Wednesday, December 11, 2013

ഓര്‍മ്മകളില്‍ നീ



കാതില്‍ കുറുകുന്ന, വിറയ്ക്കുന്ന
കൈവിരലിന്റെ സ്പര്‍ശം ..
ഇടംകണ്ണിനു മുകളിലെ കറുത്ത
കുഞ്ഞു  മറുകിനു,നിന്‍റെ ചുണ്ടില്‍
നിന്നുതിര്‍ന്ന പുകയുടെ മണം...
കണ്ണാടിയില്‍ കാണുമ്പോള്‍ എന്നുള്ളില്‍
പ്രതിരൂപം പോലെ മായാതെ ഒരു "നീ"!!...

വാക്ക് , പൊള്ളിച്ചെടുത്ത ഹൃത്തടം
ഓര്‍മ്മ, നീറ്റുന്നൊരു നെഞ്ചകം
മറന്നു വെക്കാന്‍ ആകാത്ത എന്നിലെ നീ !!

ഉണരാന്‍ കൊതിക്കാതെ മഞ്ഞു കമ്പളം
പുതച്ചുറങ്ങുന്നു നനുത്ത ഓര്‍മ്മകള്‍.
പ്രിയം നിറച്ചോരാ ഇരുണ്ട രാവുകള്‍
പകലുറങ്ങാതെ പടി കടന്നെത്തുമ്പോള്‍,
പ്രണയമെന്നത് പറയാന്‍ മറന്ന ചില
പരിഭവങ്ങളാകുന്നു കാലമേ!

30 comments:

  1. പ്രണയമെന്നത് പറയാന്‍ മറന്ന ചില
    പരിഭവങ്ങളാകുന്നു കാലമേ!----------- പ്രണയം അത് മാത്രമല്ല പലതുമാണ് . അതിന്റെ വിലഅറിയണമെങ്കില്‍ പ്രണയം നഷ്ടട്ടപ്പെടണം .... കൊള്ളാം

    ReplyDelete
  2. പറയാൻ മറന്ന പരിഭവങ്ങളാണ് പ്രണയം - നല്ല നിരീക്ഷണമാണ്

    ReplyDelete
  3. നഷ്ടപ്രണയങ്ങള്‍ എന്നും നമ്മോട് തന്നെ പരിഭവിച്ചുകൊണ്ടേ ഇരിക്കും.. സുഖമുള്ള പരിഭവങ്ങള്‍..

    ReplyDelete
  4. "ഓർമകളിലെ നിന്റെ" ബിംബങ്ങൾ ഇഷ്ടമായി.
    എന്നാലും "കണ്ണാടിയില്‍ കാണുമ്പോള്‍ എന്നുള്ളില്‍
    പ്രതിരൂപം പോലെ മായാതെ ഒരു "നീ"!!..." അവിടെന്തോ ഒരു തട്ടിത്തടയൽ ..!!

    ReplyDelete
  5. ഇഷ്ടപ്പെട്ടു .............

    ReplyDelete
  6. ഓര്‍മ്മകളുറങ്ങട്ടെ
    ഉണര്‍ത്തേണ്ടാ

    ReplyDelete
  7. പരിഭവങ്ങളോട് ഒരിഷ്ടം... :)

    ReplyDelete
  8. ഇഷ്ടായി പക്ഷെ...ചില തടസ്സങ്ങള്‍ കവിതയുടെ ഒഴുക്കില്‍.. അത് ശ്രദ്ധിക്കുക...

    ReplyDelete
  9. പ്രണയമെന്നത് പറയാന്‍ മറന്ന ചില
    പരിഭവങ്ങളാകുന്നു കാലമേ!

    വേറിട്ട പ്രണയം... :)

    ചോദ്യങ്ങള്‍ക്കിനി പ്രസക്തിയില്ല
    ഉത്തരങ്ങള്‍ക്ക് കാതോര്‍ക്കാനും ആരുമില്ല..
    എങ്കിലും ചോദ്യങ്ങള്‍ കേള്‍ക്കാതിരിക്കാനാവില്ല.
    ഉത്തരമില്ലെങ്കിലും ചോദ്യങ്ങള്‍
    മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

    എന്താണ് പ്രണയത്തിന്‍റെ ബാക്കിപത്രം??
    http://rose-enteswapnam.blogspot.in/2012/05/blog-post.html

    ReplyDelete
  10. പ്രണയം പരിഭവിക്കട്ടെ..
    പക്ഷേ പറയാൻ നില്ക്കണ്ട.. എന്തിന് അതിന്റെ സുഖം വെറുതെ കളയണം..

    ReplyDelete
  11. പ്രണയമെന്നത് പറയാന്‍ മറന്ന ചില
    പരിഭവങ്ങളാകുന്നു കാലമേ!

    ഈ വരികൾ ഒരുപാടിഷ്ടായി

    ReplyDelete
  12. കണ്ണാടിയില്‍ കാണുമ്പോള്‍ എന്നുള്ളില്‍
    പ്രതിരൂപം പോലെ മായാതെ ഒരു "നീ"!!...
    അതേ-- അതാണല്ലോ പ്രണയം-- നന്നായീട്ടോ--

    ReplyDelete
  13. പ്രണയത്തിന് ഓരോരുത്തര്‍ക്കും ഓരോരോ ഭാവങ്ങളാണത്രെ.....

