Tuesday, July 23, 2013

ഓര്‍മകളില്‍ - എന്റെ നീല ട്രങ്ക് പെട്ടി

          'ട്രങ്ക് പെട്ടി ' വെടി വെച്ചിട്ട് പിന്നാലെ 'ഠോ ' എന്ന് പറയുന്നത് പോലെ... കുഞ്ഞിലെ എങ്ങനെയോ, ആരോ പറഞ്ഞു മനസ്സിലേക്ക് കയറിയതങ്ങനെയാ.  പഴയ ഒരു  ഇരുമ്പിന്റെ പെട്ടിനീല കളര്‍ പെയിന്റ് ചന്തമില്ലാതെ തേച്ചത് . തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അതൊരു കരകര ശബ്ദം ഉണ്ടാക്കിയിരുന്നു . എന്റെ ജീവിതത്തിലെ ആദ്യത്തെ 'സ്വന്തം' സാധനം ആയിരുന്നു ആ പെട്ടി. ആ പെട്ടി എന്റെ ജീവനായിരുന്നു,ഒരു നാല് വയസു മുതല്‍ . അന്നത് തൂക്കി എടുക്കുക എന്നാല്‍ വലിയ കഷ്ടപ്പാടാ..എങ്കിലും ചേട്ടന്മാരെ കൊണ്ട് തൊടീക്കില്ല.

          എന്റെ ഖജനാവ് ആയിരുന്നു അത് അതിനുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ പറഞ്ഞാല്‍  പഴയൊരു പടത്തിലെ ഉര്‍വശി മോഡല്‍ സാധനങ്ങള്‍. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോ ആറ്റുനോറ്റിരുന്നു കിട്ടിയ വെള്ള സ്ലേറ്റ് പെന്‍സില്‍ മാര്‍ബിള്‍ പെന്‍സിലിന്റെ കുഞ്ഞു കഷ്ണം , പഞ്ഞിക്കായയുടെ പുറംതോട് മടക്കി കൈ കൊണ്ട് തട്ടിയാല്‍ നല്ല ശബ്ദം കേള്‍ക്കും അത് കുറെ,ചൂടുകുരു എന്നൊരു സാധനം നല്ല ചുമന്ന നിറത്തില്‍ വലിയൊരു ബട്ടന്‍ വലിപ്പം,അത് സിമന്റ് തറയില്‍ ഉരച്ചു പുറത്തു വെച്ചാല്‍ നല്ല സുഖാ, പിന്നെ മുള്ളന്‍പന്നിയുടെ മുള്ളാണ് എന്ന് ഞാന്‍ വിശ്വസിച്ചിരുന്ന കന്യാകുമാരി പെന്‍സില്‍, തീപ്പെട്ടി കൂട് ഡബിള്‍ 2,ഷിപ്പ് ,ദീപം അങ്ങനെ പോകും ബ്രാന്‍ഡുകള്‍ ,  സിഗരറ്റിന്റെ (സിസ്സേര്‍സ് ആണ് മെയിന്‍ ) കവര്‍ ചതുരമായി മുറിച്ചു സിനിമാ പേരുകള്‍  അടയാളപ്പെടുത്തിയത്, പൊട്ടിപ്പോയ വളയുടെ രണ്ടു മൂന്നു തുണ്ടം,വലിയ മുത്തുള്ള മാലയുടെ മുത്തുകള്‍, ക്രിസ്മസ് കാര്‍ഡ്‌സ്  പിന്നെ കുറെ മഞ്ചാടിക്കുരുവും കുന്നിക്കുരുവും (സ്‌കൂളില്‍ പോകുന്ന വഴിക്ക് തമ്പി അണ്ണന്റെ വീടിനു മുന്നില്‍ നിന്ന് പെറുക്കുന്നത് )

          മൂന്നാം ക്ലാസ്സ് ഒക്കെ എത്തിയപ്പോള്‍ പതുക്കെ പതുക്കെ അമ്മയോട് വഴക്കുണ്ടാക്കാനും,പിണങ്ങാനുമൊക്കെ തുടങ്ങി. അങ്ങനെ പിണങ്ങി കഴിഞ്ഞാല്‍ നേരെ എന്റെ ട്രങ്ക്  പെട്ടിയില്‍ 2 ഫ്രോക്ക്  എടുത്തു വെക്കും, എന്നിട്ടാണ് അമ്മയ്ക്ക് ഭീഷണി   'ഞാന്‍ പോകുവാ ' .അപ്പോള്‍ തന്നെ ചേട്ടായീസ് ചോദിക്കും നിനക്ക് 2 ഉടുപ്പ് മാത്രം മതിയോ ,അത് നമ്മുടെ ക്രെഡിബിലിടിയെ ചോദ്യം ചെയ്യുന്ന നമ്പര്‍ ആയതു കൊണ്ട് കേട്ടതായി ഭാവിക്കില്ല. ആദ്യമാദ്യമൊക്കെ അമ്മ അപ്പോള്‍ തന്നെ സോള്‍വ് ആക്കും. പിന്നെ ഇതെന്റെ സ്ഥിരം കലാപരിപാടി ആയപ്പോള്‍ ആരും മൈന്‍ഡ് ചെയ്യാതെ ആയി. അപ്പോള്‍ ഒരു ദിവസം,  ഭീഷണി ബലപ്പെടുത്താന്‍ ഞാന്‍ എന്റെ സമ്പാദ്യവുമായി വീട് വിട്ടിറങ്ങി  അന്നേ വിശപ്പിനെ കുറിച്ചും ദാഹത്തിനെ കുറിച്ചും നല്ല ബോധമുള്ളത് കൊണ്ട് ഒരു അരമണിക്കൂര്‍ പരിപാടിയെ  ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. വീടിനു വലതു വശത്തുള്ള ചെമ്മണ്‍ പാതയിലൂടെ പോയാല്‍ ഞങ്ങളുടെ വല്യ കുളം എത്തും. പണ്ടേ  അമ്മ അടിക്കാന്‍ ഓടിക്കുമ്പോഴും ഞാന്‍ ഈ കുളം വഴി കറങ്ങിയാണ് വീട്ടില്‍ എത്താറ്. ഞാന്‍ പതുക്കെ നടന്നു തുടങ്ങി ഇടയ്ക്ക് ഇടം കണ്ണിട്ട് നോക്കുന്നുമുണ്ട്, അമ്മ വിളിക്കുന്നുണ്ടോ , പിന്നാലെ വരുന്നുണ്ടോ എന്ന് .പക്ഷെ ആരും വന്നില്ല, ഞാന്‍ കുളം എത്തും വരെ.  (സത്യത്തില്‍ കൊച്ചേട്ടന്‍ എന്റെ പിന്നാലെ തന്നെ മതില് ചാടി വരുന്നുണ്ടായിരുന്നു അത് ഞാന്‍ കണ്ടില്ല ).

