കറുപ്പിക്കുവാന്‍ നാല് കോളങ്ങള്‍,
നൂറ്റുക്ക് നൂറും വെളുത്തു ചിരിക്കുന്നു ,
ചോദ്യം ഒന്നാണേല്‍,ഉത്തരം അനവധി
മള്‍ട്ടിപ്പിള്‍ ചോയിസ് എന്നാ പറച്ചില്.
ഒരു ബെല്ലടിച്ചിട്ട് ഒരു മണി നേരമായ്
ഇനിയുമെത്ര കാലം കഴിയണം ഒന്നിന്
കറക്കി കുത്തിക്കുത്തി എന്റെ മനം -
മടുത്തെന്നോതുന്ന പെന്‍സില്‍
ഒരിക്കലെങ്കിലും എന്നെ തൊടൂ,
എന്നീ റഫ് വര്‍ക്കിന് സ്പേസ്
നാല് പുറവും നോക്കി മടുത്തിട്ടും
പിന്നെയും ചുറ്റുന്ന കണ്ണുകള്‍
എല്ലാ തലകളും ബുക്ക്ലെടിനുള്ളില്
നിധി തേടുന്ന ഭൂതത്താന്മാരോ
കട്ടി കണ്ണടകള്‍ കഷണ്ടി തലകള്‍
ഗൌരവം കനക്കുന്ന നേര്‍വര ചുണ്ടുകള്‍
തുറിച്ചു നോക്കുന്നു റൂമിന്റെ ചുമര്,
ഇനിയെന്നെ നോക്കാതെ പൊട്ടക്കണ്ണാ!!!!
ചുരണ്ടിയും കറുപ്പിച്ചും മായ്ച്ചും ,
കറുപ്പിച്ചും പിന്നെയും മായ്ച്ചും
തല മാന്തി പൊളിച്ചും,മൂക്ക് തുടച്ചും
കണ്ണ് ചൊറിഞ്ഞും .... ഹോ.....!!
ആശ്വാസമെന്റെ വാച്ചില്‍ മണി
ഒന്നാകാന്‍ ഇനി നിമിഷങ്ങള്‍ മാത്രം
അപ്പോള്‍ പ്രിയ OMR ഷീറ്റെ,ഇനി
കാണും വരെ നിനക്കെന്റെ വിട .
'ചൊല്ലാതെ വന്നാല്‍ ഉണ്ണാതെ പോകാം'എന്നാ ചൊല്ല്.
ReplyDeleteആദ്യമായാ ഇവിടെ. വന്നപ്പം ദേ കിടക്കുന്നു എന്റെ വയറ്റിനു പിടിക്കാത്ത സാധനം! ഇത് ഒരു ലേഖനമോ കഥയോ അനുഭവക്കുറിപ്പോ ആണേല്‍ ഒരു കമന്റ് ഇടാമായിരുന്നു. അതിനാല്‍ ഞാന്‍ 'ഉണ്ണാതെ' പോകുന്നു.
വീണ്ടും വരാം. അടുത്ത 'ഇല'യിടുമ്പോള്‍ ഒന്ന് മെയില്‍ ചെയ്തു ക്ഷണിച്ചാല്‍ ശരിക്കും 'ഉണ്ടിട്ടു'പോകാം .
എല്ലാ വിധ ആശംസകളും!!!
പി എസ് സി പരീക്ഷയെ പോലും വെറുതെ വിടില്ല അല്ലെ?.. എന്നാലും നന്നായി കേട്ടോ
ReplyDeleteഇതുവരെ ആ കടുംകൈ ചെയ്തിട്ടില്ല, ഇനി ചെയ്കയുമില്ല.
ReplyDeleteനന്ദി
ഇങ്ങനെ ഒരു ബുദ്ധിമുട്ട് എനിക്കും ഉണ്ടായിട്ടില്ല.! ഹോ ഞാന്‍ രക്ഷപ്പെട്ടു.!
