ചില സ്വപ്നങ്ങള്‍ അങ്ങനെയാണ് - ദു:സ്വപ്നങ്ങള്‍ !!
എത്ര തവണ 'അര്ജുനന് ഫല്ഗുനന് ' ജപിച്ചാലും ,
എങ്ങനെയൊക്കെ കണ്ണുകള്‍ ഇറുക്കി അടച്ചാലും
വീണ്ടും വീണ്ടും ഉറക്കത്തിന്റെ ഉള്ളറകളില്‍ നിന്ന്
ഉണര്‍ത്താതെ ഉറക്കാതെ കടന്നെത്തുന്നു ദു:സ്വപ്നങ്ങള്‍
എന്റെ ദുര്‍ബലമായ എതിര്‍പ്പുകളെയൊക്കെ
ഒഴുകിയ വെള്ളപ്പാട് പോലെ തുടച്ചുമാറ്റി ,
കൃത്യമായും വ്യക്തമായും ശക്തമായും എന്തിനാണ്
എന്റെ ദുസ്വപ്നമേ നീയെന്നിലേക്ക് വീണ്ടും വരുന്നത്!!!
ചില മനുഷ്യരും അങ്ങനെയാണ് -
ഭൂതകാലത്തിന്റെ ഏതോ ഇടനാഴിയില്‍
ഞാനൊഴുക്കി വിട്ട ചില മനുഷ്യര്‍
വേണ്ടാത്തവര്‍, മിണ്ടാത്തവര്‍ , കാണാത്തവര്‍ !
ഇടവഴികള്‍ പലത് മാറിക്കടന്നു പോയിട്ടും
പുതിയ പാതകള്‍ ഞാന്‍ വെട്ടിയെടുത്തിട്ടും
എവിടെ നിന്നാണ് നിങ്ങള്‍ ഈയാംപാറ്റകളെ പോലെ
വീണ്ടും വീണ്ടും എന്നിലെക്കെത്തുന്നത് !
പുതിയ മലയുടെ അടിവാരത്ത് എനിക്ക് മാത്രമറിയുന്ന
ഒരു തുരങ്കം - അതെങ്ങനെ നിങ്ങള്‍ കണ്ടു മനുഷ്യരേ ??!!
മൂന്നടി വെച്ച് മാറി നില്ക്കാന്
ഏത് ഭൂലോകം കടമെടുക്കും ?
ഏത് പാതാളം അളന്നെടുക്കും ?
ഏത് സ്വര്‍ഗ്ഗ വാതില്‍ കടക്കും ?
നിഴല്‍പ്പാവകളെ പോലെ നിങ്ങള്‍
ഇല്ലാ വെളിച്ചത്തില്‍ ചൊല്ലാക്കഥകളില്
ഞാനറിയാതെ ആഗ്രഹിക്കാതെ
എന്തിനെന്നിലേക്ക് വീണ്ടും വരുന്നു!!
ചില മനുഷ്യര്‍ അങ്ങനെയാണ് - അതിരുകള്‍ തുളച്ച്,
എത്ര വട്ടം നിരാകരിച്ചാലും പിന്നെയും എത്തും
ഓര്‍മ്മകളായി - വാര്‍ത്തകളായി - കളഞ്ഞ
കാലത്ത് നിന്നുള്ള പ്രതിധ്വനികളായി
ചെവികളില്ലാതെ, മുഖങ്ങളില്ലാതെ, ശബ്ദം മാത്രമായി ചിലര്‍
എനിക്കിവരെ വേണ്ടെന്ന് ആര്‍ക്കെങ്കിലും പറയാമോ??!!!
എത്ര തവണ 'അര്ജുനന് ഫല്ഗുനന് ' ജപിച്ചാലും ,
എങ്ങനെയൊക്കെ കണ്ണുകള്‍ ഇറുക്കി അടച്ചാലും
വീണ്ടും വീണ്ടും ഉറക്കത്തിന്റെ ഉള്ളറകളില്‍ നിന്ന്
ഉണര്‍ത്താതെ ഉറക്കാതെ കടന്നെത്തുന്നു ദു:സ്വപ്നങ്ങള്‍
എന്റെ ദുര്‍ബലമായ എതിര്‍പ്പുകളെയൊക്കെ
ഒഴുകിയ വെള്ളപ്പാട് പോലെ തുടച്ചുമാറ്റി ,
കൃത്യമായും വ്യക്തമായും ശക്തമായും എന്തിനാണ്
എന്റെ ദുസ്വപ്നമേ നീയെന്നിലേക്ക് വീണ്ടും വരുന്നത്!!!
