ഒരു തവണ വായിച്ചു -രണ്ടു തവണ വായിച്ചു.. ദാ ഞാനിപ്പോള്‍ മൂന്നാമത് തവണയും ഈ ആപ്പിളിനെ കടിച്ചു മുറിച്ചു കഴിച്ചിരിക്കുന്നു - ഇനി മധുരം മാത്രമാണോ,പുളിപ്പുണ്ടോ ഇടയ്ക്കൊന്നു കയ്ച്ചോ എന്നൊക്കെ മറ്റുള്ളവരോട് കൂടി പറയാം എന്നൊരു ശ്രമം (ആദ്യ വായന കഴിഞ്ഞപ്പോള്‍ എഴുതാനിരുന്നു എഴുതിയില്ല. രണ്ടാം വായനയില്‍ എനിക്കിതിനൊരു ആസ്വാദനം എഴുതാനാകില്ല എന്ന് തോന്നി. മൂന്നാം വായനയില്‍ ഇനി ഉടനെ വായിക്കില്ല എന്ന് ഉറപ്പിച്ച് ഈ ആസ്വാദന കുറിപ്പ് എഴുതുന്നു -തീര്‍ത്തും ഒരു സാധാരണ വായനക്കാരിയുടെ ആസ്വാദനം :) )
15 കഥകള്‍ - 15 ജീവിതം -15 വ്യത്യസ്ത അനുഭവം അതാണ് ശ്രീ.സിയാഫ് അബ്ദുള്‍ഖാദിര്‍ന്‍റെ ആദ്യ പുസ്തകം നമുക്ക് തരുന്നത് . ആദ്യത്തെ രണ്ടു കഥകളായ 'ആപ്പിളും', 'ഒരു തവളയുടെ ചരിത്രത്തില്‍ നിന്നൊരേടും' പിന്നെ അവസാന കഥയായ 'മറവിയിലേക്ക് ഒരു ടിക്കെറ്റും' ബ്ലോഗിലൂടെയും മറ്റും വായിച്ചിരുന്നു. അദ്ദേഹത്തെ ഞാന്‍ ആദ്യമായി വായിച്ചത് ആപ്പിള്‍ ആണ് -അന്ന് ഞാന്‍ അതിശയിച്ചത് ചെറുപ്പകാലത്ത് റഷ്യന്‍ കഥകളുടെ വിവര്‍ത്തനം വായിച്ചപ്പോള്‍ തോന്നിയ ഒരു അനുഭവം ഈ കഥ വായിച്ചപ്പോള്‍ എനിക്കുണ്ടായി. ഇദ്ദേഹത്തിന്‍റെ ശൈലി അധികം കാണാത്തത് ആണല്ലോ എന്ന് കരുതി - മിയ എന്ന പെണ്‍കുട്ടിയെ സ്കൂള്‍ കുട്ടികള്‍ക്ക് പോലും വായിക്കാന്‍ ഇഷ്ടമാകും എന്ന് തോന്നി. അതില്‍ നിന്ന് തവളയുടെ ചരിത്രത്തിലേക്ക് എത്തിയപ്പോള്‍ ഞാനാകെ കുഴങ്ങി - ഇത് നമ്മുടെ മുത്തശ്ശി കഥ അല്ലെ, ഇതെപ്പോ ഈ രീതിയില്‍ ആയി എന്ന്. അവസാനം വരെ എങ്ങോട്ടെക്കാണു പോകുന്നതെന്ന് ഒളിപ്പിച്ചു വെച്ച് ആ തവളച്ചാര്‍ നമ്മുടെ ഭൂതകാലത്തില്‍ നിന്ന് ദേ ഒരു ചാട്ടം -ഇന്നിലേക്ക്. അവിടെയാണ് ആ കഥ നമ്മളോട് സംവദിക്കുന്നത്!
