ഒന്നൊളിച്ചിരിക്കാന്‍ തോന്നുന്നുണ്ട്
എവിടെയാണ് ഒരു താവളം ?
കണ്ണിലിരുന്നൊരു കരടാകാന്‍ വയ്യ -
കമ്പിട്ടു കുത്തി പുറത്താക്കും നീയൊക്കെ
പഴുത്തു തുടുത്തൊരു മോഹക്കുരു ?
നഖമുന കിള്ളിപ്പറിച്ചെടുത്തിടും !
മണ്ണ് കൂട്ടിയൊരു കുന്നുണ്ടോ
മരം മുറിച്ചിട്ടൊരു കാടുണ്ടോ
വെള്ളം തിളപ്പിച്ചോഴുക്കിയൊരു
നല്ല പുഴയുണ്ടോ ഒന്നൊളിക്കാന്‍?
തീ പിടിക്കാത്തൊരു കെട്ടിടം
കണ്ടിരുന്നവിടെ ഇരുട്ടിന്റെ മറ
പേടിയായെക്കാം ഇരുള് കൊഴിഞ്ഞു
മുഷിവിന്റെ പകല്‍ പുലരുമ്പോള്‍ !
കനവ് ചാറിച്ചൊരു മഴക്കാറ്
വരുന്നുണ്ട് -നനയാതെ നില്ക്കാന്
ഒരൊളിത്താവളം വേണം
പണ്ടേയ്ക്ക് പണ്ടേ മറന്നു വെച്ച
മനസും കൊണ്ടൊരു കാറ്റ്
തട്ടി ചിന്നി ചിതറാതിരിക്കാന്‍
ഇരുമ്പ് കൊണ്ടുള്ലൊരു വത്മീകം വേണം
ഓരോ മുക്കിലും തുറക്കാതെ നോക്കാന്‍
രഹസ്യപ്പൂട്ടിട്ടു പൂട്ടിയ താഴുകള്‍ വേണം.
രഹസ്യ പദങ്ങള്‍ തുറന്നെഴുതട്ടെ -
വാത്മീകങ്ങള്‍ പോലും തുരുമ്പെടുക്കാം
ഇളം കുളിരും ചൂടുമോലും അമ്മ തന്
ഗര്‍ഭപാത്രമെങ്കിലും ഒരിത്തിരി നേരം
കടമായി തരുമോ,ഒന്നൊളിച്ചിരുന്നീടുവാന്‍
(ഗുല്‍മോഹര്‍ മാഗസിന് മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് )
എവിടെയാണ് ഒരു താവളം ?
കണ്ണിലിരുന്നൊരു കരടാകാന്‍ വയ്യ -
കമ്പിട്ടു കുത്തി പുറത്താക്കും നീയൊക്കെ
പഴുത്തു തുടുത്തൊരു മോഹക്കുരു ?
നഖമുന കിള്ളിപ്പറിച്ചെടുത്തിടും !
മണ്ണ് കൂട്ടിയൊരു കുന്നുണ്ടോ
മരം മുറിച്ചിട്ടൊരു കാടുണ്ടോ
വെള്ളം തിളപ്പിച്ചോഴുക്കിയൊരു
നല്ല പുഴയുണ്ടോ ഒന്നൊളിക്കാന്‍?
തീ പിടിക്കാത്തൊരു കെട്ടിടം
കണ്ടിരുന്നവിടെ ഇരുട്ടിന്റെ മറ
പേടിയായെക്കാം ഇരുള് കൊഴിഞ്ഞു
മുഷിവിന്റെ പകല്‍ പുലരുമ്പോള്‍ !
കനവ് ചാറിച്ചൊരു മഴക്കാറ്
വരുന്നുണ്ട് -നനയാതെ നില്ക്കാന്
ഒരൊളിത്താവളം വേണം
പണ്ടേയ്ക്ക് പണ്ടേ മറന്നു വെച്ച
മനസും കൊണ്ടൊരു കാറ്റ്
തട്ടി ചിന്നി ചിതറാതിരിക്കാന്‍
ഇരുമ്പ് കൊണ്ടുള്ലൊരു വത്മീകം വേണം
ഓരോ മുക്കിലും തുറക്കാതെ നോക്കാന്‍
രഹസ്യപ്പൂട്ടിട്ടു പൂട്ടിയ താഴുകള്‍ വേണം.
രഹസ്യ പദങ്ങള്‍ തുറന്നെഴുതട്ടെ -
വാത്മീകങ്ങള്‍ പോലും തുരുമ്പെടുക്കാം
ഇളം കുളിരും ചൂടുമോലും അമ്മ തന്
ഗര്‍ഭപാത്രമെങ്കിലും ഒരിത്തിരി നേരം
കടമായി തരുമോ,ഒന്നൊളിച്ചിരുന്നീടുവാന്‍
(ഗുല്‍മോഹര്‍ മാഗസിന് മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് )
ഒളിക്കാനൊന്നുമില്ലാത്തത്!