ചില മനുഷ്യരും അങ്ങനെയാണ് -
ഭൂതകാലത്തിന്റെ ഏതോ ഇടനാഴിയില്‍
ഞാനൊഴുക്കി വിട്ട ചില മനുഷ്യര്‍
വേണ്ടാത്തവര്‍, മിണ്ടാത്തവര്‍ , കാണാത്തവര്‍ !
ഇടവഴികള്‍ പലത് മാറിക്കടന്നു പോയിട്ടും
പുതിയ പാതകള്‍ ഞാന്‍ വെട്ടിയെടുത്തിട്ടും
എവിടെ നിന്നാണ് നിങ്ങള്‍ ഈയാംപാറ്റകളെ പോലെ
വീണ്ടും വീണ്ടും എന്നിലെക്കെത്തുന്നത് !
പുതിയ മലയുടെ അടിവാരത്ത് എനിക്ക് മാത്രമറിയുന്ന
ഒരു തുരങ്കം - അതെങ്ങനെ നിങ്ങള്‍ കണ്ടു മനുഷ്യരേ ??!!
മൂന്നടി വെച്ച് മാറി നില്ക്കാന്
ഏത് ഭൂലോകം കടമെടുക്കും ?
ഏത് പാതാളം അളന്നെടുക്കും ?
ഏത് സ്വര്‍ഗ്ഗ വാതില്‍ കടക്കും ?
നിഴല്‍പ്പാവകളെ പോലെ നിങ്ങള്‍
ഇല്ലാ വെളിച്ചത്തില്‍ ചൊല്ലാക്കഥകളില്
ഞാനറിയാതെ ആഗ്രഹിക്കാതെ
എന്തിനെന്നിലേക്ക് വീണ്ടും വരുന്നു!!
ചില മനുഷ്യര്‍ അങ്ങനെയാണ് - അതിരുകള്‍ തുളച്ച്,
എത്ര വട്ടം നിരാകരിച്ചാലും പിന്നെയും എത്തും
ഓര്‍മ്മകളായി - വാര്‍ത്തകളായി - കളഞ്ഞ
കാലത്ത് നിന്നുള്ള പ്രതിധ്വനികളായി
ചെവികളില്ലാതെ, മുഖങ്ങളില്ലാതെ, ശബ്ദം മാത്രമായി ചിലര്‍
എനിക്കിവരെ വേണ്ടെന്ന് ആര്‍ക്കെങ്കിലും പറയാമോ??!!!
കമന്റിടുന്നതിൽ പ്രശ്നം ഒന്നും ഇല്ലല്ലൊ അല്ലെ? ഹ ഹ ഹ ഇനി എന്നെ ഒക്കെ ഒഴുക്കി വിട്ടതായിരുന്നൊ എന്നെങ്ങനെ അറിയും?
ReplyDeleteവെറുതെ പറഞ്ഞതാ കേട്ടൊ ഇതേ ചിന്തകൾ എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളതാണ്
കമന്റ് ഇടുന്നതില്‍ ഒരു പ്രശ്നവും ഇല്ല മാഷെ! :)
Deleteഅങ്ങയെ ഒഴുക്കിവിട്ടിട്ടില്ല - ഒഴുക്കി വിടല്‍ അത്രയ്ക്ക് ആകുമ്പോള്‍ മാത്രമേയുള്ളൂ ;).
