എത്ര ചീത്ത കേട്ടിട്ടും , കുളിരുന്ന രാവായിട്ടും എനിക്കന്നുറക്കം വന്നതേയില്ല ..എന്താന്നാ? നാളെ ജൂണ്‍ ഒന്നാം തീയതിയാ - നാളെ രാവിലെ നേരം വെളുത്താലേ ഞാനും ഉസ്കൂളില് പോകും, ഞങ്ങളുടെയൊക്കെ സ്വപ്നമായ മേലേസ്കൂളില്‍
smile emoticon കുറേനാളായി ഈ ചേട്ടായിമാര് രണ്ടാളും കൂടി എന്നെ കൊതിപ്പിക്കുന്നു സ്കൂളിലെ വിശേഷങ്ങള്‍ പറഞ്ഞിട്ട്-ഇനി മുതല്‍ എനിക്കും പറയാംലോ അമ്മാതിരി പൊങ്ങച്ചോക്കെ ... ഞാനെത്തും മുന്‍പേ ചേട്ടായിമാര് പ്രൊമോഷന് കിട്ടി UP സ്കൂളിലേയ്ക്ക് പോയെങ്കിലും എപ്പോ വേണെങ്കിലും അവര്‍ക്കിവിടെ വരാം, എന്ത് രസാ - വലിയ കുട്ടികളായി വരാന്‍! അംഗനവാടിയില്‍ സുജാത ടീച്ചറും പറഞ്ഞു -മോള്‍ക്ക് നാളെ സ്കൂളിപ്പോകാംന്നു.. ടീച്ചറെ കാണാന്‍ പറ്റില്ലാല്ലോന്നോര്‍ക്കുമ്പോ ഒരു സങ്കടോക്കെ ണ്ട്ട്ടാ ..., അത് മാത്രമല്ല വേറൊരു സങ്കടോംണ്ട് ,ഇനിയിപ്പോ അംഗനവാടീലെ മഞ്ഞയുപ്പുമാവ് തിന്നാന്‍ പറ്റില്ല... frown emoticon സ്കൂളില്‍ കഞ്ഞിയെ ഉള്ളൂത്രേ , പക്ഷേ അത് കിട്ടണമെങ്കില്‍ മൂന്നാം ക്ലാസ്സിലാകണം -അതറീല്ലേ, ഒന്നാം ക്ലാസ്സുകാര്‍ക്ക് ഉച്ചവരെയേ ക്ലാസുള്ളൂ, രണ്ടാം ക്ലാസ്സുകാര്‍ക്ക് ഉച്ച മുതലേ ക്ലാസ്സ് തുടങ്ങൂ..അപ്പോള്‍ പിന്നെ കഞ്ഞീം പയറും തരില്ലാത്രേ -അതെനിക്ക് അത്ര ഇഷ്ടയിട്ടൊന്നൂല്ല ,എന്നാലും സ്കൂളിപ്പോകാംല്ലോ ,പോകണംലോ അതോണ്ട് ഞാനെന്റെ മഞ്ഞ ഉപ്പുമാവിനെ മറക്കുവാ....
