Tuesday, January 14, 2014

ഒരു ചായ

അടുക്കള തളത്തില്‍ ഇരിപ്പുണ്ട് ഒരു ചായ
ആറിത്തണുത്ത് അനാഥമായി !


'അമ്മേ പാല' കൊഞ്ചലിനൊപ്പം ,
'എടിയേ ഷര്‍ട്ട്‌ ' എന്നൊരു വിളിയ്ക്കൊപ്പം ,
'ശ്ശ്ശ്സ് ' എന്ന് നീട്ടിയൊരു വിസിലിനൊപ്പം ,
'ആയിലെ ദോശ' ചോദ്യങ്ങള്‍ക്കൊപ്പം ,
'ഞങ്ങളെ എപ്പോഴാ കീറി മുറിക്കുവാ '
സാമ്പാര്‍ കഷ്ണചിണുങ്ങലിനൊപ്പം ,
ദൂരെ നിന്ന് നീട്ടിയടിക്കുന്നൊരു സ്കൂള്‍
ബസിന്‍റെ 'നേരം നേരം പോയ്‌' ഹോണിനൊപ്പം,


തളത്തില്‍ കാത്തു കാത്തിരിപ്പുണ്ട്
അമ്മയുടെ ആദ്യമൊഴിച്ച ചായ!








 

88 comments:

  1. തിരക്കിനിടയില്‍........
    ആരു ശ്രദ്ധിക്കാന്‍....!
    ആശംസകള്‍

    ReplyDelete
    Replies
    1. എല്ലാവര്‍ക്കും തിരക്കല്ലേ... അതാ... :)
      നന്ദി സര്‍ :) സ്നേഹം

      Delete
  2. ആ ചായയുടെ മധുരം ഒന്ന് വേറെ തന്നെ ...!

    ReplyDelete
    Replies
    1. അമ്മച്ചായസ്വാദ് :)
      നന്ദി മുരളിയേട്ടാ... സ്നേഹം .

      Delete
  3. ആ ചായയ്ക്കെങ്കിലും അറിയാമായിരിക്കും, അമ്മയുടെ തിരക്ക്- നല്ല കവിത--

    ReplyDelete
    Replies
    1. നന്ദി അനിതേച്ചീ :).. ഒത്തിരി സന്തോഷം.. അതെയതെ , ആ ചായ എങ്കിലും അറിയുന്നുണ്ടാകും

      Delete
  4. ആറിത്തണുത്ത ചായയില്‍ നിന്നും ആവി പറക്കുന്നുണ്ടോ?..
    ആളുകളെ പറ്റിക്കുന്നോ?.. ങേ?..
    പ്രതിഷേധം രേഖപ്പെടുത്തുന്നു.. ങാ..!! :)

    ReplyDelete
    Replies
    1. ആവിപറക്കുന്ന തണുത്ത ചായയോട് ഞാനും പ്രത്ഷേധിയ്ക്കുന്നു...ശക്തമായി പ്രതിഷേധിയ്ക്കുന്നു

      Delete
    2. രണ്ടാളോടും ഒപ്പം ഞാനും പ്രതിഷേധിക്കുന്നു!!! :)
      നന്ദി ട്ടാ, സ്നേഹം... സന്തോഷം .

      Delete
  5. നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. :) നന്ദി സര്‍... സ്നേഹം

      Delete
  6. ചായ .... നല്ലത് ....

    ReplyDelete
    Replies
    1. അമ്മച്ചായ! :)
      നന്ദി ട്ടോ.. സന്തോഷം

      Delete
  7. Replies
    1. ഡോക്ടര്‍ക്ക് ഈ ചായ മനസിലായോ? :) നന്ദി ഒത്തിരി സന്തോഷം :)

      Delete
  8. Replies
    1. ആറിത്തണുത്തു ശരിയാണ് രാംജിയേട്ടാ ! :(
      നന്ദി ട്ടോ.. സ്നേഹം :)

      Delete
  9. സുപ്രഭാതം ആർഷാ...നിയ്ക്ക്‌ ചുടു ചായ തരൂ

    ReplyDelete
    Replies
    1. തരാം വര്ഷിണീ :) ഇരിക്കൂ ട്ടോ.... ]
      സ്നേഹം സഖീ

      Delete
  10. തളത്തില്‍ കാത്തു കാത്തിരിപ്പുണ്ട്
    അമ്മയുടെ ആദ്യമൊഴിച്ച ചായ!
    ആറി തണുക്കാതിരിക്കട്ടെ !!!

