ഇതിനെ ഒരു കഥയായി എഴുതണോ എന്നാലോചിച്ചു, സാഹിത്യം വേണ്ട എന്ന് മനസ് പറഞ്ഞു. ഇത് എന്റെ അച്ഛന് വേണ്ടി ഒരു ഓര്‍മ്മക്കുറിപ്പ് അല്ല,അച്ഛനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകളാണ് ,അടുക്കും ചിട്ടയും ഇല്ലാതെ ചിതറിത്തെറിച്ച ഓര്‍മ്മകള്‍...
അച്ഛന്‍ ഒരിക്കലും കഥ പറഞ്ഞുറക്കിയതായൊന്നും ഓര്‍മ്മയില്ല, പക്ഷേ, എന്നെ ആദ്യമായി അക്ഷരങ്ങളുടെ ലോകത്തിലേക്ക് എത്തിച്ചത് അച്ഛനാണ്... ആദ്യമായി, രാമായണം വായിച്ചപ്പോള്‍ "ആത്മഹത്യ " എന്ന വാക്കിന്റെ അര്‍ത്ഥം അറിയാതെ കുഴങ്ങിപ്പോയി ഞാന്‍, അച്ഛന്‍ വരാന്‍ കാത്തിരുന്ന് ആ വാക്കിന്റെ അര്‍ഥം കണ്ടെത്തിയപ്പോള്‍ എനിക്കാകെ നിരാശയായി. കാണാനും കേള്‍ക്കാനും ഒരു പോലെ ഭംഗിയുള്ള ആ വാക്കിന്റെ അര്‍ത്ഥം "തന്നത്താനെ മരിക്കുക" എന്നാണത്രേ. അച്ഛന്‍ കൊണ്ട് തന്ന ആ സചിത്ര പുസ്തകത്തിലെ ചുമന്ന സാരിയുടുത്ത സീത, എന്തിനാ ലക്ഷമണനോട് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലായതേയില്ല, അതിനുശേഷംഒരു രണ്ടാം ക്ലാസ്സുകാരിയുടെ ജീവിതത്തിലേക്ക് pearl .s . buck ന്റെ "നല്ല ഭൂമി" അവതരിപ്പിച്ചതും അച്ഛന്‍.
നല്ല ശബ്ദത്തില്‍ പഴയ പാട്ടുകള്‍ പാടിയിരുന്ന അച്ഛന് യേശുദാസിന്റെ ച്ഛായ ഉണ്ടെന്ന ഒറ്റ കാരണത്താല്‍ (അത് പോലെ ഒരു താടി അച്ഛനും ഉണ്ടേ ..) കൂട്ടുകാരോട് "എന്റെ അച്ഛനും ദാസേട്ടനും കൂട്ടുകാരാണെന്നു" ആ പഴയ ഫ്രോക്കുകാരി വീമ്പിളക്കിയിരുന്നു
. അച്ഛന്റെ ഇഷ്ട നടി K R വിജയ ആയിരുന്നു, പിന്നെ ശ്രീവിദ്യാമ്മയും. രണ്ടു പേരോടും എനിക്കും ഒരു നൊസ്റ്റാല്‍ജിക്ക് ഇഷ്ടം ഉണ്ട്, ഇപ്പോളും. ഇഷ്ട നടന്‍ 'the legend'- BIG B . അച്ഛനോടും അമ്മയോടും ഏട്ടന്മാരോടും ഒപ്പം നാട്ടിലെ പഴയ തിയേറ്ററില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ സിനിമ കാണാന്‍ പോകുമായിരുന്നു. തമിഴ് പടവും മലയാളം പടവും ഇംഗ്ലീഷ് ഇടി പടങ്ങളും വന്നിരുന്ന ആ കൊട്ടകയില്‍ കണ്ട ആദ്യത്തെ ഹൌസ്ഫുള്‍ ചിത്രമാണ് വടക്കന്‍ വീരഗാഥ. ഓര്‍മ്മയില്‍ ഇന്നും നില്‍ക്കുന്ന ചിത്രങ്ങള്‍ തിരുവിളയാടലും, 3D മൈ ഡിയര്‍ കുട്ടിച്ചാത്തനും,ജ്ഞാനസുന്ദരിയും ആണ്. ഏട്ടന്മാരോടൊപ്പം ജാക്കി ചാന്‍ പടങ്ങള്‍ കാണാന്‍ എന്നെയും അഛന്‍ വിടുമായിരുന്നു. 6 വയസുള്ള ഞാനും, 11 വയസുള്ള ഏട്ടന്മാരും, ഏട്ടന്മാരുടെ കൂട്ടുകാരും...അങ്ങനെ ഒരു കുട്ടിപ്പട്ടാളം ഉണ്ടാകും ആ യാത്രയില്‍.