ReplyDeleteഎങ്ങും! ഒളിക്കാന്‍ എങ്ങും ഇല്ലാത്തത് അജിത്തേട്ടാ :( നന്ദി
Deleteഇങ്ങൈത്തിക്കഴിഞ്ഞാല് കഴിഞ്ഞു... പിന്നെ ഒരിടവും കിട്ടുമെന്ന് കരുതുന്നതില്‍ കാര്യമില്ല
ReplyDeleteസത്യാണ് ശ്രീയെ .. ഇങ്ങെത്തിക്കഴിഞ്ഞാല്‍ കഴിഞ്ഞു.. :(
Deleteനന്ദി ട്ടോ
ഏറ്റവും സുരക്ഷിതമായ ഒളിത്താവളത്തില്‍ വെച്ച് ചിതിക്കാന്‍ കഴിവുണ്ടായിരുന്നില്ലല്ലോ.
ReplyDeleteഅല്ലെങ്കില്‍ അവിടെ തന്നെ പതുങ്ങി ഇരിക്കാമായിരുന്നു.
നന്നായി വരികള്‍.
അതെ റാംജിയേട്ടാ , ചിന്തിക്കാന്‍ അന്ന് കഴിഞ്ഞില്ല.. പതുങ്ങി ഇരിക്കാന്‍ -സുരക്ഷിതമായി ഇരിക്കാന്‍ വേറൊരിടം കണ്ടു പിടിക്കാനും പറ്റുന്നില്ല.... :(
Deleteനന്ദി :)
:)
ReplyDelete:) നന്ദി ട്ടോ വായനയ്ക്ക്
Deleteഒളിത്താവളങ്ങലെല്ലാം
ReplyDeleteതകര്‍ത്തെറിഞ്ഞിട്ട്
ഞാനും
തിരയുന്നതുതന്നെയാണ് !
കൊള്ളാം ആര്‍ഷ
ആശംസകളോടെ @srus,,
ഹ്മ്മം.. തകര്‍ത്തെറിയും മുന്‍പ് നാമൊന്നും ആലോചിക്കുന്നുമില്ല :(
Deleteനന്ദി ട്ടോ അസ്രൂസ് :)
ഇന്നിന്റെ ആകുലതകള്‍........
ReplyDeleteനന്നായിട്ടുണ്ട് കവിത
ആശംസകള്‍
ഇന്നെല്ലാരിലും ഉള്ള ആകുലതകള്‍ ഇങ്ങനെ ആണെന്ന് തോന്നുന്നു സര്.
Deleteനന്ദി :)
നല്ല വരികള്‍.......
ReplyDeleteനന്ദി അന്നൂസ് :)
Deleteഗര്ഭപാത്രമാണ് ഏറ്റവും സുരക്ഷിതം പക്ഷേ ഏറിപ്പോയാല്‍ പത്തു മാസം മാത്രം :(
ReplyDeleteഏറിപ്പോയാല്‍!!പിന്നെയും എപ്പോള്‍ എവിടെ കിട്ടും അങ്ങനെ ഒന്ന്!! :(
Deleteനന്ദി അനിയാ :)
നന്നായിരുന്നു ആശംസകള്‍
ReplyDeleteനന്ദി ബിജു :)
Deleteചുമ്മാ ഓരോ തമാശകളേ , കേള്‍ക്കാന്‍ നല്ല സുഖമുണ്ട് ... ബുഹഹ
ReplyDeleteതമാശ അല്ല ഭ്രാന്താ.. :( ഒളിത്താവളം അന്വേഷിച്ചു നടന്നിട്ടും കിട്ടുന്നില്ല...
Deleteനന്ദി ട്ടോ, കേള്‍ക്കാന്‍ സുഖം ;)
Arshechi നല്ല വരികള്‍. ആശംസകള്‍
ReplyDeleteനന്ദി ഷംസനിയാ .. സന്തോഷം ട്ടോ :)
Deleteസാറ്റേയ്....
ReplyDeleteനല്ല കവിത
ശുഭാശംസകൾ.....
കണ്ടേയ്..... :D നന്ദി സര്
DeleteOlichirikkanalla...manasinte olithavalathil ninnum purathu kadakkan vazhivallathum undenkil paranju tharoo arsha
ReplyDeleteമനസിന്റെ ഒളിത്താവളം ഒരു രക്ഷപ്പെടല്‍ അല്ലെ അനു ? എന്നാലും കണ്ടെത്താന്‍ കഴിയുക അതിശയം തന്നെ :)
Deleteനന്ദി
ആശംസകൾ
ReplyDeleteനന്ദി ഷാജുവനിയാ :)
Deleteനനയാതെ നില്ക്കാന്
ReplyDeleteഒരൊളിത്താവളം വേണം
പണ്ടേയ്ക്ക് പണ്ടേ മറന്നു വെച്ച
മനസും കൊണ്ടൊരു കാറ്റ്
തട്ടി ചിന്നി ചിതറാതിരിക്കാന്‍
ഇരുമ്പ് കൊണ്ടുള്ലൊരു വത്മീകം വേണം
ഓരോ മുക്കിലും തുറക്കാതെ നോക്കാന്‍
രഹസ്യപ്പൂട്ടിട്ടു പൂട്ടിയ താഴുകള്‍ വേണം.
ഒളിച്ചിട്ടെന്തുകാര്യം ?!
ReplyDeleteവാത്മീകങ്ങള്‍ പോലും തുരുമ്പെടുക്കാം
ReplyDeleteഇളം കുളിരും ചൂടുമോലും അമ്മ തന്
ഗര്‍ഭപാത്രമെങ്കിലും ഒരിത്തിരി നേരം
കടമായി തരുമോ,ഒന്നൊളിച്ചിരുന്നീടുവാന്‍ ...
കൊള്ളാം ...ആശംസകള്‍..