    ReplyDelete
    Replies
    1. ആറിത്തണുത്തിക്കാ :)
      സന്തോഷം, സ്നേഹം ട്ടോ...

      Delete
  11. ഇതൊരു ലൈറ്റ് ചായയായല്ലോ :)

    ReplyDelete
    Replies
    1. കടുപ്പിക്കണോ? :)
      നന്ദി ട്ടോ ബായീ

      Delete
  12. എനിക്കിപ്പോ കിട്ടണം ആ ചായ ;)

    ReplyDelete
    Replies
    1. തണുത്തതോ ചൂടുള്ളതോ? :)
      നന്ദി ട്ടോ സ്നേഹം...

      Delete
  13. Replies
    1. നന്ദി ഡോക്ടര്‍.. അമ്മച്ചായ ആയത് കൊണ്ടാകും തണുത്തിട്ടും സ്വാദ് :)

      Delete
  14. അടുക്കള തളത്തില്‍ ഇരിപ്പുണ്ട് ഒരു ചായ
    ആറിത്തണുത്ത് അനാഥമായി !

    ReplyDelete
    Replies
    1. ഇല്ലേ ചന്തുമാമാ? ഇരിപ്പില്ലേ? :(
      വായനയ്ക്ക് നന്ദി ട്ടോ..സ്നേഹം സന്തോഷം :)

      Delete
  15. പക്ഷെ എന്റെ ഭൈമി അതങ്ങനെ വച്ച് വച്ച് തണുത്തിട്ടെ കുടീക്കൂ. ഇപ്പറഞ്ഞ വിളികളിൽ ഏഴിലൊന്നു പോലും ഇല്ലാഞ്ഞിട്ടും
    പുള്ളിക്കാരിക്കതാ ഇഷ്ടം ഹ ഹ ഹ :)

    ReplyDelete
    Replies
    1. :) അങ്ങനെ തന്നെയണോ എന്ന് ഒന്ന് കൂടി ചോദിക്കട്ടെ ഞാന്‍! :D
      സന്തോഷം സര്‍.. ഒത്തിരി നന്ദിയും...

      Delete
  16. നന്നായി ,പക്ഷെ തിരുത്തുകള്‍ ഇനിയും ബാക്കിയാണ് ,കവിതയിലും സമൂഹത്തിലും

    ReplyDelete
    Replies
    1. നന്ദി സിയാഫിക്കാ :) തിരുത്തലുകള്‍ സമൂഹത്തില്‍ വേണം എന്ന് ഞാനും പറയുന്നു - കവിതയില്‍ - "മടി തന്‍ പെരുന്തലയിലേറ്റുന്നു ! "

      Delete
  17. സ്നേഹമാവാം,,കരുതലും. പക്ഷെ, നിര്‍ബന്ധമെന്നും ബാധ്യതയെന്നും ഭാരമാകരുത്.