'മറവിയിലേക്ക് ഒരു ടിക്കറ്റ്' സ്വന്തം അനുഭവം ആണോ എന്ന് തന്നെ തോന്നിപ്പോകും വിധത്തിലാണ്,അത്രയും സ്വാഭാവികതയോടെ ആണ് ഈ കഥവണ്ടിക്കാരന്‍ എഴുതിയിരിക്കുന്നത് - ഞാന്‍ ആദ്യം വായിച്ച രണ്ടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ശൈലി . പക്ഷെ ഇത് ഒരു ഭാവനാത്മക കഥ എന്നതിലുപരി ഒരു അനുഭവ കഥയായി തോന്നിയതിനാല്‍ എനിക്ക് കൂടുതല്‍ ഇഷ്ടമായത് ഈ കഥയാണ്.
'വൈകിയോടുന്ന വണ്ടി ' , 'യൂത്തനെഷ്യ ' എന്നിവ നമ്മെ ചിന്തിപ്പിക്കും ഇത് സംഭവിച്ചതോ, സംഭവിക്കാന്‍ പോകുന്നതോ നമ്മള്‍ കണ്ടതോ എന്നൊക്കെ. പക്ഷെ ഈ രണ്ടു കഥയിലും എനിക്ക് അനുഭവിക്കാനായ പൊതുവായ കാര്യം രണ്ടിടത്തും മനപൂര്‍വമായ ഒരു ശ്രമം ഉണ്ട് -വായനക്കാരനു ന്യായാന്യായങ്ങള്‍ കണ്ടു പിടിക്കാന്‍. അത്തരം പഴുതുകളും വായനയുടെ ഭാവനയും ഇട്ടാണ് ഈ കഥകള്‍ രണ്ടും അവസാനിക്കുന്നത്.
'ഭൂതം' 'ദൈവത്തിന്‍റെ അമ്മ' 'തൃക്കാല്‍ സുവിശേഷം' - ദൈവത്തിന്‍റെ അമ്മയായാലും അമ്മമാര്‍ എന്നും അമ്മമാര്‍ തന്നെയെന്നു ഒരു പറയാ പറച്ചില്‍ . ചില പെണ്ഭാവനകള്‍ -അതില്‍ വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ . ഉള്ളതില്‍ വെച്ച് എനിക്ക് അധികം ഇഷ്ടമാകാത്ത ഒരു വായന സമ്മാനിച്ച കഥയാണ് തൃക്കാല്‍ സുവിശേഷം - കുറച്ചൊരു കയ്പ്പ് രസം ഇവിടെ :) .എന്നാല്‍ ഭൂതത്തിലേക്ക് എത്തുമ്പോള്‍ ഭാവനയും പ്രായോഗിക ജീവിതവും കൂടിക്കലരുന്നു - അവസാനിപ്പിച്ച രീതിയില്‍ 'ഭൂതം' എന്നെ ചിരിപ്പിച്ചു , - പക്ഷെ, ഒരേ ഒരു കാര്യം മാത്രം തോന്നി , കുറെ കാലത്തിനു ശേഷം ഈ കഥ വായിക്കുമ്പോള്‍ അവസാനത്തിനൊരു ആമുഖം കൊടുക്കേണ്ടി വരുമോ എന്ന്.
'സുഷിരക്കാഴ്ച്ചകള്‍' - ഒറ്റ പേജില്‍ ഒതുക്കിയ ഈ കഥ ഒരു കാര്യം നമ്മിലേക്ക് എത്തിക്കാന്‍ വലിച്ചു നീട്ടി പറയേണ്ട എന്നാണ് പഠിപ്പിക്കുന്നത് . മറ്റുള്ളവരുടെ ജീവിതത്തിലേക്ക് തുറന്നു കിടക്കുന്ന ഏതു സുഷിരത്തിന് പിന്നിലും ഒരു കണ്ണുണ്ട് എന്നൊരു ചിന്ത.
