Wednesday, July 10, 2013

പകര്‍ന്നെഴുത്ത്


പിറന്നത്,ആരോടോ കടം വാങ്ങിയ
ഒറ്റക്കുപ്പായവുമായിട്ടായിരുന്നു
വളര്‍ന്നത്, ആര്‍ക്കും വേണ്ടാത്ത
നിഴലിന്റെ കറുപ്പില്‍ ചവുട്ടിയും.

പതിഞ്ഞൊഴുകിയ വെള്ളത്തിനടിയിലും
കല്ല്‌ മിനുങ്ങും പോലെ കൌമാരം
ഇണ പിരിഞ്ഞൊരു മുല്ല മൊട്ടിന്റെ
സുഗന്ധം പോലെയെന്‍  യൌവനം .

ഉറക്കമുണര്‍ത്ത് പാട്ടുകള്‍ക്കിടയില്‍
ആരോ പാടിയ താരാട്ട് പോലെ വിശപ്പ്‌ 
നിറഞ്ഞു തുള്ളി തുളുമ്പുന്ന സ്വപ്നത്തിന്‍
വീഞ്ഞൊഴിഞ്ഞ് ഒഴുകിയ ദാഹം .

എന്നും മറക്കാനോര്‍ക്കുന്ന അസ്തിത്വം,
ജരാനര ബാധിച്ചൊരു പ്രണയം
ഇനിയുമെന്തുണ്ടെന്നിലെ പകര്ത്തെ -
-ഴുത്തിനു തിരി തെളിക്കുവാന്‍...!!

 

60 comments:

  1. എന്തോ വല്ലാത്തൊരു ഫീല്‍ വരികള്‍ക്ക് .തുടര്‍ന്നും എഴുതുക ആശംസകള്‍.,

    ReplyDelete
    Replies
    1. നന്ദി അനീഷ്‌... ഓരോ വാക്കും പ്രോത്സാഹനം ആണ്..

      Delete
  2. പകര്‍ന്നെഴുത്തില്‍ പറയാനാകാത്ത വിതുമ്പലുകള്‍.....
    നന്നായിരിക്കുന്നു വരികള്‍.
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം മാഷെ... , മാഷുടെ കമന്റ്‌ ഇല്ലാതെ എന്റെ പോസ്റ്റുകള്‍ അപൂര്‍ണം നന്ദി :)

      Delete
  3. ഇനിയുമെന്തുണ്ട് പറയൂ

    ReplyDelete
    Replies
    1. :) ഇനിയും ഉണ്ടോന്നു നോക്കട്ടെ അജിത്തെട്ടാ .... നന്ദി...

      Delete
  4. ഇനിയും ...
    ഇനിയും എന്തുണ്ടെന്ന്...

    നന്നായിട്ടുണ്ട് വരികള്‍ കേട്ടോ...

    ReplyDelete
    Replies
    1. ഇനിയും ഇനിയും എന്തുണ്ടെന്ന് തിരഞ്ഞു തിരഞ്ഞു നോക്കുന്നു കലേച്ചീ.... നന്ദി

      Delete
  5. "കല്ല്‌ മിനുങ്ങും പോലെ കൌമാരം "

    "വീഞ്ഞൊഴിഞ്ഞ് ഒഴുകിയ ദാഹം" കൂടുതല്‍ ഇഷ്ടമായ വരികള്‍; ഉപമാലംകൃതം !!

    ജീവിതത്തില്‍ നിന്നും പകര്‍ത്തിയെടുത്ത കവിതകള്‍ അനര്‍ഘളം ഒഴുകട്ടെ.
    'വട്ടുചിന്തകള്‍' എന്നാ ലേബല്‍ അനുചിതം ഈ കവിതയ്ക്ക്.

    ആശംസകള്‍.. !!

    സസ്നേഹം,
    മുകേഷ് @

    ReplyDelete
    Replies
    1. നന്ദി മുകേഷ് , വരവിനും,വായനയ്ക്കും ഈ അഭിപ്രായത്തിനും. അനര്‍ഗളം ഒഴുകട്ടെ എന്ന ആശംസയ്ക്കും.

