നീ, ഞാന്‍, നാമെന്ന മുക്കോണത്തിലാണ്
അളന്നു കുറിച്ച് വന്നു കയറിയത്.
ഒരു വൃത്തം വരച്ചാലോ എന്ന് നീ ചോദിച്ചത്,
ഞാനെന്ന ഭ്രമണാക്ഷത്തിലാകണമെന്നതില് മുങ്ങി!
ഇടക്കൊരു ചതുരം, പഞ്ചഭുജം, അഷ്ട-ഷഡാദികള്‍
വിളിക്കാതെ പലരും വന്നു, ഇരുന്നു ഓരോ ബിന്ദുവില്‍
മടുത്തവിടെ നിന്നൊക്കെ പിന്നെയും നേര്‍രേഖകള്‍
വരച്ചു വന്നു കയറിയത് ഇവിടെയാണ് തൃക്കണ്ണില്‍ .
ഒരു സമഭുജസൂത്രവാക്യം പോലെ
ഉയര്‍ന്ന ശബ്ദങ്ങള്‍ക്ക് 'നീ' 'ഞാന്‍ ' 'തുല്യത'
പിന്നെയും ഉയരുമ്പോള്‍ "നാം" തുല്യം ചാര്‍ത്തി
ഇവിടെയുണ്ടെന്നു ഒരു ലംബമോ പാദമോ ആയി!
കര്‍ണ്ണം കേള്‍ക്കാനും കാണാനും മറന്നത് നാം ചെറുതും
നീയും ഞാനും ആളാളുക്ക് വലുതുമായപ്പോളാണ്
എപ്പോഴാണ് നാമൊരു മട്ടത്രികോണമാകുക
എന്നതിശയിച്ച് നിന്നെ നോക്കുമ്പോള്‍ -
കണ്ണ് നിറച്ചും 'ഞാ+നീ' ആയി നമ്മളോടൊട്ടി നിന്ന് ,
കണക്കിന്റെ കള്ളത്തരം ചിരിച്ചു കൊഞ്ചി കുഞ്ഞായ് ,
"ഞാനും നീയും" *വര്‍ഗമിരട്ടിയോടിരട്ടിയും ചേര്‍ന്ന്
പിന്നെയും *വര്‍ഗമൂലഫലം പങ്കു വെച്ച് ഒരു "നാമായി "
കുഴഞ്ഞു ചുരുങ്ങി സങ്കീര്‍ണ്ണമായി തമ്മിലിടഞ്ഞൊരു
"√(〖നീ 〗^2+〖ഞാന്‍ 〗^2 ) = നാം " സ്നേഹസൂത്രവാക്യം!
=========================================================
*square & square roots
Pythagorean theorem > √(〖a 〗^2+〖b 〗^2 ) =c
അളന്നു കുറിച്ച് വന്നു കയറിയത്.
ഒരു വൃത്തം വരച്ചാലോ എന്ന് നീ ചോദിച്ചത്,
ഞാനെന്ന ഭ്രമണാക്ഷത്തിലാകണമെന്നതില് മുങ്ങി!
ഇടക്കൊരു ചതുരം, പഞ്ചഭുജം, അഷ്ട-ഷഡാദികള്‍
വിളിക്കാതെ പലരും വന്നു, ഇരുന്നു ഓരോ ബിന്ദുവില്‍
മടുത്തവിടെ നിന്നൊക്കെ പിന്നെയും നേര്‍രേഖകള്‍
വരച്ചു വന്നു കയറിയത് ഇവിടെയാണ് തൃക്കണ്ണില്‍ .
ഒരു സമഭുജസൂത്രവാക്യം പോലെ
ഉയര്‍ന്ന ശബ്ദങ്ങള്‍ക്ക് 'നീ' 'ഞാന്‍ ' 'തുല്യത'
പിന്നെയും ഉയരുമ്പോള്‍ "നാം" തുല്യം ചാര്‍ത്തി
ഇവിടെയുണ്ടെന്നു ഒരു ലംബമോ പാദമോ ആയി!
