അവളുടെ പ്രതിരൂപം പോലെ
കണ്ണാടിയില്‍ ഇന്നൊരു നരച്ച പൊട്ട്
ഓര്‍മ്മയാണത്, തുടുത്തിരുന്ന ചില
കുങ്കുമ സന്ധ്യകളുടെ ഓര്‍മ്മ!
കിടക്കയില്‍ നിന്നെവിടുന്നോ കിട്ടി
നര പൊട്ടിയടര്‍ന്നൊരു മുടിയിഴ
ഇളകിചിരിച്ച പകല്‍ കാഴ്ചകളുടെ
ഇളിച്ചു കാട്ടുന്ന വര്‍ണ്ണമാണത്!
കാലില്‍ കുടുങ്ങിയൊരു അഴിഞ്ഞു
-ലഞ്ഞ മഞ്ഞ സാരി തന്നിഴ നൂല്
കുടഞ്ഞെറിഞ്ഞു പുറത്തേക്കു പോകവേ
തെറിച്ചു ചുണ്ടില്‍ നിന്നും "മൂദേവി"!!!
അവസാനം പറഞ്ഞത് ഇഷ്ടപ്പെട്ടു ,അയ്യപ്പന് സല്യൂട്ട്
ReplyDeleteഅവസാനം പറഞ്ഞത് മാത്രം അല്ലെ അനിയാ? :) നന്ദി
Delete"മൂധേവി :)
ReplyDelete:) എന്ത് നല്ല പദം അല്ലെ? നന്ദി ബായി
Deletewell said?
ReplyDeleteAlppam
koodippoyille
aa avasaana vaakku !!!
അല്‍പ്പം കൂടിപ്പോയി അല്ലെ സര്? അതെ എനിക്കും തോന്നി -വിളിച്ച ആള്‍ക്കും കൂടി തോന്നട്ടെ :D നന്ദി
Deleteശ്രീദേവി ..........
ReplyDeleteശ്രീദേവി ആകാനാണ് ഇഷ്ടം! :) നന്ദി
Deleteഈ കവിതയിൽ ഞാൻ വേദനയുടെ പ്രതിബിംബം കാണുന്നു
ReplyDeleteപലതും കാണുമ്പോള്‍ അറിയാതെ എഴുതി പോയതാണ് സര്! :( നന്ദി :)
Delete:(
ReplyDeleteസാരമില്ല മുബീ വിഷമിക്കണ്ട :) ശ്രീദേവി ആണവള്‍ ! നന്ദി
Deleteകൊള്ളാം............
ReplyDeleteനന്ദി നീതൂസേ :)
Deleteമൂ ‘ദേവി‘
ReplyDeleteതിരുത്തുന്നു അജിത്തേട്ടാ :) നന്ദി
Deleteഅവസാനവാക്ക് 'മൂതേവി' യായാലും 'മൂദേവി' യായാലും കടുപ്പമായിപ്പോയി!
ReplyDeleteആശംസകള്‍
കടുപ്പം തന്നെ സര്! :) നന്ദി
Deleteസ്ത്രീപക്ഷ ചിന്തകള്‍ക്ക് ആശംസകള്‍.
ReplyDeleteഹും.. അങ്ങനേം പറയാം :) നന്ദി
Deleteഎന്തിനേ അങ്ങനെ വിളിച്ചെ മൂധേവീന്ന് !
ReplyDeleteഅറീല്ല മിനീ :( . നന്ദി ട്ടോ :)
Delete:) കൊള്ളാം
ReplyDeleteശ്രീദേവി...
This comment has been removed by the author.
Deleteനന്ദി മഹേഷേ :) എന്നെന്നും ശ്രീദേവി ആയിരിക്കട്ടെ
Deleteഇന്നുകള്‍ നാളത്തേക്കുള്ള ഓര്‍മ്മകള്‍ ആണ്.... ഇന്നലകള്‍ ഇന്നത്തെയും.... അടിപൊളി..... ആയിട്ടോ...
ReplyDeleteനന്ദി അനിയാ :)
Deleteമൂതേവി യുമല്ല..മൂദേവി യുമല്ല. മൂധേവി ആണ്.. പിന്നെ പ്രതിരൂപങ്ങളെ വിശ്വസിക്കരുത്..അവ ഇടം വലം തിരിഞ്ഞവയാണ്.. :)
ReplyDeleteപ്രതിരൂപങ്ങള്‍! വിശ്വസിക്കണ്ട അല്ലെ? ;) . നന്ദി ട്ടോ
Deleteമൂദേവി=1. ദൗര്‍ഭാഗ്യത്തിന്റെ അധിഷ്ഠാന ദേവത, മൂത്ത ദേവി( ലക്ഷ്മീ ദേവിയുടെ ജ്യേഷ്ഠത്തി)
ReplyDelete2.ഒരു ശകാരവാക്ക് (വൃത്തികെട്ടവള്‍, ശല്യക്കാരി)
ഡിക്ഷ്ണറി തപ്പിയപ്പോള്‍ കിട്ടിയതാ.... :)
രണ്ടു രീതിയും ആകാം സംഗീതെ ;). നന്ദി ട്ടോ
Deleteമൂന്ന് ദേവിമാരെ മാറി മാറി വിളിച്ചൂടായിരുന്നോ,ചേച്ചി...പാവം ആ ദേവിക്ക് വിഷമമായിട്ടോ :)
ReplyDeleteമൂന്നു ദേവിമാര്‍ കൊള്ളാം ല്ലോ ജിനുസ് :) നന്ദി ട്ടോ
Deleteതൊട്ടതിനും പിടിച്ചതിനും തെറി മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ടൊരു വീട്ടമ്മയുടെ വിലാപ കാവ്യങ്ങള്‍....:)
ReplyDeleteകവിത നന്നായി കേട്ടോ..
എക്സാക്ട്ലി ... നന്ദി ജോസ് :)
Deleteപഴികള്‍ പല വിധം.
ReplyDeleteവരികള്‍ നന്ന്