ബാല്യകാല ഓര്‍മകളില്‍, അച്ഛനോടും ഏട്ടന്മാരോടും ഒത്തു ക്രിക്കറ്റും ഫുട്ബാളും കണ്ട നാളുകള്‍.. അമ്മയെ ക്രിക്കറ്റ് കളി പഠിപ്പിക്കാന്‍ പാട് പെട്ട് മടുത്തു മതിയാക്കി ഞങ്ങള്‍ ഇരിക്കുമ്പോള്‍ "ഇനി ആരാ ബാറ്റു ചെയ്യുന്നേ" എന്ന ചോദ്യവുമായി അമ്മയെത്തും, ലോക കപ്പു ഫുട്ബോളിനിടയില്‍ !!!! രാത്രികാലങ്ങളില്‍ ഉറക്കമിളച്ചു ഫുട്ബാള്‍ കണ്ടിരുന്ന അച്ഛനോട് അമ്മ ചോദിക്കുമായിരുന്നു, "ഇത്ര കഷ്ടപ്പെട്ട് ഈ കുന്തം കാണണോ !!!" പക്ഷെ ആ ദിവസങ്ങളിലാണ് ഞാന്‍ ഫുട്ബോള്‍ എന്താണെന്നു അറിഞ്ഞത്. ഇന്ന് ഫുട്ബാള്‍ ആരാധകനായ ഭര്‍ത്താവും ഒത്ത് രാത്രികാലങ്ങളില്‍ ജെര്‍മനിക്കും ഹോല്ലണ്ടിനും അര്‍ജെന്റീനക്കും വേണ്ടി ഉറക്കമൊഴിഞ്ഞു ഇരിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും ആ പഴയ black & white കാലങ്ങള്‍...
പണ്ട് മുതലേ രാത്രി പഠിച്ചായിരുന്നു ശീലം, ആ ശീലം ഉണ്ടാക്കിയത് അച്ഛനും. ഞാന്‍ പഠിക്കുമ്പോള്‍ അഛന്‍ ഏതെങ്കിലും ബുക്കുമായി അപ്പുറത്തെ ഹാളില്‍ ഉണ്ടാകും, ഇടയ്ക്കിടെ കട്ടന്‍ കാപ്പിയുമായി വന്നു പഠിത്തം ഉഷാറാക്കും അഛന്‍. ഞാന്‍ പഠിക്കാത്ത ദിവസങ്ങളിലും അഛന്‍ ബുക്കുമായി പുലരുവോളം ഇരിക്കും, ഓഷോ,ദാസ്തെസ്വ്കി,സംസ്കൃതഭാരതം ..... ഒന്നും മനസിലായിരുന്നില്ല അന്ന് (ഇന്നും !!!)
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപജില്ല യുവജനോത്സവത്തിനു കവിതാ പാരായണ മത്സരം, രാവിലെ വല്ലാത്തൊരു സന്തോഷം, പോകാന്‍ ഒരുങ്ങുമ്പോള്‍ കുളിക്കിടയില്‍ മൂളിയത് എന്താണെന്നു എനിക്കിന്നും അറിയില്ല, പക്ഷെ അഛന്‍ പറഞ്ഞു അത് ത്യാഗരാജ സ്വാമികളുടെ ഏതോ കീര്‍ത്തനം ആണത്രേ. അന്നത്തെ യാത്രയില്‍ ടീച്ചറിനോടും കൂട്ടുകാരോടും സംസാരിച്ചത് അതിനെ കുറിച്ച് മാത്രമായിരുന്നു.....!
രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം ഭാവം വല്ലാതെ ഉണ്ടായിരുന്നത്, ഒരു പക്ഷെ അച്ഛന്റെ ഉള്ളിലെ നക്സല്‍ അനുഭാവം കാരണമാകാം, അതിനാല്‍ തന്നെ അഛന്‍ ഹീറോ ആയിരുന്നു ഞങ്ങള്‍ക്ക്. എന്നെയും ചേട്ടന്മാരെയും അടുത്തിരുത്തി അഛന്‍ ലോക കാര്യങ്ങളെ കുറിച്ച് പറയുമായിരുന്നു , പലതും മനസിലാകില്ല, മനസിലാകുന്നതൊക്കെ അന്ന് തന്നെ കൂട്ടുകാരുടെ മുന്‍പില്‍ വിളമ്പി ആളാകുകയും ചെയ്യും...പക്ഷെ, എനിക്ക് ഇന്നുറപ്പിച്ചു പറയാന്‍ കഴിയും ഞാന്‍ ഇന്നെന്താണോ എന്റെ ചിന്തകള്‍ എന്താണോ അത് എന്നില്‍ ഉദിപ്പിച്ചത് അച്ഛനാണ്.
അമ്മയും, അച്ഛനും നല്കുന്നതൊന്നിനും ഒന്നും പകരം വെക്കാനാകില്ല. എങ്കിലും ഏതോ ഒരു കോണില്‍ ഇരുന്നു അഛന്‍ ഈ കുറിപ്പ് വായിച്ചു, താടി ഉഴിഞ്ഞു ചിരിക്കുന്നുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഓര്‍മ്മകള്‍ അച്ഛനെ കുറിച്ചാകുമ്പോള്‍, ഇപ്പോള്‍ ഞാന്‍ അഛന്‍ എന്ന് വിളിക്കുന്ന , എന്റെ ഭര്‍ത്താവിന്റെ അച്ഛനെ കുറിച്ച് കൂടി ഓര്‍മിക്കാതെ വയ്യ. ഈ അച്ഛനും ഫുട്ബോളിനെയും, ക്രിക്കെറ്റിനെയും സംഗീതത്തെയും ഇഷ്ടപ്പെടുന്നു. എന്റെ ഭര്‍ത്താവിന്റെ എല്ലാ നല്ല ഗുണങ്ങളും, അച്ഛന്റെ ഗുണങ്ങള്‍ ആണെന്ന് ഞാന്‍ പറയും
. ഈ അച്ഛനും എന്നെ ചെറിയ കുട്ടിയായി കാണുന്നു, കളിയാക്കുന്നു, ആവശ്യത്തിനു നല്ലത് പോലെ ചീത്തയും പറയുന്നു...He is the best husband, I've ever come through..., he is best as a father.... but he is better than the best as a father-in-law. എന്റെ അച്ഛന്റെ പ്രാര്‍ത്ഥനയാകാം എനിക്ക് ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത്... ,ജന്മം കൊണ്ട് കിട്ടിയ അച്ഛനും കര്‍മം കൊണ്ട് കിട്ടിയ അച്ഛനും ...... Happy Father's Day to Both Of them & all the fathers out there
വായനയുടെയും എഴുത്തിന്റെയും ലോകം ഉപ്പയാണെനിക്കും തുറന്നുതന്നത്. എന്നാലും എനിക്കുമ്മയെയാണ് കൂടുതലിഷ്ടം, കാരണമെന്താണെന്നോ,
ReplyDeleteപ്രീഡിഗ്രി പരീക്ഷാത്തലേന്ന് രാത്രി ഒന്നിന് അടുത്തയാഴ്ച പ്രസിദ്ധീകരണത്തിനുള്ള മിനിക്കഥ എഴുതുന്ന തിരക്കിലായിപ്പോയി. അതിനുപ്പ നന്നായി ചീത്തയും പറഞ്ഞു. തന്നോളം വളര്ന്നതിനാല് തല്ലിയില്ലെന്നേയൂള്ളൂ. എന്നാലും ആദ്യമായി ഗള്ഫില് പോയപ്പോള് എയര്പോര്ട്ടില് വച്ച് കെട്ടിപ്പിടിച്ച് ഉമ്മതന്ന (ഉമ്മയുടെ ഉമ്മ വീട്ടില് നിന്ന് കിട്ടിയിരുന്നു) ഉപ്പയാണിപ്പോഴും മനസ്സില്.
