Sunday, June 29, 2014

പരിചിതാപരം


പരിചിത ആഴങ്ങളിലൂടെ
കടന്നു പോകുമ്പോഴാണ്
ഓരോ പൊത്തിലും  ആഴത്തിലും
ഓരോ എന്നെ കണ്ടത്.



കടലാഴങ്ങളെ കുറിച്ച്
പറഞ്ഞൊരുവളോട് നിര്‍ത്താതെ
കണ്ണാഴാങ്ങളോര്‍മ്മിപ്പിച്ചു
മറ്റൊരു ഞാന്‍ ..
ഒരു കാഴ്ചയിലെ
പൂവസന്തമോര്‍പ്പിച്ചവള്‍ -
ഞാനതിന്‍റെ പെരുംഗന്ധത്തെ-
ക്കുറിച്ചുപാടി..


ഒരുവളില്‍ കേട്ടത്
കിതച്ചമര്‍ത്തിയമര്‍ന്നുറങ്ങിയത് -
വിടര്‍ന്ന കണ്ണോടെ നേര്ത്തലിയുന്ന
കിതപ്പുമായ് ഞാന്‍..


ചില തിരിമറിയലുകളില്
ശ്വാസം മുട്ടിപ്പിച്ച്
പാതിയുറക്കത്തില്‍ ഉണര്‍ത്തുന്നു
എന്നെ ഞാന്‍ .....‍
ആരാണെന്ന ചോദ്യത്തിന്
നീയല്ലേ ,ഞാനല്ലേ എന്ന്അവള്‍!
എത്രയെത്ര ഞാന്‍-അവള്‍-നീ-ഞാന്‍ !!

16 comments:

  1. എത്രയെത്ര ഞാന്‍!!!!!!!!!!!
    കണ്ടുതീരുന്നതേയില്ല

    ReplyDelete
  2. നമ്മള്‍ നമ്മളെ കണ്ടെത്താന്‍ ശ്രമിക്കുന്നത് മറ്റുള്ളവരിലൂടെയാണല്ലേ.

    ReplyDelete
  3. ചില നടത്തങ്ങളുണ്ട് ,
    ചില ഊളിയിടലുകള്‍ ..
    പിന്നിലേക്ക് നോക്കി പൊകുമ്പൊള്‍
    എവിടെയൊക്കെയോ നമ്മേ തന്നെ
    കാണാന്‍ കഴിയുന്ന ചിലത് നമ്മളിലൂടെ
    കാലം അടയാളപെടുത്തി വച്ചിട്ടുണ്ട് ..
    പൊടുന്നനേ , മുന്നില്‍ വന്ന് പെടുന്ന
    ഒന്നിലേക്ക് മിഴികള്‍ കൊരുത്ത് പിന്നിലേക്ക്
    പായുമ്പൊള്‍ പരിചിത മുഖങ്ങളിളൊക്കെയും
    നമ്മേ കണ്ട് ഒരു സ്വപ്നത്തിന്റെ തുഞ്ചത്ത്
    വന്നിരുന്ന് പതിയേ ആയ്ക്കുന്നുണ്ടാകും ഇന്നിലേക്ക് ..!

    ReplyDelete
  4. ഒന്നാമൻ :- ഡൂ യൂ നോ ?
    ഇഫ്‌ യൂ നോ, സേ യെസ്‌
    ഇഫ്‌ നോട്ട്‌, സേ നോ.
    രണ്ടാമൻ :- നോ...നോ...
    ഒന്നാമൻ :- യൂ മീൻ.. യൂ നോ, ഓർ നോട്ട്‌ ?
    രണ്ടാമൻ :- നോ..നോ.. ഐ മീൻ ഐ ഡോണ്ട്‌ നോ.
    ഒന്നാമൻ :- യെസ്‌..യെസ്‌...ഐ നോ..ഐ നോ...നോ പ്രോബ്ലം.
    രണ്ടാമൻ :- വാട്ട്‌ ? യൂ മീൻ യൂ നോ..? !
    ഒന്നാമൻ :- നോ..നോ... ഐ മീൻ, ഐ നോ ദാറ്റ്‌ യൂ ഡോണ്ട്‌ നോ..

