വികാരങ്ങളുടെ കുത്തൊഴുക്കിനെ
ഞാനിഷ്ടപ്പെടുന്നു,
കാരണമതില്‍ നിന്റെ സ്പര്‍ശമുണ്ട്.
ചിന്തകളുടെ വേലിയേറ്റങ്ങളെ
ഞാന്‍ കാത്തിരിക്കുന്നു,
കാരണം അവയ്ക്ക് നിന്റെ ഗന്ധമുണ്ട്.
ചിന്തകള്‍ക്കും,വികാരങ്ങള്‍ക്കും അപ്പുറം
മനസ്സിന്റെ ചില്ലുകൂടിനെ ഞാന്‍ ഭയപ്പെടുന്നു -
കാരണമതില്‍ നിന്റെ പ്രതിബിംബമുണ്ട്!!
സ്വന്തമാകാതെ നഷ്ടമായവയും,
നഷ്ടമാകാതെ സ്വന്തമാക്കിയവയും
മനസ്സിന്റെ തുലാസ്സിനൊന്നിനു ഭാരക്കൂടുതല്‍.
ഏതെന്ന തിരിച്ചറിവിനെ ഞാനറിയുന്നില്ല.
എങ്കിലും കൈക്കുമ്പിളിലെ ജലം പോലെ
നഷ്ടമായ നിമിഷങ്ങളെ -
നിങ്ങളെ ഞാനേറെയിഷ്ടപ്പെടുന്നു
ആത്മാവിന് സ്പന്ദനത്തിലുമേറെ ,
നശ്വരമീ അസ്തിത്വത്തിലുമേറെ .
ഉള്ളിനെയുരുക്കുന്ന തപ്തനിശ്വാസങ്ങളെ -
നിങ്ങള്‍ക്ക് നന്ദി !
ഒഴുകിയിറങ്ങും മിഴിനീര്‍ക്കണങ്ങളെ -
നിങ്ങള്‍ക്കും നന്ദി !
മോഹങ്ങള്‍ കൊണ്ടൊരു മാറാല തീര്‍ക്കാനെന്നെ
പഠിപ്പിച്ച ഹൃദയമേ നന്ദി!
മിഴിനീര് ചുവയ്ക്കയാല്‍ ഹൃദ്യമായ് തീര്‍ന്നൊരീ
സൌഹൃദമേ നന്ദി!
എനിക്കായ് പറഞ്ഞ വചസ്സേ നന്ദി ..!
എന്നിലേക്കലിയുന്ന മൌനമേ നന്ദി..!
മറവിയായ് തീരും വികാരമേ -
നിനക്കും നിനക്കുമെന്‍ നന്ദി !!
ഞാനിഷ്ടപ്പെടുന്നു,
കാരണമതില്‍ നിന്റെ സ്പര്‍ശമുണ്ട്.
ചിന്തകളുടെ വേലിയേറ്റങ്ങളെ
ഞാന്‍ കാത്തിരിക്കുന്നു,
കാരണം അവയ്ക്ക് നിന്റെ ഗന്ധമുണ്ട്.
ചിന്തകള്‍ക്കും,വികാരങ്ങള്‍ക്കും അപ്പുറം
മനസ്സിന്റെ ചില്ലുകൂടിനെ ഞാന്‍ ഭയപ്പെടുന്നു -
കാരണമതില്‍ നിന്റെ പ്രതിബിംബമുണ്ട്!!
സ്വന്തമാകാതെ നഷ്ടമായവയും,
നഷ്ടമാകാതെ സ്വന്തമാക്കിയവയും
മനസ്സിന്റെ തുലാസ്സിനൊന്നിനു ഭാരക്കൂടുതല്‍.
ഏതെന്ന തിരിച്ചറിവിനെ ഞാനറിയുന്നില്ല.
എങ്കിലും കൈക്കുമ്പിളിലെ ജലം പോലെ
നഷ്ടമായ നിമിഷങ്ങളെ -
നിങ്ങളെ ഞാനേറെയിഷ്ടപ്പെടുന്നു
ആത്മാവിന് സ്പന്ദനത്തിലുമേറെ ,
നശ്വരമീ അസ്തിത്വത്തിലുമേറെ .
ഉള്ളിനെയുരുക്കുന്ന തപ്തനിശ്വാസങ്ങളെ -
നിങ്ങള്‍ക്ക് നന്ദി !
ഒഴുകിയിറങ്ങും മിഴിനീര്‍ക്കണങ്ങളെ -
നിങ്ങള്‍ക്കും നന്ദി !
മോഹങ്ങള്‍ കൊണ്ടൊരു മാറാല തീര്‍ക്കാനെന്നെ
പഠിപ്പിച്ച ഹൃദയമേ നന്ദി!
മിഴിനീര് ചുവയ്ക്കയാല്‍ ഹൃദ്യമായ് തീര്‍ന്നൊരീ
സൌഹൃദമേ നന്ദി!
എനിക്കായ് പറഞ്ഞ വചസ്സേ നന്ദി ..!
എന്നിലേക്കലിയുന്ന മൌനമേ നന്ദി..!
മറവിയായ് തീരും വികാരമേ -
നിനക്കും നിനക്കുമെന്‍ നന്ദി !!