കര്‍ണ്ണം കേള്‍ക്കാനും കാണാനും മറന്നത് നാം ചെറുതും
നീയും ഞാനും ആളാളുക്ക് വലുതുമായപ്പോളാണ്
എപ്പോഴാണ് നാമൊരു മട്ടത്രികോണമാകുക
എന്നതിശയിച്ച് നിന്നെ നോക്കുമ്പോള്‍ -
കണ്ണ് നിറച്ചും 'ഞാ+നീ' ആയി നമ്മളോടൊട്ടി നിന്ന് ,
കണക്കിന്റെ കള്ളത്തരം ചിരിച്ചു കൊഞ്ചി കുഞ്ഞായ് ,
"ഞാനും നീയും" *വര്‍ഗമിരട്ടിയോടിരട്ടിയും ചേര്‍ന്ന്
പിന്നെയും *വര്‍ഗമൂലഫലം പങ്കു വെച്ച് ഒരു "നാമായി "
കുഴഞ്ഞു ചുരുങ്ങി സങ്കീര്‍ണ്ണമായി തമ്മിലിടഞ്ഞൊരു
"√(〖നീ 〗^2+〖ഞാന്‍ 〗^2 ) = നാം " സ്നേഹസൂത്രവാക്യം!
=========================================================
*square & square roots
Pythagorean theorem > √(〖a 〗^2+〖b 〗^2 ) =c
ജീവിതത്തിലെ കണക്കു നന്നായി, ആശംസകൾ .
ReplyDeleteനന്ദി മിനി .. എന്നും ഓര്‍ക്കാന്‍ സൂത്രവാക്യം :)
Deleteഇതപ്പടി കണക്കാണല്ലോ.
ReplyDeleteഹാ.. ഇതപ്പടി കണക്കായിപ്പോയി റാംജിയേട്ടാ :) നന്ദി
DeleteYes...yes I also remember one of the old lessons in goemetry....ie every triangle inscribed in a semi circle is always right angled :)
ReplyDelete:) നന്ദി അനുരാജ്!.. ഇത് ചിന്തിച്ചു കുഴപ്പം ആകുമോ? :)
Deleteപരീക്ഷണം നന്നായിട്ടുണ്ട്. പക്ഷെ സമവാക്യത്തിലെ ഫോണ്ട് മിസ്സിംഗ് ആണ്. സൃഷ്ടിയുടെ ആത്മാവുപോലെ. വാക്കുകള്‍കൊണ്ട് അമ്മാനമാടുന്നതിനിടയില് കവിതയുടെ ആത്മാവ് നഷ്ടപ്പെട്ടുവോ.... പരീക്ഷണങ്ങള്‍ തുടരട്ടെ. ആശംസകള്‍.
ReplyDeleteഫോണ്ട് മിസ്സിംഗ് ആണോ? ഇവിടെ കുഴപ്പം ഒന്നും കാണിക്കുന്നില്ല :(
Deleteകവിതയുടെ ആത്മാവ് നഷ്ടമായി തോന്നിയോ? ചെറിയൊരു ചട്ടക്കൂട് ഉണ്ടായിരുന്നതിനാല്‍ ആകാം.. നന്ദി, തുറന്നു പറഞ്ഞ അഭിപ്രായത്തിന് ഒത്തിരി സന്തോഷം....