അടുത്തമാസം 18ന് നാട്ടില്പ്പോവുകയാണ്. അച്ഛനുമമ്മയ്ക്കും എന്തു വാങ്ങിക്കൊണ്ടുപോവുമെന്നാണ് ഇപ്പോള് ചിന്ത.
അച്ഛനന്മാര്ക്കായി ഒരുദിവസം, വായിച്ചപ്പോള് കുറിക്കാന് തോന്നിയതാണ്. നന്ദി
thanks salah...
ReplyDeleteഒന്നും വാങ്ങാതെ ചെന്നാലും, അവര്‍ക്കുള്ള ഏറ്റവും വലിയ സമ്മാനമല്ലേ വീട്ടില്‍ എത്തുന്നത് !!! അതില്‍ കൂടുതല്‍ എന്ത് വേണം??
അച്ഛനെ ആണെനിക്കിഷ്ട്ടം ...
ReplyDeleteഇത് വായിച്ചപ്പോള്‍ ഞാനും ഓര്‍ത്തു നോക്കി അച്ഛനുമായി ചിലവിട്ട നിമിഷങ്ങള്‍ ,
ReplyDeleteഇത് പോലെ മധുരവും കയ്പും നിറഞ്ഞ , ഇന്നും മനസ്സില്‍ തങ്ങി നില്‍കുന്ന നിമിഷങ്ങള്‍ ,
പക്ഷെ പകരം ഞാന്‍ കാണുന്നത് അച്ഛന്റെ കണ്ണുകളില്‍ അങ്ങിനെ ഒരു ബാല്യം തരാന്‍ പറ്റാഞ്ഞതിന്റെ വേദനയുടെ നനവാന് ...
എന്തോ ഇത് വായിച്ചപ്പോള്‍ നഷ്ടത്തിന്റെ തീവ്രത മനസിലാക്കുന്നു .......
ശ്യാമ...കണ്ണ് നിറഞ്ഞു. എന്തിനാണെന്നറിയില്ല. ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്ന് ശ്യാമയുടെ അച്ഛന്‍ ഇത് വായിക്കുന്നുണ്ടാകും. ഇതു വായിച്ച് ആ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാകും. തീര്‍ച്ച.
ReplyDeleteഎനിക്ക് ഏറ്റവുമിഷ്ടം എന്റെ അച്ഛനേയാണ്..അതുകഴിഞ്ഞിട്ടേ അമ്മയുള്ളൂ. ശ്യാമയേ പോലെതന്നെ കര്‍മ്മം കൊണ്ടും നല്ല ഒരച്ഛനെയാണ് എനിക്കും കിട്ടിയിരിക്കുന്നത്. ഈയൊരു അവസരത്തില്‍ ഞാന്‍ അവരെ സ്നേഹത്തോടെ ഓര്‍ക്കുന്നു.
thanks to ozhakkan, readers and vayadi.
ReplyDelete@readers: എന്താ പറയുക എന്നറിയില്ല... എല്ലാം നല്ലതിനാണെന്ന് കരുതുക..
@vayadi: കര്‍മം കൊണ്ട് കിട്ടിയ അച്ഛനെയും ജന്മം കൊണ്ട് കിട്ടിയ അച്ഛനെയും ഓര്‍ത്തല്ലോ, എനിക്ക് സന്തോഷമായി
അച്ചൻ പേടിപ്പിക്കുന്നു എന്നെ , പടിയടാ…. പടിയടാ… എന്ന് പറഞ്ഞ്.