നന്ദി ട്ടോ..സന്തോഷം സ്നേഹം വായനയ്ക്ക്, അഭിപ്രായത്തിന് :)
:)
ReplyDeleteനന്ദി, സന്തോഷം, സ്നേഹം ട്ടോ വായനയ്ക്ക് :)
Deleteചില മനുഷ്യര്‍ അങ്ങനെയാണ് - അതിരുകള്‍ തുളച്ച്,
ReplyDeleteഎത്ര വട്ടം നിരാകരിച്ചാലും പിന്നെയും എത്തും
ഓര്‍മ്മകളായി - വാര്‍ത്തകളായി - കളഞ്ഞ
കാലത്ത് നിന്നുള്ള പ്രതിധ്വനികളായി ആശംസകൾ
സത്യം ചന്തുമ്മാമാ !! അതിരുകള്‍ അവര്‍ക്ക് ബാധകം അല്ലാത്തത് പോലെ! :)
Deleteഇങ്ങനെ ഒക്കെ എന്റെ ചിന്തകള്‍ നിങ്ങളെ പോലെ ഉള്ളവര്‍ ശരി വെക്കുമ്പോള്‍ ഒരാശ്വാസം -ഞാന്‍ മാത്രമല്ല പാതയില്‍ എന്ന്!!
നന്ദി, സന്തോഷം, സ്നേഹം :)
നമ്മുടെ അതിരുകളെ നിഷ്പ്രയാസം ഭേദിക്കാന്‍ ശക്തി (പലവിധത്തിലും) നേടുന്നവരാണ് ചുറ്റും വല വിരിച്ചിരിക്കുന്നത്. തിരിച്ചറിഞ്ഞാലും പലപ്പോഴും ഒഴിവാക്കാന്‍ കഴിയാറില്ല.
ReplyDeleteസത്യമാണ് രാംജിയെട്ടാ. നമ്മള് എവിടെ ആണ് അതിരിന് വിള്ളല്‍ ഇട്ടതെന്ന് നോക്കുന്നവര്‍ /മനസിലാക്കുന്നവര്‍ :).
Deleteഎന്റെ ചിന്ത മനസിലാക്കി മറുപടികള്‍ കാണുമ്പോള്‍ ആശ്വാസം, സന്തോഷം....
ഒത്തിരി സ്നേഹം വായനയ്ക്ക്, അഭിപ്രായത്തിന് :)
ശരി,
ReplyDeleteഞാന്‍ പറയുന്നു.. "ചെവികളില്ലാതെ, മുഖങ്ങളില്ലാതെ, ശബ്ദം മാത്രമായി ചെന്ന്
ആര്‍ഷയെ പ്യേടിപ്പിക്കുന്ന അലവലാതിആത്മാക്കളേ... ഒഴിഞ്ഞുപോ.. ഒഴിഞ്ഞുപോ...
ഓം.. ഹ്രീം.. !! ഓം.. ഹ്രീം... !! ;)
ഹഹാ... :) അക്കാകുക്കാ ഇക്കാ, അതാണ് വേണ്ടത്! ഇനി ഈ അലവലാതി ആത്മാക്കള്‍ എന്നെ ശല്യപ്പെടുതുമോ എന്ന് നോക്കട്ടെ - ആരേലും ഒന്ന് പറയുമോ എന്ന ചോദ്യത്തിന് , ഇതാ പറഞ്ഞിരിക്കുന്നു അല്ലെ? :)
Deleteനന്ദി, സന്തോഷം, സ്നേഹം ....
കൊച്ചുകുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ദുസ്സ്വപ്നം കണ്ട് ഞെട്ടി ഉണരാറുണ്ട്.അപ്പോള്‍ അമ്പലത്തിലൊ മറ്റൊ പോയി പൂജാരിയെ കണ്ട് മന്ത്രച്ചരടൂതി കെട്ടും......
ReplyDeleteവിശ്വാസമാണല്ലോ എല്ലാം...
ആശംസകള്‍
അതെ സര്, വിശ്വാസം അതാണ് എല്ലാം :). ഒരു ചരട് എനിക്കും വേണം ... :(
Deleteനന്ദി ട്ടോ.. സന്തോഷം... :)
ആച്ചീ... ഇത് വട്ടു തന്നെ.. സംശയില്ല്യ.. അതിര് മാന്തുന്ന ശീലം ഉണ്ടല്ലേ.. :)
ReplyDeleteഅയ്യോ! പപ്പേച്ചീ.. ഈ വട്ടുചിന്തകള്‍ ഉള്ള എല്ലാവരും വട്ടുള്ളവര്‍ അല്ല ട്ടോ ;)
Deleteഅതിര് വേറെ കുറേപ്പേര് മാന്തുവാനെന്നേ!!