      'വട്ടു ചിന്തകള്‍' എന്നാ ലേബല്‍ മാറ്റി -അനുചിതമായത് കൂടെ കൂട്ടുന്നില്ല :)

      Delete
  6. നന്നായിരിക്കുന്നു. കൊള്ളം. ഒട്ടും വട്ടില്ലാത്ത , തെളിഞ്ഞ ചിന്തകള്‍ തന്നെയാണ് . 'വട്ടുചിന്തകള്‍' എന്ന ലേബല്‍ അനുചിതം തന്നെ.

    ReplyDelete
    Replies
    1. :) നന്ദി.... 'വട്ടു ചിന്തകള്‍' എന്നതൊരു escapism ആണ് -ആരെങ്കിലും ഇത് കവിതയാണോ എന്ന് ചോദിച്ചാല്‍ , ചില തോന്നലുകള്‍ എന്നുത്തരത്തിന്. (കവിത ആണോ എന്ന് എനിക്ക് പറയാന്‍ ചെറിയ പേടിയും ഉണ്ട്) ലേബല്‍ എന്തായാലും മാറ്റി....

      Delete
  7. നന്നായിട്ടുണ്ട്... ഇനിയും പോരട്ട്...
    തരളരു...രു..ത്ऽ ഛേ തളരരുത്.. തെറ്റി.. :( തളരുത്.. :)

    ReplyDelete
    Replies
    1. ഇനിയും പോരട്ടെ.... :) നന്ദി

      Delete
  8. tharakedilla...nnalum entathra pora...;-P.........chumma oru change nu irikate ente vaka inganoru comment..hihi..very nice dear...

    ReplyDelete
    Replies
    1. അതെടാ , തരക്കേടില്ല എന്നെ ഉള്ളു... :) നന്ദി

      Delete
  9. ഇനിയുമെന്തുണ്ടെന്നിലെ പകര്ത്തെ -
    -ഴുത്തിനു തിരി തെളിക്കുവാന്‍...!!

    ഇനിയുമുണ്ട്... എഴുതുക.

    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി mubi... അതെ ഇനിയും ഉണ്ടാകട്ടെ....

      Delete
  10. സംഗതി ഞാനൊരു നല്ല കവിതാക്കമ്പക്കാരനല്ലെങ്കിലും കവിത വായിച്ചാൽ, അതിഷ്ടമായാൽ, അതിന്റെ ആശയം വച്ച് ഞാൻ കാര്യമായി കമന്റിടാറുണ്ട്. പക്ഷെ എനിക്കിത് വായിച്ച് ആശയം മനസ്സിലായിട്ടും അഭിപ്രായം എഴുതാൻ ഒന്നും കിട്ടുന്നില്ല. അത്രയ്ക്കും കാര്യങ്ങൾ എല്ലാം മുഴുമിപ്പിച്ചു ഇതിൽ.!
    പ്രണയത്തിനെന്നും ജരാനര ബാധിക്കാതിരിക്കട്ടെ.
    ആശംസകൾ.

    ReplyDelete
    Replies
    1. :) വായിച്ചൂലോ ,അത് തന്നെ കാര്യം, ആശയം മനസിലായി എന്ന് പറഞ്ഞത് അതിലും വലിയ കാര്യം -അത് തന്നെയാണ് അഭിപ്രായം :). നന്ദി

      Delete
  11. അതെ ഇനിയുമേറെയുണ്ട് പറയാതെ പറയാൻ ...അത് തുടർന്നെഴുതുക....ആദ്യത്തെ നാലുവരി ഒത്തിരി ഇഷ്ടായി ...ആശംസകളോടെ ഒരു കുഞ്ഞുമയിൽപീലി

    ReplyDelete
    Replies
    1. നന്ദി .... ഇനിയുമുണ്ടാകട്ടെ ഒത്തിരി പറയാന്‍ ....

