എന്റെ പിതൃക്കള്‍ക്ക്
=====================
ജന്മാന്തരങ്ങള്‍ക്ക് അപ്പുറം
എനിക്കായ് നോമ്പ് നോറ്റവര്‍ ,
ഇന്നീ ജന്മക്കൊമ്പിലിരിക്കയായ്
മോക്ഷത്തിന് നനവാര്‍ന്ന
കയ്യടികള്‍ കാത്ത്.
ഓര്‍മ്മകള്‍ ഉരുളയായ്
ഞാനരികില്‍ വെക്കവേ
നാക്കില തുമ്പില്‍ വീണത്
കണ്ണുനീര് പൂക്കളോ!
എന്റെ പുത്രന്
===============
ഞാന്‍ മരിച്ചെന്നെ, കാത്തു
കാത്തിരിക്കയായ് നിന്റെ മാത്രം
കൈ കൊണ്ട് എനിക്ക് നീ നല്‍കേണ്ട
എള്ള്മണിയുരുളകള്‍ !
നീ വരും നേരം
നിനക്കായി മാത്രം
ഒരു തുള്ളി പാല്‍മണം,
ഈ പാപനാശിനിയില്‍
ഞാന്‍ കരുതി വെച്ചീടാം .
എന്തിനാ ഇങ്ങനെ ഓരോന്ന് എഴുതി മറ്റുള്ളവരെ സങ്കടപ്പെടുത്തുന്നെ...
ReplyDeleteവായിക്കണ്ടായിരുന്നു....
:( ക്ഷമിക്കു.... നന്ദി വായനയ്ക്ക് :)
DeleteAarsha.... :(
ReplyDeletemanu :( ..... നന്ദി
Deleteസങ്കടം...
ReplyDelete:( ക്ഷമിക്കൂ കലെച്ചീ വിഷമിപ്പിചെങ്കില്‍.... നന്ദി വായനയ്ക്ക് :)
Deleteരണ്ടു വ്യത്യസ്ത തലങ്ങളിൽ നിന്നുള്ള ദർപ്പണം .. രണ്ടിലും ഒരു നഷ്ടത്തിന്റെ കണക്കുണ്ട് പറയാൻ .. രണ്ടാമത്തേതിൽ ഒരു കുറ്റബോധവും നിഴലിക്കുന്നു .. ഈ ദിവസത്തിനു ഉചിതമായ കവിത ...
ReplyDelete:) നന്ദി പ്രവീണ്‍.... രണ്ടും നഷ്ടം തന്നെയല്ലേ....കുറ്റബോധം ഉണ്ടോ, പ്രവിയുടെ വായനയില്‍ തോന്നിയിരിക്കാം :)
Deleteപിതൃക്കള്‍ക്കു ബലിയിടുക വഴി അവരുടെ ആത്മാവിനു ആത്മശാന്തി ലഭികുന്നെന്നു വിശ്വാസം.ആരുമായികൊള്ളട്ടെ ആത്മശാന്തി.
ReplyDeleteനമ്മളുടെ ശാന്തിയ്ക്ക് വേണ്ടിയും :) നന്ദി
Delete:(
ReplyDelete:( നന്ദി വായനയ്ക്ക്
Deleteam an atheist... so i just like move away from these type of traditions and beliefs......
ReplyDelete:) നന്ദി വായനയ്ക്ക്
Deleteജീവകാലത്ത് ചെയ്ക പ്രധാനം!!
ReplyDeleteഅതാണ് ഏറ്റവും പ്രധാനം അജിത്തെട്ടാ... :) നന്ദി വായനയ്ക്ക്
Delete:( ഇത് സങ്കടമാണ് കേട്ടോ.
ReplyDelete:( ക്ഷമ.... വായനയ്ക്ക് നന്ദിയും :)
Deleteകർമ ഫലം.
ReplyDeleteഅതെ... :) നന്ദി വായനയ്ക്ക്
Deleteബലിയിടും വേളയില്‍
ReplyDeleteഉള്ളില്‍ തെളിയും.. പ്രതിബിംബങ്ങള്‍...!
ആശംസകള്‍
നന്ദി സര് :)
Deleteജീവിച്ചിരിക്കുമ്പോള്‍ ഒരു വറ്റ് നല്‍കാതെ
ReplyDeleteപ്രാണന് വെടിഞ്ഞ ശേഷം കൈ കൊട്ടി വിളിച്ചു
ചോറുരുള കൊടുക്കുമീ സ്നേഹപ്രകടനങ്ങള്‍
ആചാരമെങ്കിലും ദഹിക്കുന്നില്ല ഈ പൊറാട്ടുനാടകങ്ങള്‍!!
അങ്ങനെ അല്ലാത്തവരും ഇല്ലേ ലിബീ? :) നന്ദി
Deleteഓര്‍മ്മകള്‍ ഉരുളയായ്
ReplyDeleteഞാനരികില്‍ വെക്കവേ
നാക്കില തുമ്പില്‍ വീണത്
കണ്ണുനീര് പൂക്കളോ!
\
പുത്രനുള്ള പാൽമണം ഇതിലേറെ ഇഷ്ട്ടമായി
:) നന്ദി മുരളിയേട്ടാ... സന്തോഷം !
Delete