ReplyDeleteഎങ്കിലും, അവസാനകാലത്ത് പാവമായിരുന്നു എന്റെ വാപ്പിച്ച.
ശ്യാമയുടെ സ്നേഹമുള്ള അച്ചനെ കുറിച്ച് വായിച്ചപ്പോൾ മനസ്സിൽ നന്മ നിറഞ്ഞു.
ഒരുപാട് ഇഷ്ടമായി ഈ പോസ്റ്റ്. വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു. എന്റെ അച്ഛനുമായി ആഴത്തില്‍ ഉള്ള ബന്ധമൊന്നും എനിക്ക് ചെറുപ്പത്തില്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ അച്ഛനെ ഒരുപാട് മിസ്സ് ചെയ്യുന്നതായി തോന്നുന്നു.
ReplyDeleteവളരെ നന്ദി ശാലിനീ ,സാദിഖ്. എല്ലാവര്ക്കും ഒത്തിരി നന്ദി
ReplyDeleteമകൾക്കും അച്ഛനും ആശംസകൾ.
ReplyDeleteപി എസ്സ് സി കവിത വളരെ ഇഷ്ടമായി
ഇത് വായിച്ചപ്പോള്‍ നഷ്ടത്തിന്റെ തീവ്രത മനസിലാക്കുന്നു .
ReplyDeletethanks to kalavallabhan & jishad...
ReplyDeleteഒറ്റ വാക്കിൽ ഭാഗ്യവതി എന്നു വിശേഷിപ്പിയ്ക്കട്ടെ!
ReplyDeleteനല്ല പോസ്റ്റാണ്.
ഒരച്ചന്‍ മകനും , മകന്‍ അച്ഛനും ഉയര്‍ന്ന സ്ഥാനങ്ങള്‍ മനസ്സില്‍ നല്‍കിയിട്ട് കാര്യമുണ്ടോ , അതൊന്നും പ്രകടമല്ലെങ്കില്‍....അതൊരു അവസ്ഥ തന്നെ ...
ReplyDeleteസാഹചര്യങ്ങളാല്‍ സ്രിഷ്ടിയ്ക്കപെടുന്ന അവസ്ഥകള്‍ .....
ഇത് വായിച്ചപ്പോള്‍ മനസ്സില്‍ ഒരു ഭാരം .....ആ ഭാരം ഇറക്കി വെയ്കാനും കഴിയില്ലല്ലോ...........
നന്നായിട്ടുണ്ട് കേട്ടോ എഴുത്ത് :)
thanks to echumukutty & aksharam...
ReplyDelete@echumu : im indeed lucky :)
@aksharam:aa bhaaram irakki vekkoo mashe
ee sneha nidhikalaayirunna achenmaarude oro chithrangal koodi cherthirunnenkil yennu veruthe orthu poyi athe:I fully agree with you
ReplyDelete"അമ്മയും, അച്ഛനും നല്കുന്നതൊന്നിനും ഒന്നും പകരം വെക്കാനാകില്ല."
Best Wishes
Philip Ariel
വളരെ നന്ദി സര്‍ - ഈ വരവിനും, വാക്കുകള്‍ക്കും. ഇതെഴുതിയ സമയത്ത് പോസ്റ്റുകളോടൊപ്പം ചിത്രം ഒന്നും ഇടാരുണ്ടായിര്‍ന്നില :). സന്തോഷം , നന്ദി :)
Deleteഏറെ വൈകിയാണെങ്കിലും ,അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എഴുതിയത്
ReplyDeleteവായിക്കാന്‍ കഴിഞ്ഞു. ഈ മകള്‍ക്ക് ആശംസകള്‍
നന്ദി അക്കാകുക്ക ഇക്ക ... വൈകിയാണെങ്കിലും കണ്ട ഉടനെ വന്നു വായിച്ചാ ഈ സ്നേഹത്തിനു ഒത്തിരി നന്ദി :) സന്തോഷം
Delete