സ്കൂളിലേയ്ക്ക് പോകാനിറങ്ങിയപ്പോള്‍ തോരാമഴ... കോരിച്ചൊരിയുന്ന മഴയത്തൊരു സെന്റ് ജോര്‍ജ്ജ് കുട ഒരു കയ്യിലും , വെള്ളം തട്ടിത്തെറിപ്പിക്കുന്ന എന്റെ കൈ മറ്റേ കയ്യിലും മുറുകെ പിടിച്ച് അമ്മയാണ് സ്കൂളിലേയ്ക്ക് ആദ്യദിവസം കൊണ്ടുപോയത്. പോകും വഴിയിലൊക്കെ നിര്‍ത്താതെ ഞാന്‍ സംസാരിച്ചത് പുത്യേ സ്ലേറ്റിനെയും കല്ലുപെന്‍സിലിനേയും കുറിച്ചായിരുന്നു (പുസ്തോം പഴേതാട്ടോ , ചേട്ടായിമാരുടെ പഴേതിന്റെ പഴേത് ) , അമ്മയോടല്ലാട്ടോ ഈ കിന്നാരം പറച്ചിലൊന്നും - ഒക്കെ ഈ മഴയോടും, പൂക്കളോടും പിന്നെ വഴിയില്‍ കണ്ട ചില ചിണുങ്ങാക്കുട്ടികളോടുമാ ! എന്റെ ക്ലാസ്സിലേക്കാകുമോ ആ കരഞ്ഞു വരുന്ന കുറുമ്പികളൊക്കെ? കുട പിടിച്ചു നടക്കുന്ന ആ കള്ളചെക്കന്മാര്‍ തല്ലു കൂടാന്‍ വരുവോ ഇന്ന് തന്നെ?? ചില കുഞ്ഞുകുടകള്‍ അസൂയയുണ്ടാക്കുന്നുണ്ട്ട്ടോ..പക്ഷെ, അതിലിപ്പോ കാര്യോന്നുമില്ല! ഈ വലിയ കുട , അമ്മ പിടിച്ചിരിക്കുന്ന ഈ സെന്റ് ജോര്‍ജ്ജ് കുടയേ , എനിക്കുള്ളത് തന്നെയാണെന്നാ അമ്മ പറഞ്ഞേ - ഇടയ്ക്ക് അച്ഛനും, അമ്മയ്ക്കും ,ചേട്ടന്മാര്ക്കും ഉപയോഗിക്കാന്‍ കൊടുത്താല്‍ മാത്രം മതി..ഉടമസ്ഥാവകാശം എനിക്ക് തന്നെ ...പിന്നെന്ത് വേണം?
ile emoticon
നനഞ്ഞൊലിച്ചു സ്കൂളില്‍ എത്ത്യപ്പോള്‍ എല്ലാരുടേം പുത്തന്‍ ഉടുപ്പിന്റെ , നനഞ്ഞ മുടിയുടെ, ചിലരുടെ കരഞ്ഞുണങ്ങിയ കവിളിന്റെ, കുടശീലയില്‍ നിന്നുതിരുന്ന മഴത്തുള്ളിയുടെ മണം ..കൂടിക്കുഴഞ്ഞൊരു ചന്ദനഗന്ധം കൂടിയുണ്ടായിരുന്നു ചിലയിടങ്ങളില്‍ .. കരഞ്ഞു കലങ്ങിയ കണ്ണോടെ പലരും അമ്മമാരുടെ സാരിത്തുമ്പുകളില്‍ പിടിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് ചെറിയ ചിരിയൊക്കെ വരുന്നുണ്ട്ട്ടോ, എന്തിനാപ്പോത്ര കരയാന്‍? സ്കൂള്‍ എത്ര രസമാണെന്നോ... ചേട്ടായിമാര് പറഞ്ഞുപറഞ്ഞു എനിക്കീ സ്കൂളിന്റെ മുക്കും മൂലയും , ഓരോ സാറന്മാരും ടീച്ചര്‍മാരും ഒക്കെ കയ്യില്‍ വരച്ച വരപോലെ അറിയാം... ഇവിടൊരു കിണറുണ്ട് ട്ടോ -അതിനടുത്തേക്ക് അധികം പോകരുതെന്ന്/ പോയാല്‍ തന്നെ എത്തിനോക്കരുത് ന്ന്/ എത്തി നോക്ക്യാലും ആ കിണറിന്റെ തിട്ടയില്‍ കയറിനിന്നു താഴേയ്ക്ക് നോക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട് . എന്താ കാര്യംന്നോ, ചേട്ടായിമാരുടെ കൂട്ടുകാരന് വീണുപോയ കിണറാ അത്. അന്ന് ചേട്ടായിമാരാ ഓടിയോടിപ്പോയി എല്ലാരേയും വിളിച്ചോണ്ട് വന്നതും, ആ കൂട്ടാരഞ്ചേട്ടനെ രക്ഷിച്ചതും. എനിക്കാണേല്‍ നീന്തലും അറീല-അതോണ്ട് ഞാനാ കിണറിനോട് മാത്രം കൂട്ടില്ല smile emoti
ഇന്ന് ക്ലാസൊന്നും ഇല്ലാത്രേ -തിരിച്ചു പൊക്കോളാന്‍ , നാളെ മുതല്‍ എല്ലാരും കരയാണ്ട് നേരത്തേ കാലത്തേ വരണം ന്ന് പറഞ്ഞിട്ടുണ്ട് ചെല്ലമ്മ ടീച്ചര്‍ ... (ഹായ്! എത്ര രസള്ള പേരാല്ലേ? , അപ്പുറത്തെ ക്ലാസ്സില്‍ ഒരു ചെല്ലപ്പന് സാറും ഉണ്ട് )
മഴ മാറിയ ആകാശവും, കുഞ്ഞു മുഖങ്ങളും .. നാളെക്കാണാമെന്ന് /അടുത്തിരുത്താമെന്നും കൂട്ടു കൂടിയ ചിലരോട് ഞാന്‍ പറഞ്ഞു വെച്ച് കഴിഞ്ഞു... ഇനിയീ രാത്രി വെളുപ്പിക്കണംലോ !
