും മുന്പ് പറയണേ.... നന്ദി ട്ടോ. തിരക്കൊഴിഞ്ഞു വരണം ട്ടാ. സന്തോഷം

      Delete
  11. തിരക്കായതിനാലാണ് ഇത് വായിക്കാൻ വൈകിയത്.. മോന് എല്ലാവിധ ആശംസകളും...

    എൻറെ സംഭവബഹുലമായ നഴ്സറിക്കഥകൾ കുറേ ഓർമ്മ വന്നു.. ബാക്കി വായിക്കാനും കഥകൾ പറയാനും ഇനിയും വരാം... ഫ്രീ ആകുമ്പോൾ...

    ReplyDelete
    Replies
    1. തിരക്കൊഴിഞ്ഞപ്പോ വന്നു നോക്കിയല്ലോ അത് തന്നെ സന്തോഷം ഡോക്ടര്‍ :).
      ആശംസകള്‍ക്ക് നന്ദി, സ്നേഹം, സന്തോഷം :)
      സംഭവ ബഹുലമായ നഴ്സറി കഥകള്‍ പോരട്ടെ

      Delete
  12. തിരക്കായതിനാലാണ് ഇത് വായിക്കാൻ വൈകിയത്.. മോന് എല്ലാവിധ ആശംസകളും...

    എൻറെ സംഭവബഹുലമായ നഴ്സറിക്കഥകൾ കുറേ ഓർമ്മ വന്നു.. ബാക്കി വായിക്കാനും കഥകൾ പറയാനും ഇനിയും വരാം... ഫ്രീ ആകുമ്പോൾ...

    ReplyDelete
    Replies
    1. തിരക്കൊഴിഞ്ഞപ്പോ വന്നു നോക്കിയല്ലോ അത് തന്നെ സന്തോഷം ഡോക്ടര്‍ :).
      ആശംസകള്‍ക്ക് നന്ദി, സ്നേഹം, സന്തോഷം :)
      സംഭവ ബഹുലമായ നഴ്സറി കഥകള്‍ പോരട്ടെ

      Delete
  13. തിരക്കായതിനാലാണ് ഇത് വായിക്കാൻ വൈകിയത്.. മോന് എല്ലാവിധ ആശംസകളും...

    എൻറെ സംഭവബഹുലമായ നഴ്സറിക്കഥകൾ കുറേ ഓർമ്മ വന്നു.. ബാക്കി വായിക്കാനും കഥകൾ പറയാനും ഇനിയും വരാം... ഫ്രീ ആകുമ്പോൾ...

    ReplyDelete
    Replies
    1. ഹാവൂ, വായിച്ചപ്പോ ഒന്നിന് പകരം മൂന്നു കമന്റ് -ഇതില്‍ കൂടുതല്‍ എന്ത് വേണം? :) സ്നേഹം

      Delete
  14. അപ്പൊ, ആ 'കുഞ്ഞിപ്പെണ്ണാണ്' ഈ 'ബല്യപെണ്ണ്' ..ല്ലേ....
    അങ്കണവാടിയിലെ ഉപ്പുമാവിന് ഒരു പ്രത്യേക രുചിതന്ന്യാട്ടോ.. അത് പറയാതെ വയ്യ..
    ഈ വര്‍ഷം ഹരിശ്രീ കുറിച്ച കുഞ്ഞിപ്പെണ്ണിന്‍റെ ' കുഞ്ഞുമോന്' എല്ലാ വിധ ഭാവുകങ്ങളും. അമ്മയെ പോലെ തന്നെ, ഒരു അക്ഷരസ്നേഹിയും , ബ്ലോഗറും ആയിതീരട്ടെ !!

    ReplyDelete
    Replies
    1. അതെ മുകേഷ് -ആ കുഞ്ഞിപ്പെണ്ണ്‍ ഇന്ന് വല്യ പെണ്ണായി :).
      അമ്മയെപ്പോലെ അക്ഷരസ്നേഹി ആകണം എന്നൊരു സ്വാര്‍ത്ഥ മോഹം എനിക്കും ഉണ്ട് :)
      സ്നേഹം, സന്തോഷം, നന്ദി

      Delete
  15. അന്ന്,വിജയദശമി ദിനത്തിൽ ഞനും കുറേ കുട്ടികളുടെ നാവിൽ മോതിരം കൊണ്ടൂം,വിരലുകളാൽ അരിയിലും ആദ്യാക്ഷരം എഴുതിപ്പിച്ചു...അവരോടൊപ്പം ഈ കുഞ്ഞു മോനും എന്റെ എല്ലാവിധ ആശംസകളും

    ReplyDelete
    Replies
    1. :) നന്ദി ചന്തുവേട്ടാ ... ഒത്തിരി സന്തോഷം ഗുരുക്കന്മാരില്‍ നിന്ന് അവനു കിട്ടുന്ന ഈ ആശീര്‍വാദത്തിന്.

      Delete
  16. എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  17. എല്ലാ ആശംസകളും നേരുന്നു. :)

    ReplyDelete
  18. എന്റെ കുഞ്ഞിപെണ്ണിന്റെ കൊച്ചു വാവക്ക് എല്ലാ അനുഗ്രഹങ്ങളും . നാളെ അവന്‍ ആരര്‍ഷയെപ്പോലെ ,അതിലും മിടുക്കനായി എല്ലാ ഐശ്വര്യത്തോടെയും വളരട്ടെ...

    ReplyDelete
    Replies
    1. നന്ദി നളിനേച്ചീ :) അതെ, നമ്മളെക്കാള്‍ മിടുക്കര്‍ ആകട്ടെ നമ്മുടെ മക്കള്‍ :) സ്നേഹം , സന്തോഷം

      Delete
  19. കുഞ്ഞി പെണ്ണ് ജനിച്ചതും വളര്‍ന്നതും വടക്കേ മലബാറില്‍ ആണോ?
    എവിടെയാ ഇപ്പോള്‍?

