Thursday, December 24, 2015

മഴയോര്‍മ്മകള്‍







മഴ നനഞ്ഞീറൻ വഴികളിലൂടെ നാം
നനയാതെ പിന്നിലേക്കോടി,
ഇരുളായി പെയ്യുമെൻ പ്രണയമാം തുള്ളിയെ,
അലിയാതെ കുളിരാക്കി മാറ്റി,
അരികിലായ് വരികെന്നരികത്ത് നിൽക്ക-
- യെന്നാരോ സ്വകാര്യത്തിലോതി..


കുട മറന്നെന്നിലെ, മറയുന്ന കുഞ്ഞൊരു
കുയിലിന്നിണപ്പാട്ടു തേടി,
കണ്ണോരമെന്നുമീ മഴയിതൾപ്പൂവുകൾ
പുതുമണ്ണിൻ സുഗന്ധമായ് പൂത്തു,
ആരും പറഞ്ഞതില്ലിക്കിളിവാതിലിൽ
കാറ്റിനില കാത്തു നിന്നതാരേ...

ഇരുള്‍മഴ മൂടിയ   ജാലകപ്പടിയില്‍  ഞാന്‍ 
എന്നേ മറന്നിന്നു  നില്‍പ്പൂ 
മഴയിതള്‍പ്പൂവുകള്‍ പോല്‍  പൂത്തു നമ്മൾ
 പ്രണയനൊമ്പരമായ് മാറും ,
കുളിര്‍ കാറ്റിലലിയുന്ന ചന്ദനഗന്ധമായ് 
ഇനി വരും ജന്മം കാതോര്‍ത്തു നില്‍ക്കും  

ഇനിയും മറക്കാത്ത വഴികളിലൂടെ നാം
ഇരു വഴിച്ചാലായൊഴുകി- തമ്മിൽ
കാണാതെ കൈവഴികൾ വറ്റി

================================================================================
(2016  ഫെബ്രുവരി 14 നു , പ്രണയ ദിനത്തിൽ കൈരളി tv ചാനലിലൂടെ 'മഴയിതൾപ്പൂവുകൾ'  എന്ന ഹ്രസ്വ ചിത്രം  റിലീസ് ആകുന്നു.  മഴയെ കുറിച്ച് , മഴത്തണുപ്പിനെ  കുറിച്ച്  , മഴപ്രണയത്തെ  കുറിച്ച് ഒരു പാട്ട് . ഈ പാട്ടിന്റെ  youtube ലിങ്ക് https://www.youtube.com/watch?v=h5eNloxSURI&feature=youtu.be.. )


16 comments:

  1. മഴയോർമ്മകളിലൂടെ കടന്നു പോകുന്ന ഒരു പാട്ട്...മഴയിലൂടെ കടന്നു മഴയില അവസാനിക്കുന്ന ഒരു ദൃശ്യാനുഭവം !
    ശ്രീ,രമേഷ്കുമാർ സംവിധാനം ചെയ്യുന്ന 'മഴയിതൾപ്പൂവുകൾ' എന്ന ടെലിഫിലിമിന് വേണ്ടി ഞാനെഴുതിയ വരികൾക്ക് , ഈണം പകർന്നത് ശ്രീ.സൂഖി.
    ആലാപനം - രാജേഷ്‌ രവീന്ദ്രൻ , ഇന്ദു രമേഷ് & സൂഖി.
    അഭിനയിച്ചിരിക്കുന്നത് - ദൃശ്യ രഘുറാം & അർച്ചിത് ഭാസ്കരൻ
    ഈ ഹ്രസ്വചിത്രം പ്രണയത്തിന്റെ ദിനത്തിൽ - ഫെബ്രുവരി 14 , 2016 ൽ- നമുക്ക് മുന്നിലേക്ക് എത്തുന്നു കൈരളി tv ചാനലിലൂടെ ....

    https://www.youtube.com/watch?v=h5eNloxSURI&feature=youtu.be

    ReplyDelete
  2. എല്ലാ വിധ ആശംസകളും...

    ReplyDelete
  3. ഇനിയും മറക്കാത്ത വഴികളിലൂടെ നാം
    ഇരു വഴിച്ചാലായൊഴുകി- തമ്മിൽ
    കാണാതെ കൈവഴികൾ വറ്റി
    എല്ലാവിധ നന്മകളും നേരുന്നു

    ReplyDelete
  4. ആശംസകള്‍ ആര്‍ഷ...

    ReplyDelete
  5. എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍...............

    ReplyDelete
  6. എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍...............

    ReplyDelete
  7. സൂപ്പര്‍!

    ആശംസകള്‍... ഇനിയുമിനിയും എഴുതുക

    ReplyDelete
  8. ക്ലാപ്സ് ക്ലാപ്സ്

    ReplyDelete
  9. അപ്പോൾ ഈ വരുന്ന പ്രണയദിനത്തീന്
    ‘ഈ മഴയോർമ്മകൾ’ നേരിട്ട് കാണം അല്ലേ...

    മുങ്കൂട്ടിയുള്ള അഭിനന്ദനങ്ങൾ കേട്ടോ ആർഷ

    ReplyDelete
  10. ദേ..ഇപ്പോൾ യൂറ്-ട്യൂബിൽ കണ്ടു..
    വശ്യ സുന്ദരം..
    ചിത്രീകരണം മുഴുവൻ അമേരിക്കയാണല്ലേ..

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)