          പോകുന്ന പോക്കില്‍ എന്നെ കാണുന്നവരോടൊക്കെ പെട്ടിയും കൊണ്ട് ഞാന്‍ വീട് വിട്ടു പോകുക ആണെന്ന അറിയിപ്പും കൊടുത്തു കൊടുത്ത് ഒടുവില്‍ കുളം എത്തി എന്റെ ഫൈനല്‍  ഡെസ്ടിനെഷന്‍. ഇനി എങ്ങോട്ട് പോകുമെന്ന് എനിക്ക് ആശങ്ക ഒന്നും തോന്നിയില്ല കാരണം ഞാന്‍ അവിടെ വരെ പോകാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. ഇച്ചിരി നേരം അവിടെ കുളിക്കുന്നവരെയും, അലക്കുന്നവരെയും ഒക്കെ നോക്കിയിരുന്നിട്ട് എനിക്ക് ബോറടിച്ചപ്പോള്‍ ഞാന്‍ വീട്ടില്‍ തിരികെ ചെന്നു എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടോ അതോ കൊച്ചേട്ടന്‍ റിപ്പോര്‍ട്ട് കൊടുത്തത് കൊണ്ടോ എന്തോ അമ്മ ഞാന്‍ പ്രതീക്ഷിച്ചത് പോലെ കരച്ചില്‍ ഒന്നുമായിരുന്നില്ല. ഇങ്ങനെ ഒരു കാര്യം നടന്നെന്നു പോലും മൈന്‍ഡ് ചെയ്യാത്ത അമ്മയെ ഞാനും മൈന്‍ഡ് ചെയ്യാതെ നേരെ പോയി വിളമ്പി വെച്ച ചോറും മീന്‍ പൊരിച്ചതും കഴിച്ചു. അങ്ങനെ എനിക്കൊരു കാര്യം മനസിലായി ഞാന്‍ ഓടിയാല്‍ വേലി വരെയേ ഓടൂ എന്ന് എന്റെ അമ്മയ്ക്കും മറ്റുള്ളവര്‍ക്കും അറിയാം അപ്പൊ പിന്നെ ഈ സമര മുറ വെറുതെ ഉപയോഗിച്ച് നാണം കെടണ്ട . പിന്നെയുള്ള പിണക്കങ്ങളില്‍ ഒക്കെ ഞാന്‍ പെട്ടിയും എടുത്ത്, പുറകിലെ മുറ്റത്തെ വലിയ പ്ലാവിന്റെ ചുവട്ടില്‍ പോകും. കൈലിയും പുതപ്പും വലിചു കെട്ടി സ്വന്തം വീടുണ്ടാക്കും തിരിച്ചു വിളിച്ചില്ലേല്‍ ഞാനും എന്റെ ട്രങ്ക് പെട്ടിയും അവിടെ താമസിക്കും എന്ന് ഭീഷണിപ്പെടുത്തും (ചോറുണ്ണാന്‍ അപ്പോഴും വീട്ടില്‍ പോകും അത് വിട്ടിട്ടൊരു കളിയും ഇല്ല ). ഈ പിണങ്ങിപ്പോക്കിന്റെ സ്വഭാവം നിര്‍ത്തിയത്  ശരിക്കും വീട് വിട്ട്  വന്ന ഒരു ചേട്ടനെ കണ്ടപ്പോളാണ്.

          വീടിനു നേരെ മുന്നിലെ കടയില്‍ ഒരു ഞായറാഴ്ച പെട്ടെന്നൊരു ആള്‍ക്കൂട്ടം  നോക്കുമ്പോള്‍ 7 ലോ 8 ലോ പഠിക്കുന്ന പ്രായത്തില്‍ ഒരാങ്കുട്ടി. കണ്ടിട്ട്  ആര്‍ക്കും  പരിചയമില്ല. ഗ്രാമം ആയതു കൊണ്ട് കേട്ടറിഞ്ഞു ആള്‍ക്കാര്‍ വന്നു കൊണ്ടേ ഇരുന്നു. ആ കക്ഷിയാണെങ്കില്‍ ആരെയും നോക്കുന്നില്ല കരഞ്ഞു കൊണ്ടിരിപ്പാണ്. ആരോ കൊണ്ട് വെച്ച പച്ച വെള്ളത്തിന്റെ ഒരു ഗ്ലാസ് അടുത്തുണ്ട് .  വീട്ടില്‍ നിന്നും അമ്മ കുറച്ചു കഞ്ഞിവെള്ളം ഒരു മൊന്തയില്‍ എടുത്തു ആ ചേട്ടായിടെ അടുത്ത് ചെന്നു,  'മോനിത് കുടിക്ക് '  എന്ന് പറഞ്ഞു സ്‌നേഹത്തോടെ കൊടുത്തപ്പോള്‍ അത് വരെ കരഞ്ഞിരുന്ന ആള് വാങ്ങി കുടിച്ചു , എന്നിട്ട് അമ്മയെ നോക്കി ചിരിച്ച ചിരിയില്‍ ഞാന്‍ പറയാനറിയാത്ത ഒത്തിരി സ്‌നേഹം കണ്ടു. അമ്മ എന്ന ടീച്ചറിന്റെ മിടുക്ക്  പുള്ളി പേരും, നാടും,അച്ഛന്റെ പേരും ഒക്കെ പറഞ്ഞു. കുഞ്ഞ് അനിയന്‍ വന്നപ്പോ അച്ഛനും അമ്മയ്ക്കും വേണ്ടത്രേ, അങ്ങനെ പേടിപ്പിക്കാന്‍ വീട് വിട്ടതാ. ഏതോ ബസില്‍ കയറി എത്തിപ്പെട്ടത് ഇവിടെ. കുറച്ചു കഴിഞ്ഞു വിശന്നപ്പോള്‍ വീട് ഓര്‍മ്മ വന്നു, തിരികെ പോകാന്‍ കാശില്ല. (ആ ചേട്ടന് ഏതോ അന്യ സംസ്ഥാനത്ത് എത്തിയത് പോലെ തോന്നി എങ്കിലും വീട്ടില്‍ നിന്നും വെറും 3 സാ ദൂരമേ എത്തിയിരുന്നുള്ളൂ ). കര്‍മ്മ നിരതരായ നാട്ടുകാര്‍ അപ്പോള്‍ തന്നെ അവരുടെ വീട്ടില്‍ പോയി  കുട്ടിയുടെ അച്ഛനെ കൂട്ടി വന്നു. അച്ഛന്‍ അടിക്കും എന്ന് പേടിച്ചിരുന്ന ആ മകന്റെ മുന്നിലേക്ക്  വന്ന അച്ഛന്‍ , മോനെ കെട്ടിപ്പിടിച്ചു പൊട്ടി കരഞ്ഞപ്പോള്‍ എന്റെ അമ്മ ചെവിയില്‍ പറഞ്ഞു  'കണ്ടോ , അച്ഛനുമമ്മയും നോക്കുന്നത് പോലെ, സ്‌നേഹിക്കുന്നത് പോലെ ആരും മക്കളെ സ്‌നേഹിക്കില്ല, വഴക്ക് പറയുന്നതും തല്ലുന്നതും സ്‌നേഹം ഇല്ലാഞ്ഞിട്ടല്ല , മക്കള് നന്നാകാനാ . ആ അച്ഛനും അമ്മയും എത്ര വിഷമിച്ചു എന്ന് കണ്ടോ ' . പോകുമ്പോള്‍ ആ ചേട്ടായി അമ്മയെ വന്നു മുറുക്കിയൊരു പിടിത്തം :). എന്തായാലും അന്നത്തോടെ ഈ വീട് വിട്ടു പോയാല്‍ നമ്മള് വല്ലാണ്ട് കഷ്ടപ്പെടേണ്ടി വരും എന്നൊരു തിരിച്ചറിവ് എനിക്കുണ്ടായി  - a real eye opener