    ReplyDelete
    Replies
    1. അല്ല നളിനേച്ചീ :) തെക്ക് തെക്ക് ആണ് വളര്‍ന്നത് (Trivandrum). പക്ഷെ പഠനം അങ്ങ് വടക്ക് വടക്ക് കൊണ്ടെത്തിച്ചിരുന്നു (കാസറഗോഡ്). ഇപ്പോള്‍ ദൂരെ ദൂരെ ഒരു രാജ്യത്ത് (അമേരിക്ക) :(

      Delete
  20. എല്ലാവിധ ആശംസകളും

    ReplyDelete
    Replies
    1. നന്ദി ജെഫു :) സന്തോഷം

      Delete
  21. ആശംസകള്‍. . . . കൂടുതല്‍ കമന്റ്‌ ഇടുന്നില്ല. . . വെറുതെ എന്തിനാ ഒരു നല്ല പോസ്റ്റ്‌ കുളമാക്കുന്നത് :P പിന്നെ ഞാന്‍ മുന്‍പേ പറഞ്ഞത് പോലെ. . . കുഞ്ഞിപ്പെന്നിന്റെ വാവക്ക് എല്ലാ ആശംസകളും, കാത്തിരിക്കുന്നു ആ കുഞ്ഞു ബ്ലോഗറുടെ ഉദയത്തിനായി

    ReplyDelete
    Replies
    1. നന്ദി ഡോക്ടറെ... :) കമന്റ് കൂടുതല്‍ ഇട്ടാലും സന്തോഷം ട്ടോ...
      കുഞ്ഞു വാവയ്ക്ക് ഒത്തിരി സന്തോഷം ഈ സ്നേഹത്തിന്

      Delete
  22. ഗൃഹാതുരം ഈ എഴുത്ത് .. ഞാനും പലതും ഓർത്ത്‌ പോകുന്നു

    ReplyDelete
    Replies
    1. നന്ദി പ്രവീണ്‍ :) സന്തോഷം

      Delete
  23. ആശംസകളോടാശംസകളെന്റെയാര്‍ഷാമ്മക്കും കുടുംബത്തിനും...

    ReplyDelete
    Replies
    1. സന്തോഷത്തോടു സന്തോഷം സ്നേഹത്തോട് സ്നേഹം :)

      Delete
  24. കുഞ്ഞുമോന് എന്റെ എല്ലാ നന്മ നിറഞ്ഞ ആശംസകളും. ഉപ്പ് മാവ് കഴിക്കാന്‍ മാത്രം ഞാനും നഴ്സറിയില്‍ പോയിരുന്നു. ആ ഉപ്പുമാവിനെ ഞാനിന്നിരിടത്തും കാണുന്നില്ല. ഒരു മഞ്ഞ നുറുക്ക് പോലത്തെ..ഒന്ന്. പഠിക്കാനായി നഴ്സറിയില്‍ ചേര്‍ത്തിട്ടേയില്ല. സ്ക്കൂളിന്റെ തൊട്ടടുത്തായിരുന്നു നഴ്സറി. ആ നഴ്സസറിയുടെ തിഉണ്ണ്ണയിലിരുന്ന് ഉപ്പുമാവും ,പാലും കഴിക്കുന്നതോര്‍മ്മയുണ്ട്. പക്ഷെ ഞാനെങ്ങിനെ അവിടെയെത്തി എന്നോര്‍ക്കാന്‍ എനിക്കാവുന്നില്ല. ആ ഉപ്പുമാവിനോടുള്ള കൊതിയാകാം. ഓര്‍മ്മകള്‍ ഉണര്‍ത്തി.

    ReplyDelete
    Replies
    1. :) haha തുമ്പിചേച്ചീ ..അത് കൊള്ളാം. അങ്ങനെ ഉപ്പുമാവ് മണങ്ങള്‍ നമ്മളെ എവിട്യൊക്കെ കൊണ്ടെത്തിച്ചു അല്ലെ? :) നന്ദി ട്ടോ, സന്തോഷം

      Delete
  25. ഋതുക്കളും, ദിവസങ്ങളും മാറി വന്നപ്പോള്‍
    കാലം ഒരുപാട് ദൂരേക്ക് നീങ്ങിയപ്പോള്‍ പഴയ
    കുഞ്ഞിപ്പെണ്ണിന്‍റെ മകന്‍ കുഞ്ഞ് കണ്ണുകളില്‍ കൌതുകം

    കാട്ടി ഓരോന്ന് ചൂണ്ടി "ഇറ്റ്‌ ന്‍റ്റാ " ന്നും "വാട്ട്സ്സാറ്റ് " എന്നും ചോദിയ്ക്കാന്‍
    തുടങ്ങി. കഴിഞ്ഞ വിജയദശമി ദിനം എന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കിയ
    ഒന്നായിരുന്നു -

    നന്നായി പറഞ്ഞിരിക്കുന്നു ഈ സൈക്കിളിങ്ങായ സന്തോഷങ്ങളെ കുറിച്ച്...കേട്ടൊ ആർഷ

    ReplyDelete
    Replies
    1. അതെ മുരളിയേട്ടാ - ഇപ്പോഴാണ്‌ ആ കാലചക്രത്തിന്റെ തിരിചിലുകള്‍ ശരിക്കങ്ങട് പിടി കിട്ടാന്‍ തുടങ്ങിയത് :). നന്ദി ട്ടോ, സന്തോഷം

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)