Tuesday, March 31, 2020

" കന്നിപ്പൂമാനം പോറ്റും തിങ്കള്‍ ഇന്നെന്‍റെയുള്ളില്‍ വന്നു 'ദിച്ചു' "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2016 ന് ശേഷം!
പണ്ടുപണ്ടുമുതലേ കേട്ട ഈ പാട്ടിനെ എന്തിനാ ഞാനീ 2016- മായി കൂട്ടിക്കുഴയ്ക്കുന്നതെന്നു ചോദിച്ചാൽ അതൊരു കഥയാണ്! 2010 മുതല്‍ താച്ചൂനു വേണ്ടിയെന്നതുപോല്‍ വരികളൊക്കെ മൊത്തം എഴുതി ആദ്യമായിപ്പഠിച്ചതും ഈ പാട്ടാണ്, 
അതിന്‍റെ കഥ ഇവിടെ https://www.facebook.com/aarsha.abhilash/posts/10153642920696632 . 
എന്നിട്ടും ഇപ്പോള് ഈ പാട്ടിന്റെ ഏറ്റവും പ്രിയമുള്ള ഓര്മ 2016 നു ശേഷമാണ്. ജനിച്ചപ്പോള് മുതല് കേട്ടുകേട്ടാകണം, കുഞ്ഞനിയന് ഉണ്ടായപ്പോള് താച്ചൂന്റെ ആദ്യ ചോയ്സും ഈ പാട്ട് തന്നെയായിരുന്നു - ദിച്ചുബേബിയെ പാടിയുറക്കാന് 2016 മുതല് അവനാരീരാരിരം പാടി...

അങ്ങനെയങ്ങനെ പാടിപ്പാടി പോകവേ അവന് പറഞ്ഞു
"അമ്മാ!! you know something? - ഇത് ബേബിക്ക് വേണ്ടി മാത്രമുള്ള പാട്ടാണ്. എന്താ അറിയോ? "
അതെന്താണപ്പാ അങ്ങനെ എന്നതിശയിച്ച് ഞങ്ങള് രണ്ടാളും കണ്ണൊക്കെ മിഴിച്ച് " ആ ാാാാാാാാാാാ....!!!" എന്ന് നീട്ടിമൂളി.
അപ്പോള് താച്ചു പതുക്കെ മൂളി
" കന്നിപ്പൂമാനം പോറ്റും തിങ്കള്
ഇന്നെന്റെയുള്ളില് വന്നു 'ദിച്ചു' .... മനസിലായോ? എന്റെയുള്ളില് ലൈക്‌ inside ദിച്ചു വന്നൂന്ന്, how do they know our baby's name is Dichu?? !!"

ശരിയല്ലേ അവരെങ്ങനെ അറിഞ്ഞു നമ്മുടെ വാവേടെ പേര് ദിച്ചു എന്നാണെന്ന്  😂😂
അപ്പോള് മുതലാണ്, എന്റെയുള്ളില് അല്ല ഞങ്ങളുടെ വീട്ടില് മുഴുവന് ഈ പാട്ടിന്റെ ചേലേ മാറിയത്. 
താച്ചുന്റെ പ്രിയപ്പെട്ട വേണുമാമന്റെ ശബ്ദത്തില് ഞങ്ങളുടെ 'ദിച്ചൂ'ന്റെ സ്വന്തം പാട്ട്!
------------------------------------------------------------------------
#100DaysOfSongs
#100DaysToLove
#100SongsToLove
#Day76

5 comments:

  1. വന്നു ദിച്ചു ! താച്ചു ന് പാട്ടൊന്നും ഇല്ലേ അപ്പോൾ?

    ReplyDelete
  2. ഹ ഹ ഹാ.. പിള്ള മനസ്സിൽ കള്ളമില്ല

    ReplyDelete
  3. ഇത് കൊള്ളാമല്ലോ. പിള്ളേർ ചിന്തിക്കുന്ന വിധം. നമ്മൾ കാണാത്തതും കേൾക്കാത്തതും അവർ കണ്ടെത്തും ❤️

    ReplyDelete
  4. വാക്ക് ചേർന്നാലും അകന്നാലും...സാരഗർഭം.....
    ആശംസകൾ

    ReplyDelete
  5. വന്നുദിച്ചത് 'ദിച്ചു' ആയത് ...

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)