    ഇതെല്ലാം കണ്ടും കേട്ടും നിന്ന മൂന്നാമൻ :- ഓ..മൈ ഗോഡ്‌...ഐ ഡോണ്ട്‌ നോ വാട്ട്‌ ഈസ്‌ ദിസ്‌..!!! ഒൺലി യൂ നോ...!!

    അപരിചിതരോട്‌ പരിധി വിട്ട്‌ പരിചയത്തിനു പോകാത്തതു തന്നെ നല്ലത്‌. പ്രത്യേകിച്ച്‌ നല്ലതുകൾ അപരിചിതമായിക്കൊണ്ടിരിക്കുന്ന ഈ അപചയ കാലത്ത്‌.

    കവിത നന്നായി എഴുതി.


    ശുഭാശംസകൾ .....




    ReplyDelete
  5. പരിചിത ആഴങ്ങളിലൂടെ
    കടന്നു പോകുമ്പോഴാണ്
    ഓരോ പൊത്തിലും ആഴത്തിലും
    ഓരോ എന്നെ കണ്ടത്.

    ഇനിയും അടുക്കുമ്പോള്‍ കൂടുതലറിയാം എന്നെകളെ...

    ReplyDelete
  6. കവിതയ്ക്ക് വല്ലാത്ത ആഴം............

    ReplyDelete
  7. അവളും നീയും ഞാനും.....ഇഷ്ട്ടമായി.......

    ReplyDelete
  8. "തത്ത്വമസി".
    ആഴവും അര്‍ത്ഥവുമുള്ള കവിത
    ആശംസകള്‍

    ReplyDelete
  9. പെട്ടെന്ന് വായിച്ചിട്ട് പോകാന്‍ സമ്മതിക്കില്ല അല്ലെ.....
    രണ്ടു മൂന്നു വട്ടം വായിച്ചു....

    ReplyDelete
  10. ഒരുവളില്‍ കേട്ടത്
    കിതച്ചമര്‍ത്തിയമര്‍ന്നുറങ്ങിയത് -
    വിടര്‍ന്ന കണ്ണോടെ നേര്ത്തലിയുന്ന
    കിതപ്പുമായ് ഞാന്‍..


    ചില തിരിമറിയലുകളില്
    ശ്വാസം മുട്ടിപ്പിച്ച്
    പാതിയുറക്കത്തില്‍ ഉണര്‍ത്തുന്നു
    എന്നെ ഞാന്‍ .....‍
    ആരാണെന്ന ചോദ്യത്തിന്
    നീയല്ലേ ,ഞാനല്ലേ എന്ന്അവള്‍!
    എത്രയെത്ര ഞാന്‍-അവള്‍-നീ-ഞാന്‍ !!

    ReplyDelete
  11. മറ്റുള്ളതിലെല്ലാം ഞാനെന്നെക്കാണുന്നു,
    മറ്റുള്ളതിലെല്ലാം ഞാനെന്നെത്തിരയുന്നു.
    എൻറെയൊപ്പം ഞാനെന്നു നടിക്കുന്നു,
    ഞാൻ ഞാനെന്നുപറഞ്ഞുനടന്ന രാജാക്കന്മാരും മറ്റും.

    ReplyDelete
  12. എല്ലാവരിലും നമ്മെ കാണുമ്പോൾ നന്മയുണ്ടാവും, ആശംസകൾ.....

    ReplyDelete
  13. നാം നമ്മെ തിരിച്ചറിയുന്നത് പരിചിതമായ ആഴങ്ങള്‍ക്കപ്പുരം അപരിചിതമായ ആഴങ്ങളിലാണ്‌ എന്ന് തോന്നുന്നു.... ചെലപ്പോ തെറ്റാകാം ട്ടോ

    ReplyDelete
  14. കവിത നന്നായി

    ReplyDelete
  15. നീയാരാണെന്ന് എന്നോട് ചോദിച്ചാൽ !!!!

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)