ReplyDeleteഅതെഴുതാത്തതു കൊണ്ട് ഇതിനു മെന്തെഴുതണം എന്നറിയില്ല ഏതായല്ലും ധാരാളം എഴുതുക ആശംസകൾ
ReplyDelete"തുറിച്ചു നോക്കുന്നു റൂമിന്റെ ചുമര്,
ReplyDeleteഇനിയെന്നെ നോക്കാതെ പൊട്ടക്കണ്ണാ!!!!"
ഹ..ഹ.ഹ.. ഈ വരികള്‍ ഇഷ്ടമായി.
എനിക്കീ പരീക്ഷ എന്ന് കേള്‍ക്കുന്നത് തന്നെ ഇഷ്ടമല്ല.:)
ഷീറ്റിൽ ഒരു കറുത്ത മുഖം?
ReplyDeleteഒളികണ്ണാൽ നോക്കുന്ന ഒരു വിക്രതമുഖം?കാണുന്നില്ലെ....................
“കറുപ്പിക്കുവാന്‍ നാല് കോളങ്ങള്‍,
നൂറ്റുക്ക് നൂറും വെളുത്തു ചിരിക്കുന്നു “
വെളുക്കെ ചിരിക്കാൻ അനവദിപേർ.............
ഇത് എത്രാമത്തെ യാ...ഏന്റെ ഒരു സുഹൃത്ത് ഈയിടെ 50 തികച്ചു .......ഞങ്ങള്‍ അത് നന്നായി ആഘോഷിക്കുകയും ചെയ്തു
ReplyDeleteOMR...ye OMR kya hei??
ReplyDeleteഅപ്പോള്‍ ഇങ്ങനെയാണ് എന്‍ട്രന്‍സ് പരീക്ഷ. കൊള്ളാം. ഇനി ഇതും പറഞ്ഞ് വീണ്ടും തീവണ്ടിയോട് മത്സരിക്കാന്‍ പോകുമോ? ചുമ്മാ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു അന്ന്.
ReplyDeleteസമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും സന്ദര്‍ശിക്കുമല്ലോ.
Thanks ismayil,salah,hamsa,vaayadi,reader's dias,ummu ammar,sadiq,kuttan,kolleri.....
ReplyDelete@reader's dias: OMR s Optical Mark Reader :)
:-))
ReplyDelete); );
ReplyDeleteഎന്നിട്ട് റിസല്‍റ്റ് വന്നോ?
ReplyDeleteഇനി മുട്ട വാങ്ങി ബൂലോകത്തേക്ക് വാ ...അടിച്ചു ചന്തി ഞാന്‍ പൊട്ടിക്കും
ReplyDeleteDear Shyama,
ReplyDeleteGoo Evening!
Exams are just experiences1Not the end of the life!Better Luck,next time!
You have expressed well.
Wishing you a wonderful day,
Sasneham,
Anu
thanks to upasana,vinuettan,erakkadan,ekanthathayude kamuki.
ReplyDelete@vinuettan: result eppole vannu :)
@erakkada: ayyo.....
:-))
ReplyDeleteമൂന്നാലെണ്ണം ഞാനും എഴുതിയിട്ടുണ്ട്..ഹോ! എന്തൊരു ബോറാണ്...
ReplyDeleteഒരു പരീക്ഷാഹാളിന്റെ സമ്മർദ്ദം എഴുത്തിൽ ഉണ്ട്. നന്നായി. മാഷ് ആയതു കൊണ്ട് ഇനി പരീക്ഷ എഴുതേണ്ടല്ലോ എന്ന ആശ്വാസത്തിലാണു ഞാൻ
ReplyDeleteപി എസ് സി പരീക്ഷ ഒരു പരീക്ഷണമാണെന്നു മനസ്സിലായി.
ReplyDeleteആശംസകള്‍
thanks to jishad,nanav,sreenadhan and jayakrishnan.
ReplyDelete