          എന്റെ നീല ട്രങ്ക് പെട്ടി  ഒരു കാലത്തിന്റെ ഓര്‍മ്മയാണ് എനിക്ക്  സന്തോഷത്തിന്റെ നുള്ളു നുറുങ്ങുകളുടെ ഓര്‍മ്മ.  ഇപ്പോഴും ആ പെട്ടിയുണ്ട് ,പക്ഷെ  അതിലെ വസ്തുക്കള്‍ പലതും മാറ്റപ്പെട്ടു  ചിലവ  കാലഹരണപ്പെട്ടു (അമ്മയുടെ ക്ലീനിംഗ് ല്‍ നഷ്ടം ആയി ) .  ക്രിസ്മസ് കാര്‍ഡുകളും കുറച്ചു സെര്ടിഫിക്കട്ടുകളും മാത്രേ ഇപ്പോ  എന്റെ പഴയ കൂട്ടുകാരിയുടെ  കൂട്ടിനുള്ളൂ ... എന്റെ മകന് വേണ്ടിയും ഞാനിപ്പോള്‍ ഒരു ട്രങ്ക് പെട്ടി കരുതുന്നുണ്ട്  ഓര്‍മ്മകളുടെ ട്രങ്ക് പെട്ടി. അവന്റെ ആദ്യ വാക്ക്, അവന്റെ ആദ്യ ചിരി, അവന്റെ ആദ്യ ഭക്ഷണം ,ആദ്യ യാത്ര അങ്ങനെ അവനു മാത്രം പ്രിയപ്പെട്ടതാകാവുന്ന, അവന്റെ മാത്രം സ്വന്തമായ കുറെ ഓര്‍മ്മകള്‍ എഴുതിയ ഒരു ബുക്ക്. എന്റെ നീല ട്രങ്ക് പെട്ടി തന്നത് പോലെ ഒരു നിഷ്‌കളങ്ക സന്തോഷം അവനാ ബുക്ക് കൊടുക്കുമെന്ന പ്രതീക്ഷയില്‍....

107 comments:

  1. ഒന്നൊന്നായി ഓര്‍ക്കുമ്പോള്‍ കൌതുകകരവും രസകരവുമായ ഓര്‍മ്മകളാണ് ബാല്യകാലത്തിന്‍റെത്.
    ഓര്‍മ്മയുടെ ട്രങ്ക് പെട്ടിയില്‍ അടക്കിവെച്ചിരുന്ന വര്‍ണ്ണപ്പൊട്ടുകള്‍
    വളരെ ഭംഗിയോടെ അവതരിപ്പിക്കാനും അനുവാചകനെ ആകര്‍ഷിപ്പിക്കാനും കഴിഞ്ഞിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി മാഷെ -ഒരുപാട് നന്ദി :)

      Delete
  2. ചോറുണ്ണാന്‍ അപ്പോഴും വീട്ടില്‍ പോകും -അത് വിട്ടിട്ടൊരു കളിയും ഇല്ല

    ഹഹഹ......അതങ്ങനെ തന്നെ വേണം!
    എനിക്ക് വളരെ ആഗ്രഹമുണ്ടാരുന്നു വീട് വിട്ടൊന്ന് പോണംന്ന്.
    പക്ഷെ ധൈര്യമില്ലാഞ്ഞു!!

    ReplyDelete
    Replies
    1. അതത്രെയോള്ളൂ അജിത്തെട്ടാ :). എനിക്കും ധൈര്യം ഇല്ലായിരുന്നു (അത് രഹസ്യം) നന്ദിയുണ്ട് ട്ടോ വായനയ്ക്ക്

      Delete
  3. ഈ ആർഷ ചെറുപ്പത്തിൽ ഒരു ആർച്ചയായിരുന്നു അല്ലെ.. ഇപ്പോഴും അങ്ങനെ തന്നെയാണ് എന്നല്ലേ പറയാൻ വരുന്നത് :-)

    ReplyDelete
    Replies
    1. ഇപ്പോഴും അങ്ങനെ തന്നെയാണെന്നാ നാട്ടുകാര് പറയുന്നത് :) നന്ദി വായനയ്ക്ക്

      Delete
  4. എന്‍റെ പെട്ടി അടിച്ചു പൊളിച്ചു തീയില്‍ ഇട്ടു .. പിന്നെ പഴയ സ്കൂള്‍ ബാഗിലേക്കു ഇതുങ്ങി എല്ലാ സാധനങ്ങളും...! ഒരു നാള്‍ അതും പോയി ... കഴിഞ്ഞ കാല ഓര്‍മ്മകള്‍ ഒരു പിടി ചാമ്പല്‍...! :( ..... ഈ സ്വകാര്യ സമ്പാദ്യ ഓര്‍മ്മ കൊള്ളാം ... പിന്നെ ഒളിച്ചോട്ട സാധ്യതാ അന്വേഷണവും ..!

    ReplyDelete
    Replies
    1. :) ആഹാ.. സമാന ഭ്രാന്തര്‍ അല്ല സമാന ചിന്താഗതിക്കാര്‍... നന്ദി

      Delete
  5. എനിക്കിങ്ങിനെ സങ്കടം വരുമ്പോ പോയാലോ എന്നൊക്കെ തോന്നും.പിന്നെ ഞാന്‍ പോയാ എല്ലാവര്‍ക്കും ഉണ്ടാകുന്ന സങ്കടം ഓര്‍ക്കുമ്പോ വീണ്ടും സങ്കടം കൂടി ഒന്നിന്നും ആവാത്ത അവസ്ഥയിലാവും. അപ്പോപ്പിന്നെ വീടിനു പിന്നിലെ കടവില്‍ ഇങ്ങിനെ ഇരിക്കും, ആരെങ്കിലും വന്നു വഴക്കു പറയുന്ന വരെ ....

    ആര്‍ഷയുടെ കുറിപ്പ് വായനക്കാരേയും ഓര്‍മകളിലേക്ക് കൈപിടിച്ചു നടത്തുന്നു ...!

    ReplyDelete
    Replies
    1. കുഞ്ഞൂസേച്ചീ.... :) പറഞ്ഞു വരുമ്പോള്‍ എല്ലാവര്ക്കും ട്രങ്ക് പെട്ടി പോലെ ഒന്നുണ്ട്, പോകാന്‍ തോന്നിയ നിമിഷങ്ങളും.... എന്തായാലും സന്തോഷം ഉണ്ട്, ചേച്ചിയ്ക്കും ഓര്‍മ്മകളിലേക്ക് പോകാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍. നന്ദി

      Delete
  6. Iഞാന്‍ ബസില്‍ കയറി പോകുുമെന്ന് കുുട്ടിക്കാലത്ത് വീട്ടുകാരെ ഭീഷണിപ്പെടുത്തിയത് ഓര്‍മ്മ വന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍.

