Sunday, August 4, 2013

3 കുറുംകവിതകള്‍

ചാറ്റുമുറി
============
ചതിക്കപ്പെട്ടവള്‍ ഊരു പേരായി ‍
ചാനലില്‍ ചര്‍ച്ചയാകുന്നു
മുഖപുസ്തകത്തില്‍ ഇഷ്ടാനുസരണം
മുഖം മാറി മാറി വെച്ച്
ചതിയന്‍ ചിരിയോടെ വീണ്ടും
ചാറ്റുമുറികള്‍ തേടുന്നു !!


സൗഹൃദം
============
ഇന്നലെ , കണ്ടതും അറിഞ്ഞതും
ഇന്ന്, കാണാതെ കണ്ടതും  കേട്ടതും
നാളെ ,ആരുമറിയാതെ പോകുന്നത്
ആര്‍ക്കും അര്‍ത്ഥം  അറിയാത്തതും


പ്രണയം
===========
ആത്മാവ് നുറുങ്ങിയൊലിക്കിലും
എത്രയെത്ര ഗുഹാമുഖങ്ങള്‍ താണ്ടണം
നിന്നിലെക്കെത്താന്‍ എന്ന് പേര്‍ത്തും
പേര്‍ത്തുമാലോചിച്ച് ഒടുവില്‍
നിന്നിലെക്കെത്താത്ത ദൂരങ്ങള്‍
അളന്നളന്നു എന്നില്‍ തന്നെ
അലിഞ്ഞു  ഒടുങ്ങുന്ന വ്യര്‍ത്ഥ നോവ്‌ .



 

28 comments:

  1. നല്ല ഹൈക്കുകള്‍ ആണല്ലോ...ആദ്യ രണ്ടും സമകാലികം .അവസാനത്തെ കല്പാന്തകാലത്തോളം.

    ReplyDelete
    Replies
    1. :) നന്ദി കാത്തീ.... അതെ, അവസാനത്തേത് കല്‍പ്പാന്ത കാലത്തോളം... പ്രാര്‍ത്ഥന :)

      Delete
  2. നന്നായിരിക്കുന്നു കവിതകള്‍
    ആശംസകള്‍

    ReplyDelete
  3. ആറ്റിക്കുറുക്കിയത് അരക്കഴഞ്ച്!!

    ReplyDelete
    Replies
    1. ആറ്റിക്കുറുക്കി നോക്കുന്നു അജിത്തേട്ടാ . ശരിയാകുമെന്ന പ്രതീക്ഷയില്‍, നന്ദി :)

      Delete
  4. 'പ്രണയം' വളരെ നന്നായി... സമകാലികത ചർച്ചാവിഷയമാക്കിയതിനു അഭിനന്ദനങ്ങൾ ചേച്ചി

    ReplyDelete
    Replies
    1. :) വളരെ നന്ദി അനിയാ...

      Delete
  5. ഇന്നലെ കേട്ടത്
    ഇന്ന് ചോദിക്കരുത്
    നാളെ പറയുകയുമരുത്

    കാച്ചിക്കുറുക്കിയ വരികൾ

    ReplyDelete
    Replies
    1. :) നന്ദി ആരിഫ്‌ ബായ്....

      Delete
  6. കൊള്ളാല്ലോ.. ഗഡീ.. സൂപ്പര്‍..

    ReplyDelete
    Replies
    1. ആ ലിസ്റ്റില്‍ ഇല്ലാത്ത കമന്റ് നോക്കിയിട്ടതാ? :) നന്ദി

      Delete
  7. നന്നായി വരും..!! എല്ലാ ആശംസകളും...

    ReplyDelete
  8. നന്നായി മൂന്ന് കവിതകളും .
    ആശംസകൾ .
    കവിതകളുടെ സ്ഥിരം വട്ടത്തുനിന്ന് മുന്നോട്ട് സഞ്ചരിക്കുവാൻ കഴിയട്ടെ .

    ReplyDelete
    Replies
    1. നന്ദി മാഷെ.... സ്ഥിരം വട്ടം വിട്ടു മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നു... :)

      Delete
  9. കുറും കവിതകള്‍ കൊള്ളാമല്ലോ.. ഇഷ്ടപ്പെട്ടു..

    ReplyDelete
    Replies
    1. നന്ദി കലെച്ചീ... ശ്രമങ്ങള്‍ മാത്രം :)

      Delete
  10. ആറ്റിക്കുറുക്കി,വറ്റിച്ചെടുത്ത്,സത്ത് മാത്രം വിളമ്പി അല്ലെ...

    ReplyDelete
    Replies
    1. :) ഓരോ ശ്രമങ്ങള്‍ മുകേഷ്... നന്ദി വായനയ്ക്ക്

      Delete
  11. ങേ...ഇതെപ്പോ ഹൈക്കുവിലേക്ക് കടന്നു...

    ഞാന്‍ അറിഞ്ഞില്ലല്ലോ....

    നന്നായിട്ടുണ്ട് എന്ന് പറയേണ്ടതില്ലല്ലോ...ല്ലേ? :)

    ReplyDelete
  12. നിന്നിലെക്കെത്താത്ത ദൂരങ്ങള്‍
    അളന്നളന്നു എന്നില്‍ തന്നെ
    അലിഞ്ഞു ഒടുങ്ങുന്ന വ്യര്‍ത്ഥ നോവ്‌

    ReplyDelete
    Replies
    1. വ്യര്‍ത്ഥമാമൊരു നോവ്‌ ! നന്ദി :)

      Delete
  13. ഒന്നും മനസിലായില്ല ...എങ്കിലും കവിതയല്ലേ ..കലക്കി

    ReplyDelete
    Replies
    1. അത് ശരി! :( നന്ദി വായനയ്ക്ക്!

      Delete
  14. നന്നായിട്ടുണ്ട് ..കുഞ്ഞു വരികളിലൂടെ കുറെ കാര്യങ്ങള്‍

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)