    ReplyDelete
    Replies
    1. ഇല്ല നാമൂസ് -നിര്‍ബന്ധമിലാത്ത കരുതലുകള്‍... ബാധ്യത ആകാത്ത സ്നേഹം ..അതാണ് അമ്മ എന്ന് അറിയാതെ അറിഞ്ഞു കൊണ്ടിരിക്കുന്നു ...
      നന്ദി, സ്നേഹം :)

      Delete
  18. അമ്മമനമറിയണമെങ്കില്‍
    താന്നമ്മക്ക്യോപ്പമെത്തണം rr

    ReplyDelete
    Replies
    1. സത്യം -പരമാര്‍ത്ഥ സത്യം! കഴിക്കാതെ ബാഗില്‍ കൊണ്ട് വന്ന മിട്ടായികള്‍ എത്ര കഥ പറയുന്നു :)
      നന്ദി , സ്നേഹം ട്ടോ

      Delete
  19. ഹോ ആർഷാ.... ഇതെന്റെ ചായയാണ് <3

    ReplyDelete
    Replies
    1. ഇങ്ങനെ മിക്ക അമ്മമാരും പറയുന്നു സൂനാ.. :)
      നമ്മുടെ ചായകള്‍ അല്ലെ?
      സ്നേഹം ട്ടോ..

      Delete
  20. അമ്മ തന്ന തണുത്ത ചായക്ക്, ഐസ് ടീയോളം രുചി വരുമോ?

    ReplyDelete
    Replies
    1. ഇല്ല :) അമ്മയുടെ ചായയ്ക്ക് തണുത്താലും രുചി തന്നെ ,, സന്തോഷം ട്ടോ ലംബാ.. സ്നേഹം :)

      Delete
  21. Replies
    1. വല്ലാതെ തണുത്ത ചായ! എന്നാലും കുടിക്കാന്‍ വന്നതില്‍ സന്തോഷം :) നന്ദി ട്ടോ

      Delete
  22. ചായ തണുത്തു പോയി :(

    ReplyDelete
    Replies
    1. ഇന്നും ... അല്ലെ മുബീ? :)
      സന്തോഷം ട്ടോ, സ്നേഹം....

      Delete
  23. എന്നും തണുക്കുന്ന ചായകൾ ...

    ReplyDelete
    Replies
    1. എന്നും കാട്ടുകുറിഞ്ഞി !! വേണമെന്ന് വെച്ചിട്ടല്ല -പക്ഷെ..... :(
      നന്ദി, സന്തോഷം, സ്നേഹം ട്ടോ വായനയ്ക്ക് -അഭിപ്രായത്തിന്. :)

      Delete
  24. തണുത്ത ചായയേക്കാൾ നല്ലത് തണുത്ത കാപ്പിയാണ്‌. എങ്കിലും ചൂടുചായയേക്കാൾ ഭേദം തണുത്ത ചായതന്നെ.

    ReplyDelete
    Replies
    1. ങേ! എല്ലാം മനസിലായി... ഏറ്റവും നല്ലത് തണുത്ത ഐസ്ക്രീം ആണ് :) നന്ദി, സന്തോഷം, സ്നേഹം ട്ടോ വായനയ്ക്ക് -അഭിപ്രായത്തിന്.

      Delete
  25. പ്രതിഷേധവും സങ്കടവും എല്ലാം തണുത്ത് ,ആവിപാറുന്ന ആ ചായയില്‍ ഉണ്ട് !
    നല്ല ആശംസകള്‍
    @srus..

    ReplyDelete
    Replies
    1. പ്രതിഷേധവും, സങ്കടവും, സ്നേഹവും :) അത് കണ്ടില്ലേ അസ്രൂസേ... ":)
      നന്ദി ട്ടോ.. സന്തോഷം, സ്നേഹം....

      Delete
  26. എൻതിനോ വേണ്ടി തണുകകുനന ചായ.......

    ReplyDelete
    Replies
    1. ആര്‍ക്കോ വേണ്ടി :)
      നന്ദി, സന്തോഷം, സ്നേഹം ട്ടോ വായനയ്ക്ക് -അഭിപ്രായത്തിന്.

      Delete
  27. ചായ...കൊഴിഞ്ഞുപോയ നിമിഷങ്ങളുടെ മുനിഞ്ഞു കത്തുന്ന മണ്‍ചിരാതുകള്‍....