      Delete
  12. >>>പിറന്നത്,ആരോടോ കടം വാങ്ങിയ
    ഒറ്റക്കുപ്പായവുമായിട്ടായിരുന്നു ...<<<

    കുപ്പായത്തോട്‌ കൂടി പിറന്നു എന്നത്‌ മനസ്സിലായില്ല..

    ഈ കവിതകളുമായിട്ട്‌ വലിയ ബന്ധമൊന്നും ഇല്ലാത്തതു കൊണ്ടായിരിക്കും..

    ആശംസകൾ..!!

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി - "ആരോടോ കടം വാങ്ങിയ ഒറ്റക്കുപ്പായം" - അത് നമ്മുടെ പൈതൃകം ആകാം , കടമായി വാങ്ങിയ പൈതൃകം. :)

      Delete
  13. പതിഞ്ഞൊഴുകിയ വെള്ളത്തിനടിയിലും
    കല്ല്‌ മിനുങ്ങും പോലെ കൌമാരം

    ഇതാണ് എനിക്ക് ഇഷ്ട്ടമായ വരികള്‍ :)

    ReplyDelete
    Replies
    1. അതെ, അതിനു വിശാലമായ ഒരര്‍ത്ഥം ഉണ്ട് :). നന്ദി...

      Delete
  14. nice lyrics.. especially "എന്നും മറക്കാനോര്‍ക്കുന്ന അസ്തിത്വം,
    ജരാനര ബാധിച്ചൊരു പ്രണയം"

    something i could feel here in these lines ..

    ReplyDelete
    Replies
    1. നന്ദി പ്രവീണ്‍... :) വായനയില്‍ ഫീല്‍ ചെയ്തത്തില്‍ ഒരുപാട് സന്തോഷം (എല്ലാ എഴുത്തുകാരും അതാണെന്ന് തോന്നുന്നു ആഗ്രഹിക്കുന്നത്)

      Delete
  15. Ini ezhuthan, pinneyum baakkiyakunna jeevithamundallo.!

    Manoharam, Ashamsakal...!!!

    ReplyDelete
    Replies
    1. :) അതെ ഇനിയും ബാക്കി എഴുതാന്‍ ആകട്ടെ.... നന്ദി

      Delete
  16. കവിതയുണ്ട് . കൂടുതൽ ഊർജ്ജത്തോടെ വീണ്ടും എഴുതുക. ആശംസകൾ

    ReplyDelete
    Replies
    1. അതെ, ഇനിയും പകര്‍ന്നെഴുതാന്‍ കവിതകള്‍ ഉണ്ടാകട്ടെ.... നന്ദി :)

      Delete
  17. നന്നായി, വളരെ നന്നായി...
    വളരെ നന്നായി കവിതയെഴുതാൻ ഇനിയും സാധിക്കും.. ഉയരട്ടെ, വളരെ വളരെ വളരെ.....

    ReplyDelete
    Replies
    1. നന്ദി , വായനയ്ക്ക്, നല്ല വാക്കുകള്‍ക്ക്, ആശംസയ്ക്ക് ....

      Delete
  18. നല്ല വരികൾ . ആശംസകൾ..

    ReplyDelete
    Replies
    1. നന്ദി ജെഫു.... വായനയ്ക്കും നല്ല വാക്കുകള്‍ക്കും

      Delete
  19. നല്ല വരികൾക്കെന്റെ ആശംസകൾ ...

    ReplyDelete
    Replies
    1. നന്ദി കുഞ്ഞൂസ് .... വായനയ്ക്കും നല്ല വാക്കുകള്‍ക്കും

      Delete
  20. നല്ല കവിത ...

    ഇനിയുമെന്തുണ്ടെന്നിലെ പകര്ത്തെ -
    -ഴുത്തിനു തിരി തെളിക്കുവാന്‍...!!

    ഞാനും ചോദിക്കുന്ന ചോദ്യം !

    ReplyDelete
    Replies
    1. :) നന്ദി മാഷെ.... ആ ചോദ്യം ഇപ്പോഴും കുഴപ്പിക്കുന്നു ....

