പുലരി വന്നില്ല പ്രിയനേ, ഈ മഞ്ഞിന്
വെയില്ച്ചൂടും വന്നില്ല.
നീയും ഞാനുമെന്ന തീക്ഷ്ണതയില്‍
വെയില്പ്പൂക്കളായി നമ്മള്ന്യോന്യം
ഒന്ന് തൊട്ടു , പുണര്‍ന്നു എന്നിലേക്ക് -
നിന്നിലെക്കീ വിരല്‍തുമ്പിലൂടെ
അറിയാതെ പറയാതെ അലിയുന്ന
കുളിരുള്ള വെയില്ചൂട്.....!!
ഉള്ളിലേക്ക് ഉറഞ്ഞുറഞ്ഞു പോകുന്നത്
നീയെന്ന വെയില്ച്ചൂടാണ് പ്രിയനേ.
ഉരുകുന്ന മനസിന്റെ ആഴങ്ങളില്‍
പ്രണയമെന്ന ചൂട് നീയാണ് പ്രിയനേ
നിന്നിലെക്കലിയാന് മാത്രമായിന്നെന്റെ
കടലാഴങ്ങളില്‍ കാത്തിരിക്കുന്നു
ഉപ്പിന്റെ രുചിയുള്ള ഒരു തുടം പ്രണയം !
ആശംസകള്‍
ReplyDeleteനന്ദി സര് :)
Deleteകടലാഴങ്ങളില്‍ കാത്തിരിക്കുന്നു
ReplyDeleteഉപ്പിന്റെ രുചിയുള്ള ഒരു തുടം പ്രണയം !
Sweet words!
നന്ദി അജിത്തെട്ടാ .... :)
Deleteകൊള്ളാം ചില വരികള്‍ പ്രത്യേകിച്ചും ...
ReplyDelete:) നന്ദി കലെച്ചീ...
Deleteചൂടുള്ള പ്രണയത്തിന്റെ...നോബരമുണര്ത്തുന്ന കുളിര്.
ReplyDelete"സാഗരമാണ് പ്രണയം അതില്‍ ഉപ്പ് മാത്രമല്ല കയ്പ്പും മധുരവും ചവര്‍പ്പും...അങ്ങിനെഎല്ലാം".
അതെ എല്ലാം അടങ്ങിയത് !! :) നന്ദി
Deleteഎന്റെ അഭിപ്രായങ്ങള്‍ക്കായി.... ഈ ലിങ്കില്‍ ക്ലിക്കൂ... :p
ReplyDeletehttps://www.facebook.com/aarsha.abhilash/posts/10152141354441632
:) ലിബിയെ.. നന്ദി
Deleteപഴയ പ്രണയത്തിനു പുതിയ അക്ഷരങ്ങള്‍ തേടു ശ്യാമേ...
ReplyDeleteപഴകിയ പ്രണയം -പുതിയ വാക്കുകള്‍ ..., പുതിയ അക്ഷരങ്ങള്‍.... ":) നന്ദി കാത്തി
Deleteആശംസകള്‍
ReplyDeleteനന്ദി ഷൈജു :)
Deleteഉള്ളിലേക്ക് ഉറഞ്ഞുറഞ്ഞു പോകുന്നത്
ReplyDeleteനീയെന്ന വെയില്ച്ചൂടാണ് പ്രിയനേ.
ഉരുകുന്ന മനസിന്റെ ആഴങ്ങളില്‍
പ്രണയമെന്ന ചൂട് നീയാണ് പ്രിയനേ
നിന്നിലെക്കലിയാന് മാത്രമായിന്നെന്റെ
കടലാഴങ്ങളില്‍ കാത്തിരിക്കുന്നു
ഉപ്പിന്റെ രുചിയുള്ള ഒരു തുടം പ്രണയം !
സൂപ്പർ വരികൾ കേട്ടൊ ആർഷ
:) നന്ദിയുണ്ടേ ...
Delete"മഞ്ഞിന് വെയില് ചൂട് "
ReplyDeleteഇളം മഞ്ഞിനിടയിലൂടെ ഊര്‍ന്നിറങ്ങുന്ന
ഇത്തിരി പൊന്ന വെയിന്റെ തുണ്ടാകുമല്ലേ ...
പ്രണയത്തിന്റെ ഉള്‍ചൂട് ,
നിന്റെ പ്രണയാംശത്തേ കട്ടെടുക്കാന്‍
കടലിനാഴത്തില്‍ പരക്കുന്ന എന്റെ പ്രണയതാപം ..
അതെ റിനി, മഞ്ഞിനും വെയില്ചൂടുണ്ട് :) നന്ദി
Deleteപുലരി വന്നില്ല പ്രിയനേ, ഈ മഞ്ഞിന്
ReplyDeleteവെയില്ച്ചൂടും വന്നില്ല.
നന്നായിരിക്കുന്നു :)
:) അതെ..വെയില് പ്രണയം !! നന്ദി
Delete