    ReplyDelete
    Replies
    1. :) എല്ലാവരുടെ ഉള്ളിലും ഉണ്ടൊരു ഭീഷണിക്കാലം എന്ന് തോന്നുന്നു... :) നന്ദി

      Delete
  7. Ormmakalude Kannu thurappikkal...!

    Manoharam, Ashamsakal...!!!

    ReplyDelete
  8. ഞാന്‍ സൂക്ഷിച്ചു വെച്ച ഒരു വിധം എല്ലാ സാധനങ്ങളും എന്റെ മുറിയില്‍ തന്നെ ഉണ്ട്.
    എനിക്ക് ആദ്യമായി വന്ന കത്ത് മുതല്‍ അവസാനം വരെ വന്ന എല്ലാ കത്തുകളും
    ചെറുപ്പത്തില്‍ പെറുക്കിയ സിനിമാ നോട്ടീസുകള്‍
    ഞാന്‍ ഉപയോഗിച്ച പെര്സുകള്‍ , എനിക്ക് കിട്ടിയ എല്ലാ ഗ്രീടിംഗ് കാര്‍ഡുകളും
    എല്ലാം കാണുമ്പോള്‍ എനിക്ക് തോന്നും " വലുതാവേണ്ടിയിരുന്നില്ല "

    ReplyDelete
    Replies
    1. അതെ എനിക്കും തോന്നാറുണ്ട് , വലുതാകേണ്ടിയിരുന്നില്ല...! വായനയ്ക്ക്, ഓര്മ്മകളിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. നന്ദി

      Delete
  9. കവിത പോലെ സുന്ദരം ഈ ഓര്മ്മകളുടെ ട്രങ്കു പെട്ടി.

    ReplyDelete
  10. എന്റെ കൈയിലും ഉണ്ടോരെണ്ണം അച്ഛന്റെ ആയിരുന്നു ,കറുത്ത കളര്‍ .എന്റെ ലോകം,ജീവന്‍ ,ഞാന്‍ .അതിപ്പോഴും അതിനുള്ളില്‍ ഉണ്ട് .താക്കോല്‍ എന്റെ കയ്യില്‍ .'പെട്ടി തുരുമ്പ് പിടിക്കുന്നുണ്ടെങ്കിലും അതിനുള്ളിലെ ഒന്നിനും ഒന്നും തന്നെ സംഭവിക്കുന്നില്ല. പലതും ഓര്‍മ്മിച്ചു ഈ വായന .സന്തോഷം,ആശംസകള്‍.

    ReplyDelete
    Replies
    1. അങ്ങനെ തുറക്കാൻ പറ്റാത്ത ഒരു മേശ വലിപ്പ് എനിക്കുമുണ്ട് - ഇപ്പോളും. അനീഷ്‌ പറഞ്ഞത് പോലെ, അതിനുള്ളിലെ വസ്തുക്കള്ക്ക് ഒന്നും സംഭവിക്കുന്നില്ല .... വായനയ്ക്ക് നന്ദി :)

      Delete
  11. ട്രങ്ക് പെട്ടി വായിച്ചു എന്റെ ചങ്ക് പൊട്ടി !!

    എല്ലാവര്ക്കും കാണും ഇത്തരമോരോ ഹൃദയാതുരത്വവും ഗൃഹാതുരത്വവും പേറുന്ന ഓര്‍മ്മകള്‍ ...

    ReplyDelete
    Replies
    1. ചങ്ക് പൊട്ടേന്ടിയിരുന്നില്ല ഇസ്മായിലിക്ക. :) വായനയ്ക്ക് അഭിപ്രായത്തിനു നന്ദി .. അതെ ഗൃഹാതുരത്വം എല്ലാര്ക്കും ഒരേ കാര്യത്തിൽ ആണെന്ന് തോന്നുന്നു

      Delete
  12. വീട്ടില്‍ പണ്ട് ഇതുപോലെ ഒരു പെട്ടി കണ്ടതായി ഓര്‍ക്കുന്നു. എന്‍റെ അമ്മൂമ്മയുടെ സ്ഥാവക-ജംഗമ വസ്തുക്കളായിരുന്നു അതില്‍. 'ഇരുമ്പ് പെട്ടി' എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്‌. 'ട്രങ്ക്' എന്ന പേര് ഇപ്പോള്‍ കേട്ടു. കാലപ്പഴക്കം കൊണ്ട് മൂലകള്‍ തുരുമ്പ് എടുത്തു ദ്രവിച്ച് പാറ്റകളും, കൂറകളും നുഴഞ്ഞു കയറി അതിനുള്ളില്‍ താമസമാക്കാന്‍ തുടങ്ങിയപ്പോള്‍, പുതിയ ഒരു 'സ്യൂട്ട് കേസ്' വാങ്ങി സാധനങ്ങള്‍ അതിലോട്ടു മാറ്റി. പിന്നെ ഒരു ദിവസം തമിഴ്നാട്ടില്‍ നിന്നും ആക്രിസാധനങ്ങള്‍ എടുക്കാന്‍ ഒരു ബ്രദര്‍ വന്നപ്പോള്‍ അയാള്‍ക്ക് അത് കൊടുത്ത്, കിട്ടിയ കാശിന് ഞങ്ങള്‍ ഐസ് ക്രീം വാങ്ങി കഴിച്ചു.
    ഇപ്പോള്‍ വീണ്ടും ഈ പെട്ടി കഥ കേട്ടപ്പോള്‍ അമ്മൂമ്മയാണ് ഓര്‍മ്മയിലേക്ക് വന്നത്. ഇക്കഴിഞ്ഞ മെയ്‌ പതിനാലാം തീയ്യതി, ഞങ്ങളോടും ഈ ലോകത്തോടും വിട പറഞ്ഞ് അമ്മൂമ്മ എന്നെന്നെക്കുമായി വിളികേള്‍ക്കാത്തത്ര ദൂരത്തേക്കു പോയി; ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി.

    ReplyDelete
    Replies
    1. :( അമ്മൂമ്മയുടെ ആത്മാവിനു നിത്യശാന്തി മുകേഷ്... എങ്കിലും ഇത് വായിച്ചപ്പോള്‍ അമ്മൂമ്മയുടെ ഓര്‍മ്മ വന്നല്ലോ :), അതില്‍ സന്തോഷം. നന്ദി വായനയ്ക്ക്..

      Delete
  13. ആർഷേ... വളരെ നന്നായിട്ടുണ്ട് കേട്ടോ ഈ ഓർമ്മക്കുറിപ്പുകൾ.. ചെറുപ്രായത്തിൽ കിട്ടുന്ന ആക്രിസാധനങ്ങൾ പെറുക്കി സൂക്ഷിയ്ക്കുവാനുള്ള എന്തെങ്കിലും പെട്ടികളോ, കൂടുകളോ ഇല്ലാത്തവർ ആരും തന്നെ ഉണ്ടാകില്ലല്ലോ... അതുകൊണ്ടുതന്നെ
    ഇത് വായിയ്ക്കുന്ന ഏതൊരാളും തങ്ങളുടെ ബാല്യകാലത്തിലേയ്ക്ക് മനസ്സുകൊണ്ട് ഒരു യാത്ര നടത്തുമെന്നുറപ്പ്...