സന്തോഷം , സ്നേഹ ട്ടോ :)
ചിന്തകൾ സ്വപ്നങ്ങളായും ബാധകളായും പിടിമുറുക്കിയിരിക്കുന്നു..
ReplyDeleteനല്ല വരികൾ ആർഷ...ആശംസകൾ
നന്ദി വര്‍ഷിണി.. ഒഴിഞ്ഞു പോകാതെ ചില ശബ്ദങ്ങള്‍!
Delete:) സ്നേഹം...
എന്തു പറ്റി ,,എവിടെനിന്നോ ഒരു പണി കിട്ടിയ പോലെയുണ്ടല്ലോ :)
ReplyDeleteകറക്റ്റ്! കൃത്യായി മനസിലാക്കിയല്ലോ ബായീ :)
Deleteപക്ഷെ, ഒരാശ്വാസം ഇപ്പോള്‍ -ഇങ്ങനെ ചിന്തിക്കുന്നവര്‍ വേറെയും ഉണ്ട്!
നന്ദി ട്ടോ..സന്തോഷം
അതുകൊണ്ടല്ലേ നമ്മള് അതിനെ സ്വപ്നമെന്ന് വിളിക്കുന്നത്.....
ReplyDeleteഅതെ! സ്വപ്നം മാത്രമാകുമ്പോള്‍ കുഴപ്പമില്ല - ശബ്ദം കൂടിയാകുമ്പോള്‍ ഇനിയത് മുഖങ്ങള്‍ ആകുമല്ലോ എന്നാ പേടി.. :)
Deleteസന്തോഷം ട്ടോ.. സ്നേഹം :)
ചിലര്‍ ഓര്‍മ്മകളിലേക്ക്/സ്വപ്നങ്ങളിലേക്ക്/ജീവിതത്തിലേക്ക് ഒക്കെയും സ്നേഹത്തിന്റെ/സൌഹൃദത്തിന്റെ/പ്രണയത്തിന്റെ/കാലുഷ്യത്തിന്റെ/അസ്വാസ്ഥ്യത്തിന്റെ അങ്ങനെയങ്ങനെയെന്തിന്റെയൊക്കെയോ തലപ്പുകള്‍ ഒരു ഡ്രില്ലിംഗ് മെഷീന് കണക്കെ മൂര്ച്ചകൂട്ടിയാഴ്ത്തുകയാണ്. ഇതൊക്കെയത്രേ ജീവിതം .~!
ReplyDeleteഒരു ഡ്രില്ലിംഗ് മഷീന് കണക്കെ! എത്ര സത്യമാണ് ആ പറച്ചില് എന്നോ നാമൂസ്.... :)
Deleteസ്നേഹസൌഹൃദങ്ങള്‍ സഖേ...
ആരെയോ സ്വപ്നത്തിൽ കണ്ടതും പോര ഇപ്പൊ അതിനെ പേടിയാക്കുകയും ചെയ്യുന്നോ എന്നിട്ടും പഴി സ്വപ്നത്തിനു കൊള്ളാല്ലോ പരിപാടി ഇഷ്ടം
ReplyDeleteഹഹാ :) അതെയതെ,പേടിച്ചല്ലോ അല്ലെ? :)
Deleteസന്തോഷം ട്ടോ.. ഇഷ്ടത്തിനോക്കെയും തിരികെ സ്നേഹം, നന്ദി...
ചില സ്വപ്നങ്ങള്‍ അങ്ങനെയാണ്..
ReplyDeleteപലപ്പോഴും ജാലകം തകര്‍ത്ത് തമസ്സില് ലയിക്കുന്നു
ചില സ്വപ്നങ്ങള്‍ വേണ്ടെങ്കിലും നമുക്ക് ഉള്ളില്‍ തന്നെ കറങ്ങുന്നു!
