മനസ്സിലെ ചിത്രം മങ്ങി തുടങ്ങിയെന്നോ.. ?
കാലപ്പഴക്കം കൊണ്ടല്ല ,തീര്‍ച്ച!...
ഇതോരുത്സവ ലഹരിയായിരിക്കാം
കൊടിയേറ്റ - ഇറക്കങ്ങള്‍ക്കിടയില്‍
നനവാര്‍ന്ന സുഖദമാം സ്പര്‍ശമായ്
മനസ്സിലുയരുന്ന കേളി കൊട്ടാകാം.
വിളവെടുപ്പ് കഴിഞ്ഞാല്‍ നിലമുണങ്ങും ,
ഒപ്പം കൊയ്ത്തുകാരന്റെ മനസ്സും.
വിള കരിഞ്ഞാലും നിലമുണങ്ങും ,
മനസിനും കരിവ് തട്ടും .
കരിഞ്ഞുണങ്ങിയതോ ,തളര്‍ന്നുറങ്ങിയതോ
മനസ്സേ, മൌനമായ് ചൊല്ക നീ !
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ക്ക്,
കൂട്ടിയിണക്കി വാക്യങ്ങള്‍ തീര്‍ത്ത പാഴ്മനസിനു ,
പിന്നെ, മഴത്തുള്ളിയോടൊപ്പം പെയ്തിറങ്ങിയ
ഒരുത്സവലഹരിയുടെ കുടമാറ്റത്തിന് .....
ഓര്‍മ്മയ്ക്കായി മാത്രമിന്നൊരു നറുപുഷ്പം ,
ഒരിയ്ക്കലും,വാടാത്ത കൊഴിയാത്ത
സ്മൃതിപുഷ്പം !!
കാലപ്പഴക്കം കൊണ്ടല്ല ,തീര്‍ച്ച!...
ഇതോരുത്സവ ലഹരിയായിരിക്കാം
കൊടിയേറ്റ - ഇറക്കങ്ങള്‍ക്കിടയില്‍
നനവാര്‍ന്ന സുഖദമാം സ്പര്‍ശമായ്
മനസ്സിലുയരുന്ന കേളി കൊട്ടാകാം.
വിളവെടുപ്പ് കഴിഞ്ഞാല്‍ നിലമുണങ്ങും ,
ഒപ്പം കൊയ്ത്തുകാരന്റെ മനസ്സും.
വിള കരിഞ്ഞാലും നിലമുണങ്ങും ,
മനസിനും കരിവ് തട്ടും .
കരിഞ്ഞുണങ്ങിയതോ ,തളര്‍ന്നുറങ്ങിയതോ
മനസ്സേ, മൌനമായ് ചൊല്ക നീ !
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ക്ക്,
കൂട്ടിയിണക്കി വാക്യങ്ങള്‍ തീര്‍ത്ത പാഴ്മനസിനു ,
പിന്നെ, മഴത്തുള്ളിയോടൊപ്പം പെയ്തിറങ്ങിയ
ഒരുത്സവലഹരിയുടെ കുടമാറ്റത്തിന് .....
ഓര്‍മ്മയ്ക്കായി മാത്രമിന്നൊരു നറുപുഷ്പം ,
ഒരിയ്ക്കലും,വാടാത്ത കൊഴിയാത്ത
സ്മൃതിപുഷ്പം !!
ഒരിയ്ക്കലും,വാടാത്ത കൊഴിയാത്ത
ReplyDeleteസ്മൃതിപുഷ്പം !!
ശരിയാണ്.
ആ പുഷ്പത്തിന്റെ സുഗന്ധമാണ് നാം മനുഷ്യജീവികളുടെ ജീവവായുവിൽ കലര്ന്നിരിക്കുന്നത്.
ആശംസകൾ.
അതെ ഡോക്ടര്‍.. നമ്മില്‍ എല്ലാരിലും ഉള്ള പുഷ്പസുഗന്ധം :) . നന്ദി..
Deleteഇതോരുത്സവ ലഹരിയായിരിക്കാം
ReplyDeleteകൊടിയേറ്റ - ഇറക്കങ്ങള്‍ക്കിടയില്‍
നനവാര്‍ന്ന സുഖദമാം സ്പര്‍ശമായ്
മനസ്സിലുയരുന്ന കേളി കൊട്ടാകാം.
.......................ആവാം ഇനിയുമാവാം..............