    ഒരു ഒളിച്ചുപോക്കും... ചോറുണ്ണാനുള്ള വീട്ടിൽ പോക്കും..... ഇതാണ് ഒളിച്ചുപോക്ക് എന്നറിഞ്ഞിരുന്നെങ്കിൽ ഞാനും ചെറുപ്പത്തിൽ ഒന്ന് ഒളിച്ചുപേയേനെ.. :)

    ReplyDelete
    Replies
    1. :) അതെ എല്ലാവര്ക്കും അങ്ങനെ ഒരു ട്രങ്ക് പെട്ടി ഉണ്ടെന്നു എനിക്കും മനസിലായി... ഓര്‍മ്മകളുടെ ട്രങ്ക് പെട്ടി....
      നന്ദി നല്ല വാക്കുകള്‍ക്ക്, വായനയ്ക്ക്. പിന്നെ ചോറ് വിട്ടിട്ടൊരു കളിയ്ക്കും ഞാന്‍ പണ്ടേ ശ്രമിച്ചിട്ടില്ല .

      Delete
  14. 'അന്നത് തൂക്കി എടുക്കുക എന്നാല്‍ വലിയ കഷ്ടപ്പാടാ..എങ്കിലും ചേട്ടന്മാരെ കൊണ്ട് തൊടീക്കില്ല.'

    ആ ബാല്യത്തിന്റെ നിഷ്കളങ്കതയെല്ലാം ഈ വരികൾ വായിക്കുമ്പോൾ അറിയാനാകുന്നുണ്ട്.

    'അന്നേ വിശപ്പിനെ കുറിച്ചും ദാഹത്തിനെ കുറിച്ചും നല്ല ബോധമുള്ളത് കൊണ്ട് ഒരു അരമണിക്കൂര്‍ പരിപാടിയെ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ.'

    എന്തായാലും കുട്ടിക്കാലത്തേ നല്ല ബോധാണലോ ?
    വലുതായപ്പൊ അത് കുറേശ്ശേ പോയോ ന്നാ സംശയം.!

    വായിച്ചു ആ ബാല്യകാല-വീരേതിഹാസ-ചരിതങ്ങൾ,
    ഒന്നേ പറയാനുള്ളൂ....ഐ ആം ദ സോറി ആർഷേ,
    ഐ ആം ദ സോറി.......
    ആശംസകൾ.



    ReplyDelete
    Replies
    1. ഗ്ര്ര്ര്ര്ര്ര്ര്ര്‍ .... മണ്ടൂസാ , ഈ കമെന്റ് വായിച്ചു ഞാന്‍ ചിര്‍ച്ചു ചിര്‍ച്ചു.... :). നന്ദിയുണ്ടേ....

      Delete
  15. ഓരോ വഴി അവസാനിക്കുന്നിടത്തും , കാത്തു നില്‍പ്പുണ്ടാവും കണ്ണീരണിഞ്ഞ ഒരോര്‍മ്മ ..
    പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മാടിവിളിക്കുന്ന ഒരായിരം ഓര്‍മ്മകളില്‍ ജീവിക്കുമ്പോള്‍, ഇന്നും ഈ നിമിഷവും നാമറിയാതെ മറ്റൊരോര്‍മ്മയായി പര്യവസാനിക്കുന്നു...

    ReplyDelete
    Replies
    1. :) അതെ നിശാഗന്ധി, പക്ഷെ ഓര്‍മ്മകള്‍ക്ക് സന്തോഷത്തിന്റെ കണ്ണീരാണ് (അങ്ങനെ ഓര്‍ക്കാന്‍ ആണിഷ്ടം) . നന്ദി വായനയ്ക്ക്

      Delete
  16. പെട്ടിക്കഥ ഇഷ്ടപ്പെട്ടു.ഇത്തരം അനുഭവങ്ങളൊന്നും പങ്കു വെക്കാനില്ല.ഒറ്റ മോനായിരുന്നതിനാല്‍ പിണക്കം വീട്ടില്‍ തന്നെ ഒതുങ്ങി നിന്നിരുന്നു. മൂത്ത മകന്‍ ഒരിക്കല്‍ നാടു വിട്ട് മദ്രാസ് വരെ പോയി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു താനെ തിരിച്ചു വന്ന അനുഭവമുണ്ട്...

    ReplyDelete
    Replies
    1. പിണങ്ങി പോയി തിരികെ വന്ന മകനെ കുറിച്ച് മാഷ് ഓര്‍ത്തു അല്ലെ ഇത് വായിച്ചപ്പോള്‍. വേദനിപ്പിച്ചില്ല എന്ന് വിശ്വസിക്കുന്നു.... നന്ദി

      Delete
  17. കുഞ്ഞ് അനുഭവങ്ങളും വലിയ ആകുലതകളും കോര്‍ത്തിണക്കി
    പഴയ കാലത്തിലേക്കൊരു തിരിഞ്ഞുനോട്ടം
    നന്നായി

    ReplyDelete
    Replies
    1. അതെ സജിത്ത്, പഴയ കാലം നമ്മളെ ചിരിപ്പിക്കും -അപ്പൊ ആ ചിരി കിട്ടാനായി ഇടയ്ക്ക് തിരിഞ്ഞു നോക്കും :). നന്ദി

      Delete
  18. അന്ന് ആ ട്രങ്ക് പെട്ടിയുമായി നാട് വിട്ടിരുന്നെങ്കില്‍ ഇന്നൊരു കുടുംബം രക്ഷപ്പെടുമായിരുന്നു... :p

    __
    സ്വന്തമായി ട്രങ്ക് പെട്ടിയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഈയുള്ളവനും ഒരിക്കല്‍ നാട് വിട്ടിട്ടുണ്ട്.. വയനാട്ടില്‍ നിന്നും കോഴിക്കോട് വരെ, ഒടുക്കം കോഴിക്കോട് കമ്മിഷണര്‍ ഓഫീസില്‍ നിന്നും പോലീസ് വന്നു പൊക്കി.. പിന്നേം വീട്ടില്‍ കൊണ്ടുവന്നാക്കി.. പിന്നേം നാട് വിട്ടു.. തിരിച്ചു പോയി... ദേ ഇപ്പോഴും വീടിന് പുറത്ത് തന്നെ.... ഇത്തവണ നാടിന് പകരം വിട്ടത് വീടാണെന്ന് മാത്രം..

    __
    മകന്‍റെ ട്രങ്ക് പെട്ടിയില്‍ സുഖമുള്ള ഓര്‍മ്മകള്‍ മാത്രം നിറയട്ടെ.. :)

    ReplyDelete
    Replies
    1. ഗ്ര്ര്ര്ര്ര്‍ -ഇത് ആദ്യത്തെ കമന്റിനു...
      :( - ഇത് രണ്ടാമത്തെ കമന്റിനു ...
      :-) ഇത് മൂന്നാമത്തെ കമന്റിനു.....
      നന്ദി വായനയ്ക്ക് :D

      Delete
  19. പനി പിടിച്ചു അമ്മേനെ ഓര്‍ത്തു കിടക്കുമ്പോ തന്നെ ഇത് വായിക്കാന്‍ തരണമായിരുന്നോ....

    യൂ ദുഷ്!!!