Deleteനന്ദി വായനയ്ക്ക്, അഭിപ്രായത്തിന്.. ഒത്തിരി സന്തോഷം :)
ചിലര്‍ വന്നാല്‍ പിന്നെ കാര്യങ്ങളൊന്നും പഴയതുപോലാവുകയില്ല
ReplyDeleteചിലര്‍ പോയാല്‍ പിന്നെ കാര്യങ്ങളൊന്നും പഴയതുപോലെ ആവുകയില്ല
ചില സംഭവങ്ങള്‍ക്ക് ശേഷം ഒന്നും പഴയതുപോലെയാകുന്നില്ല
അജിത് ജിയുടെ ഓരോ സ്ഥലത്തെയും കമന്റുകൾ വായിക്കുമ്പോൾ അസൂയ തോന്നുന്നു. ഹ ഹ കലാകാരൻ
Deleteഅതെയതെ അജിത്തേട്ടാ... ചിലര്‍ അങ്ങനെയാണ്..അങ്ങന മാത്രം !
Deleteനന്ദി, സ്നേഹം :)
ഇഷ്ട്ടായി ആർഷ
ReplyDeleteനന്ദി ഈ ഇഷ്ടത്തിന്, വായനയ്ക്ക്.. സന്തോഷം, സ്നേഹം നീലിമാ :)
Deleteപേടിസ്വപനങ്ങൾ.
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
പേടി സ്വപ്നങ്ങള്‍ മാഷെ! :) നന്ദി ട്ടോ... സന്തോഷം, സ്നേഹം വായനയ്ക്ക് -അഭിപ്രായത്തിന്.
Deleteഎത്ര തവണ 'അര്ജുനന് ഫല്ഗുനന് ' ജപിച്ചാലും ,
ReplyDeleteഎങ്ങനെയൊക്കെ കണ്ണുകള്‍ ഇറുക്കി അടച്ചാലും
വീണ്ടും വീണ്ടും ഉറക്കത്തിന്റെ ഉള്ളറകളില്‍ നിന്ന്
ഉണര്‍ത്താതെ ഉറക്കാതെ കടന്നെത്തുന്നു ദു:സ്വപ്നങ്ങള്‍ .... Manassiruthi japikkuka :)
മനസിരുത്തി ജപിച്ചാലും മുഖമില്ലാതെ വരുന്നത് ശബ്ദങ്ങളായി വരുന്നവരെ എന്ത് ചെയ്യും ഡോക്ടറെ!! :)
Deleteനന്ദി, സന്തോഷം, സ്നേഹം ട്ടോ വായനയ്ക്ക് -അഭിപ്രായത്തിന്.
അനുവാദമില്ലാതെ കടന്നു വരുന്ന അതിഥികളെയും സ്വീകരിക്കണം ..
ReplyDeleteവേണം ഇക്കാ.. പക്ഷെ, നമുക്ക് വേണ്ടേ വേണ്ട എന്നുള്ളവരെ അതിഥികള്‍ ആയി കാണാനോ എന്നാണ് സംശയം :).. നന്ദി ട്ടോ.. സന്തോഷം :)
Deleteമൂന്നടി വെച്ച് മാറി നില്ക്കാന്
ReplyDeleteഏത് ഭൂലോകം കടമെടുക്കും ?
ഏത് പാതാളം അളന്നെടുക്കും ?
ഏത് സ്വര്‍ഗ്ഗ വാതില്‍ കടക്കും
അളന്നെടുക്കുവാൻ ഇനി ഒന്നുമില്ല....അല്ലേ
ഇല്ല മുരളിയേട്ടാ... ഒരിടവും ബാക്കി വെക്കാതെ ആണ് അവര്‍ നമ്മളിലേക്ക് വരുന്നത്... ആരെങ്കിലും പറയും വരെ -ആ പറഞ്ഞത് കേള്‍ക്കും വരെ!!
Deleteനന്ദി, സന്തോഷം, സ്നേഹം ട്ടോ വായനയ്ക്ക് -അഭിപ്രായത്തിന്...