നീ വലുതല്ല, ഞാനും . അങ്ങനെ ചിന്തിക്കുമ്പോള്‍ ആണ് പ്രശ്നം. നീയും ഞാനും ചേര്‍ന്ന് നമ്മള് ആകുമ്പോള്‍ എല്ലാ പ്രശനവും തീരും. വൃത്തം ആണ് നമ്മള് എങ്കില്‍ "ഞാന്‍" കേന്ദ്രം ആകണം എന്ന് ഓരോരുത്തരും കരുതുമ്പോള്‍ പ്രശനം തുടങ്ങും. ചതുരം ആകുമ്പോള്‍ എനിക്കും നിനക്കും നമുക്കുമിടയില്‍ നാലാമത് ഒരാള്‍ .പിന്നെ ത്രികോണം മാത്രാണു ബാക്കി.രണ്ടു പേരും തുല്യര്‍ ആണെന്ന് കരുതുമ്പോള്‍ - നമ്മള് വലുതാകും , ഒരാള്‍ വലുതും മറ്റൊരാള്‍ ചെറുതും ആകുമ്പോള്‍ "നമ്മള്" എന്ന കര്ന്നത്തെ(hypotenuse) കാണാന്‍ മറക്കും , നമ്മുടെ കര്‍ണ്ണം (ചെവി)മറ്റുളളത് കേള്‍ക്കാനും മറക്കും. അത് കൊണ്ട് തന്നെ pythagoran സിദ്ധാന്തം വെച്ച് പോകാം നമുക്ക് - ഞാന്‍ വലുത് ആയ്ക്കോട്ടെ, നീയും വലുതാകട്ടെ - പക്ഷെ, നമ്മുടെ ഇരട്ടി കൂടിച്ചേര്‍ന്നു വര്ഗമൂലമെടുക്കുന്നത് നമ്മള് എന്നതില്‍ എത്തിച്ചേരണം അവിടെ ഒരു കുഞ്ഞുച്ചിരി ഉണ്ടാകണം. അതാണ് സ്നേഹ സൂത്രവാക്യം ..................അതല്ലേ ഉദ്ദേശിച്ചത്......നന്നായിട്ടുണ്ട്...ആശംസകള്‍...!!!
ReplyDeleteനന്ദി അന്നൂസ്. അത് തന്നെയാണ് ഉദ്ദേശിച്ചത് :)
Deleteജീവിത ജ്യാമിതീയ സിദ്ധാന്തം രസകരമായി. ഇപ്പൊ സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി മുറവിളിയുയരുന്ന കാലമല്ലേ? അവസാന സൂത്രവാക്യത്തിൽ ഇരുകൂട്ടരുടേയും സ്നേഹത്തിനൊരു കോട്ടവും തട്ടാതെ തന്നെ തുല്യത കൈവരാൻ ഒരു മാർഗ്ഗമുണ്ട്. ആ വർഗ്ഗമൂലമങ്ങ് ഒഴിവാക്കിയാ മതി. രണ്ടുകൂട്ടരും സംതൃപ്തരായിക്കൊള്ളും.
ReplyDeleteഅതായത്,
"നിങ്ങ" സ്ക്ക്വയേർഡ് + " ഞങ്ങ" സ്ക്ക്വയേർഡ് = "നമ്മ" സ്ക്ക്വയേർഡ്. എപ്പടി ? :)
വ്യത്യസ്തമായ, നല്ല കവിത
ശുഭാശംസകൾ......
നിങ്ങ സ്ക്വയെര്ഡ + ഞങ്ങ സ്ക്വയെര്ദ് തന്നെ നമ്മ സ്ക്വയെര്ദ് :)
Deleteനന്ദി .. ഒത്തിരി സന്തോഷം :)
കണക്കിനു ഞാൻ പണ്ടേ കണക്കാ............ വായിച്ച് വട്ട് പിടിച്ചേ...........എന്നാലും പരീക്ഷണം കലക്കി..ആശംസകൾ
ReplyDeleteഅതെയോ ചന്തുമ്മാമാ !! കണക്കിലെ ചില കളികള്‍ എങ്ങനെയാണു എന്ന് നോക്കീതാ :) നന്ദി
Deleteകണക്കായിപ്പോയി!!!!
ReplyDeleteഅതെ അജിത്തേട്ടാ... കണക്കായിപ്പോയി!!
Deleteനന്ദി :)
സ്നേഹസൂത്രവാക്യം! തത്ത്വമസി!!
ReplyDeleteനന്നായിരിക്കുന്നു കവിത
ആശംസകള്‍
നന്ദി സര്.. തത്വമസി തന്നെ.. മനസിലാക്കിയാല്‍ നമുക്കെന്നും നല്ലത് :)
Deleteസന്തോഷം :)
ആകെ വിഷമ വൃത്തത്തിലായി... :-)
ReplyDeleteഅയ്യോ.. ആകെ വൃത്തമായോ :) നന്ദി ട്ടോ..
