#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വർഷം 1989
പണ്ട് പണ്ട് .... വളരെ പണ്ട്... പിന്നെയും പണ്ട്... ഒരു ആറു വയസുകാരി അച്ഛനോടും ഏട്ടന്മാരോടും അമ്മയോടും ഒപ്പം 'മമ്മൂട്ടിപ്പടം " കാണാന്‍ പോയി.... എല്ലാ രണ്ടാഴ്ച കൂടുമ്പോഴും സിനിമ കാണാന്‍ പോയിരുന്ന ആ തിയറ്റര്‍ അവളുടെ നാട്ടിന്‍പുറത്തെ ഏക തിയറ്റര്‍ ആയിരുന്നു - അതന്നൊരു അത്ഭുതം കാട്ടി അവള്‍ക്കു മുന്നില്‍ - അന്നുവരെ ഇഷ്ടപ്പെട്ട സീറ്റ് തേടിപ്പിടിച്ചവിടെയിരുന്നു കപ്പലണ്ടി കൊറിച്ചും കയ്യടിച്ചും സിനിമ കണ്ട ആ തിയറ്റര്‍ അന്നവളെയും വീട്ടുകാരെയും സിനിമ കാണിക്കാന്‍ കയറ്റിയില്ല - അവരൊരു ബോര്‍ഡും തൂക്കി - "ഹൌസ്ഫുള്‍ "!
അമ്പടാ - ഇതെന്തു സാധനം ??? അപ്പോള്‍ അച്ഛന്‍ പറഞ്ഞു "ഇന്നത്തെ കളിയ്ക്ക് ആള് മുഴുവനായി -ഇനി നാളെ വരാം. " ആ ആദ്യത്തെ ഹൌസ്ഫുള്‍ അനുഭവം ആണ് "ഒരു വടക്കന്‍ വീരഗാഥ" എന്ന സിനിമ - മമ്മൂട്ടിപ്പടം അല്ല MT സിനിമ... ! പിറ്റേന്ന് നേരത്തെ എത്തിയിട്ടും അഡീഷണല്‍ ആയിട്ടിട്ട ഇരുമ്പ് കസേരയിലേ ഇടം കിട്ടിയുള്ളൂ- അന്നും ഹൌസ്ഫുള്‍. പറഞ്ഞു കേട്ടു പഴകിയ വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിന്റെ മറ്റൊരു മുഖം - ഉള്‍ക്കൊള്ളാന്‍ മറ്റാര് പറഞ്ഞാലും ഒരു പക്ഷെ യോജിക്കാന്‍ പറ്റുമായിരുന്നില്ല ,പക്ഷെ കൂടല്ലൂരിന്റെ കഥാകാരന് വ്യക്തമായ ആശയമുണ്ടായിരുന്നു, ഹരിഹരനു അതില്‍ വിശ്വാസവും - മമ്മൂട്ടി അതിലേക്കു നിയോഗിക്കപെടുകയും. ഓര്‍മ്മയിലെ ആദ്യത്തെ MT ഇങ്ങനെയാണ് - വായിച്ച ബുക്കിന്റെ രൂപത്തിലല്ല, ഈ സിനിമയുടെ രൂപത്തിൽ. പിന്നീട് ആ സിനിമയോട് സംഭാഷണങ്ങളോട് ഒക്കെ വിയോജിപ്പ് ഉണ്ടായെങ്കിലും അന്നുമിന്നും അതിലെ പാട്ടുകൾ കൊണ്ടെത്തിക്കുന്നത് ആ പഴയ തിയറ്ററിലെ കിരുകിരു കരയുന്ന സീറ്റിലേക്കാണ്. ഇപ്പോൾ ആ തിയറ്റർ നാവായിക്കുളത്തില്ല, പല ചെറിയ തിയറ്ററുകളും മൂടിപ്പോയ കൂട്ടത്തിൽ അതും അടഞ്ഞു, എന്റെ ബാല്യകൗമാരങ്ങളെ സ്വപനം കാണിച്ച നാവായിക്കുളത്തിന്റെ സ്വന്തം പി ജി തിയറ്റർ!
"ഉണ്ണിഗണപതി തമ്പുരാനേ .... "
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ

ഹൗസ് ഫുള്ളും,"ഒരു വടക്കൻ വീരഗാഥ"യും പാട്ടുകളും പിന്നെ അടഞ്ഞുപോയ തിയേറ്ററുകളും ... ഓർമ്മകൾ ....
ReplyDeleteആശംസകൾ
ഞാൻ കണ്ട വിരലിലെണ്ണാവുന്ന സിനിമകളിൽ ഒന്ന് ... പാട്ടുകൾ എല്ലാം മനോഹരം.
ReplyDeleteവടക്കൻ വീരഗാഥ തിയ്യേറ്ററിൽ പോയി കണ്ടത് ഓർമ്മിച്ചു..
ReplyDeleteആദ്യത്തെ ഹൌ സ് ഫുൾ വീരഗാഥയിൽ ഒരു പാട്ടോർമ്മ
ReplyDeleteആ ഇരുമ്പുകസേരയിൽ ഇരുന്നു പാട്ട് കേട്ട് നോക്കട്ടെ ...
ReplyDelete