#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!
വർഷം 2005
പത്തനംതിട്ടയിൽ ഒരു മലമുകളിലെ പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജിൽ പഠിപ്പിക്കുന്ന സമയം. കുറച്ചു സമയമേ അവിടെ ഉണ്ടായിരുന്നുള്ളു എങ്കിലും ജീവിതത്തിൽ ഓർക്കാൻ പാകത്തിന് കുറെയേറെ ഓർമ്മകൾ തന്നയിടമാണ് - നല്ലതായും, ചീത്തയായും - അനുഭവത്തിലേക്ക് കൂട്ടിയിടമാണ്. വളരെയേറെ പ്രിയപ്പെട്ട ചില സുഹൃത്തുക്കളെ കിട്ടിയിടമാണ്. "മിസ്സേ" വിളിയുമായി ഇപ്പോഴും സ്നേഹത്തോടെ മിണ്ടുന്ന എന്റെ സ്വന്തം കുട്ടികളെ കിട്ടിയ ഇടമാണ്. ആ ഇടവുമായി മൂന്നു പാട്ടുകൾ എന്റെ ഓർമയിൽ ഇടക്കിടെ വരാറുണ്ട്... അതിലേറ്റവും സന്തോഷമുള്ള ഒന്നാണ് ഇന്നത്തേത്.
കോളേജ് ഡേ - എല്ലാ ഡിപ്പാർട്മെന്റും കിട്ടിയ ചാൻസിൽ എല്ലാ പരിപാടിക്കും പങ്കെടുത്തു പൊരിഞ്ഞ മത്സരത്തിൽ. IT ഡിപ്പാർട്മെന്റിലെ പിള്ളേർക്ക് കട്ടസപ്പോർട്ടുമായി ഞങ്ങളും അവിടവിടെ കറങ്ങി നടക്കുന്നുണ്ട്. വീണ്ടും കാമ്പസ് ദിനങ്ങളിലേക്ക് തിരിച്ചുപോയ അനുഭവം. മൂന്നാം വർഷ പിള്ളേർക്ക് ഒരു നാടകമൊപ്പിച്ചു കൊടുത്തതിന്റെ ടെൻഷൻ എനിക്കുമുണ്ട് - കിട്ടുന്ന തക്കാളി, ചെരിപ്പൊക്കെ എനിക്കും തരുമെന്നാണ് അവരുടെ സ്നേഹപൂർവമുള്ള വാഗ്‌ദാനം. തുറുപ്പുചീട്ട് പാട്ടുകാരും, mr. എഞ്ചിനീയർ / ms.എഞ്ചിനീയർ വിഭാഗത്തിലെ ചുണക്കുട്ടികളിലുമാണ് ഞങ്ങളുടെ പ്രതീക്ഷ.
പാട്ടുമത്സരം തുടങ്ങി.... സ്റ്റേജിൽ IT ഡിപ്പാർട്മെൻറിൽ നിന്നുള്ള നിതിനും മറ്റൊരു കുട്ടിയും (കൂടെപ്പാടിയ കുട്ടിയെ ഞാൻ പഠിപ്പിച്ചിട്ടില്ല, പേരും മറന്നു). പാട്ട് തുടങ്ങിയപ്പോൾ കുട്ടികളൊക്കെ നാലുഭാഗത്ത് നിന്നും ഒഴുകിവരാൻ തുടങ്ങി. പിന്നീട് തീരും വരെ എല്ലാവരും ലയിച്ചുനിന്ന സമയം
"യെഹ് ഹസീന്‍ വാദിയാന്‍
യെഹ് ഖുലാ ആസ്മാ" (പുതു വെള്ളൈ മഴയുടെ ഹിന്ദി വേർഷൻ) റോജയിലെ മനോഹരമായ ഗാനം - ഇത് കേൾക്കുമ്പോൾ ഓർമ്മ ഇപ്പോഴും ആ ദിവസമാണ്....