    ----------------------------

    ഓര്‍മ്മകള്‍ മരിക്കില്ല!!! .... എന്നാലും ഇങ്ങനെ ഓരോ സംഭവങ്ങളും എങ്ങനെ ഓര്‍ത്തു വെക്കുന്നു!!!!

    ReplyDelete
    Replies
    1. :( ഇത് വായിച്ചു ഒരു സമാധാനം ആകട്ടെ എന്ന നല്ല വിചാരമേ ഉണ്ടായിരുന്നുള്ളൂ....
      അതെ ഓര്‍മ്മകള്‍ മരിക്കില്ല - നല്ല ഓര്‍മ്മകളല്ലേ, മരിക്കണ്ട :)
      നന്ദി ട്ടോ, പനി വായനയ്ക്ക്...

      Delete
  20. നന്നായി ഈപെട്ടി ഓര്മ്മ ..
    നല്ല ലളിതമായ ശൈലി ..
    തുടരുക ..ഭാവുകങ്ങൾ

    ReplyDelete
    Replies
    1. നന്ദി പൈമ ..... വായനയ്ക്കും , നല്ല വാക്കുകള്‍ക്കും .

      Delete
  21. നന്നായി എഴുതി..ഇഷ്ടായി ഈ ഓര്‍മ്മപ്പെട്ടി

    ReplyDelete
    Replies
    1. ഓര്‍മ്മപ്പെട്ടി എല്ലാവര്ക്കും ഉള്ളത് കൊണ്ടാകും ഇഷ്ടമാകുന്നത്.... സന്തോഷം, നന്ദി :)

      Delete
  22. എനിക്ക് ചെറുപ്പത്തിൽ സ്വന്തമായി ഒന്നും തന്നെ ഉണ്ടായിരുന്നീല്ല (സൂക്ഷിക്കാനുള്ള കഴിവില്ലായിരുന്നു), പക്ഷേ എന്റെ മകൾ നേരെ മറിച്ചാണ്

    നല്ല സുഖമുള്ള ഓർമ്മകൾ, എന്തു നല്ല എഴുത്ത്, അസൂയതോന്നുന്നു, ഏതായാലും ആശംസകൾ ആർഷ

    ReplyDelete
    Replies
    1. മകള്‍ക്കൊരു കുഞ്ഞു ട്രങ്ക് പെട്ടി ഉണ്ടാകും അല്ലെ??? സത്യത്തില്‍ ഇപ്പോഴും എന്റെ ചേട്ടന്മാര്‍ ആ പെട്ടിയുടെ പേര് പറഞ്ഞു കളിയാക്കുമ്പോള്‍ എനിക്ക് സന്തോഷം തോന്നും-നിഷ്കളങ്കമായ ഒരു സന്തോഷം :).
      അസൂയക്ക്‌ നന്ദി :), വായനയ്ക്കും

      Delete
  23. ചില ഓർമകൾ നല്ല രസമാണ് ഇത് പോലെ

    ReplyDelete
    Replies
    1. അതെ ഷാജു, ചില ഓര്‍മ്മകള്‍ വളരെ മധുരതരം... നന്ദി :)

      Delete
  24. എന്ത് രസായിരിക്കുന്നു ഈ പോസ്റ്റ്‌ . ട്രങ്കും തൂക്കി നക്കുന്നൊരു കൊച്ചു പെണ്‍കുട്ടിയെ കാണുന്നുണ്ടായിരുന്നു വായനയിലുടനീളം .
    ഞാനും കൂട്ടി വച്ചിരുന്നു ഇത് പോലെ കുറെ ഐറ്റംസ് .പല നിറത്തിലെ സില്ക്ക് നൂലുകൾ ,ഗ്രീറ്റിങ്ങ് കാർഡ്സ് ,തീപ്പെട്ടി പടങ്ങൾ , മന്ജാടിക്കുരു ,മയിൽ‌പ്പീലി അങ്ങനെ . .ഇടയ്ക്കിടയ്ക്ക് ഓരോന്നും എടുത്തു നോക്കുമ്പോൾ കിട്ടുന്ന സന്തോഷം ഇപ്പോഴുമുണ്ട് മനസ്സിൽ .കോളേജ് ഹോസ്റെലിലേക്ക് മാറിയ കാലത്ത് അമ്മ അതൊക്കെ എടുത്തു കളഞ്ഞു ..അമ്മക്കുണ്ടോ അറിയുന്നു എന്റെ മനസ്സിൽ അതിന്റെ മൂല്യം എത്രയധികമായിരുന്നുവെന്നു ..
    ബ്ലോഗ്‌ ലോകത്ത് ഞാനൊരു പുതു മുഖമാണ് . നല്ലൊരു പോസ്റ്റ്‌ വായിക്കാൻ പറ്റിയതിൽ സന്തോഷം.

    ReplyDelete
    Replies
    1. ഈ അമ്മമാരുടെ ഒരു കാര്യം :). എങ്കിലും ഓര്‍മ്മയില്‍ ഒരു ട്രങ്ക് പെട്ടി ഉണ്ടല്ലോ അല്ലെ.. കളയണ്ട, അത് നമ്മളെ ഇടയ്ക്ക് സന്തോഷിപ്പിക്കും . നന്ദി വായനയ്ക്ക്..., ആശംസകള്‍ ബ്ലോഗ്‌ ലോകത്തിലെ നാളുകള്‍ക്ക്

      Delete
  25. ആര്‍ഷാ -- കുറെ ദിവസമായി ഒന്നിവിടെ വരെ വരണം എന്ന് വിചാരിക്കുന്നു. പണ്ടത്തേപ്പോലോന്നും ഓടി ചാടി എവിടെയും പോകാന്‍ പറ്റുന്നില്ല കുട്ടീ--- വയസ്സും പ്രായവും ഒക്കെ ഏറുകയല്ലേ? എന്നാലും ഇന്നൊരു ടാക്സി പിടിച്ചു ഇങ്ങു പോന്നു. വന്നപ്പോ പോകാന്‍ തോന്നുന്നെയില്ല. എന്നാലും ഇപ്പോള്‍ പോകുന്നു. വീണ്ടും വരാം. ആശംസകള്‍-- എഴുതിയ ആള്‍ക്കും ഓര്‍മ്മയിലെ ആ trunk പെട്ടിക്കും--

    ReplyDelete
    Replies
    1. എന്റെ അനിതെച്ചീ, ടാക്സി പിടിച്ചാനെങ്കിലും വന്നതില്‍ സന്തോഷം... പോകാന്‍ ഞാന്‍ പറയില്ലാട്ടോ :). നന്ദി വായനയ്ക്കും, നല്ല വാക്കുകള്‍ക്കും

      Delete
  26. This comment has been removed by the author.

