മഴ നനഞ്ഞീറൻ വഴികളിലൂടെ നാം
നനയാതെ പിന്നിലേക്കോടി,
ഇരുളായി പെയ്യുമെൻ പ്രണയമാം തുള്ളിയെ,
അലിയാതെ കുളിരാക്കി മാറ്റി,
അരികിലായ് വരികെന്നരികത്ത് നിൽക്ക-
- യെന്നാരോ സ്വകാര്യത്തിലോതി..
കുട മറന്നെന്നിലെ, മറയുന്ന കുഞ്ഞൊരു
കുയിലിന്നിണപ്പാട്ടു തേടി,
കണ്ണോരമെന്നുമീ മഴയിതൾപ്പൂവുകൾ
പുതുമണ്ണിൻ സുഗന്ധമായ് പൂത്തു,
ആരും പറഞ്ഞതില്ലിക്കിളിവാതിലിൽ
കാറ്റിനില കാത്തു നിന്നതാരേ...
കുയിലിന്നിണപ്പാട്ടു തേടി,
കണ്ണോരമെന്നുമീ മഴയിതൾപ്പൂവുകൾ
പുതുമണ്ണിൻ സുഗന്ധമായ് പൂത്തു,
ആരും പറഞ്ഞതില്ലിക്കിളിവാതിലിൽ
കാറ്റിനില കാത്തു നിന്നതാരേ...
ഇരുള്മഴ മൂടിയ ജാലകപ്പടിയില്‍ ഞാന്‍
എന്നേ മറന്നിന്നു നില്പ്പൂ
മഴയിതള്‍പ്പൂവുകള്‍ പോല്‍ പൂത്തു നമ്മൾ
പ്രണയനൊമ്പരമായ് മാറും ,
പ്രണയനൊമ്പരമായ് മാറും ,
കുളിര് കാറ്റിലലിയുന്ന ചന്ദനഗന്ധമായ്
ഇനി വരും ജന്മം കാതോര്‍ത്തു നില്ക്കും
ഇനിയും മറക്കാത്ത വഴികളിലൂടെ നാം
ഇരു വഴിച്ചാലായൊഴുകി- തമ്മിൽ
കാണാതെ കൈവഴികൾ വറ്റി
================================================================================
(2016 ഫെബ്രുവരി 14 നു , പ്രണയ ദിനത്തിൽ കൈരളി tv ചാനലിലൂടെ 'മഴയിതൾപ്പൂവുകൾ' എന്ന ഹ്രസ്വ ചിത്രം റിലീസ് ആകുന്നു. മഴയെ കുറിച്ച് , മഴത്തണുപ്പിനെ കുറിച്ച് , മഴപ്രണയത്തെ കുറിച്ച് ഒരു പാട്ട് . ഈ പാട്ടിന്റെ youtube ലിങ്ക് https://www.youtube.com/watch?v=h5eNloxSURI&feature=youtu.be.. )