Wednesday, February 3, 2010

വെറുമൊരു സൌഹൃദത്തിനു .....

പറയാതെ യാത്ര പോയൊരാ കൂട്ടിനു...

ഉള്ളില്‍ , സൌഹൃദ ചൂടില്ലായിരുന്നു ,

മല്സരക്കളത്തില്‍ പൊരിഞ്ഞ വേനല്‍ പോലെ ,

അസൂയ മാത്രം നിഴല്‍ പറ്റി നിന്നിരുന്നു .

പകരം വെക്കാനാകാതെ പോയൊരു മാപ്പ്,

എനിക്ക് നിന്നോടും..നിനക്ക് എന്നോടും!!!!

പല വട്ടം പറയാതെ  മറന്നു  വെച്ചു,
നിന്നോട് മാത്രം ഞാനാ ക്ഷമാപണം ,

ഈ വഴിവിളക്കിന്‍ കാല്ച്ച്ചുവടില്‍....
മനം  അറിയാതെ നല്‍കുമീ  യാത്രാമൊഴിയില്‍ ,
സ്വീകരിക്കുക നീ ,സഖീ  ഞാന്‍ 

പറയാതെ കാത്തൊരു അഭിനന്ദനം കൂടി




just not to forget

y should i tell u,
wer i'v kept my mind...
y should i tel u ,
wer i left myself......
i may not be the perfect,
i may not be the sweetest...
but, im not the worst to be.. !!!
inside my shell shadow,
u may find my soul....
that may weepin,without -
shedding any tears,
i was never borne,
still i say" just,not to forget......"

Saturday, March 21, 2009

അറിയാതെ ..................

പറയാന്‍ മറന്ന വാക്കുകളില്‍,
നീ ഇല്ലാത്ത നിമിഷങ്ങളുടെ വേദനയും.......
അറിയാതെ പോയ വികാരങ്ങളില്‍
തനിയെ ഉറങ്ങിയ രാത്രികളും.........
ഉരുകിയുറയുന്ന തണുത്ത രാവില്‍
ചൂടെവിടെ,ഞാന്‍ നിന്നെ തേടി മടുത്തു.........
ഓരോ കനവിന്റെ ഇരുണ്ട കോണിലും ,
ഞാന്‍ നിന്നെ,നിന്നെ മാത്രം കാണുന്നു.
തുളുമ്പുന്ന കണ്ണീര്‍ മറയായി നില്‍ക്കിലും
നിന്റെ ചിത്രം എന്തുതെളിവാര്‍ന്നു പൊന്നേ
ഉണരുന്ന നേരം, ഇതു വെറും കനവായിരുന്നോ....,
മടങ്ങട്ടെ ഞാനെന്റെ മയക്കത്തിലേക്ക്....
വരികെന്റെ പ്രിയനേ, നമുക്കു മടങ്ങാം
സ്വപ്നം തണുപ്പിക്കുന്ന ഉണ്മാടത്ത്തിലെക്കു‌...........