#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വര്‍ഷം 1996-97
വര്‍ഷം 1996-97
ഞാവലുകള്‍ തണല്‍ വിരിച്ചിരുന്ന വീട്ടില്‍ താമസിക്കുമ്പോഴാണ് അച്ഛന്റെ ഒരു ബന്ധുവും മകളും വീട്ടില്‍ വരുന്നത്. കുട്ടിക്കാനത്തൂന്നു വന്ന ആ ചേച്ചി ആറ്റിങ്ങല്‍ ഒരിടത്ത് പഠിക്കാനുള്ള ഇന്റര്‍വ്യൂവിനു വന്നതായിരുന്നു. ഏതൊക്കെയോ കല്യാണത്തിനു കണ്ടു പരിചയമേയുള്ളൂ എനിക്കവരെ - അതുകൊണ്ട് ബന്ധമൊന്നും അറിയില്ല. തിരുവനന്തപുരത്ത് ജോലി / പഠന ആവശ്യങ്ങള്‍ക്കായി എപോഴെങ്കിലും വരുന്ന ബന്ധുക്കള്‍ ഉറപ്പായും തിരുവനന്തപുരത്തിന്റെ ഇങ്ങേ അറ്റത്തുള്ള ഞങ്ങളേയും സന്ദര്‍ശിക്കുമായിരുന്നു. ബന്ധുക്കളൊന്നും അടുത്തില്ലാത്ത ഞങ്ങള്‍ക്ക് അത്തരം വിരുന്നുകാരെ കാത്തിരിക്കലും കുട്ടിക്കാലത്തെ ഒരു അനുഭവമായിരുന്നു. അതുകൊണ്ടുതന്നെ ഈ വിരുന്നുകാരും വല്ലാതെ സന്തോഷിപ്പിച്ചു ഞങ്ങള്‍ കുട്ടികളെ.
പിറ്റേദിവസം ഇന്റര്‍വ്യൂ ഒക്കെ കഴിഞ്ഞ് അഡ്മിഷന്‍ ഒക്കെകിട്ടിയ സന്തോഷവുമായിട്ടാണ് അവര്‍ വീണ്ടുമെത്തിയത്. ആ ചേച്ചിയുടെ ശരിക്കുള്ള പേര് ഓര്‍ക്കുന്നില്ല - സിനു K കുട്ടന്‍ എന്നായിരുന്നോ എന്ന് സംശയം (അതോ സിന്ധുവോ!) . താമസസൌകര്യം ശരിയായിട്ടില്ലെന്ന ചെറിയൊരു ടെന്‍ഷനുമായാണ് അവരെത്തിയത്. അങ്ങനെ ആ ചേച്ചി ഞങ്ങളുടെ വീട്ടില്‍ താമസം തുടങ്ങി. അധികം നാളുകള്‍ ഉണ്ടായിരുന്നില്ല എങ്കിലും നല്ലൊരു കൂട്ടായിരുന്നു ചേച്ചി അമ്മയ്ക്കും എനിക്കും. കുട്ടിക്കാനത്തെ ചുളുചുളാന്നുള്ള തണുപ്പിനെക്കുറിച്ച്, കോടമഞ്ഞിറങ്ങാറുള്ളതിനെക്കുറിച്ചൊക്കെ വാ തോരാതെ സംസാരിച്ചിരുന്ന പുള്ളിക്കാരിക്ക് ഞങ്ങളുടെ നാവായിക്കുളവും ആറ്റിങ്ങലും ഒക്കെ ഒരു സിറ്റി പോലെയായിരുന്നു.
ചേച്ചി പാടിയാണ് ആദ്യമായി ഈ പാട്ട് ശ്രദ്ധിക്കുന്നത് - സിനിമ ഇപ്പോഴും കണ്ടിട്ടില്ല! പിന്നീട് പലപ്രാവശ്യം ഇതിന്‍റെ വിഷ്വല്‍സ് കണ്ടിട്ടുണ്ടെങ്കിലും ഇരുമ്പ് കമ്പിവലയടിച്ച നീളന്‍ വരാന്തയിലെ ഡെസ്കിലേക്ക് തല ചായ്ച്ചിരുന്നു ഈ പാട്ട് പാടുന്ന ചുണ്ടിനു മുകളില്‍ ഒരു മറുകുള്ള ആ ചേച്ചിയെ ഓര്‍മവരും ആദ്യം!
"പവിഴമല്ലി പൂവുറങ്ങി
പകല് പോകയായ് .... "
(ഇന്നലെ മുകേഷ്‌ജിയുടെ ഉറക്കപ്പാട്ടുകൾ ആലോചിച്ചപ്പോഴാണ് ഇത് കുറെനാളിനുശേഷം ഓര്മ വരുന്നത് )
-------------------------------------------------------------------------------------------------------------------------------
#100DaysOfSongs
#100DaysToLove
#100SongsToLove
#Day79
-------------------------------------------------------------------------------------------------------------------------------
#100DaysOfSongs
#100DaysToLove
#100SongsToLove
#Day79
പ്രസിദ്ധ ഗായിക ചിത്ര ആലപിച്ച വഴിയോര കാഴ്ചകൾ എന്ന ചിത്രത്തിലെ ഗാനം ...
ReplyDeleteആശംസകൾ
കൊള്ളാം.
ReplyDeleteപട്ടിനൊപ്പം ചുണ്ടിനു മുകളില്‍ ഒരു
ReplyDeleteമറുകുള്ള ആ ചേച്ചിയെ കുറിച്ചുമുല്ല ഓർമ്മകൾ