    ReplyDelete
  27. ഇവിടെ വന്നപ്പോള്‍ എനിക്കും തോന്നി ആര്‍ഷയേക്കാള്‍ ഇത്തരി കൂടുതല്‍ ഇഷ്ടം ശ്യാമയോട് ..
    എല്ലാ വിധ അക്ഷരാശംസകളും നേരുന്നു

    ReplyDelete
    Replies
    1. മാഷിവിടെ!!! സന്തോഷം മാഷെ, ഒത്തിരി നന്ദിയും -വായനയ്ക്കും ഇഷ്ടത്തിനും :)

      Delete
  28. പെട്ടിയും ഒരു കുട്ടിയും ..... നിഷ്കളങ്ക ബാല്യം നന്നായി രസിച്ചു. ഈ പെട്ടി ഒരു സംഭാവമാല്ലേ ; പക്ഷേങ്കില് എനിച്ച്‌ പെട്ടീം , കളിപ്പാട്ടോം ഒന്നൂല്ലായിരുന്നു :(

    ReplyDelete
    Replies
    1. പെട്ടിയും, കുട്ടിയും :) haha... കളിപ്പാട്ടം ഇതൊക്കെ തന്നെ നിധീഷ് മഞ്ഞടി, തീപ്പെട്ടി കൂട് . നന്ദി വായനയ്ക്ക് ട്ടോ

      Delete
  29. സന്തോഷം ശ്യാമേ. ഓര്‍മകളുടെ ട്രങ്ക് പെട്ടികല്‍ ഇനിയും തുറക്കു !! നന്നായിരിക്കിന്നു

    ReplyDelete
  30. കൊള്ളാലോ.....
    ഇതുപോലൊരു ട്രങ്ക് പെട്ടി സ്വര്‍ഗമായി കരുതിയിരുന്ന പഴയകാലത്തേക്ക് ഒന്ന് സഞ്ചരിച്ചു വന്നു....
    വായിച്ചപ്പോള്‍ ഒരു ടൈംമേഷ്യനില്‍ കയറിയപോലെ...

    ReplyDelete
    Replies
    1. എല്ലാര്‍ക്കും ട്രങ്ക് പെട്ടി ഉണ്ടായിരുന്നു എന്ന് തോന്നുന്നു.. ഇത് കേട്ടപ്പോള്‍ :).... നന്ദി ഷൈജു.

      Delete
  31. നന്നായി എഴുതി..ട്രങ്ക്പെട്ടി ക്കഥ ഇഷ്ടപ്പെട്ടു.

    ReplyDelete
  32. കഥ നന്നായിട്ടുണ്ട്.

    ReplyDelete
  33. ഒരാൾ അടുത്തിരുന്നു
    കാര്യങ്ങൾ സംസാരിക്കുന്ന
    പോലെ തോന്നുന്നുണ്ട് . ഈ
    ബ്ലോഗിലേയ്ക്ക്
    ഇനിയും
    വരേണ്ടി
    വരും . പഴയ പോസ്റ്റുകളും ഇതുപോലെ രസകരമാണോന്നറിയാനായിട്ട്. very interesting

    ReplyDelete
    Replies
    1. :)വളരെ സന്തോഷം, നന്ദി... ഇനിയും വരിക -സുസ്വാഗതം :)

      Delete
  34. പെട്ടികഥ പൊട്ടക്കഥ ആയില്ല എന്നുള്ള സത്യം ഞാനറിയിച്ചു കൊള്ളട്ടെ....
    വളരെ നന്നായി ട്ടാ....

    ReplyDelete
    Replies
    1. :) പൊട്ടക്കഥ ആകുമോ എന്നൊന്ന് ഭയന്നിരുന്നു... , നന്ദി ട്ടാ..

      Delete
  35. കൊള്ളാം. വളരെ നന്നായിരിക്കുന്നു

    ReplyDelete
  36. ഓര്‍മ്മയും നന്മയും ബാല്യവും ഒക്കെ മനോഹരമായി കോറിയിട്ടു.... ആശംസകള്‍

    ReplyDelete
  37. ഓർമ്മകളുടെ ട്രങ്ക് പെട്ടി. ഇങ്ങിനെ കുറെ ഒളിച്ചോട്ടങ്ങളുടെ ഓർമ്മകൾ ഓടിയെത്തി.. :)

    ReplyDelete
    Replies
    1. :) ഓര്‍മ്മകളുടെ ഒരു വലിയ പെട്ടി !!! എല്ലാവര്ക്കും ഉണ്ടല്ലേ ആ കാലം ! നന്ദി

      Delete
  38. Varshangalkku mumpu chila kriyakal njaanum cheythittundu... odippokkonnum alla ketto..
    Superb.. valare nannaayirikkunnu...

    ReplyDelete
    Replies
    1. ഹെഹെ.. എല്ലാര്ക്കും ഉണ്ടല്ലേ ഒരു ട്രങ്ക് പെട്ടി! നന്ദി വായനയ്ക്ക് :)

      Delete
  39. ഒന്നു കൂടി വായിച്ചു... :)

    ReplyDelete
    Replies
    1. നന്ദി ആരിഫ്‌ ബായി... :) പണ്ടിട്ട കമെന്റിനു എന്റെ മറുപടി കണ്ടിരുന്നുലോ അല്ലെ? സന്തോഷം തോന്നുന്നു !

      Delete
  40. എന്റെ ബാല്യത്തില്‍ അമൂല്യ വസ്തുക്കളായി കരുതിയിരുന്ന ചില സാധനങ്ങള്‍ ഇന്നും ഞാന്‍ സൂക്ഷിച്ചു വെക്കുന്നുണ്ട്... അവയെല്ലാം വെറും പാഴ്വസ്തുക്കളാണെന്ന് നന്നായറിയാം... എല്ലാം കൂടി പെറുക്കിയെടുത്ത് കളഞ്ഞാലോ എന്ന് ഇടയ്ക്കൊക്കെ ആലോചിക്കാറുമുണ്ട്... പക്ഷെ, കഴിയാറില്ല....

    ReplyDelete
    Replies
    1. അങ്ങനെ കളയണ്ട sangeeth -പാഴ് വസ്തുക്കള്‍ ആണെങ്കിലും ഓര്‍മ്മകള്‍ അല്ലെ? :) സന്തോഷം തരുന്ന കുഞ്ഞു വസ്തുക്കള്‍ എന്തിനു കളയുന്നു. നന്ദി ട്ടോ -വായനയ്ക്ക്, നല്ല വാക്കുകള്‍ക്ക്

      Delete
  41. വായിക്കാനും കാണാനും വൈകിപ്പോയ ഒരു നല്ല പോസ്റ്റ്‌ , ഇത് പോലെ എല്ലാവര്ക്കും ഉണ്ടാവും ഒരിക്കലും മറക്കാന്‍ കഴിയാത്ത ബാല്യകാല ഓര്‍മ്മകള്‍, വായനയിലൂടെ ഞാനും എന്‍റെ കുട്ടിക്കാലത്തിലെത്തി , നല്ല പോസ്റ്റ്‌ :)

    ReplyDelete
    Replies
    1. നന്ദി ബായീ :) കാണാന്‍ വൈകിയെങ്കിലും കണ്ടപ്പോള്‍ വായിച്ചല്ലോ അതന്നെ കാര്യം , അതന്നെ സന്തോഷം :) സ്നേഹം

      Delete
  42. വായിക്കാനും കാണാനും വൈകിപ്പോയ ഒരു നല്ല പോസ്റ്റ്‌ , ഇത് പോലെ എല്ലാവര്ക്കും ഉണ്ടാവും ഒരിക്കലും മറക്കാന്‍ കഴിയാത്ത ബാല്യകാല ഓര്‍മ്മകള്‍, വായനയിലൂടെ ഞാനും എന്‍റെ കുട്ടിക്കാലത്തിലെത്തി , നല്ല പോസ്റ്റ്‌ :)

