Sunday, June 21, 2015

അച്ഛനെന്നാല്‍...

ഒരു മാത്ര കൂടി പിരിയാതെയെന്നിലൂ -
ടൊഴുകുന്ന രക്തമാണ് അച്ഛന്‍
കണ്ണടച്ചാലും ഉള്ളില്‍  നിറയുന്ന നല്‍   -
-ക്കണികാഴ്ചയാണെന്നച്ഛന്‍ .

നീറി നീറി നെഞ്ചകം നീറ്റിയാ  പേറ്റു -
നോവറിഞ്ഞലിഞ്ഞതെന്‍ അച്ഛന്‍
മാനസ ഗര്‍ഭപാത്രത്തില്‍  പല വട്ടം
മാറോടു ചേര്‍ത്തതെന്‍ അച്ഛന്‍,

വളരണം ഉണ്ണി നീയെന്നെ പടിയാക്കി
വാനോളമേന്നോതിയതെന്‍ അച്ഛന്‍
ആദ്യമായ് കൈവിരല്‍ കോര്‍ത്ത് പിടി-
-ച്ചാ വഴിച്ചാലുകള്‍ നടത്തിയതച്ഛന്‍,

പേടി കുറുകിയ കണ്ണുകളുമ്മയാല്‍
പതിയെ കുളിര്‍പ്പിച്ചതുമച്ഛന്‍
നന്മയെന്നത് ധൈര്യ- വിശ്വാസമെന്നത്
ഒരു പേരാര്‍ന്നു വന്നതെന്നച്ഛന്‍ !

13 comments:

  1. അമ്മയെന്ന മഹത്തായ സങ്കൽപ്പത്തിനു പുറകിൽ നിൽക്കാനാണച്ഛനു യോഗം.

    നല്ല കവിത.

    ReplyDelete
  2. നന്മയെന്നത് ധൈര്യ- വിശ്വാസമെന്നത്
    ഒരു പേരാര്‍ന്നു വന്നതെന്നച്ഛന്‍ !
    തിളക്കമാര്‍ന്ന വരികള്‍
    ആശംസകള്‍

    ReplyDelete
  3. അച്ഛനെയാണെനിക്കിഷ്ടം.... കവിത ഇഷ്ടായിട്ടോ :) :)

    ReplyDelete
  4. ഫാദേഴ്സ് ഡേയിൽ അച്ഛൻമാർക്ക് പ്രണാമം! കവിത ഇഷടമായി!:)

    ReplyDelete
  5. പെണ്‍കുട്ടികള്‍ക്ക് അമ്മയേക്കാള്‍ ഇഷ്ടം അച്ഛനോടാണെന്ന് പറയുന്നു വാസ്തവമാണോ ?

    ReplyDelete

  6. "അച്ഛൻ ആണത്രേ അച്ഛൻ..". എന്ന് നമ്മൾ കൂടുതൽ കേൾക്കുന്ന ഈ കാലത്ത് ആർഷയെങ്കിലും ഇങ്ങനെ നല്ലത് എഴുതിയല്ലോ... :)

    ReplyDelete
  7. ഇതൊക്കെ പണ്ടത്തെ അച്ഛൻ...
    ഇന്ന്
    അമ്മമാരുടെ ജോലി തിരക്ക് കാരണം
    അച്ഛന്മാരാണിവിടെ കൂടുതൽ താരാട്ട് പാടുന്നത്...,
    അവസാനം പിന്നീട് ഈ താരാട്ടിനെല്ലാം പകരം വെറും ആട്ട്
    കിട്ടുവാൻ വിധിക്കപ്പെട്ടവർക്ക് വിധിച്ച ഒരു ദിനം...!

    ReplyDelete
  8. അച്ഛനെ പറ്റിയുള്ള നല്ല ചിന്തകൾ. പലപ്പോഴും ആശയം പകർത്താനായി വാക്കുകൾ പര്യാപതമാകുന്നില്ല. അതിന്റെ അൽപ്പം അഭംഗി കവിതയിൽ തോന്നി.

    ReplyDelete
  9. അച്ഛനെ പറ്റിയുള്ള നല്ല ചിന്തകൾ. പലപ്പോഴും ആശയം പകർത്താനായി വാക്കുകൾ പര്യാപതമാകുന്നില്ല. അതിന്റെ അൽപ്പം അഭംഗി കവിതയിൽ തോന്നി.

    ReplyDelete
  10. എന്റെ അച്ഛന്റെ മക്കളിൽ അവസാനക്കാരനായിപ്പോയി.  ജീവിതപ്രാരാബ്ദ്ധം കാരണം കഷ്ടപ്പാടുകൾ തീരുന്നതിനു മുന്നെ അമ്മയും അഛനും ഒക്കെ അങ്ങു സ്വർഗ്ഗത്തിലെത്തി. ഇപ്പോൾ അവർ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിക്കാത്ത നാളുകൾ കുറവ്.
    ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അതും അവരുടെ മകനായി മാത്രം മതി എന്ന് പ്രാർത്ഥിക്കുന്ന മറ്റൊരു അച്ഛ

    ReplyDelete
  11. വട്ടുചിന്തയല്ല - കവിതയാണ്....

    ReplyDelete
  12. അർത്ഥവത്തായ വരികൾ.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)