Wednesday, January 22, 2020

തേരെ ബിനാ സിന്ദഗി സേ കോയീ ഷിക്-വാ തോ നഹി

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 


ഇന്ന് നല്ല പാതിയുടെ ജന്മദിനം ആണേ ..അതുകൊണ്ട് ഇന്നത്തെ പാട്ട് അങ്ങോർക്ക് ഡെഡിക്കേറ് ചെയ്യുന്നു. പാട്ടിനുപിന്നിലൊരു കഥയുമുണ്ട് - ഇത് ഞങ്ങളുടെ പാട്ടാണ് - Our Song! കല്യാണത്തിന് മുൻപുള്ള സംസാരത്തിൽ ഏറ്റവുമിഷ്ടമുള്ള പാട്ടെന്ന് ഞാനും പുള്ളിയും ഒരുമിച്ച് പറഞ്ഞപാട്ടാണിത്. അതുകൊണ്ടുതന്നെ ഈ പാട്ട് ഓർമിപ്പിക്കുന്നത് ഒരാളെ മാത്രമായിപ്പോകുന്നു 
അതിലേറ്റവും ഇഷ്ടമുള്ള വരികൾ,
"തും ജോ കെഹ്ദേ തോ ആജ് കീ രാത്
ചാന്ദ് ദൂബെഗാ നഹി, രാത് കോ രോക് ലോ..
രാത് കി ബാത് ഹെ, ആർ സിന്ദഗി ബാകി തോ നഹി! "
Tum jo keh do to aaj ki raat
Chaand doobega nahi, raat ko rok lo
Raat ki baat hai, aur zindagi baaki to nahi
Tere bina zindagi se koi, shikwa, to nahi
Shikwa nahi, shikwa nahi.....

(സ്വതവേ എല്ലാം മറക്കുന്ന കൂട്ടത്തിൽ ഇതും മറന്നുപോയിക്കാണുമെന്നു ഉറപ്പുള്ളതുകൊണ്ട് ഇന്നലെ ചോദിച്ചു - "ഏത് പാട്ടാകും ഞാൻ നിനക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നത് എന്നറിയോ?" ന്ന്  ഈ പാട്ടൊഴികെ ഒരു 10-15 പാട്ട് ഉത്തരം കിട്ടി! സംതൃപ്ത ദാമ്പത്യത്തിന് സമർപ്പയാമി! )
ഇങ്ങനെയൊക്കെത്തന്നെ തട്ടീംമുട്ടീം അങ്ങട് പോട്ടേട്ടാ ... Happy Birthday to the man behind my rhythms!! Day after day, year after year you show me how to evolve yourself - into a better son, better brother, friend, hubby, father and most importantly a better human being...!

അപ്പൊ 
"തേരെ ബിനാ സിന്ദഗി സേ കോയീ ഷിക്-വാ തോ നഹി 
ഷിക്-വാ നഹീ .,..... ഷിക്-വാ നഹീ! "


നോട്ട്: ഈ പാട്ടിൻ്റെ പഴയതും പുതിയതുമായ ഈണങ്ങൾ ഇഷ്ടമാണ്. പുതിയത് https://www.youtube.com/watch?v=biVaDeeMZcY ഇവിടെ കാണാം 



--------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

9 comments:

  1. എന്റെ വക ആയിട്ട് ഒരു ഹാപ്പി ബർത്ത്ഡേ വിഷ് ചെയ്യൂ. ആദി പറഞ്ഞൂന്ന് പ്രത്യേകം പറയണം

    ReplyDelete
    Replies
    1. പറഞ്ഞേക്കാം കേട്ടോ :)

      Delete
  2. അഭിലാഷ് ചേട്ടന് ജന്മദിനാശംസകൾ.!!!

    ReplyDelete
  3. ഞാൻ കേട്ടിട്ടേയില്ല.


    പിറന്നാൾ ആശംസകൾ പറഞ്ഞേക്കണേ.

    ReplyDelete
    Replies
    1. ഈ പാട്ട് കേട്ടിട്ടില്ലേ ? :O ആശംസകൾ പറഞ്ഞേക്കാം :)

      Delete
  4. അഭിലാഷിന് പിന്നിട്ട പിറന്നാൾ ആശംസകൾ ..
    അതെ  ചില പാട്ടുകളിലൂടെയാണ് നാം പലരേയും ഓർമ്മിക്കുന്നത്    

    ReplyDelete
    Replies
    1. പറഞ്ഞേക്കാം മുരളിച്ചേട്ടാ ..നന്ദി സ്നേഹം :)

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)