'കാസിനോ' -വായിച്ചു കഴിഞ്ഞു ഞാന്‍ തന്നെ കഥാകൃത്തിനോടു ചോദിച്ചു ,ഇതെവിടെ നടക്കുന്ന കഥ ആണെന്ന്. ഇതെവിടെയും നടക്കാം എന്ന ഉത്തരം പ്രതീക്ഷിച്ചു കൊണ്ട് തന്നെ. കഥകള്‍ വായിക്കുമ്പോള്‍ നമ്മള്‍ ജീവിക്കുന്ന സ്ഥലം കൂടി അതിനെ സ്വാധീനിക്കുന്നുണ്ടോ , ഉണ്ടെന്നു കാസിനോ വായിച്ചപ്പോള്‍ തോന്നി. അന്ത്യം പ്രതീക്ഷിച്ചത് പോലെ -പക്ഷേ അതിലേക്ക് എത്തിക്കുന്ന വഴികള്‍ !
എന്നെ അതിശയിപ്പിച്ച ഒരു കഥയാണ് ' ഗൃഹപാഠങ്ങള്‍' -തികച്ചും അപ്രതീക്ഷിതമായ അവസാനം , പക്ഷെ എന്ത് കൊണ്ട് അങ്ങനെ ഒരു കാര്യം എഴുതിയ ആളും കഥയിലെ കുട്ടിയും ചിന്തിച്ചു എന്നൊരു ചോദ്യചിഹ്നം ബാക്കി - സത്യത്തില്‍ എന്നെ വളരെയേറെ ചിന്തിപ്പിച്ച ഒരു കഥയാണ് അത്. അമ്മ എന്ന കഥാപാത്രം ചെയ്യുന്നതില്‍ നിന്ന് നമുക്ക് കാണാന്‍ ആകാത്ത ഒരു ആംഗിള്‍ :(
'മനോരോഗിയുടെ ആല്‍ബം' - നമുക്കൊക്കെ അറിയുന്നുണ്ടാകും ഇങ്ങനെ വാച്ച് നോക്കുന്ന ചിലരെ. എഴുതിയ ആള്‍ക്ക് അങ്ങനെ ആരെയെങ്കിലും അറിയുമോ എന്ന് , അനുഭവം ഇല്ലാതെ എങ്ങനെ എഴുതി എന്ന് വായനക്കാര്‍ ചോദിക്കുമ്പോള്‍ ആ കഥ വിജയിക്കുന്നു. സ്വയം തോന്നാം -നമ്മള്‍ അതിലുണ്ടെന്നു :)
'ഗുരു അത്ര തന്നെ ലഘു' അത്ര ലഘു അല്ലെ അല്ല :). ചില പ്രയോഗങ്ങളുടെ മനോഹാരിത ചില സങ്കല്പങ്ങള്‍ അത് ആണ് ഈ കഥയെ ലഘു അല്ലാതെ ആക്കുന്നത്. ഈ കഥയില്‍ നിന്ന് കൊണ്ട് 'ആറാമന്‍റെ മൊഴി ' ഒന്ന് കൂടി വായിക്കുമ്പോള്‍ പല മൊഴികളും കള്ളമായി മാറുന്നു. അതിലെ വിവരണ രീതി ഒരു പ്രത്യേക തരത്തിലാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
ഈ കഥകളിലൂടെ ഒക്കെ കടന്നു പോകുമ്പോള്‍ പണ്ട് പഠിക്കാന്‍ ഉണ്ടായിരുന്ന ഒരു ലേഖനം ഓര്‍ത്തു പോയി -കഥയെഴുത്തിന്‍റെ വിവിധ രീതികളെ കുറിച്ച് , സ്വയം നായകനായി കഥ പറയുന്നതും മറ്റൊരാളുടെ കഥ പറയുന്നതും അങ്ങനെ ഉള്ളതൊക്കെ ചേര്‍ന്ന് MT യുടെ ഒരു ലേഖനം ആണെന്നാണ് ഓര്‍മ്മ. ഈ കഥകളില്‍ പലതിനും പൊതുവായ ഒരു ശൈലി ഇല്ല -അല്ലെങ്കില്‍ ശ്രീ.സിയാഫ് ഈ രീതിയിലാണ് എഴുതുക എന്ന് നമുക്ക് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുക ഇല്ല . അതാണ് അദ്ദേഹത്തിന്‍റെ പ്രത്യേകതയും. ആദ്യ രണ്ടു കഥകളില്‍ കാല്‍പ്പനികതയുടെ -സങ്കപ്പ ലോകത്തിന്‍റെ അതിയായ സ്വാധീനം ഉണ്ടെങ്കില്‍ മറ്റുള്ള കഥകള്‍ ആ ശൈലിയുടെ ഒരു സൂചന പോലും നല്‍കുന്നില്ല.