    ReplyDelete
    Replies
    1. ചായ - മറക്കാനാകാത്ത ചില ഓര്‍മ്മക്കുറിപ്പുകള്‍! :) നന്ദി, സന്തോഷം, സ്നേഹം ട്ടോ വായനയ്ക്ക് -അഭിപ്രായത്തിന്.

      Delete
  28. ഈ ചായ അമ്മ ഇട്ടു തന്ന ചായ ആണോ അതോ അമ്മയ്ക്ക് ഒഴിച്ച് വച്ച ചായയാണോ അതോ സ്വയം എടുത്തു വച്ചിട്ട് കുടിക്കാൻ വിട്ട ചായയാണോ? പാചകത്തിനിടയ്ക്കു എഴുതിയ കവിതയാണ് അത് മനസ്സിലായി

    ReplyDelete
    Replies
    1. 'അമ്മ' ഇട്ട ചായയാണ് - അമ്മയ്ക്ക് വേണ്ടി ഒഴിഹു വെച്ച ചായയാണ് - സ്വയം എടുത്തു വെച്ച് കുടിക്കാന്‍ മറന്നതുമാണ് - പിന്നെ പാചകത്തിനിടയില്‍ എഴുതിയത് ആണെന്നുള്ളത് വളരെ വളരെ ശരിയും ആണ് :)... അപ്പൊ എല്ലാം മനസിലായില്ലേ? നന്ദി, സന്തോഷം, സ്നേഹം ട്ടോ വായനയ്ക്ക് -അഭിപ്രായത്തിന്.

      Delete
  29. തിരക്കിനിടക്ക് മൈൻഡ് ചെയ്യാണ്ട് .... പാവം ചായ ....

    ReplyDelete
    Replies
    1. ആഹാ.. അപ്പോഴും ചായയോടാ സഹതാപമല്ലെ? ;)
      നന്ദി, സന്തോഷം, സ്നേഹം ട്ടോ വായനയ്ക്ക് -അഭിപ്രായത്തിന്.

      Delete
  30. ഓര്‍മകളില്‍ നിന്നും ഒരു ചായയുടെ രോദനം ...അന്നത്തെ മറവികള്‍ ഇന്നത്തെ നഷ്ടവും വേദനയുമാണ് .ആശംസകള്‍ ..

    ReplyDelete
    Replies
    1. അന്നത്തെ മറവികള്‍! - ഇന്നും മറന്നു വെക്കപ്പെടുന്ന ചായകള്‍ ഉണ്ട് :)
      സന്തോഷം ട്ടോ. നന്ദി,സ്നേഹം വായനയ്ക്ക് -അഭിപ്രായത്തിന്.

      Delete
  31. ആര്‍ച്ചേ..വളരെ, വളരെ ഇഷ്ടപ്പെട്ടു..ഈ പ്രതിഷേധം. ഇങ്ങനെ തണുക്കാതിരിക്കാന്‍ ഞാന്‍ പണ്ടേ തീരുമാനിച്ചു. ഗ് ളാസിലേക്ക് പകരുന്നേയില്ല.എന്റെ ഗ് ളാസ് എന്നും ഒഴിഞ്ഞിരിക്കുകയാണ്.ഒരു ചായ കുടിച്ചില്ലേലെന്താ..സഹനത്തിന്റെ, ത്യാഗത്തിന്റെ..ലേബല്‍ ചൂടോടെ തലയിലിരിക്കട്ടെ..മീസാന്‍ കല്ലിന്റെ

    ReplyDelete
    Replies
    1. :) ഹഹ.. അപ്പൊ ചായ വേണ്ടാന്ന് വെച്ച് അല്ലെ!!!
      ശരിയാ, തണുത്ത ചായ കുടിക്കുന്നതിലും ഭേദം വേണ്ടാന്ന് വെക്കുന്നത് തന്നെ :)
      നന്ദി, സന്തോഷം, സ്നേഹം ട്ടോ വായനയ്ക്ക് -അഭിപ്രായത്തിന്.