Next generation - Happy to go to school :) |
പിന്കുറിപ്പ്- ഒരു ജീവിതകാലത്തേയ്ക്കുള്ള എന്റെ ഓര്‍മ്മകള്‍ നനഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്...ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ ചെല്ലമ്മ ടീച്ചര്‍, രണ്ടാം ക്ലാസ്സിലെ ചെല്ലപ്പന് സര്, മൂന്നിലെ കൃഷ്ണന്‍കുട്ടി സര്, നാലിലെ ടീച്ചറുടെ പേരോര്‍മ്മയില്ല!!!! (സുബൈദ ടീച്ചര്‍ ആണോന്നു ആരേലും പറഞ്ഞു തരാമോ? )
ഓർമ്മകൾ നനഞ്ഞു തുടങ്ങിയത് എന്ന പ്രയോഗം ഏറെ ഇഷ്ടമായി....
ReplyDeleteസ്കൂളിൽ പോവാൻ തുടങ്ങുമ്പോഴാണ് നമ്മുടെ ഓർമ്മകളും പല രീതിയിൽ നനയാൻ തുടങ്ങുന്നത്.
ജീവിതത്തിന്റെ സദ്മാര്ഗ്ഗങ്ങളിലേക്ക് അക്ഷരദീപവുമേന്തി വഴികാണിച്ച ഗുരുനാഥന്മാര്....
ReplyDeleteഓര്‍മ്മകള്‍
ആശംസകള്‍
അറിവിന്റെ നിനവിലേക്ക് കാലേടുത്ത്
ReplyDeleteവെച്ച ഒട്ടും നനഞൊലിക്കാത്ത സ്മരണകൾ
കരഞ്ഞുകൊണ്ട് സ്കൂള്‍ വരാന്തയില്‍ മഴയും നോക്കി നിന്ന ആ ദിവസം... ഓര്‍മ്മ മഴ നന്നായിട്ടോ...
ReplyDelete:-)
ReplyDeleteചെല്ലമ്മ ടീച്ചര്‍-ചെല്ലപ്പന് സര്! :)
ReplyDeleteഒരു ഫീല്‍ കിട്ടീട്ടോ...ആശംസകള്‍ പ്രിയ ആര്‍ഷാ
ReplyDeleteമരിക്കാത്ത ഓര്‍മ്മകള്‍ ! തിരിച്ചു കിട്ടില്ലെന്ന സങ്കടക്കണ്ണീരും......(ഒരു വട്ടം കൂടിയാ ഓര്‍മ്മകള്‍ .......! (ഒ.എന്‍ .വി )
ReplyDeleteഓര്മ്മയിലിതൊക്കെയുണ്ടോ!
ReplyDeleteതിരികെ സ്കൂൾ മുറ്റത്തെത്തുവാൻ മോഹം. ആശംസകൾ ചേച്ചി
ReplyDeleteമുഖപുസ്തകത്തിൽ വായിച്ചിരിന്നു ചേച്ചി. അഭിപ്രായവും പറഞ്ഞാരുന്നു. മണിക്കുട്ടി സ്കൂളിലേയ്ക്ക് എന്ന കഥ ഓർമ വന്നു എന്ന്
ReplyDeleteമുഖപുസ്തകത്തിൽ വായിച്ചിരിന്നു ചേച്ചി. അഭിപ്രായവും പറഞ്ഞാരുന്നു. മണിക്കുട്ടി സ്കൂളിലേയ്ക്ക് എന്ന കഥ ഓർമ വന്നു എന്ന്
ReplyDelete:) ഓര്‍മ്മകള്‍
ReplyDeleteThis comment has been removed by the author.
ReplyDeleteഓർമ്മകൾ നനയിക്കുന്നു ആർഷാ....
ReplyDelete