വായിക്കാത്ത കഥയെക്കുറിച്ച് ഉള്ളടക്കം മറ്റൊരാള്‍ പറഞ്ഞു കേള്‍ക്കുന്നത് ഇഷ്ടമില്ലാത്ത ആളായത് കൊണ്ട് കഴിവതും ഈ കഥകളുടെ ഉള്ളടക്കം പറയാതെ പറഞ്ഞാണ് ഈ കുറിപ്പ് തയ്യാറാക്കിയത് - കുറിപ്പ് ദുരൂഹമായി തോന്നാം , പക്ഷെ കഥകള്‍ ദുരൂഹം അല്ല തന്നെ :).
ഈ കഥവണ്ടി ഇനിയും ഒരുപാട് ദൂരം മുന്നോട്ടേക്ക് പോകട്ടെ എന്നാണ് ആശംസ. ഒപ്പം സിയാഫിക്കയുടെ കഥകള്‍ നമുക്ക് പുസ്തക രൂപത്തില്‍ വായിക്കാന്‍ അവസരം തന്ന കൃതി ബൂക്സിനോട് നന്ദിയും .
(കഥാകൃത്തിന്‍റെ കയ്യൊപ്പോട് കൂടിയ ഒരു കോപ്പി കടല് കടന്നു എന്‍റെ അടുത്തേക്ക് എത്തിയപ്പോള്‍ സത്യം പറയാമല്ലോ ഈ ബുക്ക് ഇറങ്ങുന്നതിനു ഒരു സഹായവും ചെയ്തില്ല എങ്കിലും ഞാനും കൂടി അതിന്‍റെ ഒരു ഭാഗം ആണെന്ന് തോന്നിപ്പോയി. ഒരു ബുദ്ധിമുട്ടും വിചാരിക്കാതെ ബൂക്കയച്ചു തന്നതിന് വീണ്ടും വീണ്ടും സിയാഫിക്കയോട് നന്ദി പറയാതെ വയ്യ )
========================================================================
ഈ കാണുന്ന ലിങ്കിലൂടെ പോയാല്‍ ആപ്പിള്‍ മേടിക്കാം :) http://www.indulekha.com/apple-stories-siyaf-abdhulkhadir
"ആപ്പിള്‍"
സിയാഫ് അബ്ദുള്‍ഖാദിര്‍
കൃതി ബുക്സ് - വില 65 Rs

സിയാഫിക്കയുടെ ഒന്നാന്തരം കഥകളാണ്.ആപ്പിള്‍ ഇതുവരെ കൈയില്‍ കിട്ടിയില്ല കിട്ടിയട്ടു വേണം ഒന്നു രണ്ടു വട്ടം കഴിക്കാന്‍.പരിചയപ്പെടുത്തല്‍ മിതമായതു വളരെ ഉചിതമായി അല്ലെങ്കില്‍ സസ്പെന്‍സ് പോയേനെ.അനിയന്റെ വായനലോകം ഇനിയും വലുതാവട്ടെ :) .