    ReplyDelete
    Replies
    1. നന്ദി ബായീ :) കാണാന്‍ വൈകിയെങ്കിലും കണ്ടപ്പോള്‍ വായിച്ചല്ലോ അതന്നെ കാര്യം , അതന്നെ സന്തോഷം :) സ്നേഹം

      Delete
  43. ട്രങ്ക് പെട്ടിയെ വായിച്ചു...ഓര്‍മ്മകളുടെ ട്രങ്ക് പെട്ടി.ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. നന്ദി റോസേച്ചീ :) നമുക്കെല്ലാം ഉണ്ടല്ലേ ഒരു ഓര്‍മ്മപ്പെട്ടി! സന്തോഷം

      Delete
  44. ഓര്‍മ്മകളുടെ ട്രങ്ക് പെട്ടി.ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. നന്ദി റോസേച്ചീ :) നമുക്കെല്ലാം ഉണ്ടല്ലേ ഒരു ഓര്‍മ്മപ്പെട്ടി! സന്തോഷം

      Delete
  45. ഓർമ്മകളുടെ ടങ്കുപ്പെട്ടി എന്നേയും കാത്തൊന്ന് നാട്ടിലിരിപ്പുണ്ട്‌..
    അവിടെ ചിലവഴിക്കുന്ന ഒരു ദിവസം ഞങ്ങൾ ഈ പെട്ടിക്ക്‌ ചുറ്റുമായിരിക്കും..
    ഇഷ്ടായി ട്ടൊ..ആശംസകൾ

    ReplyDelete
    Replies
    1. എന്‍റെ ട്രങ്ക്പെട്ടിയും അങ്ങനെ ഒരു vip ആകാറുണ്ട് -ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ :). നന്ദി ട്ടോ വര്‍ഷിണി ഈ വരവില്‍.. സന്തോഷം :)

      Delete
  46. ഈ ട്രങ്ക് പെട്ടി മനസ്സിലിട്ട് കുറച്ചു നടന്നതാ ആര്‍ഷെ... പക്ഷെ അതിലേക്ക് എന്തെങ്കിലും നുള്ളി പെറുക്കി ഇടാന്‍ വിട്ടു പോയിട്ടോ... ഫൈസല്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.. :)
    വായിച്ചിട്ട് ഒത്തിരി സന്തോഷം തോന്നുന്നു...

    ReplyDelete
    Replies
    1. അതെയോ ? :) ഒരിക്കല്‍ കൂടി ഇവിടെ വന്നു എന്തെങ്കിലും പെറുക്കി ഇടാന്‍ തോന്നിയല്ലോ.. ഒത്തിരി സന്തോഷം തോന്നുന്നു മുബീ.. നന്ദി , സ്നേഹം :)

      Delete
  47. വായിച്ചു..
    ഇഷ്ടായി..
    ക്ലീനിങ്ങില്‍ നഷ്ടായ കുറേ പുസ്തകങ്ങള്‍ ഓര്‍മ്മയില്‍ വന്നു..
    ആശംസകള്‍..!

    ReplyDelete
    Replies
    1. എന്‍റെ അമ്മയുടെ ക്ലീനിങ്ങില്‍ അങ്ങനെ എത്ര എത്ര സാധനങ്ങള്‍ നഷ്ടമായിന്നോ ! :(
      നന്ദി ട്ടോ വായനയ്കും, ഇഷ്ടത്തിനും :)

      Delete
  48. നന്നായിരിക്കുന്നു... വായിച്ചപ്പോൾപഴയ കുറെ കാര്യങ്ങൾഓര്മ വന്നു... :)

    ReplyDelete
    Replies
    1. നമ്മുടെയൊക്കെ ജീവിതത്തില്‍ ഇങ്ങനെ ഒരു പെട്ടി എപ്പോഴും ഉണ്ട് -ഓര്‍മ്മകളുടെ പെട്ടി . അതാകും വായിക്കുമ്പോള്‍ എല്ലാവര്ക്കും സ്വന്തം പെട്ടി ഓര്‍മ്മ വരുന്നത് :). സന്തോഷം ട്ടോ, നന്ദിയും

      Delete
  49. നിഷ്കളങ്കമായ ഓര്‍മകളുടെ ട്രങ്ക് പെട്ടി... :) കടിഞ്ഞൂല്‍ കല്യാണം എന്നൊരു സിനിമയുണ്ട്.. അതില്‍ ഉര്‍വശിക്കും ഉണ്ടൊരു ട്രങ്ക് പെട്ടി.. :)

    നല്ല ഓര്‍മകളുടെ പെട്ടി ഒരിക്കലും തുരുമ്പിക്കാതെ കാക്കണം.. നല്ല എഴുത്തിനു അഭിനന്ദനം..

    ReplyDelete
    Replies
    1. ഉവ്വ് കടിഞ്ഞൂല്‍കല്യാണം കാണുമ്പോളൊക്കെ എന്‍റെ ചേട്ടയീസ് അത് ഞാനാന്നു പറഞ്ഞു കളിയാക്കും :).

      നന്ദി ട്ടോ, സ്നേഹം :)

      Delete
  50. ആർഷ ഇവിടെ ഞാൻ ഒന്ന് വന്നു പോയി എന്നാൽ ഒരു കുറി കുറിക്കുവാൻ മറന്നു പോയി :-(
    ആശംസകൾ

    ReplyDelete
    Replies
    1. അതെയോ സര്‍? :) നന്ദി ട്ടോ, തിരികെ വന്നൊരു കുറി കുറിക്കാന്‍ തോന്നിയതിന്.. ഒരുപാടു സന്തോഷം, സ്നേഹം :)

      Delete
  51. Replies
    1. നന്ദി പടന്നക്കാരാ :) സന്തോഷം ട്ടോ

      Delete
  52. ട്രങ്ക് പെട്ടി വായിച്ചു എന്റെ ചങ്ക് പൊട്ടി !!

    ReplyDelete
  53. വളരെ നന്നായിരിക്കുന്നു. ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു. ഇതുപോലൊരു പെട്ടി എനിക്കും ഉണ്ടായിരുന്നു ചെറുപ്പത്തിൽ.
    "തീപ്പെട്ടി കൂട് ഡബിള്‍ 2,ഷിപ്പ് ,ദീപം അങ്ങനെ പോകും ബ്രാന്‍ഡുകള്‍," ഇതൊക്കെ ഇപ്പോഴും മനസ്സിൽ മായാതെ ഉണ്ട് .

    അഭിനന്ദനങ്ങൾ.

    ReplyDelete
  54. ഓരോ പ്രാവശ്യവും വായിച്ചു കഴിയുമ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി ഇത് വന്നു വായിക്കണമെന്ന് സ്വയം ഓര്‍മ്മപെടുത്തുന്നു. ആ പെട്ടിയുമായി നടന്നു നീങ്ങുന്ന കുറുമ്പി വായനക്കാരന്‍ ആണോ എന്നു തോന്നിപ്പിക്കുന്ന അസൂയാവഹമായ രചന.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)