    ReplyDelete
  14. ഉണരാന്‍ കൊതിക്കാതെ മഞ്ഞു കമ്പളം
    പുതച്ചുറങ്ങുന്നു നനുത്ത ഓര്‍മ്മകള്‍.
    പ്രിയം നിറച്ചോരാ ഇരുണ്ട രാവുകള്‍
    പകലുറങ്ങാതെ പടി കടന്നെത്തുമ്പോള്‍,
    പ്രണയമെന്നത് പറയാന്‍ മറന്ന ചില
    പരിഭവങ്ങളാകുന്നു കാലമേ!
    ഇഷ്ടപ്പെട്ടു .ചന്തമാര്‍ന്ന വരികള്‍
    ആശംസകള്‍

    ReplyDelete
  15. കൊച്ചു കൊച്ചു സൂചനകളിലൂടെ വിരിഞ്ഞ ഒരു മനോഹര പ്രണയ കാവ്യം. അഭിനന്ദനങ്ങൾ

    ReplyDelete
  16. പ്രണയം കാലമാണ് കാലം കാത്തിരിപ്പാണ് കാത്തിരിപ്പ് നെഞ്ചക ത്തു ..ഈ നെഞ്ചകം ന്റെ ബ്ലോഗാണ് :)

    ReplyDelete
  17. Nashta pranaya paribhavangal....ormippikkalle ponne :)

    ReplyDelete
  18. പ്രണയമെന്നത്
    പറയാന്‍ മറന്ന ചില
    പരിഭവങ്ങളാകുന്നു കാലമേ!
    കൊള്ളാം പ്രണയത്തിൻറെ
    പുതിയൊരു പതിപ്പ്
    നാന്നായി, ഇഷ്ടായി
    എഴുതുക അറിയിക്കുക

    ReplyDelete
  19. പറയാന്‍ മറന്ന പരിഭവങ്ങളാണ് പ്രണയം

    നന്നായിട്ടുണ്ട് ആര്‍ഷ,,,

    ReplyDelete
  20. പ്രണയത്തിന്റെ നനുത്ത തൂവലില്‍ ഒരു യാത്ര . അമേയമായ ആനന്ദങ്ങളിലൂടെ ആ സഞ്ചാരം തൊട്ടെടുക്കുന്ന വരികള്‍ . ആശംസകള്‍

    ReplyDelete
  21. പ്രിയം നിറച്ചോരാ ഇരുണ്ട രാവുകള്‍
    പകലുറങ്ങാതെ പടി കടന്നെത്തുമ്പോള്‍,
    പ്രണയമെന്നത് പറയാന്‍ മറന്ന ചില
    പരിഭവങ്ങളാകുന്നു കാലമേ!

    പ്രണയത്തിനു ഇങ്ങിനെയും ഒരു നിര്‍വ്വചനമാകാം അല്ലെ. വരികള്‍ ഇഷ്ടമായി. വളച്ചുകെട്ടില്ലാതെ നേര്‍ദിശയില്‍ കുറിച്ച നല്ല കവിത. ആശംസകള്‍

    ReplyDelete
    Replies
    1. ശരിക്കും നമ്മുക്ക് ഇങ്ങനെയും പ്രണയം ഇല്ലേ? നന്ദി ട്ടോ സന്തോഷം :)

      Delete
  22. നഷ്ടപ്രണയമെന്നത്, പറയാന്‍ മറന്ന ചില പരിഭവങ്ങളാകുന്നു....
    എന്നാല്‍ പറഞ്ഞ ചില പരിഭവങ്ങളിലാണ് പ്രണയം കുടികൊള്ളുന്നതു...

    നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. നന്ദി ട്ടോ സന്തോഷം :) അതെ പ്രണയം ഉണ്ടാകുന്നതും നില നില്‍ക്കുന്നതും പരിഭവങ്ങളില്‍ തന്നെ

      Delete
  23. കൊള്ളാം ചേച്ചി,,,

    ReplyDelete
  24. ഒരിക്കലും എന്നെ ഇവിടെ പ്രതീക്ഷിക്കാനിടയില്ല എന്നറിയാം... ശ്യാമ എന്ന എഴുത്തുകാരിക്ക് എന്റെ ആശംസകൾ ! :)


    ReplyDelete
  25. ഓർമ്മകൾ എന്നും മധുരമാണ് വായിച്ചപ്പോൾ പഴയ ഓര്മകളിലേക്ക് ഒന്ന് എത്തി നോക്കി

    ReplyDelete
  26. പ്രിയം നിറച്ചോരാ ഇരുണ്ട രാവുകള്‍
    പകലുറങ്ങാതെ പടി കടന്നെത്തുമ്പോള്‍,
    പ്രണയമെന്നത് പറയാന്‍ മറന്ന ചില
    പരിഭവങ്ങളാകുന്നു കാലമേ!

    ഇതാണിതിലെ ഏറ്റവും നല്ല വരികൾ

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)