ReplyDelete:) ഇങ്ങനെ ആയാലല്ലേ എല്ലാവര്ക്കും വായിക്കാന്‍ ഒരു സസ്പെന്‍സ് തോന്നൂ :) (ഞാന്‍ എന്‍റെ ഇഷ്ടം വെച്ച് അങ്ങനെ അങ്ങെഴുതി എന്നേയുള്ളൂ.... )
Deleteനന്ദി ട്ടാ ആശംസയ്ക്ക് :)
എന്റെ അവലോകനം ഉടന്‍ വരുന്നു.. ഇത് കൊള്ളാം ആര്ഷാ
ReplyDeleteനന്ദി ഇക്കാ - ഉടനെ അവിടെ നിന്നും വരുമെന്നറിയാം -കാത്തിരിക്കുന്നു :)
Deleteനന്ദി പറയുന്നില്ല ആര്‍ഷ ,ഹൃദയം നിറഞ്ഞ സ്നേഹം മാത്രം ,,ഈ വിലയിരുത്തലിനും നല്ല വായനക്കും ,,
ReplyDeleteനന്ദി ഞാനാണ് പറയേണ്ടത് ഇക്കാ :). പിന്നെ സ്നേഹം അങ്ങനെ തന്നെ ഉണ്ടാകട്ടെ -അടുത്ത ബുക്കും അയചു തരണമല്ലോ ;)
Deletegood job. congrats
ReplyDeleteനന്ദി ബിജു -വായിക്കാന്‍ ശ്രമിക്കൂ - നല്ല ബുക്കാണ് :)
Deleteആപ്പിള്‍ -മറ്റൊരു വായനയില്‍ ഇവിടെ കാണാം :)
ReplyDeletehttp://thoudhaaram.blogspot.com/2013/11/blog-post_2168.html
അത്യാവശ്യം നല്ല ഒരു അവലോകനം..
ReplyDeleteനന്ദി ഡോക്ടര്‍ -ബുക്ക് വായിക്കൂ.. തീര്‍ച്ചയായും ഇഷ്ടകും :)
Deleteഇതിന്റെ ഒരു കോപ്പി കിട്ടാന്‍ ഇവിടെ വഴിയില്ല ആര്‍ഷ .....എന്തായാലും സാധാരണ വായനക്കാരിയുടെ ആസ്വാദനം ഇഷ്ടപ്പെട്ടു...
ReplyDeleteകോപ്പി കിട്ടാന്‍ വഴിയുണ്ടാകുമല്ലോ -ഒന്ന്‍ അന്വേഷിച്ചു പറയാം :) നന്ദി ട്ടോ
Deleteഏതൊരു വായനക്കാരനെയും പിടിച്ചിരുത്തി വായിപ്പിക്കുവാനുള്ള കഴിവ് സിയാഫിന്‍റെ എഴുത്തിനുണ്ട്. അനുഭവങ്ങളും കാല്പനികതയും സാമൂഹിക ബോധവും നിറയുന്ന വൈവിധ്യമാകും ആപ്പിളിന്റെ ഹൈലൈറ്റ്. മിക്ക കഥകളും ഞാന്‍ ബ്ലോഗില്‍ വായിച്ചവയാണ്. എങ്കിലും പുസ്തകം കയ്യില്‍ കിട്ടാനായി കാത്തിരിക്കുന്നു. ഒറ്റയിരുപ്പില്‍ തന്നെ വ്യത്യസ്തമായ പ്ലോട്ടും പ്രമേയവുമുള്ള ഓരോ കഥകളും വായിക്കാനാവും. ആസ്വാദനം എഴുതാനുള്ള സന്മനസിന് അര്‍ഷക്കും എഴുത്തുകാരന്‍ സുഹൃത്തിനും എല്ലാവിധ ഭാവുകങ്ങളും.
ReplyDeleteനന്ദി ജോസ്ലെറ്റ് :) പുസ്തകം വായിക്കുമ്പോഴുള്ള ഫീല്‍ -അതൊന്നു വേറെ തന്നെയാണേ :)
Deleteഞാന്‍ വായിക്കാന്‍ തുടങ്ങിയതെയുള്ളൂ.... വായിച്ചിട്ട് അഭിപ്രായം പറയാം...
ReplyDeleteമതി നിഷേച്ചീ.. :) വായിച്ചു കഴിഞ്ഞാല്‍ അവലോകനം പോരട്ടെ :D
Deleteഎന്നെകൊണ്ട് ഇതു വായിപ്പിച്ചേ അടങ്ങോള്ളൂ ...ല്ല്യെ
ReplyDeleteനന്നായി ആര്‍ഷ
അരൂസാശംസകള്‍ രണ്ടാള്‍ക്കും :)
ഒന്നങ്ങട് വായിക്യാ അസ്രൂസേ :)... നന്ദി ട്ടോ
Deleteആപ്പിള്‍ വായിച്ചു കഴിഞ്ഞു... വളരെ നേരത്തെ.. അതുകൊണ്ട് ഈ ആസ്വാദനവും തൌദാരത്തില്‍ നാമൂസ് എഴുതിയ ആസ്വാദനവും അതീവ ആഹ്ലാദത്തോടെ വായിച്ചു...