സ്ഫടികത്തിലെ ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ എന്ന പാട്ട് ഓര്‍മ്മ വരുന്നു....
ReplyDelete:)അതിന്റെ വരികള്‍ ഇനി കേട്ടു നോക്കട്ടെ . "നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടു" - ഓര്‍മ്മ വരുമോ എന്നായിരുന്നു സംശയം. നന്ദി :)
Delete:-)
Delete:)
Deleteഉള്ളില്‍നിന്നും വരുന്ന നല്ല വരികള്‍
ReplyDeleteആശംസകള്‍
:) നന്ദി സര്....
Deleteവിരഹം, വേദന,നഷ്ടങ്ങള്‍ , നന്ദി,... ഈ നന്ദിയൊക്കെ പറഞ്ഞു പോകുകയാണോ.... വായനക്കാരോട് നന്ദി ഇല്ലേ..
ReplyDelete“നന്ദി; നീ നല്കാന് മടിച്ച പൂച്ചെണ്ടുകള്‍ക്ക്;
എന്റെ വിളക്കിലെരിയാത്ത ജ്വാലകള്‍ക്ക്;
എന്‍ മണ്ണില്‍ വീണൊഴുകാത്ത മുകിലുകള്‍ക്ക്;
എന്നെ തഴുകാതെ, എന്നില്‍ തളിര്‍ക്കാതെ
എങ്ങോ മറഞ്ഞ ഒരുഷസന്ധ്യക്ക് ;
എന്റെ കണ്ണിലുടഞ കിനാവിന്; കുമിളകള്‍ക്ക്;
എനിക്ക് നിഷേധിച്ച എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടിക്ക്;
എനിക്കു നീ നല്കാന് മടിച്ചവയ്ക്കെല്ലാം,
പ്രിയപ്പെട്ട ജീവിതമേ...നന്ദി..നന്ദി.”
ഇത് ഓ.എന്‍.വി. യുടെ നന്ദി.
അനര്ഘളം ഒഴുകുന്ന കവിതാ പ്രവാഹത്തിന് ഒരായിരം ആശംസകള്‍.
വായനക്കാരോടല്ലേ ഒരായിരം നന്ദി :)... നന്ദി മുകേഷ്, ഒ.ന്.വി മാഷിന്റെ വേറൊരു നന്ദി കവിതയും ഞാന്‍ ഓര്‍ത്തിരുന്നു എഴുതുമ്പോള്‍ ...
Deleteനന്ദി ചൊല്ലിത്തീര്‍ക്കുവാനീ
ReplyDeleteജീവിതം പോരാ’ന്ന് പാട്ടോര്‍മ്മ വന്നാല്‍ കുഴപ്പമുണ്ടോ?
ഇല്ല അജിത്തെട്ടാ... :) ആ പാട്ടെന്റെ ഫവൌരിട് ആണ്. നന്ദി :)
Deleteനഷ്ടമായ നിമിഷങ്ങളെ നിങ്ങളെ ഞാനേറെയിഷ്ടപ്പെടുന്നു.കാരണം അതാണ് ഏറ്റവും മനോഹരമായിരുന്നത്.
ReplyDeleteഅതെ കാത്തീ.... നഷ്ടമായ തിരികെ വരാത്ത മനോഹര നിമിഷങ്ങള്‍...,ഇതും :) നന്ദി
Deleteആദ്യപകുതി പറഞ്ഞുപോന്നു...
ReplyDeleteഅവസാനപകുതി ചൊല്ലിയും പോന്നു..
മുഴുവനും ചൊല്ലാന്‍ കഴിയുന്ന കവിതകള്‍ പിറക്കട്ടെ..
ആശംസകള്‍..
:) നന്ദി വായനയ്ക്ക്, കൃത്യമായ അഭിപ്രായത്തിനു..ഒത്തിരി സന്തോഷം
Deleteഒരു കൊച്ചു വാക്കിന്റ നേര്‍ത്ത തൂവലാല്‍ ....
ReplyDeleteകുറിച്ചൊരു നന്ദി വാക്കുകള്‍ക്കപ്പുറം.....
കാത്തിരിക്കുന്നു ......
ഇന്നിയും ഒരുപാടു വാക്കുകള്‍ തന്
വര്ണ്ണചെപ്പുകള്ക്കള്ക്കായി.....
നന്ദി അനോണിമസ് :)
Deleteനന്ദി പറഞ്ഞാല്‍ തീരാത്തവയും ഉണ്ട്!!! :)
ReplyDeleteഅതെന്താ... ? എന്നോടും പറയൂ :) നന്ദി
Deleteസ്വന്തമാകാതെ നഷ്ടമായവയും,
ReplyDeleteനഷ്ടമാകാതെ സ്വന്തമാക്കിയവയും
മനസ്സിന്റെ തുലാസ്സിനൊന്നിനു ഭാരക്കൂടുതല്‍.
ഏതെന്ന തിരിച്ചറിവിനെ ഞാനറിയുന്നില്ല.
നന്ദിയാരോട് ചൊല്ലേണ്ടു ഞാൻ..
ഇപ്പോഴും നന്ദി ആരോട് എന്നറിയില്ല :). ഇവിടെ നന്ദി ബിലാതിപ്പട്ടനതിനോട് തന്നെ! നന്ദി :)
Delete