Deleteഹോ - കണക്കു
ReplyDeleteആഹാ കണക്ക് എന്ന് പറയൂ മദരീ :) നന്ദി
Deleteപണ്ടേ വഴി കണക്ക് എഴുതി പഠിച്ചാലേ തലയിൽ കയറു...
ReplyDeleteആശംസകൾ...
നമുക്ക് എഴുതി തന്നെ പഠിക്കാം :)
Deleteനന്ദി
മനുഷ്യനാകുന്ന ‘നി’നക്കും ഈശ്വരനാകുന്ന ‘അവനും’ ഇടയിൽ മദ്ധ്യസ്ഥനാകുന്ന ‘ഞാൻ’ നിൽക്കുന്നു.
ReplyDelete---മൂന്നു ജ്യാമിതീയ വഴികള്‍
നിനക്കും അവനും ഇടയില്‍ ഞാന്‍ :) കൊള്ളാം... നിനക്കും എനിക്കും ഇടയില്‍ നമ്മള് പോലെ
Deleteനന്ദി :)
കണക്കിനോട് പണ്ടും വല്യ താല്പര്യം ഇല്ല ,പക്ഷേ കവിത ഇഷ്ട്ടപ്പെടാതിരിക്കാന്‍ കഴിയില്ല
ReplyDeleteഭാവുകങ്ങള്‍ ...
നന്ദി വിജിന് :) കണക്ക് എനിക്കും വലിയ ഇഷ്ടമില്ല -പക്ഷെ ഈ സൂത്രവാക്യം ഇഷ്ടായി
Deleteഗണിതം വഴിമുട്ടി നിൽക്കുന്ന
ReplyDeleteമൂന്നു ജീവിത ജ്യാമിതീയ വഴികള്‍
ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ മൂന്നു ബിന്ദുവിലൂടെ ഒരു ജ്യാമിതീയ വഴി മുരളിയേട്ടാ :) നന്ദി ട്ടോ
DeleteARSHECHEEEE ആശംസകൾ..
ReplyDelete(മണ്ണിലിഴയുന്നത് പാദം)അതിൻറെ വർഗ്ഗം + (മണ്ണിൽനിന്നുവളമൂറ്റി ഉയർന്നുനിൽക്കുന്നത് ലംബം)അതിൻറെ വർഗ്ഗം = (ഇഴയുന്നതിനെയും അതിനെയൂറ്റി വളർന്നതിനെയും തമ്മിൽ ഏച്ചുകെട്ടി മുഴച്ചിരിക്കുന്നത് - കർണ്ണം) അതിൻറെ വർഗ്ഗം.
ReplyDeleteമനസ്സിലാകാത്ത ഈ കണക്കിൻറെ പ്രയോഗസാധുതകളാണ് ഞാനിപ്പോൾ തെരഞ്ഞുകൊണ്ടിരിക്കുന്നത്. ചിന്തിപ്പിച്ച കവിത. നന്ദി ആർഷച്ചേച്ചീ...
ലോകത്തിന്റെ സ്പന്ദനം.....
ReplyDeleteസ്ഫടികവും തിലകനും ആടുതോമയും ഒരിക്കല്‍ കൂടി മുന്നില്‍ വന്നു.
ഞാനാകെ കറങ്ങിപ്പോയി..
ആര്‍ഷാ ..നല്ല ശ്രമം ! സ്നേഹത്തിന്റെ സൂത്രവാക്യം ...അത് വൃത്തമാകാനും ,മട്ടത്രികോണമാവാനുമൊന്നും അനുവദിയ്ക്കില്ല .. ചേര്‍ത്തങ്ങനെ പിടിക്കും ..........
ReplyDeleteകണക്ക് കുഴക്കിയങ്കിലും
ReplyDeleteആശയം ഒരുപാട് ഇഷ്ടമായി...