ReplyDeleteഈ എഴുത്ത് നന്നായി..
സിയാഫിന്‍റെ കഥകള്‍ ഒന്നാന്തരമാണ്.. അദ്ദേഹം വലിയ ഒരു എഴുത്തുകാരനായി അറിയപ്പെടട്ടെ....
നന്ദി കലേച്ചീ :)
Deleteനന്ദി ആർഷ ഈ ആസ്വാദനക്കുറിപ്പിനു
ReplyDeleteസിയാഫിന്റെ രചനകൾ പലതും വായിച്ചിട്ടുണ്ട് നല്ല ഒരു എഴുത്തുകാരൻ
എന്ന് വിശേഷിപ്പിക്കുന്നതിൽ ഒട്ടും സന്ദേഹം ഇല്ല. ഈ ആസ്വാദനം നന്നായിരിക്കുന്നു
അദ്ദേഹത്തിന്റെ രചനകൾ നെറ്റിലൂടെയും മറ്റും വായിക്കാതവരിലേക്ക് എത്തിപ്പെടാൻ
ഈ പുസ്തകം ഇടയാക്കട്ടെ. ഇനിയും നല്ല നല്ല രചനകൾ ഈ ബ്ലോഗറിൽ നിന്നും
ജനിക്കട്ടെ എന്നാശംസിക്കുന്നു. ഈ കൃതിയിലെ കഥകളെ വിലയിരുത്തി ചെറു കുറിപ്പോടെ
ഇവിടെ പരിചയപ്പെടുത്തിയ ആർഷക്കു നന്ദി.
നന്ദി സര്‍ :)
Deleteബ്ലോഗില്‍ വായിക്കാറുണ്ട് സിയാഫിന്റെ കഥകള്‍. നല്ല കഥകളാണ്. ഇനി ബുക്ക് കിട്ടി വായിച്ചിട്ട് ബാക്കി പറയാട്ടോ...
ReplyDeleteഅവലോകനം ഇഷ്ടായി
നന്ദി മുബീ :)
Deleteപുസ്തകം കിട്ടിയാല്‍ ഒന്ന്‍ കടിച്ച് നോക്കണമെന്നുണ്ട്
ReplyDeleteനല്ല മധുരമാ , കടിച്ചു നോക്കിക്കോളൂ ട്ടോ :) നന്ദി
Deleteബൂലോകത്തിലെ രണ്ട് പ്രഗത്ഭ എഴുത്തുകാർ ഒരേ സമയം വായന വിശദമാക്കി എഴുതി പ്രസിദ്ധീകരിച്ചു എന്നതുതന്നെ ആപ്പിളിന് വലിയ അംഗീകാരമാണ്. ആപ്പിളിലെ കഥകൾ പലതവണ വായിച്ചവ. എഴുത്തിന്റേയും വായനയുടേയും ലോകത്ത് ഇനിയും ഒരുപാട് സഞ്ചരിക്കാനുള്ള ഒരു കഥാകാരനെ നന്നായി അവതരിപ്പിച്ചു.....
ReplyDeleteനന്ദി സര്‍.... സന്തോഷം ഈ വാക്കുകള്‍ക്ക്
Deleteആപ്പിള്‍ എനിക്കും വേണം
ReplyDeleteവേഗം മേടിച്ചോ ട്ടോ അജിത്തേട്ടാ തീരാന്‍ സാധ്യത ഉണ്ട് :) നന്ദി ..
Deleteശേഷം വായന.. ഹഹ// ഇത് നല്ല മാര്‍ക്കറ്റിംഗ് ആണല്ലോ// പുസ്തകം വായിക്കാന്‍ തോന്നുന്നു..//
ReplyDeleteവേഗം വായിച്ചോളൂ ഇക്കാ :) നന്ദി
Deleteഅവലോകനം നന്നായി
ReplyDeleteആശംസകള്‍
നന്ദി സര്‍ :)
Deleteഎനിക്കുള്ള 'ആപ്പിൾ' വന്നോണ്ടിരിക്കുന്നേള്ളൂ...