കവിത നന്നായിട്ടുണ്ട് ആര്‍ഷ....ശുഭാശംസകൾ...
ReplyDeleteസ്നേഹം സന്തോഷം നന്ദി സാജന് :)
Deleteനമുക്ക് ഓടിയൊളിക്കാൻ അവകാശമില്ല, ഒളിക്കാനിടവുമില്ല. കഴുകൻകൂട്ടങ്ങൾ ഈയാം പാറ്റകൾ പോലെയാവാൻ നമ്മൾ വളരുക. ആ ഈയാം പാറ്റകൾ എരിഞ്ഞടങ്ങുന്നതുവരെ അങ്ങനെ പറന്നുനടക്കട്ടെ.
ReplyDeleteആശംസകൾ... :)
ഈയാം പാറ്റകള്‍ :) . എഴുതിയതില്‍ ഏറ്റവും ഇഷ്ടമായി തോന്നിയ ഒരു വാക്കാണത് . അത് തന്നെ എടുത്തു പറഞ്ഞതില്‍ ഒത്തിരി സന്തോഷം... നന്ദി ,സ്നേഹം :)
Deleteചെവികളില്ലാതെ, മുഖങ്ങളില്ലാതെ, ശബ്ദം മാത്രമായി ചിലര്‍
ReplyDeleteഇല്ലേ? അങ്ങനെ ഇല്ലേ ചിലര്‍! നമുക്കറിയുന്നവര് - നമ്മളെ അറിയുന്നവര്‍!! :)
Deleteനന്ദി ട്ടോ
ഞാനാദ്യമായാണ് ഇവിടെ വരുന്നത്. നല്ല എഴുത്ത്.നല്ല ചിന്ത
ReplyDeleteനന്ദി സര്.. ഒത്തിരി സന്തോഷം അങ്ങയെ ഇവിടെ കണ്ടതില്‍ ... ഇനിയും വരുമെന്നും വായിക്കുമെന്നും അഭിപ്രായം പറയും എന്നും കരുതുന്നു.. :)
Deleteഓര്‍മ്മകള്‍ ആണോ അതോ സ്വപ്നമാണോ ഇപ്പോള്‍ പ്രശ്നം???? ദ്വുസ്വപ്നം നല്ലതാണ്.... ആശംസകള്‍
ReplyDeleteദു:സ്വപ്നം നല്ലതാണെന്നോ... ? ഇത് ഏത് ദേശത്താ ??? ങേ? :)
Deleteഓര്‍മ്മകള്‍/ശരിക്കുള്ള ആളുകള്‍/ ദുസ്വപ്നം പോലെ ചില സംഭവങ്ങള്‍ എല്ലാം ചേര്‍ന്ന് ഇങ്ങനെ ഒക്കെയായി :D
അപ്പൊ നന്ദി ,സ്നേഹം, സന്തോഷം :) ഇനിയും വരുമല്ലോ അല്ലെ? ;)
കൊള്ളാം
ReplyDeleteനന്ദി ശ്രീ... പഴയ സൌഹൃദങ്ങള്‍ ഇങ്ങനെ ഇവിടെ കാണുമ്പോള്‍ സന്തോഷം ആണ് ട്ടോ ....
Deleteഞാനാദ്യമായാണ് ഇവിടെ.............
ReplyDeleteപേടിസ്വപനങ്ങൾ.... നന്നായിട്ടുണ്ട്...
നല്ല എഴുത്ത്.നല്ല ചിന്ത,,,,,,,,,,ആശംസകൾ... :)
നന്ദി :) .. ആദ്യ വായനയ്ക്ക്, അഭിപ്രായത്തിന്... സ്നേഹം, സന്തോഷം . ഇനിയും വരുമെന്ന് കരുതുന്നു...
Delete''മൂന്നടി വെച്ച് മാറി നില്ക്കാന്
ReplyDeleteഏത് ഭൂലോകം കടമെടുക്കും ?''
ആശംസ!
:) :) നന്ദി സര്.. വായനയ്ക്ക്, അഭിപ്രായത്തിന്... സ്നേഹം, സന്തോഷം
Delete