      Delete
  32. തിരക്കുകൾക്കിടയിൽ തണുത്തു പോയ ചായ
    ഒരമ്മയുടെ ത്യാഗത്തിൽ ഒരംശം

    ReplyDelete
    Replies
    1. :) അങ്ങനെയും പറയാം... ഒരംശം ഇങ്ങനെ - കുറെ അംശങ്ങള്‍ കൂട്ടിചെര്‍ക്കാനുണ്ട് ..നന്ദി, സന്തോഷം, സ്നേഹം ട്ടോ വായനയ്ക്ക് -അഭിപ്രായത്തിന്.

      Delete
  33. Replies
    1. ഒരമ്മക്കവിത :) സ്നേഹം അനിയ, നന്ദിയും....

      Delete
  34. Replies
    1. നന്ദി ഖദീജ... സന്തോഷം :)

      Delete
  35. Replies
    1. തണുത്ത ചായ :) നന്ദി ട്ടോ.. സന്തോഷം, സ്നേഹം...

      Delete
  36. എഴുത്ത് ഇഷ്ട്ടായി.
    ഒരു ചൂടു ചായയെടുക്കട്ടെ?
    ആശംസകളോടെ...പുലരി

    ReplyDelete
    Replies
    1. പുലരിയില്‍ ഒരു ചൂട് ചായ :) വേണം വേണം.... നന്ദി ട്ടോ. സ്നേഹം :)

      Delete
  37. ചെറുതും മനോഹരവും.. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ജെഫു :) ഒത്തിരി സന്തോഷം ട്ടോ....

      Delete
  38. കടുപ്പത്തില്‍ ഒരു കട്ടന്‍ കാപ്പി കുടിച്ചേച്ചും വരാം

    ReplyDelete
    Replies
    1. :) ആയ്ക്കോട്ടെ~! പാല്‍ചായ വേണ്ട അല്ലെ!!
      ചൂട് കട്ടന്‍കാപ്പി ആയാലും വെച്ച് പോയാല്‍ തണുക്കും .
      :) നന്ദി .. വായനയ്ക്ക്, അഭിപ്രായത്തിന്... സ്നേഹം, സന്തോഷം

      Delete
  39. ആർച്ചോയ് ഞാനിത് ഫേസിൽ വായിച്ചിരുന്നോന്ന് സംസം :)

    ReplyDelete
    Replies
    1. ഫേസില്‍ ഇട്ടിരുന്നു :) അങ്ങനെ കണ്ടതാകും... ഒരിക്കല്‍ കൂടി ഇവിടെ വായിച്ചതില്‍ , അഭിപ്രായം പറഞ്ഞതില്‍ ഒത്തിരി സന്തോഷം ട്ടോ , നന്ദി :)

      Delete
  40. എനിക്ക് ചൂട് ചായ മതി ...ആശംസകള്‍

    ReplyDelete
    Replies
    1. എനിക്കും :(. പക്ഷെ കിട്ടാറില്ല എന്ന് മാത്രം :).
      നന്ദി , സ്നേഹം, സന്തോഷം ട്ടോ...

      Delete
  41. ഈ കവിത എന്നെ പലതും ഓര്‍മിപ്പിച്ചു! :D

    - രാഹുല്‍

    ReplyDelete
    Replies
    1. അമ്മയെയും ഓര്‍മ്മിപ്പിച്ചോ? :) നന്ദി ട്ടോ അനിയാ.. സന്തോഷം

      Delete
  42. തളത്തില്‍ കാത്തു കാത്തിരിപ്പുണ്ട്
    അമ്മയുടെ ആദ്യമൊഴിച്ച ചായ!

    Good.

    ReplyDelete
    Replies
    1. :) നന്ദി സര്‍.. വായനയ്ക്ക്, അഭിപ്രായത്തിന്... സ്നേഹം, സന്തോഷം

      Delete
  43. ഒരു ചായക്ക് അപ്പുറവും ഇപ്പുറവും അതാണ് ചായയെ ഭംഗിയാക്കുന്നത്.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)