      Delete
  21. Nalla bhaavana, avatharanam. Best wishes.

    ReplyDelete
  22. അടുത്തിടെ വായിച്ചതില്‍ ഏറ്റവും നല്ല വരികള്‍....
    അത്ര കണ്ടു മികച്ചത്..

    ReplyDelete
    Replies
    1. ഈ വാക്കുകള്‍ക്ക് ആത്മാര്‍ഥമായ നന്ദി ... അത്ര മേല്‍ മികച്ചതോ എന്നറിയുന്നില്ല -എങ്കിലും അങ്ങനെ പറയാന്‍ തോന്നിയ ആ നല്ല മനസിനോട് ഒത്തിരി സന്തോഷം....

      Delete
  23. വളരെ നല്ല വരികള്‍ ചേച്ചി

    ReplyDelete
  24. പറയുവാനും എഴുതുവാനും ഈ കവയിത്രിയ്ക്കുമുൻപിൽ എനിയും ഏറെ കാഴ്ചകൾ അവശേഷിയ്ക്കുന്നുണ്ട്.. അവയെല്ലാം കാണുക... എഴുതുക... ഞങ്ങൾക്കായി കുറിയ്ക്കുക..ഞങ്ങൾ വായിച്ച് ഇവിടെയും എന്തെങ്കിലും കുത്തിക്കുറിയ്ക്കാം.....

    നല്ല കവിതയ്ക്ക് ആശംസകൾ

    ReplyDelete
    Replies
    1. വളരെ നന്ദി ഷിബു.... ഈ വാക്ക്, വായിച്ചു എന്നാ അറിവ് ഒക്കെ ഊര്ജ്ജമാണ്

      Delete
  25. നല്ല വരികള്‍
    ഇഷ്ടപ്പെട്ടു
    "പതിഞ്ഞൊഴുകിയ വെള്ളത്തിനടിയിലും
    കല്ല്‌ മിനുങ്ങും പോലെ കൌമാരം
    ഇണ പിരിഞ്ഞൊരു മുല്ല മൊട്ടിന്റെ
    സുഗന്ധം പോലെയെന്‍ യൌവനം ."
    ഈ വരികള്‍ പ്രത്യേകിച്ചും..
    മനോഹരമായ കവിതകള്‍ ഇനിയും പിറക്കട്ടെ ആര്ഷയുടെ തൂലികയില്‍ നിന്നും.
    ആശംസകള്‍

    ReplyDelete
    Replies
    1. :) നന്ദി നമ്പ്യാരെ . വന്നതിനും വായിച്ചതിനും..

      Delete
  26. ലളിതമായ വരികൾ. ആശംസകൾ

    ReplyDelete
  27. "ഇണ പിരിഞ്ഞൊരു മുല്ല മൊട്ടിന്റെ
    സുഗന്ധം പോലെയെന്‍ യൌവനo"

    പകര്ത്തെഴുത്ത്തിൽ നിന്നും ഞാൻ കടമെടുക്കുന്നു

    ReplyDelete
    Replies
    1. കടമെടുത്തോളൂ .... :) നന്ദി ഇട്ടിമാളൂ :)

      Delete
  28. ഇനിയുമെന്തുണ്ടെന്നിലെ പകര്ത്തെ -
    -ഴുത്തിനു തിരി തെളിക്കുവാന്‍...!!

    എഴുതുക ഇനിയും.

    ReplyDelete
    Replies
    1. :) ഇടയ്ക്ക് അങ്ങനെയും തോന്നും സര്‍ -ഇനിയും ഒന്നുമില്ല എന്ന്. നന്ദി, ആശംസയ്ക്ക് :)

      Delete
  29. ഇനിയുമെന്തുണ്ടെന്നിലെ പകര്ത്തെ -
    -ഴുത്തിനു തിരി തെളിക്കുവാന്‍...!

    ishtaayi.

    All the Best

    ReplyDelete
    Replies
    1. നന്ദി :) ഇനിയും തിരി തെളിക്കാന്‍ എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍....

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)