യെഹ് ഖുലാ ആസ്മാ" (പുതു വെള്ളൈ മഴയുടെ ഹിന്ദി വേർഷൻ) റോജയിലെ മനോഹരമായ ഗാനം - ഇത് കേൾക്കുമ്പോൾ ഓർമ്മ ഇപ്പോഴും ആ ദിവസമാണ്....
മലമുകളിലെ കോളേജ്, തണുത്ത ദിനങ്ങൾ, പ്രിയപ്പെട്ട കൂട്ടുകാർ, അവിടുത്തെ ഒരു കോളേജ് ഡേ, ഈ പാട്ട് പാടിയ നിതിൻ, പാട്ട് കഴിഞ്ഞയുടനെ അവനെ പൊക്കിയെടുക്കാന്‍ സ്റ്റേജ്നു പുറകിലേക്ക് ഓടിയ ഒരു കൂട്ടം പിള്ളേർ. SPB യെ കടത്തി വെട്ടി നിതിനെ ഞാന്‍ ഓര്‍ക്കണമെങ്കില്‍ ആ പാട്ട് അത്ര മനോഹരമായി അന്ന് ഓർമ്മയിലേക്ക് കേറിയതുകൊണ്ടാണ്. ഇന്നലെ റിപ്പബ്ലിക് ദിനത്തതിനെക്കുറിച്ചുള്ള സിനിമാപോസ്റ്റും ട്രോളുകളും കണ്ടപ്പോൾ വീണ്ടും വീണ്ടും റോജയിലെ ഈ പാട്ട് കേൾക്കാൻ തോന്നി... ആ കുട്ടികളെയും പ്രിയപ്പെട്ടവരേയും ഒന്നുകൂടി കാണാനും മിണ്ടാനും തോന്നി....
---------------------==----------------===---------------------------------------------------------------------------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച് - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ

പത്തനം തിട്ടയുടെ ഗൃഹാതുരത്വം കൊണ്ട് നടക്കുന്ന മറ്റൊരാൾ ❤️ arts festival ഇൽ അതി ഗംഭീരമായി പാടിയ പലരെയും ഓർമ്മിപ്പിച്ചു ഈ കുറിപ്പ്. ഭാഷ ഏതായാലും 'പുതുവെള്ളൈ മഴൈ'പൊഴിയുമ്പോൾ നമ്മളും മഞ്ഞു മൂടിയ മലനിരകളിലേക്ക് എടുത്തുയർത്തപ്പെടും. ❤️
ReplyDeleteചില പാട്ടുകൾ കേൾക്കുമ്പോൾ, പണ്ടത്തെ ഓർമ്മകളിലേക്ക് നമ്മെ കൊണ്ടു പോവും. ആശംസകൾ
ReplyDeleteപാട്ടോർമകൾ വളരെ ഹൃദ്യമായി അവതരിപ്പിച്ചിരുന്നു.
ReplyDeleteഇതും വായിച്ച ഓർമയുണ്ട്. ശ്ശോ എനിക്കിത്രയും ഓർമ ശക്തിയൊക്കെ ഉണ്ടോ ??? 😃😃
ReplyDeleteമലമുകളിലെ കോളേജ്, തണുത്ത ദിനങ്ങൾ, പ്രിയപ്പെട്ട കൂട്ടുകാർ, അവിടുത്തെ ഒരു കോളേജ് ഡേ, ഈ പാട്ട് പാടിയ നിതിൻ, പാട്ട് കഴിഞ്ഞയുടനെ അവനെ പൊക്കിയെടുക്കാന്‍ സ്റ്റേജ്നു പുറകിലേക്ക് ഓടിയ ഒരു കൂട്ടം പിള്ളേർ. SPB യെ കടത്തി വെട്ടി നിതിനെ ഞാന്‍ ഓര്‍ക്കണമെങ്കില്‍ ആ പാട്ട് അത്ര മനോഹരമായി അന്ന് ഓർമ്മയിലേക്ക് കേറിയതുകൊണ്ടാണ്.
ReplyDelete