:) അതെ ഇനിയുമിനിയും.... നന്ദി
Deleteകരിഞ്ഞ് തളർന്ന് വീഴുന്ന സ്മൃതി പുഷ്പങ്ങൾ വളമാകട്ടെ -- പുതു നറുപുഷ്പങ്ങൾ വിടരുവാൻ
ReplyDeleteപുതു സുഗന്ധം പരക്കാന്‍ .. നന്ദി :)
Deleteആത്മനിര്‍വൃതിയുടെ അനന്തമായ ഓര്‍മ്മകളുമായ്, ഒരു നറുപുഷ്പമായ്.
ReplyDeleteമഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം മധുരമായാർദ്രമായ് പാടി,അറിയാത്ത കന്യതന്‍ നേര്‍ക്കെഴും ഗന്ധര്‍വ പ്രണയത്തിന്‍ സംഗീതം പോലെ.
ഒരു നറുപുഷ്പം അല്ലെ? :) നന്ദി
Deleteസ്മരണകളുടെ അയവിറക്കലും
ReplyDeleteനാളെയുടെ മോഹനപ്രതീക്ഷകളും
ജീവിത്തില്‍ ഓജസ്സായ് മാറുന്നു.
ഒരിയ്ക്കലും,വാടാത്ത കൊഴിയാത്ത
സ്മൃതിപുഷ്പം സുഗന്ധം പരത്തിയങ്ങനെ....
നന്നായിരിക്കുന്നു
ആശംസകള്‍
:) അതെ സര്‍ - ആ പുഷ്പ സുഗന്ധം നമുക്ക് ജീവിക്കാന്‍ ആവശ്യമാണ്. നന്ദി
Deleteഓര്‍മ്മയിലൊരു പുഷ്പം
ReplyDeleteഓര്‍മ്മപ്പുഷ്പം
വാടാത്തത്
ഉതിരാത്തത്
നിറം മങ്ങാത്തത്
:) അതെ അജിത്തേട്ടാ... നന്ദി
Delete
ReplyDelete:)
ഓര്‍മ്മയ്ക്കായി മാത്രമിന്നൊരു നറുപുഷ്പം ,
ഒരിയ്ക്കലും,വാടാത്ത കൊഴിയാത്ത
സ്മൃതിപുഷ്പം !!
:) സ്മൃതി പുഷ്പ സുഗന്ധം... നന്ദി
Deleteഓര്‍മ്മയ്ക്കായി മാത്രമിന്നൊരു നറുപുഷ്പം ,
ReplyDeleteഒരിയ്ക്കലും,വാടാത്ത കൊഴിയാത്ത
സ്മൃതിപുഷ്പം !!
അതെ.. വെറും ഓര്‍മ്മയ്കായി :) നന്ദി
Deleteപിന്നിട്ട വഴികള്‍ മറക്കാതെ, മായാതെ ചിത്രങ്ങളായി കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന ഒരു മനസ്സുണ്ടാവട്ടെ എല്ലാവര്‍ക്കും എന്ന് പ്രത്യാശിക്കാം.
ReplyDeleteസുഗന്ധ സ്മൃതി പുഷ്പത്തിന് ആശംസകള്‍.
അതെ , എല്ലാവരുടെയും ഉള്ളില്‍ സുഗന്ധ പൂരിതമായ ഒരു പുഷ്പം വാടാതെ കൊഴിയാതെ നില്‍ക്കട്ടെ :) നന്ദി
Deleteഒരു പുഷ്പം മാത്രമെന്‍.. ഹൃദയത്തില്‍ ....
ReplyDeleteഅതൊരു സ്മൃതിപുഷ്പം :)
Deleteഹൃദയത്തില്‍ സൂക്ഷിക്കാം
ReplyDeleteഒരു പുഷ്പ്പമായ്
മറക്കാതിരിക്കാനായ് ...
അസ്രൂസാശംസകള്‍ :)
:) അതെ മറക്കാതിരിക്കാന്‍ ഒരു പുഷ്പം , നന്ദി
Deleteജീവിതപാതയിൽ സ്മൃതിപുഷ്പങ്ങൾ സുഗന്ധം നിറയ്ക്കട്ടെ.
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
നന്ദി സര്‍ :)
Deleteകവിതകളുടെ ഒരു തമ്പുരാട്ടി തന്നെയാണല്ലോ ആർഷ
ReplyDeleteതമ്പുരാട്ടിയൊ? ഒരു കവിതാതോഴി എങ്കിലും ആയാല്‍ മതിയായിരുന്നു :) നന്ദി മുരളിയേട്ടാ ....
Delete