ReplyDeleteഎന്നാലും അതിലെ മിക്ക കഥകളും ഞാൻ വായിച്ചതാണെന്ന് തോന്നുന്നു..
അവലോകനം നന്നായിട്ടുണ്ട്..
ആശംസകൾ..
പുസ്തകമായി വായിക്കുമ്പോള്‍ ചിലപ്പോള്‍ വേറൊരു ഫീല്‍ തോന്നിയേക്കാം :) നന്ദി ട്ടോ
Deletenalla avalokanam... ee APPLE Jeddayil kittan vazhiyundo ?
ReplyDelete:) നന്ദി മാഷെ
Deletenalla avalokanam... ee APPLE Jeddayil kittan vazhiyundo ?
ReplyDeleteജെദ്ദയില്‍ കിട്ടാന്‍ വഴിയുണ്ടോ എന്ന് സിയാഫിക്കയോട് തന്നെ ചോദിക്കണം ! ചോദിച്ചു പറയാം ട്ടോ :) നന്ദി
Deleteഇതും നന്നായി ...
ReplyDeleteഇവരുടെ ബ്ലോഗ് വായിക്കട്ടെ ആദ്യം
വേഗം വായിച്ചോളൂ ട്ടോ :) നന്ദി
Deleteഅതും ഇതും എല്ലാം കൂടെ മോഷ്ടിപ്പിച്ച് എന്നെ വെറുമൊരു മോഷ്ടാവാക്കും നിങ്ങളെല്ലാവരും കൂടെ :)
ReplyDeleteആർഷ .. ആപ്പിൾ ഇടക്കിടെ തിന്നോളൂ.. ഒരു ആപ്പിൾ ഡോക്ടറെ അകറ്റുമെന്നാണു.. മനോജ് ഡോക്ടർ കേൾക്കണ്ട :)
:) വെറുമൊരു മോഷ്ടാവായോരെന്നെ മനോരാജെന്നു വിളിച്ചില്ലേ എന്നാണോ ;)
Deleteനന്ദി ട്ടോ :)
സന്തോഷമായി ! നന്ദി ആര്‍ഷ !
ReplyDelete:) നന്ദി തിരിച്ചും...
DeleteSiyafine vayichittilla ithuvareyum...ippol vayikkan thonnunnunnu...
ReplyDeleteവായിക്കപ്പെടേണ്ട ഒരാള്‍ ആണ് സിയാഫിക്ക അനു. മിസ്സ് ആക്കണ്ട, ബുക്ക് ഒപ്പിച്ചോളൂ . നന്ദി ട്ടോ :)
Deleteബ്ലോഗ് സിയാഫിനെ വായിച്ചിട്ടുണ്ട്, ആപ്പിള്‍ സിയാഫിനെയും വായിക്കും... വെയ്റ്റ് ന്‍ സീ
ReplyDeleteഹഹ :) ആപ്പിള്‍ സിയാഫ്... കൊള്ളാം.. നന്ദി :)
Deleteപുസ്തകം എന്നേ വായിച്ചു കഴിഞ്ഞു... നല്ല അവലോകനം
ReplyDelete:) നന്ദി ഷബീര്‍
Deleteകൊതിയോടെ കാത്തിരിക്കുന്നു, ആപ്പിള്‍ മധുരം നുകരാന്‍.
ReplyDeleteമധുരിക്കും ഉണ്ണിയേട്ടാ :) നന്ദി
Deletevaangichitt, vaayichittu parayam
ReplyDeleteഓർഡർ ചെയ്തു കഴിഞ്ഞു.. ഇനി വായിച്ചിട്ട് പറയാം.. ;)
ReplyDeleteആപ്പിള്‍ വായിച്ചിട്ടില്ല ....വായിക്കണം .ആര്ഷയുടെ പരിചയപ്പെടുത്തല്‍ നന്നായി.
ReplyDelete