ആത്മാവിന്‍ സ്പന്ദനം തേടി
ഇരുളുന്ന പകലുകള്‍ക്കും ,വിതുമ്പുന്ന
രാവുകള്‍ക്കും മദ്ധ്യേ ,
ഇല്ലാത്ത തോണിയിലൊരു യാത്ര
ചിന്തകള്‍ക്ക് സുഗന്ധവും സ്വപ്നങ്ങള്‍ക്ക് നിറവു-
-മുണ്ടായിരുന്ന ഇന്നലെകളുടെ പുനര്‍ജ്ജനി തേടി
പണ്ടേ മറന്നൊരു വഴിയിലൂടിന്നു ഞാന്‍ വീണ്ടും
വാനപ്രസ്ഥങ്ങള്‍ക്കുമപ്പുറം തുണയായ്
ഇന്നിവിടെ നിനക്കെന്റെ നിഴല്ക്കൂട്ടു മാത്രം
ബന്ധങ്ങളുടെ ബന്ധനപ്പാടില്‍ -
ഔപചാരികതയില്‍ എന്‍ വിട നിനക്കായി മാത്രം
നിണമണിഞ്ഞയീ സ്വപ്ന കുമ്പിളിലെ
എരിഞ്ഞമര്‍ന്നോരെന്‍ ചിന്ത തന്‍ ചാരം
ചക്രവാളത്തിനപ്പുറം ഒഴുക്കിയെന്‍
ആത്മ തര്‍പ്പണം ഇന്ന് ചെയ്യട്ടെ ഞാന്‍
യാത്രാ മൊഴിയിലെന്‍ ഗദ്ഗദമുണ്ടാം
കരിഞ്ഞു വീണോരെന്‍ മോഹങ്ങളുണ്ടാം
നിറങ്ങള്‍ പോയോരെന്‍ ചിന്തകളുണ്ടാം
നഷ്ടമായ് പോയോരെന്നിലെ ഞാനുണ്ടാം
എങ്കിലും എന്നിമകളിറുക്കി അടയ്ക്കുന്നു ഞാന്‍
വിട പറഞ്ഞീടുമീ നിറമിഴി തുളുംബാതിരിക്കാന്‍
ഇനിയെന്‍ ഗദ്ഗദത്തിന്‍ മുടി കെട്ടി
പിരിഞ്ഞീടട്ടെ ഞാന്‍ തളരാതെ വേഗം നടക്കാന്‍
മോഹഭംഗത്തിന്‍ പാഥേയം മറക്കയാണിവിടെ ഞാന്‍
നഷ്ട സ്വപ്നങ്ങളുടെ ഭാണ്ഡത്തിനൊപ്പം ......................